Slider

സ്വപ്നയാത്ര

0

======
മഞ്ഞ നിറത്തിലെ നിയോൺ വെളിച്ചങ്ങളോട് പ്രണയമായിരുന്നു....എന്നും.
മഴ കോരിച്ചൊരിയുമ്പോളും
ചിമ്മാതെ തെളിഞ്ഞു കത്തുന്ന രാത്രിയുടെ ഒറ്റക്കണ്ണുകൾ....
ഈയാംപാറ്റകൾ ഇക്കിളിയിടുന്ന...ഇലക്ട്രിക് മിന്നാമിന്നികൾ....
അങ്ങനെയിരിക്കുമ്പോൾ ഇന്നലെ പതിവില്ലാതെ ആ കോൾ വന്നു...
...."നമുക്കൊന്നു പുറത്തേയ്ക്കിറങ്ങാമെടീ...
വെറുതെ ഒരു ചുറ്റൽ...എനിക്കെന്തോ കാണണമെന്നു തോന്നുന്നൂ..."
അപൂർവ്വ അവസരം.
ഒളിപ്പിക്കലിന്റെ...
ധിക്കാരത്തിന്റെ...
കള്ളങ്ങളുടെ ആകെത്തുകയായ യാത്ര...
ഭയം തോന്നി..
പക്ഷേ ഞാനറിഞ്ഞു...
നിയോൺ വെളിച്ചത്തില് മുളയ്ക്കുന്ന ചിറകുകളെ..
തട്ടുകടയിലെ പെട്രോമാക്സ് വെളിച്ചത്തില് മൊരിയുന്ന ദോശയെ...
മഞ്ഞയിൽ മുങ്ങിപ്പൊങ്ങി...
ചിന്തകൾ മുറിഞ്ഞു...
കണ്ണു മഞ്ഞളിച്ചു..
കാറ്റിന്റെ തണുപ്പിൽ പല്ലു കിടുകിടുത്തു...
ഇരുട്ടിൻ പുതപ്പുടുത്ത് സുഖമുള്ള
........സ്വപ്നയാത്ര........

By: DhanyaDathan- 

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo