അനാഥൻ എന്ന മുദ്രകുത്തപ്പെട്ട്
തെരുവോരം അലഞ്ഞു നടക്കുമ്പോഴും
വിശപ്പ് വിഷംപോലെ പടരുമ്പോഴും
വയറു നിറയ്ക്കാൻ അന്നം ലഭിച്ച
പിഞ്ചുബാല്യങ്ങളുടെ മുഖത്തു
ഞാൻ ഈശ്വരനെ കണ്ടിട്ടുണ്ട് .
തെരുവോരം അലഞ്ഞു നടക്കുമ്പോഴും
വിശപ്പ് വിഷംപോലെ പടരുമ്പോഴും
വയറു നിറയ്ക്കാൻ അന്നം ലഭിച്ച
പിഞ്ചുബാല്യങ്ങളുടെ മുഖത്തു
ഞാൻ ഈശ്വരനെ കണ്ടിട്ടുണ്ട് .
നൊന്തുപെറ്റ മക്കളാൽ ഉപേക്ഷിക്കപ്പെട്ടു
ആശ്രമങ്ങളിൽ അന്തേവാസികളാക്കപ്പെട്ടിട്ടും
മുടങ്ങാതെ ആ പടിവാതിൽക്കൽ മക്കളുടെ
വരവും പ്രതീക്ഷിച്ചു കാത്തിരിക്കുന്ന
ചില അച്ഛനമ്മമാരുടെ മുഖത്തു
ഞാൻ ഈശ്വരനെ കണ്ടിട്ടുണ്ട് .
ആശ്രമങ്ങളിൽ അന്തേവാസികളാക്കപ്പെട്ടിട്ടും
മുടങ്ങാതെ ആ പടിവാതിൽക്കൽ മക്കളുടെ
വരവും പ്രതീക്ഷിച്ചു കാത്തിരിക്കുന്ന
ചില അച്ഛനമ്മമാരുടെ മുഖത്തു
ഞാൻ ഈശ്വരനെ കണ്ടിട്ടുണ്ട് .
നോവാർന്നൊരെന്റെ മുറിപ്പാടിൽ
മതമെന്ന മതിൽക്കെട്ട് മറന്നു
തന്റെ ശിരോവസ്ത്രം അഴിച്ചെടുത്തു
എന്റെ മുറിപ്പാടിൽ വച്ചുകെട്ടി
"മതം" മറന്നെന്റെ "മനം" കവർന്ന
കളിത്തോഴിയുടെ മുഖത്തു
ഞാൻ ഈശ്വരനെ കണ്ടിട്ടുണ്ട് .
മതമെന്ന മതിൽക്കെട്ട് മറന്നു
തന്റെ ശിരോവസ്ത്രം അഴിച്ചെടുത്തു
എന്റെ മുറിപ്പാടിൽ വച്ചുകെട്ടി
"മതം" മറന്നെന്റെ "മനം" കവർന്ന
കളിത്തോഴിയുടെ മുഖത്തു
ഞാൻ ഈശ്വരനെ കണ്ടിട്ടുണ്ട് .
ആരാധനാലയങ്ങളിലല്ല ഈശ്വരനെ കണ്ടത്
ആത്മാവിലാണ് ..ചില ആത്മബന്ധങ്ങളിലാണ്
ആത്മാവിലാണ് ..ചില ആത്മബന്ധങ്ങളിലാണ്
***സൗമ്യ സച്ചിൻ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക