Slider

ജീവിതത്താളുകൾ (ജീവിത ആവിഷ്ക്കാരം)

0

എന്നെ നിങ്ങൾക്കറിയാമോ?
മുഖംമൂടിയണിഞ്ഞ മുഖമാണെന്റേത്.
നിങ്ങളിലൊരാളായി നിങ്ങൾക്കൊപ്പം കളിച്ചും ചിരിച്ചും ഞാനുമുണ്ട് ഒരു കോണിൽ....
എന്റെ ജനനം ആഘോഷമായിരുന്നു. തറവാട്ടിലെ ആദ്യത്തെ കുഞ്ഞായതുകൊണ്ടാകും.
നിലത്തുവെയ്ക്കാതെ എല്ലാവരുമെന്നെലാളിച്ചു.
എല്ലാവരും നന്ദനമോളെയെന്നു വിളിച്ചു(ശരിയായ പേരിതല്ലട്ടൊ)ഒരു കൊച്ചുഗുണ്ടുമണിയായിരുന്നു.
കുട്ടികൾ കളിക്കുന്നത് ജനൽപാളിയിലൂടെ കാണാം.
സ്കൂളടച്ചാൽ അവധിക്കാലം തറവാട്ടിലാണ്.
അവിടെ ഒരു കുട്ടിപ്പട്ടാളം തന്നെയുണ്ട്.
അവരുടെയല്ലാം മൂത്തചേച്ചി ഞാനാണ്.
അന്നൊക്കെ എന്തൊക്കെതരത്തിലെ കളികളുണ്ടെന്നോ.
എനിക്കിഷ്ടം സാറ്റുകളിയാണ്.
കളിയെല്ലാം കഴിഞ്ഞാൽ പറമ്പിലെല്ലാം കറങ്ങിനടക്കും.
കൂടെവാനരന്മാരുമുണ്ട്കേട്ടോ മരംകേറികൾ. മാങ്ങപറിക്കാനും,പേരക്ക ,ചാമ്പക്ക,നെല്ലിക്ക നമ്മുടെ തൊടിയില്ലാത്തതൊന്നുമില്ല.
എന്തുരസമാണെന്നോ മുളകും ഉപ്പുംകൂട്ടി കഴിക്കാൻ.(വായിൽ വെള്ളമൂറി)
അങ്ങനെ കളിച്ചും ചിരിച്ചും
ദിവസങ്ങളും മാസങ്ങളും കടന്നു പോകും.സ്കൂൾതുറക്കാൻനേരം എല്ലാവരും പലവഴിക്കാകും. ഞാനും അനിയനും വീട്ടിലേയ്ക്കും.എന്തുവേദനയാണെന്നോ തറവാട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ.
എല്ലാം ഓർമ്മയിൽ തങ്ങിനില്പ്പുണ്ട്.
മധുരമുള്ള ഓർമ്മമായി കൂടെയുള്ളത് അതുമാത്രമാണ്.
എല്ലാം ഇന്നലെ കഴിഞ്ഞപ്പോലെയാ തോന്നുന്നത്...
കുറച്ചുനേരം പുറത്തേയ്ക്കിരിക്കാം.
എന്നും ഒരേകാഴ്ച്ചകൾ തന്നെ.
മുറിയിലെ മതിൽക്കെട്ട് വല്ലാത്തവീർപ്പു മുട്ടലായി തോന്നിതുടങ്ങി..
"അമ്മേ അമ്മേ"
"എന്താമോളെ?".
"എനിക്കൊന്ന് പുറത്തേയ്ക്കിരിക്കണം .
കിടന്നു മടുത്തമ്മെ.
എന്നെയൊന്നു പുറത്തേയ്ക്കു കൊണ്ടുപോകുമോ?".
"അതിനെന്താ എന്റെമോള് വാ".
അമ്മ രണ്ടുകൈകളിലായി എന്നെയെടുത്തപ്പോൾ അമ്മയുടെ
കണ്ണുകൾ നിറഞ്ഞിരുന്നു.
വർഷങ്ങളെത്രായി അമ്മയുടെ കണ്ണുനീര് തോർന്നിട്ടില്ല.അമ്മമാര് അങ്ങനെയാണ് മക്കളുടെ വേദനയവർക്കു സഹിക്കാൻകഴിഞ്ഞെന്നുവരില്ല.
അമ്മയുടെ വേദനകാണുബോഴെനിക്ക് സഹിക്കാൻ കഴിയുന്നില്ല.
എല്ലാത്തിനോടും ഞാൻ പൊരുത്തപ്പെടാൻ തുടങ്ങിയിരിക്കുന്നു.
പുറത്തെനിക്കായി ഒരു ചാരുകട്ടിൽ ഒഴിച്ചിട്ടിരിക്കും.അതിലേയ്ക്കെന്നെ ചാരികിടത്തി...
"അമ്മേ അനിയൻ വിളിച്ചിരുന്നുവോ?.
"മോളുറക്കമായിരുന്നു.അതാമോളെ വിളിക്കാതിരുന്നത്."
"ഉം"
അനിയൻ അപ്പു ഗൾഫിലാണ്.അവനോടു തല്ലുകൂടാതെ ഒരു രസവുമില്ല.
ചെറുപ്പത്തിൽ ഞങ്ങൾ രണ്ടുപേരും എന്നും തല്ലുകൂടലാ.സഹികെട്ടു അമ്മ തുടുപ്പുമായി ഓടിക്കുമ്പോൾ നമ്മളൊന്നാകും.
എന്റെ വാശിക്കുമുന്നിൽ പലപ്പോഴും തോറ്റുതന്നിട്ടുണ്ട്.
അവനാണ് എന്നെയോർത്തു ഏറ്റവും കൂടുതൽ വേദനിക്കുന്നത്.പക്ഷെ ഒന്നും പുറത്തു കാട്ടില്ല. എല്ലാമുള്ളിലൊതുക്കും.
എല്ലാവർക്കും ഞാൻ വേദനയാണിപ്പോൾ.
"മോളെ ഫോൺ ബെല്ലടിക്കുന്നു."
"ഫോൺ ഇങ്ങെടുത്തുതാ അമ്മേ".
"ഉം"
മനു ഏട്ടനാണല്ലോ?കാളെടുക്കണ്ടയെന്നു തന്നെ തീരുമാനിച്ചു.നിർത്താതെ ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു.സൈലന്റ് ചെയ്‌തു ഫോൺ മാറ്റിവെച്ചു.
എത്ര പറഞ്ഞാലും മനുഏട്ടന് മനസ്സിലാകില്ല.എന്റെ ജീവിതമേ ഇങ്ങനെയായി. മനുഏട്ടന്റെ ജീവിതംകൂടി ഞാൻ കാരണം! വേണ്ട....
നമ്മൾ കളിക്കൂട്ടുകാരാണ് അടുത്തബന്ധുവും.
എപ്പോഴാണെന്നറിയില്ല മനുഏട്ടന് എന്നോട് അടുപ്പംതോന്നിതുടങ്ങിയത്.
എന്നോടെല്ലാം തുറന്നു പറഞ്ഞപ്പോഴേ വേണ്ടന്നുപറഞ്ഞതാ.പിന്നെപ്പോഴോ എനിക്കും തോന്നിതുടങ്ങി.പ്ലസ്ടു പഠിക്കമ്പോഴാണ്‌ ഞാൻ തുറന്നുപറയുന്നത്.
എന്റെ അവസ്ഥയെല്ലാം മനുഏട്ടന് നല്ലതുപോലെ അറിയാമായിരുന്നു.
അന്നൊന്നും അധികം ചിന്തിക്കാനുള്ള പക്വത രണ്ടുപേർക്കുമില്ല എന്നതാണ് സത്യം.
ഇപ്പോൾ ഏഴുവർഷം കഴിഞ്ഞിരിക്കുന്നു.
ആ മനസ്സിനൊരു മാറ്റവുമില്ല.
അന്നത്തെക്കാളും എന്റെ സ്ഥിതിവളരെ മോശമായിക്കൊണ്ടിരിക്കുകയാണ്.
ഒന്നും വേണ്ടായിരുന്നു.
ഒരു ഗ്ളാസ് വെള്ളം ചൂടാക്കി കൊടുക്കാൻ പോലും എന്നെക്കൊണ്ടുകഴിയില്ല.ആ ജീവിതംകൂടി ഞാൻ കാരണം! വേണ്ട മനുഏട്ടന് നല്ലൊരു ജീവിതം മുന്നിലുണ്ട്...
കണ്ണുകളിറുക്കിയടച്ചു .ഇറ്റ് ഇറ്റ് വീഴുന്നകണ്ണുനീർതുള്ളികൾക്കറിയാം മനുഏട്ടനെ ഞാനെത്ര സ്നേഹിക്കുന്നുവെന്ന്...... (തുടരും
ശരൺ .7/10/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo