ഞാൻ ഇന്ന് വളരെയധികം സന്തോഷവതിയാണ്. ഈ ഭൂമിയിലുള്ള എല്ലാവരുടെയും സന്തോഷങ്ങൾ എന്നിൽ വന്നു നിറഞ്ഞപോലെ. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സന്തോഷത്തിന്റെ തിരമാലകൾ ഉയരുന്നതുപോലെയും അതിന്റെ പ്രതിധ്വനിയായി ശരീരത്തിന്റെ രോമകൂപങ്ങളിൽ ഇടയ്ക്കിടെ വെട്ടിവിറങ്ങലിച്ചു. അതിന്റെ ആവേശച്ചുടിൽ തുള്ളിച്ചാടാനും ഉറക്കെ അട്ടഹസിച്ചു ഈ ലോകം എന്റെ കാൽകീഴിൽ വന്നെന്നു പറയാൻ തോന്നുന്നു.
കൂറേ കാലമായുള്ള വിരസതയും നിരാശയും നിറഞ്ഞ ജീവിതത്തിൽ നിന്ന് കരകയറാനുള്ള പ്രതീക്ഷയുടെ തിരിതെളിഞ്ഞതു രാത്രിയിലുണ്ടായ ആ ഫോൺ കാൾ ആണ്......പതിവുപോലെ ഓഫീസ് മുറിയിലിരുന്ന് പഠിക്കുമ്പോളാണ് ലാൻഡ് ഫോൺ റിംഗ് ചെയ്തഫത് . സാധാരണ താൻ പഠിക്കുന്ന അവസരങ്ങളിൽ വരുന്ന ഫോൺ കോളുകൾ എന്റെ എകാക്രതകളെ ഭംഗം വരുത്താറുണ്ട് അതിന്റെ കാരണം വലിയുമ്മയുടെ ഉച്ചത്തിലുള്ള ഫോണിൽകൂടിയുള്ള സംസാരം. അവരുടെ സംസാരങ്ങൾ അയൽക്കാർക്കും പിന്നെ വഴിയേ പോകുന്നവർക്കും കേൾക്കാൻ പാകത്തിലായിരിക്കും. എന്നാൽ സ്വാഭാവികമായുള്ള എന്റെ ദേഷ്യത്തിന്റെ പെൺസിംഹം വല്ലുമ്മയുടെ മുകളിൽ കടിച്ചുകീറും എന്നാൽ പതിവിനു വിപരീതമായുള്ള വല്ലുമ്മയുടെ പതിഞ്ഞ സംസാരം ആദ്യമെന്നെ അത്ഭുദപ്പെടുത്തിയെങ്കിലും, പിന്നെ കരുതി അവർക്കു മാറ്റംവന്നെന്നു.അറിയാതെ ഞാനൊന്നാ സംസാരത്തിലേക്കു കാതോർത്തപ്പോൾ അവരുടെ ശബ്ദത്തിനു ഇടർച്ചയുണ്ടായിരുന്നു...പക്ഷെ ഒന്നും ശെരിക്കും മനസ്സിലാവുണ്ടായിരുന്നില്ല
പെട്ടന്നാണ് വല്ലുമ്മ വിളിച്ചത് '' മോളെ ഷാനാ.......''
''എന്താ...'' ഈർഷ്യയാണു തോന്നിയതു
'' അനക്കാണ്.. മോളെ ഫോൺ......വെക്കാം വായോ....''
ഇതാരപ്പാ ഈ സമയത്തെനിക്ക് വിളിക്കാൻ.... എന്നാലോചിച്ചു....ചിലപ്പോൾ മാമനായിരിക്കും...അങ്ങനെ കരുതി ചെല്ലുമ്പോൾ....പതിവില്ലാത്തവിധം വല്ലിമ്മയുടെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞിരിക്കുന്നു.... തട്ടം കൊണ്ടവർ കണ്ണുനീർ തുടച്ചവർ റീസിവർ എനിക്ക് നേരെ നീട്ടി...മാമനോട് സംസാരിക്കുമ്പോൾ വല്ലിമ്മ കരഞ്ഞു കണ്ടിട്ടില്ല... മടിച്ചു മടിച്ചാണ് റിസീവർ വാങ്ങിയത്.....എന്നിട്ടു ചെവിയിൽ വെച്ചു 'ഹലോ...'
അങ്ങേത്തലക്കൽ നിന്ന് ഘന ശബ്ദത്തിൽ ഒരു വിളി ''മോളെ....''
വല്ലിമ്മയല്ലാതെ വേറെയാരും അങ്ങനെ വിളിക്കാറില്ല...''ആരാ...'''ഭയപ്പാടോടെ ഞാൻ ചോദിച്ചത്
''മോളെ ഇത് ഞാനാ അന്റെ ഉപ്പാ....''
ഒരു നിമിഷം ഞാൻ സ്തംഭിച്ചു..നിന്നു..ഉള്ളിൽനിന്നെന്തോ എരിയുന്നതുപോലെ... തലകറങ്ങുന്നുണ്ടോ.....ഞാൻ വീഴുമെന്നു തോന്നി.... ഞാനൊരു കൈ ചുമരിൽ ബലമായി പിടിച്ചു....അറിയാതെ തലകുനിഞ്ഞു പോയി....തൊണ്ടക്കുഴി അടഞ്ഞപോലെ...കണ്ണുനീർ ധാര ധാരയായി തറയിലേക്ക് ഇറ്റുവീഴുന്നു....
'' ന്റെ മോൾക്ക് സുഖല്ലേ...'' വാക്കുകൾ വരാത്തതുകാരണം ഞാൻ വല്ലിമ്മയുടെ മുഖത്തേക്ക് നോക്കി അവർ തട്ടത്താൽ കണ്ണുതുടച്ചു എനിക്ക് നേരെ ചിരിച്ചു തലയാട്ടി
''ഉം...'' ഒന്ന് മൂളാൻ കഴിഞ്ഞുള്ളു......'' എനക്കറിയാം....മോൾക്കെന്നോട് ദേഷ്യമാവും...പക്ഷേങ്കില്...ഇപ്പൊ പടച്ചോൻ ന്റെ കൂടെ ഉള്ളതുപോലെ..'' ഒന്ന് തൊണ്ട ഇടറിയോ '' ഞാൻ നാളെ വരാം....ന്റെ കുട്ടിനെ കാണാൻ.....'' അതും പറഞ്ഞു ഫോൺ കാട്ടുചെയ്തു.....ഞാൻ വെല്ലിമ്മയെ കെട്ടിപിടിച്ചു കരഞ്ഞു......

മനസ്സുപേറിയ ചിന്താ ഭാരവുമായി തിരിഞ്ഞും മറിഞ്ഞും കിടന്നു എങ്കിലും ഒന്ന് ആശ്വസിക്കാനായി ഇന്നേവരെയുള്ള നിരാശയും അന്തർമുഖവുമായ ജീവിതത്തിനിടയിൽ ആരല്ലാമേ തനിക്കായി ബാക്കിയുള്ളതുപോലെ. തന്റെ ജന്മത്തിന്റെ അവകാശികളിൽ ഒരാളെ കാണാവുമെന്ന സന്തോഷം അതിരുകളില്ലാത്തതായിരുന്നു. രാത്രിയുടെ ഏതോയമത്തിൽ ഞാനുറങ്ങിപോയി.
രാവിലെ നേരത്തെ എഴുന്നേറ്റു.. സാധാരണ ഞായറാഴ്ചകളിൽ പോത്തുപോലെ ഉറങ്ങാറാണ് പതിവ് അന്നാണല്ലോ സ്കൂളിന് ഒഴിവ്. ഞായറാഴ്ച ദിവസങ്ങളിൽ പത്തു മണിയാവുമ്പോൾ വല്ലിമ്മാടെ ചീത്തകേൾക്കാം..അപ്പോളാണ് എഴുന്നേൽക്കുക. ഇന്ന് പതിവിനു വിപരീതമായി എഴുന്നേറ്റു, മാത്രമല്ല കുളിച്ചു പുതിയ ചുരിദാറിട്ടു. ചൂലുമായി മുറ്റമടിക്കാൻ മുറ്റത്തിറങ്ങിയപ്പോൾ.. നല്ല കുളിരുന്ന കാറ്റ് അതെന്റെ ഉള്ളിലൂടെ ഊറിപോകുന്നപോലെ....എന്റെ ചെടിത്തോട്ടത്തിലെ...റോസും, മന്ദാരവും, പിച്ചിയും..ചിരിച്ചുകൊണ്ട് തലയാട്ടുന്നു...ആദ്യമായാണെനിക്ക് ഇങ്ങനെ കാണുന്നത് ....ഇതെന്റെ തോന്നലാണോ....നാണത്താൽ ഞാനവയെ നോക്കി ചിരിച്ചു..അവയും തിരിച്ചു ചിരിക്കുന്നു .....കുയിലിന്റെ കൂവിനു മറുകൂകു കൂവി ..... ഒരു മൂളിപ്പാട്ടും അറിയാതെ വന്നുകൊണ്ടിരുന്നു.....അടിച്ചുവരുമ്പോൾ തലക്കുമീതെ പറക്കുന്ന തുമ്പിയെ പിടിക്കാനും ഒരു ശ്രമം നടത്തി അപ്പോഴാണ് കണ്ടത് മതിലിനപ്പുറത്തു വായപൊളിച്ചു നിൽക്കുന്ന ആമിനതാത്ത......'ഓടി അകത്തേക്ക്...
സിറ്റൗട്ടും, വീടിനകത്തെ നിലമെല്ലാം തുടച്ചു വിർത്തിയാക്കി..കർട്ടനുകൾ ശെരിയാക്കി..എല്ലാമുറിയിലും സാധങ്ങളെല്ലാം അടുക്കിപെറുക്കിവെച്ചു...കസേരയും സോഫാസെറ്റും ശെരിയാക്കി ഇട്ടു. അതിഥിയെ സ്വീകരിക്കാനായി.
അടുക്കളയിൽ വല്ലിമ്മ പ്രഭാത ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്.. ..ഞാനവരെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു എന്നിട്ടു കവിളിൽ ഒരുമ്മ കൊടുത്തു
''ന്താണ്..ന്റെ കുട്ടി നല്ല സന്തോഷത്തിലാണല്ലോ....'' അവർ ചിരിച്ചു കൊണ്ടുചോദിച്ചു. എന്നിലെ മാറ്റം അവർക്കു കൗതുകമായിരിക്കും. 'ഉം...ഇന്നെന്റെ ഉപ്പവരുന്നല്ലോ അതാണ്....' വളരെക്കാലത്തിനു ശേഷമുള്ള എന്റെ ചിരിയാണ്.... എന്നിട്ടു ഞാൻ അവർക്കെതിരായുള്ള അടുക്കളയിലെ ടേബിളിൽ കയറിയിരുന്നു...''അന്റെ ഉപ്പണ്ടല്ലോ മുജീബ് ഓൻ ഒരു പാവ...അന്റെ ഉമ്മ...അവളാണ് ഹിമാറ്...കല്യാണം കഴിഞ്ഞു..ആറുമാസം കഴിഞ്ഞാണ് ഓൻ..മസ്കറ്റിലേക്കു പോണത്...അയിന്റെടേക്കു വള്ളിപ്പടെ മരിച്.... ഭാഗ്യത്തിന് മയ്യിത്തുകാണാൻപറ്റി ഓൻ പോണന്റെ മുന്നെയായി ....പോയാൽ പിന്നെ ഓൻ വരണത് രണ്ടു വർഷത്തിന് ശേഷം...അന്റെ ഉമ്മാക്ക് പ്രാന്ത...ഓള് ഇവിടെയിരുന്ന്...എന്തൊക്കെയോ കത്തില് കുത്തികുറിച്ചെഴുതി അയച്ചു...പിന്നെ അതിനു മറുപടിയായി ഓന്റെ വക...കുറച്ചു മോശമായി...കത്തിലൊഴുതി...അന്റെ ഉമ്മനെപ്പറ്റി..ചിലപ്പോള് ഓൾടെ കത്ത് വായിച്ച.. ദേഷ്യത്തിലാവും ഓൻ അങ്ങനെ എഴിയുണ്ടാവും.. ഓൾ എന്തെഴുതിയേതെന്നു ഞമ്മക്കറിയില്ല....ഓൾക്ക് തുടങ്ങിലെ പ്രാന്ത്....കത്ത് എല്ലാരേം കാണിച്..മൊഴിചൊല്ലണം...വാശിയോട് വാശി...അന്ന് ഇജ്ജ് ഓൾടെ പള്ളേലാ..''വല്ലിമ്മ ചിരിച്ചു കൂടെ ഞാനും..''പിന്നെന്താ മൂന്നാണ്മക്കാരുടെ ഇടപൊടലോടെ മൊഴിച്ചെല്ലി....ഓന് പറയാനുള്ളത് അരും കേട്ടില്ല .....അന്റെ ഉമ്മപറഞ്ഞതു...ഓൾടെ ചങ്കിലെ ജീവനുള്ളകാലത്തോളം അന്നെ അന്റെ ഉപ്പാനെ കാണിക്കില്ല ....ഇപ്പൊ എന്തായി...ഓൾ വേറെകെട്ടി അതില് കുട്ടോളായി...ഓനും വേറെ കെട്ടി...ന്നാ..കേട്ടത് ..ന്നാലും ഇജ്ജ് ന്റെ കുട്ടിയാ..ന്റെ പിറക്കാത്ത....ഞാനാർക്കും കൊടുക്കില്ല....പടച്ചോനുണ്ട്..അതാ ഓന്ക്...ഇപ്പൊ പതിനെഞ്ചു വർഷത്തിന് ശേഷം ബുദ്ധികൊടുത്തെ.......അന്റെ ഉമ്മാടെ വല്യ വായിലുള്ള ബാക്ക് എവിടെ പോയി.....''
വല്ലിപ്പാക്കും വല്ലിമ്മക്കും രണ്ടു മക്കൾ എന്റെ ഉമ്മ സുഹറ പിന്നെ ഫൈസല് മാമനും...ഉമ്മയും മാമനും ആറു ഏഴു വയസ്സിന്റെ വ്യത്യാസമുണ്ട്.....മാമ ഇപ്പോൾ ഫാമിലിയായി dubayil ആണ് ജോലി..മൂന്ന് വര്ഷം മുൻപ് മാമാടെ കല്യാണം കഴിഞ്ഞത്....മാമി ലൈല.നല്ല സ്വഭാവം..എന്നെ വളരെ ഇഷ്ടമാണ്..

എനിക്ക് അഞ്ചു വയസ്സുള്ളപ്പോളാണ് അവസാനമായി ഉമ്മയെ കണ്ട ഓർമ പിന്നീട് എന്നെ വളർത്തിയതെല്ലാം വല്ലിമ്മയും മാമനും..ഉപ്പാടെ ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല..കല്യാണ ആൽബവും..പിന്നെ ഉപ്പാടേതായി ഉണ്ടായിരുന്ന സകലതും ഉമ്മ കത്തിച്ചു കളഞ്ഞു...ഉമ്മ ഉപ്പാനെ തന്റെ ഉള്ളിൽനിന്നും എന്നന്നേക്കുമായി തുടച്ചുമാറ്റുകയായിരുന്നു. ചിലപ്പോൾ ഉമ്മയുടെ അന്നത്തെ മാനസികാവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാൻ പോലും കഴിയില്ല
സ്കൂളിൽ നിന്ന് ആദ്യമെല്ലാം ടീച്ചേർസ് പാരന്റ്സിനെ ചോദിക്കുമ്പോൾ വല്ലിമ്മ പറയാറ് അവരെല്ലാം ഗൾഫിലാണ് എന്നെ വളർത്താൻ വല്ലിമ്മനെ ഏൽപ്പിച്ചെന്നു... ആദ്യമെല്ലാം എല്ലാവരും വിശ്വസിച്ചു.....എന്നാൽ പിന്നീട് ക്ലാസ്സിലെ കുട്ടികളറിഞ്ഞു അതെങ്ങനെ അവരരിഞ്ഞന്നെറിയില്ല അതിൽ പിന്നെ ആൺകുട്ടിയെന്നോ പെണ്കുട്ടിയെന്നോ ഭേദമില്ലാതെ എന്നെ കളിയാക്കലും കുത്തുവാക്കുകൾ പറയലും. പലപ്പോഴും സങ്കടം സഹിക്കാനാവാതെ ഞാൻ ഡെസ്കിൽ തലതാഴ്ത്തി പെണ്ണെന്ന ജീവിയുടെ ബലഹീനതയായ കണ്ണ് നിറഞ്ഞു കരഞ്ഞിട്ടുണ്ട്.... അപ്പോളെല്ലാം എന്റെ കൂട്ടുകാരി സൗമ്യ മാത്രമാണ് എന്നെ ആശ്വസിപ്പിക്കാറുള്ളത്. ക്ലാസ്സിലെ വിരുതൻ മുനീർ എനിക്കൊരു പേരിട്ടു രക്തസാക്ഷി....ആ വാക്കിന്റെ അർഥം എന്തെന്നിക്കു മനസ്സിലായില്ല....സൗമ്യക്കുമറിയില്ല...വല്ലിമ്മക്കും അറിയില്ല..... പലരിൽനിന്നും കിട്ടാതെ അവസാനം വനജ ടീച്ചര് ആണ് അർഥം വിശതീകരിച്ചതു...അപ്പോൾ വിപ്ലങ്ങളിൽ മരിച്ചവരെ രക്തസാക്ഷി എന്ന് ...ഞാനും ഒരർത്ഥത്തിൽ ഒരു വിപ്ലവത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണോ...മാതാപിതാക്കൾ മരിച്ചവർ അനാഥർ... അപ്പോൾ പിരിഞ്ഞിരിക്കുന്ന മാതാപിതാക്കൾ ഉള്ളവർ..അവരുടെ മക്കളും അനാഥകളല്ലേ... അവരും എന്നെപോലെ ജീവിക്കുന്ന രക്തസാക്ഷി... പക്ഷേ.....ഞാൻ....ഒരു ബലിയാടല്ലേ.... .എന്റെ ജീവിതം മറ്റുള്ളവക്ക് ഒരു പരിഹാസമായി....മറ്റുള്ളവരുടെ കളിയാക്കൽ എന്നിൽ അന്തർമുഖയാക്കി.... പിന്നീട് എനിക്ക് ചിരികൾ വരാതെയായി ...എല്ലാവരോടും വെറുപ്പായി.... രണ്ടു പേരൊഴികെ വല്ലിമ്മയും, സൗമ്യയും...ഞാൻ എന്നിലേക്ക് ഒതുങ്ങി. കുടുംബങ്ങളുടെ ഒരു സല്കാരങ്ങള്ക്കും പോവാതായി...എല്ലാവരും കളിയാകുമെന്നതോന്നൽ. പഠനത്തില്‍ മാത്രം ശ്രധയായി. ഉത്സാഹം മുരടിച്ചതും നിസ്സാര കാര്യങ്ങൾക്കു എല്ലാവരോടും ചാടി ദേഷ്യപെടുന്നതും എല്ലാവരും എന്നില്‍ നിന്നകന്നു. എന്റെയ സ്വഭാങ്ങളുടെ മാറ്റങ്ങള്‍ വല്ലിമ്മക്ക് സങ്കടപ്പോടുത്തുന്നുണ്ടന്നു എനിക്കറിയാമായിരുന്നു. എന്നാല്‍ അവര്‍ നിശബ്ദമായി എല്ലാം നോക്കികണ്ടു.
ഇന്ന് എന്നിൽ കർക്കിടത്തിലെ പേമാരിയാണ് എന്നിലുണ്ടാവുന്നത് നീണ്ട പതിനഞ്ചു വർഷങ്ങൾക്കു ശേഷം എന്നെ അനേഷിച്ചു പിതാവ് വരുന്നു...എന്റെ ജന്മത്തിന്റെ കാരണക്കാരിൽ ഒരാൾ....എങ്ങനെ ഞാൻ തിരിച്ചറിയും. അദേഹത്തിന്റെ നിറം എന്തായിരിക്കും. എങ്ങനെ പ്രതികരിക്കും....ഉള്ളിൽ ആദ്യം വെള്ളച്ചാട്ടമാണെങ്കിൽ ഇപ്പോൾ ആ അവസ്ഥയെ എങ്ങനെ അഭിമുഖീകരിക്കുമെന്നുള്ള അങ്കലാപ്പാണ്. ഒന്ന് ഇരിക്കാനും നിൽക്കാനും തോന്നുന്നില്ല. റൂമില്‍ അടച്ച പൂച്ചയുടെ അവസ്ഥപോലെ..
ഇടക്കുള്ള വണ്ടികളുടെ ഹോൺ. വാതിൽ തുറന്നു നോക്കും..നിരാശ മാത്രം.
പെട്ടെന്നൊരു കാളിങ് ബെൽ...ഓടിച്ചെന്നു ഡോർ തുറന്നു നോക്കിയപ്പോൾ...ആരോഗ്യ ദൃഢഗാതനായ ഒരാൾ. വെളുത്ത നിറം. വെള്ള ഷർട്ടും മുണ്ടും വേഷം....മുടികയറിയ നെറ്റി...നെറ്റിയിൽ നമ്സകര തഴമ്പ്....മുടിയിൽ അങ്ങിങ്ങു നരകയറിയിരിക്കുന്നു....കട്ട മീശ...കുറ്റിത്താടി. എന്റെ് മുന്നില്‍ നില്ക്കു ന്ന ആ മനുഷ്യനെ ഞാൻ നിർനിമേഷയായി നോക്കിനിന്നു....അദ്ദേഹം പുഞ്ചിരിച്ചു നില്ക്കു ന്നു ...''മോനെ അകത്തേക്കുവാ.....'' പിറകിൽനിന്നുള്ള വല്ലിമ്മയുടെ വിളി....അദ്ദേഹം അകത്തുവന്നു..ഞാൻ വല്ലിമ്മയുടെ അടുത്തേക്ക് ചേർന്നുനിന്നു...''ഇത് മോൾടെ ഉപ്പ...'' വല്ലുമ്മ പറഞ്ഞു...''മോള് വാ പ്പാ ന്റെ കുട്ടിനെ ഒന്ന് കാണട്ടെ...'' മടിച്ചു നിന്ന എന്നെ വല്ലിമ്മ ഉന്തി തള്ളി...പതുക്കെ ഞാൻ അരികിലേക്ക് ചെന്ന്....ഉപ്പാടെ കൈത്തലം എന്റെ ഷോൾഡറിൽ ഉഴിഞ്ഞു പിന്നെ എന്റെ തലയിൽ തലോടി.....''ന്റെ കുട്ടി അന്നെ മ്മള്..''.വാക്കുകൾ അദ്ദേത്തിന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി...ഉപ്പയുടെ കണ്ണിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നു....അതുകണ്ടപ്പോൾ എന്നിൽ അപ്രതീക്ഷമായി വരാറുള്ള എന്റെ കണ്ണീരും വന്നു....അതുകൊണ്ടാവും എന്നെ കെട്ടിപിടിച്ചു.....എന്നുള്ളിൽ കെട്ടികിടന്നതെന്തക്കയോ അലിഞ്ഞില്ലാതാവുന്ന പോലെ.. ഞാനെന്നുള്ളിൽ മന്ത്രിക്കുകയായിരുന്നു ഇതെന്റെ ഉപ്പ...ഇദ്ദേഹമല്ലല്ലോ കാരണക്കാരൻ ഉമ്മയല്ലേ ..... ചെറുപ്പത്തിൽ എനിക്ക് കിട്ടാത്ത.. ഈ ഞെഞ്ചിലെ..ചൂട് ..ബലമുള്ള ഈ കയ്യുടെ സ്നേഹമായ തലോടലും സുരക്ഷിദത്തവും...പിന്നെ ഉപ്പ എന്റെ ഇരു കവിളും മാറി ചുംബിച്ചു പിന്നെ നെറുകയിലും ചുംബിച്ചു...

ഒരുമിച്ചു സോഫാസെറ്റിലിരുന്നു ഞങ്ങൾ ഒരുപാടു സംസാരിച്ചു....തമാശകൾ പറഞ്ഞു...അപ്പോളെല്ലാം ഉപ്പയുടെ കൈ എന്റെ തലയിൽ തലോടുന്നുണ്ടായിരുന്നു.....ഉപ്പയുടെ മുന്നിൽ ഞാനൊരു കൊഞ്ചുന്ന, വാശിപിടിക്കുന്ന കുട്ടിയായപോലെ......ഇതെല്ലം കണ്ടു ചുമരും ചാരി ചിരി തൂകി നിൽക്കുന്ന വല്ലിമ്മ. അവരുടെ ഉള്ളിൽ എന്നിലെ മാറ്റം സന്തോഷിപ്പിച്ചു കാണും.... എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു....ഇടക്കദ്ദേഹം എനിക്ക് വാരിത്തന്നു...
പിന്നീട് വരാമെന്നു പറഞ്ഞു യാത്ര പോകുന്ന ഉപ്പയെ ഞാനും വല്ലിമ്മയും പടിവാതിൽക്കൽ നിന്ന് നോക്കിനിന്നു....ഉള്ളിൽ ഒരായിരം സങ്കടങ്ങളുടെ മല ഇടിഞ്ഞില്ലാതായപോലെ.....എന്റെ കണ്ണുനീർ വീണ്ടും വരുന്നു.... പക്ഷെ ഇത് സങ്കട കണ്ണീരല്ല..... സന്തോഷ കണ്ണീരാണെന്നു മാത്രം..........
''.....നിഷാദ് മുഹമ്മദ്.....''

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക