Slider

മാതൃത്വം : അവസാനഭാഗം

0


"അച്ഛാ "
മനുവിനെ
ഇന്നലകളിലെഓർമ്മകളിൽ നിന്നും.
ആവിളി തിരികെ കൊണ്ടുവന്നു.
ഡോക്ടറുടെ വിധിയെഴുത്ത്‌ പാടെതുടച്ചുനീക്കി ദേവുപെൺകുഞ്ഞിന്
ജന്മം നല്‌കിയിരുന്നു.
"അച്ഛാ,അച്ഛാ"
മോളുടെ ശബ്ദം കാതുകളിൽ മുഴങ്ങി.
മനുവിന്റെയും ദേവികയുടെയും മകൾ ദേവനന്ദ .വിധിയെവെല്ലുവിളിച്ചു ഭൂമിയിലേയ്‌ക്ക്‌ പിറന്നുവീണ പൊന്നുമോൾ.
ഇന്നവൾ അമ്മയാകാൻ പോകുന്നു.കാലചക്രം ഒരുപാട് മുന്നിലേയ്ക്കു കറങ്ങിയിരുന്നു...
"മോളെ നന്ദ"
"അച്ഛാ നല്ലവേദനുണ്ട്,ഡോക്ടർ ലേബർ റൂമിലേയ്ക്ക് മാറ്റുവാൻ പറഞ്ഞിരിക്കുന്നു.
ഹരിയേട്ടാ അച്ഛനെക്കൂടി നോക്കണെ."
" ഞാനില്ലേയിവിടെ,
മോളൊന്നുമാലോചിച്ചു വിഷമിക്കാതെ."ദേവനന്ദയുടെ ഭർത്താവ്‌ മനുവിനെപോലെതന്നെയാണ് അത്രത്തോളം ദേവനന്ദയെ സ്നേഹിക്കുന്നു.
"അതെയേട്ടാ... "
ലേബർ റൂമിലേയ്ക്ക് മോളെകൊണ്ടുപോകുമ്പോൾ മനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.മുന്നിലുള്ള ബെഞ്ചിലേയ്ക്ക്
ചാഞ്ഞു ഓർമ്മയിലേയ്‌ക്ക് പോയി.‌
അന്ന് റൂമിൽനിന്നിറങ്ങിയ ദേവു
കലങ്ങിയ കണ്ണുമായി‌ നെഞ്ചിലേയ്ക്ക് വീണുപൊട്ടിക്കരഞ്ഞു.
"ഏട്ടാ. "
"ദേവു വിധിയെനമുക്ക് പഴിക്കാന്കഴിയില്ല ആരെയും കുറ്റപ്പെടുത്താനും. വിധിയുടെ വിളയാട്ടത്തിലൊരുപാട് ജീവിതങ്ങളിവിടെ നീറി നീറി ജീവിക്കുന്നുണ്ട്".വാക്കുകളാൽ കഴിയുന്നരീതിയിൽ സമാധാനിപ്പിച്ചു.
നാളുകളുടെ ആശുപത്രിവാസം.
അസുഖമോർത്തവൾ വിഷമിച്ചിട്ടില്ല.
അമ്മയാകുവാൻ വിതുമ്പുന്ന മനസുമായി നാളുകൾ കഴിച്ചുകൂട്ടുകയായിരിന്നു. ഇപ്പോഴധികമാരോടും സംസാരിക്കാറില്ല. വീട്ടുനുള്ളിൽ ഒതുങ്ങിക്കൂടാനാണവൾ ആഗ്രഹിക്കുന്നത്.
"ഏട്ടനൊരു അച്ഛനാകാനും എനിക്കൊരമ്മയാകാനും കഴിയില്ലലോ "?.
മനുവിനുമുന്നിലവൾ പലതവണയായി പൊട്ടിക്കരഞ്ഞു .അത്രത്തോളം മനസാഗ്രഹിക്കുന്നുണ്ട്‌.
"നീയാണെന്റമകൾ.നിന്റെ സ്നേഹവും സന്തോഷമാണ് ഞാനാഗ്രഹിക്കുന്നത്.നിന്റെ ഈമൗനം എന്നെവല്ലാതെ വേദനിപ്പിക്കുന്നു".
ദേവൂനെമടിയിലേയ്ക്കു കിടത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചു.
കാലങ്ങൾ മറവിയായി വേദനയെ മായ്ക്കുവാൻത്തുടങ്ങിയിരുന്നു. എല്ലാത്തിനോടും പൊരുത്തപ്പെടുവാൻ തുടങ്ങിയനാളുകളായിരിന്നു.
"ഏട്ടാ.എന്റയടുത്തേയ്‌ക്ക്‌ ചേർന്നുകിടക്കു.
ഏട്ടന്റെ ശരീരത്തിലെ ചൂടേറ്റുറങ്ങണമെനിക്ക്."
ഇനിയെന്തെങ്കിലും സംഭവിച്ചാൽ ദേവൂന്സഹിക്കാൻ പറ്റിയെന്നുവരില്ല.വികാരത്തെ വിവേഗംകൊണ്ട് കീഴടക്കാൻ പലതവണയും ശ്രമിച്ചിരുന്നു.
ആ രാത്രിയുടെയാമങ്ങളിൽ.
അവന്റെ ശരീരത്തിലൂടെ ചൂടുപറ്റിയിഴഞ്ഞുകയറി.വികാരത്തെ കീഴടക്കാനവനും കഴിഞ്ഞിരുന്നില്ല. ഇരുവരുമൊരു ശരീരമായി.
നാളുകൾ കഴിഞ്ഞു.
അവൻഭയന്നതുതന്നെ സംഭവിച്ചു.
ദേവുവിന്റെയുള്ളിൽ ഒരുപനിനീർപ്പൂവ്
മൊട്ടിട്ടു.ആ രാത്രിയുടെയാമങ്ങളിൽ.
"ദേവു എന്താണീപറയുന്നത്.ഡോക്ടർ പറഞ്ഞതുമോൾക്കുതന്നെ അറിയുന്നതല്ലേ?.
"ഏട്ടാ ഇനിയൊരു പാപം കൂടി ചെയ്യാൻ വയ്യായെനിക്ക്. സ്ത്രീയുടെ മനസ്‌തുടിക്കുന്നത് അമ്മയാകാൻ വേണ്ടിയാണ്.ഇനിയൊരു വേദനകൂടിയെനിക്ക് സഹിക്കാൻ കഴിയില്ല .ഈ കുട്ടിയെ നമുക്കുവേണമേട്ടാ"
"ഡോക്ടർ ഇനിയെന്താണ് ചെയ്യാൻ കഴിയുക?
ഇടറിയ ശബ്ദത്തോടെ ഒരുപാട് പ്രതീക്ഷയോടെ ചോദിച്ചു?."
"മനു ഇപ്പോൾ ദേവികയുടെ ആരോഗ്യത്തിന് വലിയ പ്രോബ്ലമൊന്നും കാണുന്നില്ല .പക്ഷെ പത്തുമാസത്തെകാലയളവിലെന്തും സംഭവിക്കാം.അറിഞ്ഞുകൊണ്ട് നമ്മളിങ്ങനെയൊരു റിസ്കെടുക്കണോ.നിങ്ങൾ തന്നെ ആലോചിക്കൂ.
"ഡോക്ടർ ഞാൻ തയ്യാറാണ്.എനിക്ക് വിശ്വാസമുണ്ട് എനിക്കമ്മയാകാൻ കഴിയും.
ഏട്ടന് അച്ഛനാകും."
അമ്മയാകാനുള്ള ആഗ്രഹത്തോടെയുള്ള ദേവൂന്റെ വാക്കുകൾ ഇന്നും കാതിലലയടിക്കുന്നുണ്ട്.
"ദേവു വേണ്ട.എനിക്ക്മോളെവെച്ച് പരീക്ഷണത്തിന് തയ്യാറാകാൻ കഴിയില്ലടാ."
"ഏട്ടൻ സമ്മതിക്കണം.എന്റെ മനസ് ഏട്ടൻമനസ്സിലാക്കണം.മാതൃത്വംകൊതിക്കുന്ന അമ്മയാണുഞാൻ.എന്റെ വയറ്റിലെ കുഞ്ഞിനെയെനിക്കുവേണം.എന്റെ സന്തോഷമാണ് ഏട്ടൻ ആഗ്രഹിക്കുന്നെങ്കിൽ സമ്മതിക്കണം".
ദേവുവിന്റെ ആഗ്രഹത്തിന് വഴങ്ങുകതന്നെ ചെയ്‌തു.അവന്റെ മുന്നിലവളുടെ സന്തോഷം മാത്രേയുണ്ടായിരുന്നുള്ളു.കഴിഞ്ഞകാലങ്ങളോർത്തു.
"ഡോക്ടർ നമുക്കീകുഞ്ഞിനെവേണം"
" നിങ്ങളുടെ ആഗ്രഹമതാണെങ്കിൽ ഓക്കെ.
ആശംസകൾ മനു,ദേവിക.ഇനിയുള്ള നാളുകൾ വളരെയധികം ശ്രദ്ധിച്ചുവേണം."
"നന്ദി ഡോക്ടർ"
ജീവിതത്തിലേയ്ക്കു തിരിച്ചുവന്ന നാളുകളായിരുന്നു .ദേവൂനെ‌യിത്രയധികം സന്തോഷത്തോടെ ഞാനിതുവരെ കണ്ടിട്ടില്ല.മാസങ്ങൾ കടന്നുപോയി.
കൂടെനിഴലുപോലെ മനു.നിറവയറുമായി ദേവു.
"ഏട്ടാ"
"എന്താ മോളെ"
"വയറ്റിലോട്ടൊന്നു തലവെച്ചുനോക്കിയേ?
കുഞ്ഞൂട്ടിചവിട്ടുന്നു"
വയറ്റിലേയ്ക്ക് ചുണ്ടുകൾചേർത്തുവെച്ച്. "എന്റെ കുട്ടിയ്ക്ക്‌ അച്ഛന്റെ പുന്നാരയുമ്മ".
"ഏട്ടാ"
"എന്താട മോളെ?"
"എനിക്കില്ലേ ഉമ്മാ,അപ്പോൾ കുഞ്ഞുവന്നാൽ എന്നെ കളയുമല്ലോ?.
"പോടാ,എനിക്ക് രണ്ടുമക്കളാകും. എന്റെ ദേവുവും.വയറ്റിലെ കുഞ്ഞുവാവയും.ഉമ്മ"
സന്തോഷംനിറഞ്ഞ നിമിഷങ്ങളിലൂടെ
ദിവസങ്ങൾ കടന്നുപോയി.
എട്ടുമാസം കഴിഞ്ഞിരിക്കുന്നു.
ദേവുവിന് വല്ലാത്ത അസ്വസ്ഥതകൾ തോന്നിത്തുടങ്ങി.
"ഡോക്ടർ കൺപോളയിലൊക്കെ ചെറിയനീരുണ്ട്, ശരീരമാകെ വേദനയും.
കാലിലൊക്കെ നീരിറങ്ങുന്നുണ്ട്"
ഭൂമിയിലുള്ള ദൈവങ്ങളെയല്ലാം വിളിച്ചു.ദേവൂനൊന്നും സംഭവിക്കരുതേ.ദൈവം വിളികേൾക്കും?
"മനു അഡ്മിറ്റ്ചെയ്യുകയാണ്.നെഴ്‌സ് ദേവികയെ ICU യിലേയ്‌ക്ക്‌ മാറ്റു."
"എന്താ ഡോക്ടർ?"
"വിശദമായ പരിശോധന കഴിഞ്ഞിട്ടെ പൂർണമായിപറയാം കഴിയുള്ളൂ."
ഒന്നുംമനസ്സിലാകാതെ പകച്ചുനിന്ന നിമിഷങ്ങളായിരുന്നു.മണിക്കൂറുകൾ കഴിഞ്ഞു.
ഊണും ഉറക്കവുമില്ലാതെ .നിമിഷങ്ങളെ ദിനങ്ങൾ പോലെ തള്ളിനീക്കി.
"മനു അർജന്റായി ഒപ്പേറഷൻ വേണം.
ഹാർട്ട് പ്രോബ്ലംപുറമെ പനിയും പിടിപ്പെട്ടിരിക്കുന്നു.ആരോഗ്യംഓരോ ദിവസം കഴിയുന്തോറും വളരെമോശമാവുകയാണ്.
ഇങ്ങനെപോയാൽ?. കുഞ്ഞുപൂർണവളർച്ചയിലെത്തിയിരിക്കുന്നു.ഇനിയല്ലാം ദൈവത്തിന്റെകൈകളിൽ."
കണ്ണുകളിൽ ഇരുട്ടുകയറിയപോലെ. .നെഞ്ചുരുകിയ വേദനയോടെ ദേവികയുടെ മുന്നിലേയ്ക്ക് ചെന്നു.
"ദേവു മോളെ നിനക്ക് ഒന്നുമില്ലടാ,ഞാനുണ്ട് കൂടെ.ധൈര്യമായിരിക്കു"
"ഏട്ടാ....ഏട്ടനോടോപ്പം ജീവിച്ചു കൊതിതീർന്നിട്ടില്ല,ഏട്ടൻ വിഷമിക്കരുതേ.എനിക്കെന്ത് സംഭവിച്ചാലും? എന്റെ കുഞ്ഞിനൊന്നും സംഭവിക്കരുതെന്നെയുള്ളു ആഗ്രഹം."
"ദേവൂ"
ലേബർറൂമിലേയ്ക്ക് കൊണ്ടുപോകുമ്പോൾ
ദേവുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
എല്ലാംനോക്കിനിന്നു കടിച്ചമർത്താനേ കഴിഞ്ഞിരുന്നുള്ളൂ....
മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു....
ലേബർറൂമിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ പുറത്തുവന്നു.സന്തോഷത്തിന്റെ തിരയിളകിയനിമിഷങ്ങളായിരുന്നു.
"അച്ഛാ, അമ്മെ കുഞ്ഞുകരയുന്നു."
വാതിലിലേയ്‌ക്ക് നോക്കി‌നിന്ന നിമിഷങ്ങൾ.
കുഞ്ഞുമായി നെഴ്‌സ് പുറത്തേയ്‌ക്കുവന്നു...
പിന്നിലായി സ്‌ട്രെച്ചറിൽ വെള്ളപുതപ്പിച്ച ശരീരംവും മുന്നിലേയ്ക്കുവന്നു.....
"മനു am very sry."ഡോക്ടറെ തട്ടിമാറ്റി
കാലുകൾ മുന്നോട്ടുവെച്ചു നീങ്ങുന്നില്ല.ഭൂമിയവനുമുന്നിൽ ചുറ്റികറങ്ങുന്നുണ്ട്. മുഖത്തിലെതുണി പതുക്കെമാറ്റി.ദേവു ആയിരിക്കല്ലേ.
ദേവൂവൂവൂവൂ...
ആ നിലവിളി ഭിത്തിയിൽ മുഴക്കമായിന്നും അലയടിക്കുന്നുണ്ട്..
കുഞ്ഞിനെയെടുത്തു മനു ദേവൂന്റെ അരികിലായികിടത്തി.മോളു ഒന്നുകണ്ണുതുറക്കട.....
"അച്ഛാ അച്ഛാ" ഹരിയുടെ ശബ്ദമാണ്.കണ്ണുകൾ മെല്ലെതുറക്കാൻ ശ്രമിച്ചു.
" അച്ഛാ നന്ദപ്രസവിച്ചു ഇരട്ടകുട്ടികളാണ്. സുഖമായിരിക്കുന്നു"
"അച്ഛാ,അച്ഛാ,അച്ഛാ...?"
ഇനിയൊരുശബ്ദത്തിനും മനുവിനെയുണർത്താൻ കഴിയില്ല.
നീണ്ടവർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ദേവൂന്റെയടുക്കലേയ്ക്ക് മനുവുംയാത്രയായിരുന്നു...
രണ്ടുകുഞ്ഞുങ്ങളുടെ ശബ്ദം
ഭിത്തികളിൽ മുഴങ്ങികേട്ടു...
ശരൺ...നന്ദി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo