Slider

ജീവിതവും ആത്മഹത്യയും

0


ഹലോ ആത്മഹത്യ യല്ലേ ?
അതെ ആരാണ് ?
ഞാൻ ജീവിതമാണ്
ങാ, എന്താണ് സർ
ഇപ്പം എവിടെയുണ്ട് ?
ട്രെയിനിൽ നിന്ന് ചാടി ചാകാനിരിക്കുന്ന ഒരാത്മാവിനൊപ്പം തീവണ്ടീലാ,
അതു ശരി, എപ്പഴാ ടെെം,??
ആത്മാവ് തീരുമാനത്തിലെത്തിയിട്ടില്ല ഞാൻ ട്രെെ ചെയ്തോണ്ടിരിക്കുന്നു, ! സാറെന്താ വിളിച്ചത്,
മടുത്തെടോ,
എന്താ ചാകാനിഷ്ടപ്പെടുന്നോ ?
ങും,
എന്താ സർ പ്രശ്നം, ?
അതൊക്കൊ ചത്ത് കഴിയുമ്പോൾ നാട്ടുകാർ പറയും, അപ്പോൾ അറിഞ്ഞാൽ പേരെ, !!
ആയിക്കോട്ടെ, അതിരിക്കട്ടെ എങ്ങനെയുളള മരണമാണ് താല്പര്യം, ?
ഓഫറുണ്ടോ ?
ഓഫറിന്റെ ടെെം കഴിഞ്ഞല്ലോ സർ, ആദ്യമേ ഉണ്ടായിരുന്നു തൂങ്ങിച്ചാകുന്നവന്റെ മരണ സെക്കന്റ് കുറച്ചായിരുന്നു, ആ ഓഫറെടുത്ത് കളഞ്ഞു,
അതെന്താ, ?
മുങ്ങിച്ചാകലും, വിഷം തിന്ന് വിശപ്പടക്കിയുളള മരണങ്ങളും പരാതിയുമായി എത്തി, അവർക്ക് ടാർജറ്റ് ഒക്കുന്നില്ലെത്രേ,
ഓ അതു ശരി, അതിരിക്കട്ടെ ലേറ്റസ്റ്റ് വെറെെറ്റി ആത്മഹത്യ ഏതാ ഇപ്പം,?
പഴയ കുറെ ഇനങ്ങൾ ഔട്ടായി, പലരും രംഗം വിട്ട് തീവ്രവാദ ചാവേറുകളും കണ്ണൂർ രാഷ്ട്രീയ ത്തിലുമൊക്കെയായി ചേക്കേറി,
ഇപ്പോൾ പുതിയ ഒരു ഐറ്റം ഉണ്ട്,
വെെറലാകണം അതാ എന്റെ ലക്ഷ്യം, ?
അങ്ങനെ യാണല്ലേ, ആത്മഹത്യ യും വെെറലാകണം, ഓകെ താങ്കളെ പോലെ ആത്മാർതമായി ചിന്തിച്ച് ഈ മേഖലയിലേക്ക് കടന്ന് വരുന്ന കസ്റ്റമർ കുറവാണ്,
ചെയ്യുന്ന ജോലിയോട് ആത്മാർഥത വേണ്ടേ?
പിന്നെ, അതാണ് മാന്യത, !
വെറെെറ്റിയെ കുറിച്ച് പറഞ്ഞില്ല, ?
പറയാം, അത് സാറ് കേട്ടിരിക്കും, '' സെൽഫി മരണമെന്ന് കേട്ടിട്ടുണ്ടോ, !
ങാ, കേട്ടിട്ടുണ്ട്,!
അത് തന്നെ ഐറ്റം, ഞങ്ങളുടെ മുനമ്പില്ലേ
കേട്ടിട്ടുണ്ടോ,
_ ആത്മഹത്യ മുനമ്പ് അവിടെ ചെന്ന് ഒരു സെൽഫിക്ക് പോസ് ചെയ്യുന്നത് പോലെ അഭിനയിക്കുക എന്നിട്ട് കാൽ വഴുതി ആഴത്തിലേക്ക് വീഴുക, ഉത്തര വാദിത്വം സെൽഫി ഏറ്റെടുത്തോളും ആത്മഹത്യ ചെയ്തു എന്ന അപമാനവും വരില്ല, !!സംഗതി ക്ളീൻ, എന്താ താല്പര്യമുണ്ടോ ??
ഓകെ, ഞാൻ ആലോചിച്ചിട്ട് വിളിക്കാം ,!
ആലോചിക്കു, നല്ല ആലോചന നിങ്ങളിൽ ഇല്ലാത്തതാണ് ഇത്തരം ആലോചന, മനസിനെ കീഴടക്കുന്നത്, !
ഓഹോ, താങ്കളെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുകയാണോ ?
തീർച്ചയായും, ജീവനെന്ന അമൂല്ല്യ നിധി
വലിച്ചെറിഞ്ഞ് ഓടി ഒളിക്കുന്ന ജന്മങ്ങൾ പാഴ് ജന്മങ്ങളാണ്, !
എന്നിട്ടാണോ ആത്മഹത്യ പ്രേരണയുമായി നിങ്ങൾ മനുഷ്യന്റെ പിന്നാലെ പോകുന്നത്
അത് ശരിയാണോ ?
ഞാനാരുടേയും ,പിന്നാലെ പോകുന്നില്ല റിക്വസ്റ്റുകൾ എന്നിലേക്ക് വരുകയാണ്, ആളുകൾ എന്നെ ഫോളോ ചെയ്യുന്നു, ഉദാഹരണത്തിന്,
ഇന്ന്, സാറല്ലേ എന്നെ വിളി ച്ചത്,
_'*'സാറ് ആത്മഹത്യ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ച് ഞാൻ താങ്കളുടെ വീട്ടിൽ വന്നില്ലല്ലോ ശരിയല്ലേ,
പറഞ്ഞ് വരുന്നത്, ആത്മഹത്യ വേണ്ടാ എന്നാണോ ?
ആ ഓപ്ക്ഷൻ നിങ്ങളുടെ തീരുമാനത്തിലാണ് ഇഷ്ടം പോലെ,
ഓഹോ, എന്നാൽ കേട്ടോളു, എനിക്ക് മരിക്കാൻ മനസില്ല, തന്റെ മുന്നിൽ ഞാൻ തോല്ക്കില്ല, നെഞ്ച് വിരിച്ച് ഞാൻ നേരിടും എന്നിലെ പ്രതിസന്ധികളെ, !!ഗുഡ് ബെെ
ഒരു ജീവൻ നില നിർത്തിയ സന്തോഷത്തിൽ ആത്മഹത്യ ഫോൺ ഓഫാക്കി, !!!
Shoukath Maitheen.*'

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo