ഈശ്വരാ എന്താണിത്? ഹൃദയമിപ്പോൾ പൊട്ടിത്തെറിക്കുന്നത് പോലെ ധൃതിയിൽ മിടിക്കുന്നതെന്തിനാണ്? തൊണ്ട വരളുന്നല്ലോ... എങ്ങനെയാണിത്തിരി വെള്ളം ചോദിച്ച് വാങ്ങുന്നത്...എന്നും ചെയ്യുന്നത് പോലെ ശബ്ദമുണ്ടാക്കാനോ വലത് കൈ പതിയെ അനക്കുവാനോ പറ്റുന്നില്ലല്ലോ....ദേഹമാസകലം കയറുകൾ കൊണ്ട് വരിഞ്ഞുമുറുക്കിയത് പോലെ....തൊണ്ട യിലെന്താണ് അരിച്ചിറങ്ങുന്നത്?
അരികിലൂടെ ....നടന്നകലുന്ന ശിവാനി യെ നോക്കിക്കിടക്കാനല്ലാതെ തനിക്കൊന്നും ചെയ്യാനില്ല...
എന്താണ് എനിക്ക് പറ്റുന്നത്? ഇത്ര പെട്ടെന്ന് പഞ്ഞിക്കെട്ട് പോലെ ഭാരമില്ലാതായതെങ്ങനെയാണ്?
ശിവാനി റാമിനെ വിളിച്ച് കരയുന്നുണ്ടല്ലോ...അവൾക്കിതെന്ത് പറ്റി? എന്തിനാണ് റാം എൻറ്റെ കണ്ണുകൾ തിരുമ്മിയടക്കുകയും കാൽവിരലുകൾ കൂട്ടികെട്ടുകയും ചെയ്യുന്നത്?
ശിവാനി റാമിനെ വിളിച്ച് കരയുന്നുണ്ടല്ലോ...അവൾക്കിതെന്ത് പറ്റി? എന്തിനാണ് റാം എൻറ്റെ കണ്ണുകൾ തിരുമ്മിയടക്കുകയും കാൽവിരലുകൾ കൂട്ടികെട്ടുകയും ചെയ്യുന്നത്?
"എന്തായാലും നന്നായി.. ആയമ്മ രക്ഷപ്പെട്ടു...അല്ലാ നിങ്ങളാരും അറിഞ്ഞില്ലേ ? അവസാനസമയത്ത് വെള്ളം കുടിക്കാനാഗ്രഹിക്കും എന്നാണല്ലോ പറയാറ് " ഓ
എന്നെക്കുറിച്ചാണല്ലോ പറയുന്നത് ... അവസാനസമയമോ? ഞാനപ്പോ മരിച്ചുവോ?
എന്നെക്കുറിച്ചാണല്ലോ പറയുന്നത് ... അവസാനസമയമോ? ഞാനപ്പോ മരിച്ചുവോ?
"ഇല്ല രാജുവേട്ടാ ഒന്നനങ്ങിയത് പോലുമില്ലാന്നേ...എന്തായാലും രണ്ട് വർഷമായുള്ള കിടപ്പ് അവസാനിച്ചു...മുതുകിലൊക്കെ മുറിവുകളുണ്ടാകാതിരിക്കാൻ പാവം ശിവാനി കുറേ കഷ്ടപ്പെട്ടു. എൻറ്റെ ചേച്ചിയാണേലും മരിച്ചത് നന്നായി ന്നേ ഞാൻ പറയൂ. വരുത്തിയ വിനകൾ ചില്ലറ അല്ലാരുന്നല്ലോ "
വയ്യ...സ്വന്തം ആങ്ങള ഇങ്ങനെ പറയുന്നത് കേൾക്കാൻ വയ്യ... ശിവാനിയെവ്ടെ?
അവള് എന്നെക്കുറിച്ചോർത്ത് കരയുന്നുണ്ടാകും..പാവം.
അവള് എന്നെക്കുറിച്ചോർത്ത് കരയുന്നുണ്ടാകും..പാവം.
"ടീ ശിവാനീ....ഇനി നിനക്ക് സ്വസ്ഥമായിട്ടൊന്ന് ശ്വാസമെടുക്കാല്ലോ" ആരാണ് ശിവാനീടടുത്തിരുന്ന് പതം പറയുന്നത്. എനിക്കവരെയറിയില്ലല്ലോ.
ശിവാനി അവളുടെ നീലസാരിയുടെ തുമ്പ് കൊണ്ട് മുഖമമർത്തിത്തുടച്ചു മതിലിലേക്ക് ചാരി ഇരുന്നൂ. ഞാൻ വന്നത് ശിവാനി കണ്ടില്ലെന്നുണ്ടോ...
ശിവാനി അവളുടെ നീലസാരിയുടെ തുമ്പ് കൊണ്ട് മുഖമമർത്തിത്തുടച്ചു മതിലിലേക്ക് ചാരി ഇരുന്നൂ. ഞാൻ വന്നത് ശിവാനി കണ്ടില്ലെന്നുണ്ടോ...
"ടീ കല്യാണം കഴിക്കുന്നേന് മുന്നേ അഞ്ചക്കശമ്പളമുള്ള ജോലി കിട്ടിയേന് അവൾടെ അഹങ്കാരം ചില്ലറയൊന്നുമല്ലാരുന്നു. അവള് കാശിന് ആർത്തി മൂത്ത് കോടികളുടെ വെട്ടിപ്പ് നടത്തിയേന് കിട്ടിയ ശിക്ഷയാരുന്നൂന്ന്...ഈ തളർവാതം.
ഭർത്താവും കളഞ്ഞേച്ച് പോയ അവളെ നീ നോക്കേണ്ടി വരുന്നല്ലോന്നോർത്താ രുന്നൂ വിഷമമത്രയും. എന്തായാലും തീർന്നല്ലോന്നോർത്ത് സമാധാനപ്പെട്.." പിന്നെയും എന്തൊക്കെയോ പറഞ്ഞ് ആ ധൂമകേതു ശിവാനിയോട് ചേർന്നിരുന്ന് ചിരിച്ചു.

തലകുനിച്ചിരിക്കുന്ന ശിവാനിയുടെ അടുത്തേക്ക് ചേർന്ന് നിന്ന് " ശിവാനീ ഞാൻ കള്ളിയല്ല... എന്നെ കുരുക്കിയതാ...എഴുന്നേറ്റ് വാ എനിക്കിപ്പോൾ സംസാരിക്കാൻപറ്റും ...ഞാനെല്ലാം പറയാം" ന്ന് പറഞ്ഞിട്ടും ശിവാനി എന്നെ നോക്കിയില്ല. .. വിളിച്ചത് കേൾക്കാത്ത മട്ടിലുള്ള അവൾടെ ഇരിപ്പ് എന്നെ അലോസരപ്പെടുത്തി.
ശിവാനിയുടെ കൈയിൽ തൊട്ട് വിളിക്കാൻ നോക്കി....തൊടാൻ പറ്റുന്നില്ല...ശ്ശേ....കട്ടിലിൽ പോലും പിടിക്കാൻ പറ്റുന്നില്ലല്ലോ....
എനിക്കെന്താ അവളെ തൊടാൻ പറ്റാത്തത്? ഇതാണോ മരണം? ഈശ്വരാ ഇനിയൊരിക്കലും എനിക്കവരെ തൊടാനാകില്ലേ? അവരോട് ഞാൻ കള്ളിയല്ലാന്ന് പറയാനാകില്ലേ? റാമിൻറ്റെയോ ശിവാനിയുടെയോ മനസ്സിലെങ്കിലും ഈ ചേച്ചി കള്ളിയല്ലാതെ ആകണ്ടേ.
യ്യോ അവരെന്നെ എടുക്കുകയാണല്ലോ....ഇവരെന്നെഎങ്ങോട്ടാണ് കൊണ്ട് പോകുന്നത്? യ്യോ എൻറ്റെ മേലെ ഇത്രയും വിറക് വെച്ച് തീ കത്തിച്ചാലെങ്ങനെയാ....ഇങ്ങോട്ട് നോക്ക് റാം ഞാനിവിടെയുണ്ട്..
എൻറ്റെ ശരീരം......അത് തീയിൽ കിടന്നിട്ടും എനിക്ക് പൊള്ളുന്നില്ലല്ലോ... ശ്ശേ ഇങ്ങനെ തീയിലും പൊള്ളാത്ത ഞാനെന്തിന് 2 വർഷത്തോളം ഓരോന്നോർത്ത് പുകഞ്ഞു?
ഇനിയിപ്പോ സമയമുണ്ടല്ലോ...നാളെ രാവിലെ ചിലപ്പോ ശിവാനിയെയോ റാമിനെയോ തൊടാൻ പറ്റുമായിരിക്കും അന്നേരംനടന്ന സത്യങ്ങളൊക്കെ പറയാം അവർക്കെന്നെ മനസ്സിലാകും....
എന്താണ് അവിടെയൊരു കലമ്പൽ?
റാം ആണല്ലോ ഒച്ചയെടുക്കുന്നത്. "പറ്റില്ല ....മനുഷ്യർക്ക് നാണക്കേടുണ്ടാക്കി .... എന്നെയും എൻറ്റെ ഭാര്യയെയും കഷ്ടപ്പെടുത്തി മരിച്ചവളുടെ ഫോട്ടോ ഈ വീട്ടില് വേണ്ട...പത്രത്തിൽ കൊടുക്കയോ കൊടുക്കാതിരിക്കയോ അതൊക്കെ നിങ്ങടെ ഇഷ്ടം...പക്ഷേ അതിന് വേണ്ടി അഞ്ച് പൈസ പോലും ഈ റാം ആർക്കും തരാൻ പോണില്ല"

ഈശ്വരാ...റാം നീ എങ്ങനെ ഇത്ര ക്രൂരമായി സംസാരിക്കുന്നൂ? ഒരുമിച്ച് ഒരേ വീട്ടിൽ വളർന്ന എൻറ്റെ ഫോട്ടോ പോലും നിനക്ക് വെറുപ്പോ? മതിയായി...എനിക്ക് മതിയായി. രക്തബന്ധത്തിന് ആരാണ് പവിത്രഭാഷ്യങ്ങൾ ചമച്ചത്? ഏത് ബന്ധത്തിൻറ്റെ സുതാര്യതയും സാഹചര്യങ്ങളുടെ നേർത്ത മൂടുപടത്തിനാൽ മറക്കപ്പെട്ടിരിക്കുന്നു .
എനിക്കിനി ആരോടും ഒന്നും പറയാനില്ല....പറയാനുള്ളത് ബാക്കി നിർത്തി ഞാൻ പോകയാണ്. ...ഇനി ഒരിക്കലും തിരിച്ച് വരാതെ....
By: Anamika

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക