ഇന്നും മഴ പെയ്യുകയാണ് അച്ഛന്റെ മരണത്തിലും എന്റെ കല്യാണനാളിലും ഒരു വിരുന്നുകാരനെപ്പോലെ മഴ ജീവിതത്തിലേയ്ക്ക് കടന്നു വന്നു. ഇന്നെന്റെ സുഹൃത്തിന്റെ വേർപാടിലും സ്പർശനമായി സാന്ത്വനമായി മനസ്സിന്റെ അകതളത്തിൽ മഴ
പെയ്തുകൊണ്ടിരുന്നു.
പെയ്തുകൊണ്ടിരുന്നു.
ചിന്തകളുടെ ആഴങ്ങളിലേക്ക് മനസ്സ് മുങ്ങി താഴുകയാണ്. ശ്വാസം കിട്ടുന്നില്ല ഭൂതകാലത്ത് എത്തിയ എന്റെ ഓർമ്മകളിൽ വൈഗ ! വെളിച്ചം പരത്തി കൊണ്ടിരുന്നു.
"മനസ്സ് ശാന്തമാകുന്നില്ല വൈഗ അക്ഷരതെറ്റുകളും വാക്കുകളുടെ ആവിഷ്കാരവും ഒന്നും ശരിയാവുന്നില്ല"
എഴുതാനുള്ള വിഷമം തുറന്നു പറഞ്ഞപ്പോൾ .
വിദ്യഭ്യാസമില്ലാത്ത എനിക്ക് വൈഗ ഒരു ടീച്ചറായിരുന്നു .ഏതോ ഒരു മഹാനഗരത്തിൽ ഉറക്കമൊഴിച്ചിരുന്ന് ഞാൻ എഴുതിയ കഥയിലെ അക്ഷരതെറ്റുകൾ അവൾ
കണ്ടുപിടിക്കുകയായിരുന്നു.
വിദ്യഭ്യാസമില്ലാത്ത എനിക്ക് വൈഗ ഒരു ടീച്ചറായിരുന്നു .ഏതോ ഒരു മഹാനഗരത്തിൽ ഉറക്കമൊഴിച്ചിരുന്ന് ഞാൻ എഴുതിയ കഥയിലെ അക്ഷരതെറ്റുകൾ അവൾ
കണ്ടുപിടിക്കുകയായിരുന്നു.
" മന്ദു നി എന്തിനാ എന്നോട് പറയാതെ
ഫേയിസ് ബുക്കിൽ പോസ്റ്റ് ചെയ്ത്? "
ഫേയിസ് ബുക്കിൽ പോസ്റ്റ് ചെയ്ത്? "
എന്റെ സഹോദരിപ്പോലെ അവൾ ശകാരിച്ചു.
വൈഗ വിചിത്രമായ പേരായിരുന്നു. അതുപോലെ തന്നെ സ്വഭാവവും. ഒന്നും തുറന്നു പറയാറില്ല.
ചില സമയങ്ങളിൽ തോന്നും
രഹസ്യങ്ങളുടെ കലവറയാണ് അവളുടെ
മനസ്സ്, മറ്റു ചിലപ്പോൾ നിഷ്കളങ്കമായ കുട്ടിയെപ്പോലെ ശൂന്യമായിരിക്കും.
ഇന്നുവരെ കണ്ടിട്ടില്ലെങ്കിലും മെസഞ്ചറിലൂടെ എങ്ങനെ നല്ല സുഹൃത്തായിരിക്കാം എന്നുള്ളത് അവൾ എനിക്ക് കാണിച്ച് തരുകയായിരുന്നു.

അവളെ പരിചയപ്പെട്ടകാലം തൊട്ട്
ചോദിക്കാറുണ്ട് .
ചോദിക്കാറുണ്ട് .
" സത്യം പറയു നിങ്ങൾ ആണെല്ലേ?"
അത് കേട്ട് അവൾ ചിരിക്കും. മറ്റു ചിലപ്പോൾ ദേഷ്യപ്പെടും. പിന്നിട് എന്നെങ്കിലും പറയും?
" ലിംഗഭേദം നോക്കിയിട്ടാണോ ആളുകൾ
പരസ്പരം സ്നേഹിക്കുന്നത് ."
പരസ്പരം സ്നേഹിക്കുന്നത് ."
അവളോട് തർക്കിച്ച് ജയിക്കാൻ പറ്റില്ല.
നല്ല വിദ്യാഭ്യസവും ,വാക്ക്സാമർത്ഥ്യവും
ഉള്ള ഒരു ഡോക്ടറാണ് കക്ഷി .
മനുഷ്യമനസ്സിന്റെ ആഴങ്ങൾ അളക്കാൻ കഴിയുന്ന ഒരു എഴുത്തുകാരി....
നല്ല വിദ്യാഭ്യസവും ,വാക്ക്സാമർത്ഥ്യവും
ഉള്ള ഒരു ഡോക്ടറാണ് കക്ഷി .
മനുഷ്യമനസ്സിന്റെ ആഴങ്ങൾ അളക്കാൻ കഴിയുന്ന ഒരു എഴുത്തുകാരി....
ചില സമയത്ത് ഞാനറിയാതെ അവളെ
പ്രണയിച്ചിട്ടുണ്ടായിരുന്നോ? എന്നു പോലും
എനിക്ക് തോന്നിയിട്ടുണ്ട് .
ഈ ലോകത്ത് ഒരു സ്ത്രീക്കും ,പുരുഷനും
സുഹൃത്തുക്കളായി മാത്രം ഒതുങ്ങി കൂടാൻ പറ്റുമോ? എനിക്ക് അറിയില്ലായിരുന്നു. പക്ഷേ അവളെ ഓൺലൈനിൽ കാണാതാവുമ്പോൾ മനസ്സിൽ നിറയുന്ന നൊമ്പരം! ആ വേദനയെ പ്രണയമെന്ന് വിളിക്കാൻ പറ്റുമോ? എന്തോ ....
ആ മാസ്മരികതയിൽ ഉറങ്ങി ഞാൻ കിടക്കുമ്പോൾ എന്നെ അറിയുന്നില്ല .
ഭാര്യ ,മക്കൾ എല്ലാവരെയും മറന്ന് അനർവചീനമായ അനുഭൂതിയിലേയ്ക്ക് എന്റെ മനസ്സ് പാലായനം ചെയ്തുകൊണ്ടിരുന്നു.
എതോ ഒരു തിരിവെട്ടം എന്റെ മനസ്സിൽ വെളിച്ചം വീശിയതുകൊണ്ടാവണം ബോധമണ്ഡലം ഉണർന്നത് .

സഹോദരനെപ്പോലെ കരുതി സേനഹവാത്സല്യങ്ങൾ കൊണ്ട്
വിസ്മയിപ്പിച്ച ആ ചേച്ചിയെ പ്രണയിച്ച ഞാനെന്ന മൃഗത്തോടെ എനിക്കു തന്നെ
വെറുപ്പ് തോന്നി.
ആ ദുഷിച്ച മനസ്സിന്റെ മുന്നിൽ
ഗോവിന്ദ ചാമിയും , ജിഷയുടെ ഘാതകനും എത്രയോ ഭേദം..
വിസ്മയിപ്പിച്ച ആ ചേച്ചിയെ പ്രണയിച്ച ഞാനെന്ന മൃഗത്തോടെ എനിക്കു തന്നെ
വെറുപ്പ് തോന്നി.
ആ ദുഷിച്ച മനസ്സിന്റെ മുന്നിൽ
ഗോവിന്ദ ചാമിയും , ജിഷയുടെ ഘാതകനും എത്രയോ ഭേദം..
കുറ്റബോധത്തോടെയായിരുന്നു അന്ന് സന്ധ്യക്ക് മെസഞ്ചർ ഒപ്പൺ ചെയ്തത്.
മെസേജ് അയച്ചു നോക്കി പോകുന്നില്ല.
ഒരു വാക്ക് പോലും പറയാതെ
ഫേയിസ് ബുക്ക് പേജ് ഡിയാക്റ്റിവേറ്റ് ചെയ്ത് വൈഗ പോയി .
ഞാനെന്ന എഴുത്തുകാരന്റെ മുമ്പിൽ ചോദ്യചിഹ്നമായി അവൾ വളർന്ന് നിന്നു..
മെസേജ് അയച്ചു നോക്കി പോകുന്നില്ല.
ഒരു വാക്ക് പോലും പറയാതെ
ഫേയിസ് ബുക്ക് പേജ് ഡിയാക്റ്റിവേറ്റ് ചെയ്ത് വൈഗ പോയി .
ഞാനെന്ന എഴുത്തുകാരന്റെ മുമ്പിൽ ചോദ്യചിഹ്നമായി അവൾ വളർന്ന് നിന്നു..
ഊരില്ല, പറഞ്ഞ പേര് സത്യമാണോയെന്ന് അറിയില്ല നാടിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എങ്ങനെ തിരഞ്ഞുപിടിക്കാൻ
പല സാഹിത്യഗ്രൂപ്പുകളിലും അന്വേഷിച്ചു.
കണ്ടു കിട്ടിയില്ല .ആർക്കും അവളെ കുറിച്ച് ഒരറിവുമില്ല .
എന്റെ സുന്ദര പ്രാഭാതങ്ങൾക്ക്
അവളുടെ വേർപാട് വികൃതമാക്കി.
പല സാഹിത്യഗ്രൂപ്പുകളിലും അന്വേഷിച്ചു.
കണ്ടു കിട്ടിയില്ല .ആർക്കും അവളെ കുറിച്ച് ഒരറിവുമില്ല .
എന്റെ സുന്ദര പ്രാഭാതങ്ങൾക്ക്
അവളുടെ വേർപാട് വികൃതമാക്കി.
ഒന്നും എഴുതാൻ കഴിയുന്നില്ല മനസ്സ് തിരയടങ്ങാത്ത സാഗരത്തെ പോലെ പ്രക്ഷുബ്ദമായിരുന്നു....
വർഷങ്ങൾക്ക് ശേഷം എനിക്ക് അവളുടെ
ഫേയിസ് ബുക്ക് പേജിൽ നിന്ന് ഒരു
മേസേജ് വന്നു ആകാംഷയോടെ തുറന്നു നോക്കി അവളുടെ സഹോദരനായിരുന്നു ..
ഫേയിസ് ബുക്ക് പേജിൽ നിന്ന് ഒരു
മേസേജ് വന്നു ആകാംഷയോടെ തുറന്നു നോക്കി അവളുടെ സഹോദരനായിരുന്നു ..
വിഷാദരോഗത്തിന് മരുന്ന് കഴിച്ചു കൊണ്ടിരുന്ന വൈഗ !
കല്യണതലേന്ന് ഭ്രന്തിയെ പോലെ അലമുറയിട്ട് എങ്ങോട്ടോ ഓടിപോയി.
കല്യണതലേന്ന് ഭ്രന്തിയെ പോലെ അലമുറയിട്ട് എങ്ങോട്ടോ ഓടിപോയി.
അയാൾ പറഞ്ഞതത്രയും കളവായിരിക്കും
മനുഷ്യമനസ്സുകളെ വരുതിയിലാക്കാൻ
കഴിയുന്ന ഡോക്ടർക്ക് ഭ്രാന്ത് വരാനോ?
ഒരിക്കലുമില്ല അങ്ങനെ എന്തൊക്കയോ ഓർത്തു.
അസഹ്യമായ ആ വേദന മനസ്സിന്റെ ഒരു കോണിൽ ഒതുക്കാൻ ശ്രമിച്ചു .കഴിയുന്നില്ല കുറെ നേരം ഇരുന്നു കരഞ്ഞു.
കാലം മായ്ക്കാത്ത ഓർമ്മകളും ഉണങ്ങാത്ത മുറിവുകളും ഉണ്ടാവില്ല എന്നു കരുതി സമാധാനിക്കാൻ ശ്രമിച്ചു.
പക്ഷേ അവളുണ്ടാക്കിയ ആഘാതം മനസ്സിൽ നിന്ന് മാഞ്ഞ് പോകുന്നില്ല. ഇരുട്ടിൽ കണ്ണുകളടച്ച് കിടക്കുമ്പോൾ നിദ്രയുടെ ഭാവനകൾ കൂടി ഇന്നും വേദനപ്പിക്കാറുണ്ട് .
അപ്പോഴെക്കെ ഞാൻ മനസ്സിനെ പറഞ്ഞു
ബോദ്ധ്യപെടുത്താൻ ശ്രമിക്കാറുണ്ട്.
മനസ്സ് എന്ന മായ പ്രപഞ്ചത്തിന്റെ ഉള്ളറകളിൽ നിന്ന് തോന്നിയ വെറുമൊരു
മിഥ്യ മാത്രമായിരുന്നു .വൈഗ

ഇന്നും കഥയും, കവിതയും ഞാൻ എഴുതാറുണ്ട് ഒന്നും പോസ്റ്റ് ചെയ്യാറില്ല. അക്ഷരതെറ്റുകൾ കാരണം പക്ഷേ ഈ കഥ ഞാൻ ഇവിടെ
പോസ്റ്റ് ചെയ്യുകയാണ്.ഈ ലോകത്തിന്റെ എന്തെങ്കിലും ഒരു കോണിൽ അവൾ ജീവിച്ചിരിക്കുന്നെങ്കിൽ, ഇത് കാണുമ്പോൾ അവൾക്ക് എന്നോട് ചോദിക്കാതിരിക്കാൻ കഴിയില്ലല്ലോ?
പോസ്റ്റ് ചെയ്യുകയാണ്.ഈ ലോകത്തിന്റെ എന്തെങ്കിലും ഒരു കോണിൽ അവൾ ജീവിച്ചിരിക്കുന്നെങ്കിൽ, ഇത് കാണുമ്പോൾ അവൾക്ക് എന്നോട് ചോദിക്കാതിരിക്കാൻ കഴിയില്ലല്ലോ?
" മന്ദു നീ എന്ത് വിവരക്കേടാണ് എഴുതി വച്ചിരിക്കുന്നത്?"
കാറ്റ് ഊക്കോട് വീശി കൊണ്ടിരുന്നപ്പോൾ.
മഴയുടെ താളം തെറ്റി .കാറ്റ് നിലച്ചപ്പോൾ
മഴ പിന്നെയും ശാന്തമായി പെയ്തു. പ്രകൃതിയുടെ ആ വികൃതിയെ നോക്കി ഞാൻ എന്റെ സുഹൃത്തിനെയും കാത്തിരിക്കുന്നു .
വരുമെന്ന പ്രതീക്ഷയിൽ മനം മടുക്കാതെ....
മഴയുടെ താളം തെറ്റി .കാറ്റ് നിലച്ചപ്പോൾ
മഴ പിന്നെയും ശാന്തമായി പെയ്തു. പ്രകൃതിയുടെ ആ വികൃതിയെ നോക്കി ഞാൻ എന്റെ സുഹൃത്തിനെയും കാത്തിരിക്കുന്നു .
വരുമെന്ന പ്രതീക്ഷയിൽ മനം മടുക്കാതെ....
***********************
മനു എണ്ണപ്പാടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക