Slider

കിടക്ക

0

ഉറപ്പുള്ള കട്ടിലുണ്ട്
മൃദുവാം ഉന്നവുമുണ്ട്
ചലനാത്മകമാം ജീവിതം
ജഡികമാംചിന്തകളും
മറിഞ്ഞും തിരിഞ്ഞും
ചരിഞ്ഞും കിടത്തീട്ടും
ഉറക്കമൊന്നും കിട്ടുന്നില്ലിന്ന്
കൈയിൽ നിറയെ പണവുമുണ്ട് പത്രാസിന്റെ ജോലിയുമുണ്ട്
ഏതുമില്ലിന്നീ പ്രയാസം സ്റ്റാറ്റസിലാണുള്ളതെന്നും
പതിവുപോലന്നുണർത്താതെ
ഉണർന്നത്അവളിലോ
എന്നിലോ മാറ്റമുളളതിലോ
വലിയൊരു ശൂന്യത
മനസ്സിലുണ്ടിന്നു
അതാണോ തമ്മിൽ
മിണ്ടാത്തതെന്നും
സ്നേഹവും പ്രേമവും
പുസ്തകത്തിൽ മാത്രം
കപടമാം ചിരിയിൽ
അവർ
യാത്ര തുടർന്നു
മരണം വരെയും
ഒന്നിച്ചുറങ്ങിയിട്ടും
അവനിലും അവളിലും
ശൂന്യതമാത്രം
ഇത് നവലോക ആധുനിക
നരജീവരീതി
ഉള്ളുപൊള്ളയാം
ശവക്കിടക്കയും
--==
സാബി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo