ഒന്നാം ക്ലാസിലെ പുതിയ കുഞ്ഞുങ്ങളെ കാണാൻ നല്ല സാരിയൊക്കെ ഉടുത്ത് അത്യധികം ആവേശത്തോടെ ഞാൻ സ്കൂളിലെത്തി. നിഷ്കളങ്കരായ 66 കുട്ടികൾ ടീച്ചറിനെ കണ്ടു - ഭാഗ്യം ആരും കരയുന്നില്ല. സമാധാനമായി. മുഖം കൂടുതൽ പ്രസന്നമാക്കി വച്ചു, കുഞ്ഞുങ്ങൾ പേടിക്കല്ലല്ലോ;മിഠായി വിതരണം കഴിഞ്ഞ് തിരിഞ്ഞപ്പോൾ ഒരു വലിയ കരച്ചിൽ. വാട്ട് ഹാപ്പൻഡ് ബാബാ .വൈ ആർ യൂ ക്രയിങ്? എനിക്ക് മിസ്സിനെ പേടിയാ. അമ്മ പറഞ്ഞു മിസ്സ് അടിക്കൂന്ന്. ഞാൻ ആകെ പരുങ്ങലിലായി. അതു ശരിമോളുടെ അമ്മ പറ്റിച്ച പണിയാ ഇതല്ലേ. മിസ്സ് അടിക്കൊന്നു ഇല്ല, മോളു പേടിക്കണ്ട കേട്ടോ. എൻ്റെ ഇംഗ്ലീഷ് ഞാൻ ആ കുഞ്ഞിനായി കുറച്ചു നേരം മാറ്റിവച്ചു, പേടിപ്പിക്കരുതല്ലോ. മലയാളം കേട്ട് ശീലിച്ച ആ പാവം കുഞ്ഞ്. എൻ്റെ ആംഗലേയ ഭാഷ കേട്ട് പേടിച്ചാലോ. അവളെ ഒരു വിധം സമാധാനത്തിലാക്കി ഓഫീസ് റൂമിലേക്ക് തിരിച്ചു; പോകുന്ന വഴിയേ കണ്ട സഹ അധ്യാപകർ എൻ്റെ സാരിയെ വാനോളം പുകഴ്ത്തി. നല്ല ഭംഗിയുണ്ട്. പട്ടാണല്ലേ? പെണ്ണുങ്ങളുടെ സ്വതസിദ്ധമായ സ്വഭാവം. കൂട്ടത്തിൽ ഒരാൾ ഉടനെ. നോക്ക് ഈ ബ്ലൗസിലങ്ങനെ ചായം ഇറങ്ങിയിട്ടുണ്ട്. അത് എൻ്റെ കൈ പൊക്കി എല്ലാരേയും കാണിച്ചു കൊടുത്തു, ;അന്നേരം ആ ടീച്ചര് അനുഭവിച്ച ഒരു സുഖം ഊഹിക്കാവുന്നതല്ലേ ഉള്ളൂ. നല്ലത് മാത്രം കാണാൻ കണ്ണ് നന്നാവണോ മനസ്സ് നന്നാവണോ,ആവോ?ആദ്യ ദിവസം ജൂൺ ഒന്ന്, ഞാൻ സംശമനം പാലിച്ചു.രണ്ടാം ദിവസവും ഞാൻ ഭംഗിയായി തന്നെ പതിവുപോലെ സ്കൂളിൽ പോയി. കോണിപ്പടി ഇറങ്ങുമ്പോൾ സാരി പൊക്കി പിടിച്ച് ചേറാവാതിരിക്കാൻ ശ്രദ്ധിച്ചു °. ഈ സമയം പ്രസ്തുത അധ്യാപികമറ്റൊരാളോടൊപ്പം കോണിപ്പടിക്ക് ചുവട്ടിൽ.ദാ വന്നു കമൻ്റ് .ഒട്ടും മാച്ചല്ലാത്ത പാവാടയാണ് ഇടിരിക്കുന്നതല്ലേ! അതെനിക്ക് പുതിയ അറിവായിരുന്നു ° എൻ്റെ കണ്ണിൽ സാരിയും പാവാടയും നല്ല മാച്ചായിരുന്നു. എൻ്റെ ക്ഷമകെട്ടു° ടീച്ചറേ ഇനി മേലാൽ ഈ വക ഡയലോഗും അടിച്ചോണ്ട് എൻ്റടുത്ത് വരരുത്; എനിക്ക് ഇഷ്ടമല്ല ഇത് കേൾക്കാൻ ° വസ്ത്രം എങ്ങനെ ധരിക്കണമെന്ന് ഞാനാണ് തീരുമാനിക്കുന്നത് ° പിന്നെ ഈ അധ്യാപിക എൻ്റെ മുൻപിൽ വായ തുറന്നിട്ടില്ല.ക്ലാസിലെ വ്യത്യസ്ത സ്വഭാവക്കാരായ 66 കുട്ടികളെ നോക്കാൻ ഇത്ര പ്രയാസമില്ല. ° ഇത്ത
രം ജന്മങ്ങളെ ഏങ്ങനെ സഹിക്കുമെൻ്റെ ഈശ്വരാ :::.i നല്ലത് മാത്രം കാണാൻ ശ്രമിച്ചിരുന്നെങ്കിൽ എൻ്റെ കാലിലെ സ്വർണ്ണക്കൊലുസ് കാണുമായിരുന്നില്ലേ;
--------

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക