For more: Visit http://www.nallezhuth.com ==
ഇച്ചായാ വരുന്നില്ലേ ?
ഇല്ല റീനേ നീ കിടന്നോ..എനിക്ക് കുറച്ചു വർക്കുണ്ട്.
പറഞ്ഞിട്ടു വേഗം കംപ്യൂട്ടറിലേക്ക് മുഖം പൂഴ്ത്തി.
ഓ...ഒന്നുമില്ലന്നേ...ഒരു പുതിയ ഐഡി എടുക്കണം.നാളെ ഫേസ്ബുക്കിൽ നൂറാമത്തെ ഇരയെ പിടിക്കാനുള്ള വെമ്പലാണ്.അതിന്റെ ഇടയിലാണ് ഭാര്യ. ...ഒലക്കേടെ മൂട് ...ഈർഷ്യ
നുരഞ്ഞുപൊങ്ങുവാ ,, സ്വരം പോലും കേൾക്കുമ്പോൾ...
നുരഞ്ഞുപൊങ്ങുവാ ,, സ്വരം പോലും കേൾക്കുമ്പോൾ...
ആവർത്തന വിരസതകളും അനിഷ്‌ടങ്ങളും ഇന്നുമിന്നലെയുമല്ല...വർഷങ്ങളായി തുടങ്ങിയിട്ട്...പിന്നെ ഇടയ്ക്കിടെ ഒരു ഇടക്കാല
ആശ്വാസം മാത്രമായി മാറിയിരിക്കുകയാണ്
റീനയെന്ന ഈ കീനാ .ഇച്ചായൻ പോലും ഇച്ചായൻ
ഇച്ചായനല്ലടി കുച്ചായൻ. ...$#@&
ആശ്വാസം മാത്രമായി മാറിയിരിക്കുകയാണ്
റീനയെന്ന ഈ കീനാ .ഇച്ചായൻ പോലും ഇച്ചായൻ
ഇച്ചായനല്ലടി കുച്ചായൻ. ...$#@&
ഗൂഗിളും യൂറ്റ്യൂബുമൊക്കെയുള്ളതുകൊണ്ടു ജീവിച്ചുപോകുന്നു.പക്ഷേ ഇതിനെയൊന്നും
കല്യാണം കഴിക്കാൻ പറ്റില്ലല്ലോ. അമ്മ കഴിഞ്ഞാൽ പിന്നെ എന്നെ ഏറെ മനസ്സിലാക്കുന്നത് യൂറ്റ്യൂബാണെന്ന് ആരോ
പറഞ്ഞത് ഒരു കണക്കിന് ശരിയാണ്. ഹ്ഹോ...
കല്യാണം കഴിക്കാൻ പറ്റില്ലല്ലോ. അമ്മ കഴിഞ്ഞാൽ പിന്നെ എന്നെ ഏറെ മനസ്സിലാക്കുന്നത് യൂറ്റ്യൂബാണെന്ന് ആരോ
പറഞ്ഞത് ഒരു കണക്കിന് ശരിയാണ്. ഹ്ഹോ...
പിന്നെയുള്ളത് ഫേസ്ബുക്കാണ്.അഡിക്റ്റാണെന്നു
തന്നെ പറയാം. കാലത്ത് കാപ്പി ഇല്ലേലും സഹിക്കും .. ഇൻബോക്സാണ് കണി .
തന്നെ പറയാം. കാലത്ത് കാപ്പി ഇല്ലേലും സഹിക്കും .. ഇൻബോക്സാണ് കണി .
രണ്ടു കുട്ടികൾ. ചെറിയാനും അന്നേം ...
വയസ്സ് നാല്പത്തഞ്ച്... അത് തോന്നാതിരിക്കാൻ തന്നാലാവത് ചെയ്യുന്നുണ്ട്.
ഭാര്യ പോലുമറിയാതെ ബ്യൂട്ടി പാർലർ...ഫേഷ്യൽ
മുടി കറുപ്പിക്കൽ അങ്ങനെ അങ്ങനെ ...
ഭാര്യ പോലുമറിയാതെ ബ്യൂട്ടി പാർലർ...ഫേഷ്യൽ
മുടി കറുപ്പിക്കൽ അങ്ങനെ അങ്ങനെ ...
എല്ലാത്തിലും ഒരു ത്രില്ലാണ്...ഹഹ ഇപ്പോഴും ചെറുപ്പമാന്നേ...
പക്ഷേ എന്തോ അവളെയങ്ങു മടുപ്പാണ്.
സത്യം. എന്റെ കൂട്ടുകാർക്കൊക്കെ ഭയങ്കര
മതിപ്പാണവളെ...എടാ " നിന്റെ ഭാര്യയെ പോലെയാകണം പെണ്ണായാൽ..., കെട്ടിയാൽ റീനയെപ്പോലെ ഒരു പെണ്ണിനെ കെട്ടണമെന്നൊക്കെ പറയും...
എന്തു കണ്ടിട്ടാണോയെന്തോ...ആ എനിക്കറിയില്ല
സത്യം. എന്റെ കൂട്ടുകാർക്കൊക്കെ ഭയങ്കര
മതിപ്പാണവളെ...എടാ " നിന്റെ ഭാര്യയെ പോലെയാകണം പെണ്ണായാൽ..., കെട്ടിയാൽ റീനയെപ്പോലെ ഒരു പെണ്ണിനെ കെട്ടണമെന്നൊക്കെ പറയും...
എന്തു കണ്ടിട്ടാണോയെന്തോ...ആ എനിക്കറിയില്ല
പണ്ട് അപ്പനു മൊതലുണ്ടാരുന്നകൊണ്ടു ഒരു
എം ബി എ ഒക്കെ തട്ടിക്കൂട്ടി ബാംഗ്ലൂരിൽ അടിച്ചുപൊളിച്ചു നടന്ന കാലം
എം ബി എ ഒക്കെ തട്ടിക്കൂട്ടി ബാംഗ്ലൂരിൽ അടിച്ചുപൊളിച്ചു നടന്ന കാലം
ചോരത്തിളപ്പിനു കിട്ടിയ ആദ്യത്തെ അടി" അതാണെനിക്ക് റീന.ഒരുപാട് കാമുകിമാരിൽനിന്നും രക്ഷപെടാൻ പറ്റി...റീന
ബുദ്ധിമതിയായിരുന്നു.അവളു വളച്ചത്എന്റെ
അമ്മച്ചിയെ...!! മറക്കില്ല ഞാൻ. ..
ബുദ്ധിമതിയായിരുന്നു.അവളു വളച്ചത്എന്റെ
അമ്മച്ചിയെ...!! മറക്കില്ല ഞാൻ. ..
ചെറിയ പ്രായത്തിലേ ഒരുകല്യാണം. ...കുട്ടികൾ. ..
കുടുംബം. ..കാര്യം അവൾക്ക് നല്ലൊരു ജോലി..വീട്ടിൽ അത്യാവശ്യം സ്വത്ത് ഒക്കെ യുണ്ടാരുന്നു എന്നാലും കുറെ കൂടി എൻജോയ്
ചെയ്തിട്ടു മതിയാരുന്നു ...മടുപ്പാന്നേ..
കുടുംബം. ..കാര്യം അവൾക്ക് നല്ലൊരു ജോലി..വീട്ടിൽ അത്യാവശ്യം സ്വത്ത് ഒക്കെ യുണ്ടാരുന്നു എന്നാലും കുറെ കൂടി എൻജോയ്
ചെയ്തിട്ടു മതിയാരുന്നു ...മടുപ്പാന്നേ..
ആദ്യത്തെ കുട്ടി പോട്ടെ.., രണ്ടാമത്തെ കുട്ടി കൂടി
ആയപ്പോൾ അവളാണെങ്കിൽ ആകെ എൻഗേജ്ഡും.കുട്ടികൾ. ..അവരെന്റെ ജീവനാണ്. ..അവരെ ഓർക്കുമ്പളാണ്...റീന ലൈഫിലൊരു
അത്യാവശ്യ ഘടകമാകുന്നത്.
തന്നേമല്ല നാട്ടിലും വീട്ടിലും ഒരു നെലേം വെലേമുണ്ട്.അപ്പനപ്പുപ്പൻമാരായിട്ടും ചിറ്റപ്പൻമാരായും ഇതുവരെ പേരുദോഷമൊന്നും
കേൾപ്പിച്ചിട്ടില്ല

അവരും നന്നായി അഡ്ജസ്റ്റ്മെന്റുള്ളവരായിരുന്നൂന്നു വേണംകരുതാൻ....ഹിഹി
ഇതിൽ വലിയ വിഷയം റീനയെ വിഷമിപ്പിക്കുന്നത് ആർക്കുംഇഷ്ടമല്ലാന്നുള്ളതാണ്.
എങ്ങനെ പാട്ടിലാക്കിയോ??
എങ്ങനെ പാട്ടിലാക്കിയോ??
അതെങ്ങനെ എപ്പോൾ നോക്കിയാലും എല്ലാവരുടെയും പുറകെ നടക്കുന്നത് കാണാം.
അവരുടെ പുറകെ നടക്കട്ടെ കുഴപ്പമില്ല. ..എന്നെ ശല്യം ചെയ്യുന്നതാണ് എനിക്ക് പിടിക്കാത്തത്.
ഇത്തിരി നേരം സ്വൈര്യം തരില്ല .ഇച്ചായാ അതൊന്നെടുക്ക്വോ ഇതൊന്നെടുക്വോ അങ്ങോട്ടൊന്നുപോ ഇങ്ങോട്ടൊന്നുപോ...മനൂനെ ഒന്നു പല്ല് തേപ്പിക്കാവോ മോൾക്ക് ഹോംവർക്ക്
ഒന്നു ഹെൽപ് ചെയ്യാമോ...?
ഒന്നു ഹെൽപ് ചെയ്യാമോ...?
ഇന്നലെ ഞാൻ ഒരെണ്ണം കൊടുത്തു പോയേനെ
മനൂ മുന്നിലുണ്ടായതുകൊണ്ട് ..ഇല്ലാരുന്നെങ്കിൽ
മനൂ മുന്നിലുണ്ടായതുകൊണ്ട് ..ഇല്ലാരുന്നെങ്കിൽ
ഞാനൊരിത്തിരിനേരം കംപ്യൂട്ടറിൽ ഇരുന്നുപോയി...കുട്ടികൾ രണ്ടും സ്കൂൾ ബസ്
മിസ്സാക്കീരിക്കുന്നു...
മിസ്സാക്കീരിക്കുന്നു...
ചോദിച്ചപ്പോൾ പറയുവാ
മനൂ എന്നും ക്ളാസിൽ ഫാസ്റ്റ് ഫുഡ് കൊണ്ട് ചെല്ലുന്ന കാരണം റ്റീച്ചറവനെ ജങ്ക്ഫുഡ് കഴിക്കാൻ ഉപദേശിച്ചത്രെ..
അതുകൊണ്ട് ദോശയും ചട്നിയും ഉണ്ടാക്കുവാരുന്നു...ജസ്റ്റൊന്നു മിസ്സായി പോലും.
മനൂ എന്നും ക്ളാസിൽ ഫാസ്റ്റ് ഫുഡ് കൊണ്ട് ചെല്ലുന്ന കാരണം റ്റീച്ചറവനെ ജങ്ക്ഫുഡ് കഴിക്കാൻ ഉപദേശിച്ചത്രെ..
അതുകൊണ്ട് ദോശയും ചട്നിയും ഉണ്ടാക്കുവാരുന്നു...ജസ്റ്റൊന്നു മിസ്സായി പോലും.
എന്താ പറയുക...വന്ന ദേഷ്യത്തിന്...അല്ല പിന്നെ
ഇതൊക്കെ അവളു നേരത്തെ നോക്കണ്ടേ... ?
ഇതേ പോലെ ഇന്നാളൊരു ദിവസം. ....കുട്ടികളെ
പറഞ്ഞു വിട്ടിട്ട് തലവേദനിക്കുന്നൂന്നു പറഞ്ഞു ഒറ്റക്കിടപ്പ്....എട്ടരയ്ക്ക് ജോലിക്ക് കയറണ്ടവൾ
പതിനഞ്ചു മിനിറ്റ് യാത്ര ചെയ്യാനുള്ളവൾ...എഴുന്നേറ്റുവന്നത് എട്ടിരുപതിന്...

ഇച്ചായാ മാനേജർ വഴക്ക് പറയും. എന്നെ ഒന്നങ്ങോട്ടിറക്കാമോന്ന്....കാലു പിടിച്ചു. ..
ഇത് അവളുടെ കൃത്യനിഷ്ഠയില്ലായ്മ കൊണ്ടു
വന്നതല്ലേ....ഞാനാണെ ഒരു ഗ്രൂപ്പ് ചാറ്റിങ്ങിലും
വന്നതല്ലേ....ഞാനാണെ ഒരു ഗ്രൂപ്പ് ചാറ്റിങ്ങിലും
പറ്റില്ല. ..നീ കാറെടുത്തിട്ടു പൊക്കോ...പാർക്കിംഗ് എവിടാന്നു മെസ്സേജ് വിട്ടാ മതീന്ന് ഞാനും. ...അന്ന് ഓഫീസിനു മുന്നിൽ അവൾക്കു പാർക്കിംഗ് കിട്ടിയപ്പോൾ
മണി പതിനൊന്നേകാല്...അവളു കാരണം അന്ന്
ഞാനും ലേറ്റായി...കോൾ കാണാതെ ഒടുവിൽ ടാക്സി വിളിച്ചാണ് ഞാൻ പോയത്. മാനേജർ
ചീത്തവിളിക്കുകയും ഉച്ച വരെയുള്ള സാലറി
കട്ട് ചെയ്യാൻ അക്കൗണ്ട്സിൽ പറയുകയും ചെയ്തെന്നും പറഞ്ഞ് കുറെ കരഞ്ഞു...

ഞാനും പറഞ്ഞു കുറെ. ..എന്റെ ഓഫീസിലെങ്ങാനുമാരിക്കണം.പൊരിച്ചേനെ.അവിടേമുണ്ട്...രണ്ടെണ്ണം. അസിസ്റ്റന്റുകള്...ജോലി
ചെയ്യാൻ കഴിയേല. എപ്പ നോക്കിയാലും മൊബൈലേലാണ്...
ചെയ്യാൻ കഴിയേല. എപ്പ നോക്കിയാലും മൊബൈലേലാണ്...
ഒരുത്തൻ ബാത്ത്റൂമിലേക്കാണെന്നും പറഞ്ഞു പോയി..നോക്കുമ്പോൾ അവന്റെ എഫ് ബിയിൽ
പച്ച. പുറകെ പോസ്റ്റ് വേറെ.ഞാനപ്പോളെ
ലൈക്ക് കൊടുത്തു.എന്നെക്കൊണ്ട് വെറുതെ ""കമെന്റ്"" പറയിപ്പിക്കരുതെന്ന്....തീർന്നു.
അന്ന് ക്ളോസ് ചെയ്ത അക്കൗണ്ട് ഇന്നും തുറന്നിട്ടില്ല. ..കിട്ടേണ്ടത് കിട്ടുമ്പോളേ ആരായാലും
പഠിക്കൂ...ശരിയല്ലേ ?

വേറൊന്ന് ഓപ്പൺ ആക്കിക്കാണും അതു വേറെ..അതുപോലെ അതിൽ പിന്നെ റീന
കാറെടുത്തുമില്ല ലേറ്റായുമില്ല..കുറെ ദിവസം
പിണക്കമാരുന്നൂന്നു തോന്നുന്നു. .ചാറ്റ് ചെയ്യുന്നേന്റെ ഇടേല് ആരു നോക്കാൻ !!!
കാറെടുത്തുമില്ല ലേറ്റായുമില്ല..കുറെ ദിവസം
പിണക്കമാരുന്നൂന്നു തോന്നുന്നു. .ചാറ്റ് ചെയ്യുന്നേന്റെ ഇടേല് ആരു നോക്കാൻ !!!
ഇതൊക്കെയാണെങ്കിലും അവൾക്കുമുണ്ട് ഒരു
എഫ് ബി അക്കൗണ്ട്. കാണാൻ വല്യ തരക്കേടില്ലാത്ത കൊണ്ട് ഒത്തിരി ഫ്രണ്ട്സ് ഉണ്ടെന്നു തോന്നുന്നു. ...എന്റെ ഫ്രണ്ട്സും അവളുടെ ഫ്രണ്ട്സ് ആണ്. അവർ പറയുന്നത് റീന
ചാറ്റ് ചെയ്യാറില്ലന്നാണ്....വളരെ കുറച്ചു നല്ല പോസ്റ്റുകൾ. ...അത്യാവശ്യം കമന്റുകൾ. ..

ഇവൾക്ക് ...എങ്ങനെ നേരം പോകുന്നു. ...എന്തിനാ ഇവൾക്കു പിന്നെയീ എഫ്ബി..ഉത്തരം പിന്നെ കിട്ടി...
കുറെ ദിവസമായി രൂപാറാണിയെ വളക്കാൻ
നോക്കുന്നു ....അടുക്കുന്നില്ല..അപ്പോളാ കാണുന്നെ
അവളുടെ സ്റ്റാറ്റസ്. ..""ഒരു പക്ഷിയായി ആകാശത്ത്
പറക്കാൻ മോഹം""പിന്നെ മടിച്ചില്ല..ഒന്ന് ഇംപ്രസ്
ആയിക്കോട്ടേന്നു കരുതി അതുതന്നെ ഞാനും തട്ടി.
ദേ വരുന്നു..റീനേടെ ലൈക്കും പിറകെ കമന്റും
"""താഴെ ഇറങ്ങുമ്പോൾ ഒരു കവറു പാലും കൂടി വാങ്ങിച്ചോണ്ടു വരണമെന്ന്". """എന്തിനൊക്കെയാണ് അവൾക്ക് എഫ് ബീന്ന് അന്നെനിക്കൊരു ധാരണയായി .

പിന്നെയൊരിക്കൽ പറയുവാ...നാട്ടിലൊരു മന്ത്രിയുടെയും സിനിമാനടി ഹരിതേടേം അവിശുദ്ധ ബന്ധത്തേക്കുറിച്ച് ചാനലുകാർ അദ്ദേഹത്തിന്റെ ഭാര്യയോട് അഭിപ്രായം ചോദിക്കുന്ന കോമഡിഷോ എഫ് ബീല്
കണ്ടത്രെ...ആ ഭാര്യ പറഞ്ഞൂന്ന്....""വർഷങ്ങളായി
കണ്ടത്രെ...ആ ഭാര്യ പറഞ്ഞൂന്ന്....""വർഷങ്ങളായി
പൂട്ടിക്കിടക്കുന്ന ഒരു കമ്പനി പെട്ടെന്നൊരുദിവസം
തുറന്നു പ്രവർത്തിച്ചൂന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുന്നതെന്ന് തിരിച്ച് ചോദിച്ചൂന്ന്.
ഇതൊക്കെയാണ് അവളുടെ തമാശകളും സന്തോഷങ്ങളും...ഒരു കോമഡി...
തുറന്നു പ്രവർത്തിച്ചൂന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുന്നതെന്ന് തിരിച്ച് ചോദിച്ചൂന്ന്.
ഇതൊക്കെയാണ് അവളുടെ തമാശകളും സന്തോഷങ്ങളും...ഒരു കോമഡി...
ഇവൾടെയീ വളിച്ച കോമഡീം ശല്യോം കാരണം ഒരു രക്ഷേമില്ല....പറഞ്ഞു നേരം വൈകുന്നു .പണി
തുടങ്ങീല്ലേൽ ആത്മാവിനു വിശപ്പുമാറില്ല ...
തുടങ്ങീല്ലേൽ ആത്മാവിനു വിശപ്പുമാറില്ല ...
മനസ്സിൽ ചെറുപ്പമായതുകൊണ്ടാ ഫേസ്ബുക്കാണ്
ഇപ്പോൾ ഹരം.
സമയം പോകുന്നതറിയില്ല.
എത്രയെത്ര കുടുംബങ്ങളാണു നടത്തുന്നതെന്നറിയുവോ ????
സമയം തികയുന്നില്ല.അതുകൊണ്ടിപ്പോ ഓഫിസിൽ പോക്ക് നേരത്തെ ആക്കി. ..വരവ്
താമസിച്ചുമാക്കി.നേരത്തെ തോന്നേണ്ടതാരുന്നു.
ഇപ്പോൾ ഹരം.
സമയം പോകുന്നതറിയില്ല.
എത്രയെത്ര കുടുംബങ്ങളാണു നടത്തുന്നതെന്നറിയുവോ ????
സമയം തികയുന്നില്ല.അതുകൊണ്ടിപ്പോ ഓഫിസിൽ പോക്ക് നേരത്തെ ആക്കി. ..വരവ്
താമസിച്ചുമാക്കി.നേരത്തെ തോന്നേണ്ടതാരുന്നു.
പുതിയ ഐഡി. പേര് വിനോദ്. വിനൂന്നും വിളിക്കാം.അതു മതി.ഒരു റ്റ്രെൻഡ് വെച്ച് പ്രൊഫഷൻ...ഐടി മതി .പെണ്ണുങ്ങൾക്ക്
അതിനോടാണിപ്പോൾ താത്പര്യം. വയസ്സ് ഇരുപത്തഞ്ച്. ..ഗുഡ്. ആരെങ്കിലും നിർബന്ധമായിചോദിച്ചാൽ ഇരുപത്തേഴ്...എല്ലാം റ്റൈപ്പ് ചെയ്തു...അക്കൗണ്ട് ഓപ്പൺ. ....
അതിനോടാണിപ്പോൾ താത്പര്യം. വയസ്സ് ഇരുപത്തഞ്ച്. ..ഗുഡ്. ആരെങ്കിലും നിർബന്ധമായിചോദിച്ചാൽ ഇരുപത്തേഴ്...എല്ലാം റ്റൈപ്പ് ചെയ്തു...അക്കൗണ്ട് ഓപ്പൺ. ....
ദുൽക്കർ സൽമാൻ ആണ് പ്രൊഫൈൽ. ...സൂപ്പേർബ്...എന്നോട് തന്നെ മതിപ്പ് തോന്നുന്നു.
പല പെൺ കുട്ടികൾക്കും റിക്വസ്റ്റ് അയച്ചു...മനസ്സിൽ ദുൽക്കർ ആയി...റീന പറയാറുണ്ട്. ..സുന്ദരി കുട്ടികൾ ആണ് പൂക്കൾ പ്രൊഫൈൽ ഇടുന്നത് എന്ന്. ..കുറെ നല്ല റോസ് ഫ്ളവേഴ്സിനുംവിട്ടു കുറെ....
കണ്ണിൽ നന്നായി ഉറക്കം കയറി. ..ഇനിഉറങ്ങാം.നാളെത്തെ പുതിയ ഇരയെ സ്വപ്നം കണ്ട് കിടന്നു. നൂറാമത്തെയാണ്...മിന്നിച്ചേക്കണെ...മാതാവേ
ഇച്ചായാ ,ഇച്ചായാ...എണീറ്റേ
നാശം കാലത്തെ തുടങ്ങി..
എന്താടീ
ഇച്ചായാ മോളെ ഒന്നു വിളിക്കുവോ ..അവൾക്കിന്നു എക്സാമുണ്ട്...ഒന്നും പഠിച്ചിട്ടില്ല.
ഓ പത്തിലാന്ന് ഒരു വിചാരോമില്ല..ദേഷ്യം വരാതിരിക്കുവോ
കൊടുത്തു ഒന്ന്...കാലുംതിരുമ്മി പഠിക്കാനിരുന്നു.
കൊടുത്തു ഒന്ന്...കാലുംതിരുമ്മി പഠിക്കാനിരുന്നു.
ഞാൻ കംപ്യൂട്ടറിലും.
ഇച്ചായാ ഇച്ചായാ...മനൂനെകൂടി...വീണ്ടും
മനൂനെ പല്ല് തേപ്പിച്ചു...പഠനമുറീല് മോളുടെ അടുത്താക്കി...കതവു ചാരി . കംപ്യൂട്ടറിൽ കയറി
ഇരുന്നില്ല...അടുത്തത്...ഇച്ചായാ ഇച്ചായാ..ഗ്രോസറീന്ന് പാലു വാങ്ങീട്ടു വരാമോ
ഇച്ചായാ ഇച്ചായാ...മനൂനെകൂടി...വീണ്ടും
മനൂനെ പല്ല് തേപ്പിച്ചു...പഠനമുറീല് മോളുടെ അടുത്താക്കി...കതവു ചാരി . കംപ്യൂട്ടറിൽ കയറി
ഇരുന്നില്ല...അടുത്തത്...ഇച്ചായാ ഇച്ചായാ..ഗ്രോസറീന്ന് പാലു വാങ്ങീട്ടു വരാമോ
കലിപ്പ് സിനിമയിലെ ദുൽഖറിനെ നേരിൽ കാണാൻ
പിന്നെ നിമിഷങ്ങൾ.
റീന പോയ വഴിയറിയില്ല...മനു വന്ന് എത്തി നോക്കീട്ടു പോയി..തുടരെ തുടരെ കതകടയുന്ന ശബ്ദം. മനു ആദ്യമായ തനിയെ പാലു വാങ്ങാൻ പോകുന്നു. പോട്ടെ.ഇങ്ങനെയല്ലേ പഠിക്കുന്നത്. ..
പിന്നെ നിമിഷങ്ങൾ.
റീന പോയ വഴിയറിയില്ല...മനു വന്ന് എത്തി നോക്കീട്ടു പോയി..തുടരെ തുടരെ കതകടയുന്ന ശബ്ദം. മനു ആദ്യമായ തനിയെ പാലു വാങ്ങാൻ പോകുന്നു. പോട്ടെ.ഇങ്ങനെയല്ലേ പഠിക്കുന്നത്. ..
വീണ്ടും കംപ്യൂട്ടറിൽ. ....ഏഴുപേർ അക്സെപ്റ്റ്
ചെയ്തിരിക്കുന്നു...സന്തോഷമായി.പണി തുടങ്ങി. ..അതിലെ ചുവന്ന തണ്ടോടുകൂടിയുള്ള റോസാ പൂ
വെള്ളമുത്തുകളിൽ മഞ്ഞിൽ പൊതിഞ്ഞ് കിടക്കുകയാണ്.....കാണുമ്പോളേ ഒരു ഇത്. ...
ചെയ്തിരിക്കുന്നു...സന്തോഷമായി.പണി തുടങ്ങി. ..അതിലെ ചുവന്ന തണ്ടോടുകൂടിയുള്ള റോസാ പൂ
വെള്ളമുത്തുകളിൽ മഞ്ഞിൽ പൊതിഞ്ഞ് കിടക്കുകയാണ്.....കാണുമ്പോളേ ഒരു ഇത്. ...
പ്രായം പതിനെട്ടാണ് .എങ്കിലിതുതന്നെ...കുറച്ചു
മനസുഖം കിട്ടുമെങ്കിൽ എന്തിനത് വെറുതെ കളയണം???
മനസുഖം കിട്ടുമെങ്കിൽ എന്തിനത് വെറുതെ കളയണം???
പേരിൽ തുടങ്ങി. ഒടുവിൽ നിർബന്ധങ്ങൾക്കു വഴങ്ങി. ....കൂച്ചുവിലങ്ങിട്ടു...വരിഞ്ഞുമുറുക്കി
കള്ളങ്ങൾ സത്യങ്ങൾക്ക് വഴി മാറി.
കള്ളമാണോ സത്യമാണോ വഞ്ചനയാണോ പ്റ്റീരാണോ ഒന്നുമറിയേണ്ട ദേ വീണു...
അല്ലേലും ഈ പെണ്ണുങ്ങൾ ഇങ്ങനെയാണ്.
ഒന്നും ആലോചിക്കാതെ എടുത്തു ചാടിക്കോളും
അല്ലേലും ഈ പെണ്ണുങ്ങൾ ഇങ്ങനെയാണ്.
ഒന്നും ആലോചിക്കാതെ എടുത്തു ചാടിക്കോളും
ആപെണ്ണിനോടല്ല എല്ലാ പെണ്ണുങ്ങളോടും പുഛം
തോന്നി.എങ്കിലും പുറത്തു കാണിച്ചില്ല .
തോന്നി.എങ്കിലും പുറത്തു കാണിച്ചില്ല .
എത്രനേരം പാലക്കാട് ആണ് വീടെന്നു പറഞ്ഞവൾ ഇപ്പോൾ പറയുന്നത് കോട്ടയം ആണെന്ന്. ..
ഞാൻ പിണങ്ങി. കാരണം ഞാനെന്നെകുറിച്ച്
സത്യം മാത്രം പറഞ്ഞിട്ട്...അതവൾക്ക് വിഷമമായി.
സത്യം മാത്രം പറഞ്ഞിട്ട്...അതവൾക്ക് വിഷമമായി.
ആ അവസരം മുതലെടുത്തു.
തനിക്ക് അറിയോ....എന്റെ ആദ്യത്തെ എഫ് ബീലെ
ആദ്യത്തെ ആളാണ് ഇയാൾ. ..തന്റെ പ്രൊഫൈൽ കണ്ടപ്പോൾ ഇത് , ഈ ഫ്ളവർ എനിക്കുവേണ്ടി മാത്രം ഒരാൾ ഇട്ടതുപോലെ തോന്നി. ..അതാ ഞാൻ. ..വേണ്ട
എല്ലാവരും ഫേക്കാ...ഞാൻ പോവാ...ഇനി എനിക്ക് എഫ് ബി ഇല്ല. ..ഗുഡ് ബൈ...

വേണ്ട ഞാൻ സത്യം പറയാം...
പതിയെ പതിയെ ഉരുണ്ടുരുണ്ടു വരുന്ന അക്ഷരങ്ങളെ ചെറു ചിരിയോടെ അതിലേറെ
കൗതുകത്തോടെ നോക്കിയിരുന്നു...
ആൻമരിയ ഫിലിപ്പ്. .
സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം
ഹൈസ്കൂൾ. ......പാല......
കൗതുകത്തോടെ നോക്കിയിരുന്നു...
ആൻമരിയ ഫിലിപ്പ്. .
സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം
ഹൈസ്കൂൾ. ......പാല......
ഒരുനിമിഷം അതിലേക്ക് നോക്കിയിരുന്നു.നേരെ
സെറ്റിംഗ്സിൽ പോയി...പതിയെ അക്കൗണ്ട് ക്ളോസ്സ് ആക്കി. ആ അക്കൗണ്ട് മാത്രമല്ല അന്നുവരെ ഉണ്ടായിരുന്ന എല്ലാ അക്കൗണ്ടുകളും.
കംപ്യൂട്ടർ ഓഫാക്കി.വർഷങ്ങൾക്ക്ശേഷം അടുക്കളയിൽ എത്തി.
സെറ്റിംഗ്സിൽ പോയി...പതിയെ അക്കൗണ്ട് ക്ളോസ്സ് ആക്കി. ആ അക്കൗണ്ട് മാത്രമല്ല അന്നുവരെ ഉണ്ടായിരുന്ന എല്ലാ അക്കൗണ്ടുകളും.
കംപ്യൂട്ടർ ഓഫാക്കി.വർഷങ്ങൾക്ക്ശേഷം അടുക്കളയിൽ എത്തി.
റീനേ ഒരു ചായ.നല്ല കടുപ്പത്തിൽ...പറഞ്ഞിട്ട്
മോളുടെ പഠനമുറിയെ ലക്ഷ്യമാക്കിനടന്നു.
മോളുടെ പഠനമുറിയെ ലക്ഷ്യമാക്കിനടന്നു.
പതിവില്ലാതെ പെട്ടെന്ന് പപ്പയെ റൂമിൽ കണ്ട
അവൾ.ഡെസ്കിനടിയിലെ റ്റാബിൽ തിരക്കിട്ട്
എന്തോ തിരഞ്ഞുകൊണ്ടിരുന്നത് സ്റ്റോപ്പ് ചെയ്ത്
പപ്പയെ നോക്കി ചിരിച്ചു.
അവൾ.ഡെസ്കിനടിയിലെ റ്റാബിൽ തിരക്കിട്ട്
എന്തോ തിരഞ്ഞുകൊണ്ടിരുന്നത് സ്റ്റോപ്പ് ചെയ്ത്
പപ്പയെ നോക്കി ചിരിച്ചു.
പിന്നെ ബുക്കെടുത്ത് ദ്വിമാന സമവാക്യത്തിന്റെ
സാമാന്യ രുപം ഉറക്കെവായിച്ചു
സാമാന്യ രുപം ഉറക്കെവായിച്ചു
മനൂ നിന്റെ മാത് സിന്റെ ബൂക്കെടുത്തോണ്ടു
വേഗം വാ.
ചായയുമായി വന്ന റീന വാ പൊളിച്ചു.
വേഗം വാ.
ചായയുമായി വന്ന റീന വാ പൊളിച്ചു.
കർത്താവേ ഇതിയാനിതെന്നാ വെളിപാടുണ്ടായോ
അങ്ങനെ ആ ഫാമിലി മൊത്തത്തിൽ എൻഗേജ്ഡ് ആയി.
അങ്ങനെ ആ ഫാമിലി മൊത്തത്തിൽ എൻഗേജ്ഡ് ആയി.
കിട്ടേണ്ടത് കിട്ടിയാലേ.......????
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക