സമയം ....രാത്രി പന്ത്രണ്ടു മണി ആയിക്കാണും ..അവൻ .ചെറിയ ഉറക്കം കഴിഞ്ഞിരുന്നു ...ആരോ വിളിക്കുന്നപോലെ അവന് തോന്നിയിട്ടാണ് എഴുനേറ്റത് ...കണ്ണ് തുറന്നു നോക്കിയപ്പോൾ ..ആരെയും കാണുന്നില്ല ..സൂക്ഷിച്ചു നോക്കിയപ്പോൾ .ജനലിനു അരികിൽ ആരോ നിൽകുന്നപോലെ ....
അവൻ മെല്ലെ എഴുനേറ്റു ..."ആരാ ...."....
അവൻ ലൈറ്റ് തെളിയിക്കാൻ മെല്ലെ ...സ്വിച് ബോർഡിനടുത്തേക്ക് നടന്നു ...
"ഉണ്ണി ...എട്ടനാ ...ലൈറ്റ് ഓൺ ചെയ്യണ്ട ..."...അരണ്ട വെളിച്ചത്തിൽ ..അവന് മുഖം വ്യകതമായി ...
"ഏട്ടൻ ...."അവൻ ഉള്ളിൽ പറഞ്ഞു ....
"നീ ..പുറത്തേക്കു വാ ....ഞാൻ എത്ര സമയായി വിളിക്കുന്നു ..നല്ല ഉറക്കമാ ...വിളിച്ചു ഞാൻ മടുത്തു .."
"ഇപ്പൊ വരാം ..അവൻ വേഗം ഒരു ഷർട്ട് എടുത്തിട്ടു ....പിന്നെ ഡോറിനടുത്തേക്കു നടന്നു .."
"ഉണ്ണി ശ്രദ്ധിക്കണേ ..ഒച്ച അധികം വെക്കേണ്ട ട്ടോ ...എല്ലാവരും എഴുന്നേൽക്കും ...പിന്നെ നല്ല മഞ്ഞുണ്ട് ...തലയിൽ ഇടാൻ എന്തെങ്കിലും എടുത്തോളൂ ..."
അവൻ ...ഒരു ടവൽ എടുത്തു ...ഡോർ തുറന്നു പുറത്തിറങ്ങി .."
"ഏട്ടൻ എന്താ ഇ സമയത്ത് ...ഏട്ടന് ഉറക്കം ഒന്നും ഇല്ലേ .."
"ഉറങ്ങാൻ ഇനിയും സമയം ഉണ്ടല്ലോ ഉണ്ണി ...ഏട്ടൻ ഉണ്ണിക്കു ഒരു കൂട്ടം കാണിച്ചു തരാം ...പിന്നെ ..വേറെ ഒരു
കാര്യം കൂടി ഉണ്ട് ..."
കാര്യം കൂടി ഉണ്ട് ..."
ഏട്ടൻ നടക്കുന്നതിനു പുറകെ അവനും നടന്നു ...
"നമ്മൾ ഇപ്പൊ എങ്ങോട്ടാ പൊന്നെ ...എനിക്ക് പേടിയാവാനുണ്ട് ട്ടോ .."
"നമ്മൾ ...ആ മാവിന്റെ അടുത്തേക്കാ പോവുന്നെ ...."...കൈ ചൂണ്ടി ...മാവ് കാണിച്ചിട്ട് പറഞ്ഞു ..
"പിന്നെ ഉണ്ണിയുടെ പേടി മാറ്റി തരാന്ന് ..ഏട്ടൻ വാക്ക് പറഞ്ഞില്ലേ ....ഇന്ന് ഏട്ടൻ ഉണ്ണിയുടെ പേടിയൊക്കെ മാറ്റി തരും ..ഇനി ആരും ഉണ്ണിയെ പേടിത്തൊണ്ടൻ എന്നു വിളിച്ചു കളിയാക്കില്ല ..."
"എട്ടാ ....എല്ലാവരും ..ഇപ്പൊ അങ്ങനെയാ വിളിക്കുന്നെ ....ഏട്ടൻ ഉള്ളപ്പോ സത്യായിട്ടും എനിക്ക് പേടി ഇല്ലാട്ടോ .."
"എന്നാ വാ നമുക്ക് അവിടെ ഇരിക്കാം ...".....
"എന്നാ വാ നമുക്ക് അവിടെ ഇരിക്കാം ...".....
അവർ മെല്ലെ മാവിന്റെ ചുവട്ടിൽ ഇരുന്നു ....
"ഉണ്ണി ....."
"എന്താ ....ഏട്ടാ ...."
"ഉണ്ണി ....എന്റെ മടിയിലേക്കു ..തല വെച്ച് കിടന്നോ ...."
"എം ...."അവൻ മെല്ലെ മൂളി ...പിന്നെ ഏട്ടന്റെ മടിയിലേക്ക് തല വെച്ചു ...."..പിന്നെ ആകാശത്തിലെ നക്ഷത്രങ്ങളെ ..വിരൽകൊണ്ട് മെല്ലെ എണ്ണാൻ ..തുടങ്ങി .."
"ഏട്ടാ ..ഈ നക്ഷത്രം ....ഭൂമിയിലേക്ക് വീഴുമോ ...."
"ഇല്ല ഉണ്ണി ....പക്ഷെ നമുക്ക് ഒരിക്കൽ അവിടെയൊക്കെ പോകാൻ പറ്റും ...'
"ഏട്ടാ ....'അമ്മ പറയാ ...ഇനി എപ്പോഴും ചോറ് കഴിക്കണ്ട ...ഒരു നേരം കഴിച്ചാൽ മതി ..തടി കുടുന്ന് ..."
"മുന്ന് ദിവസായി ...'അമ്മ ...മുന്ന് ബിസ്ക്കറ് ആണ് തന്നെ ..പിന്നെ കുറെ വെള്ളം കുടിച്ചോളാൻ പറഞ്ഞു .."
"സാരമില്ല ഉണ്ണ്യേ ....'അമ്മ സ്നേഹം കൊണ്ടല്ലേ ...."അവൻ ഉണ്ണിയുടെ .....വയർ തടവിക്കൊണ്ട് പറഞ്ഞു .."
"എം സാരോക്കെ ഉണ്ട് ..നമ്മുടെ ശരിക്കുള്ള അമ്മയാണേൽ .ഇങ്ങനെ ചെയ്യായിരുന്നോ .എന്നെ എപ്പോഴും കെട്ടിപിടിച്ചു ..ഉമ്മയൊക്കെ തരുമായിരുന്നു ."കഴില്ലെങ്കിൽ ആയിരുന്നു അമ്മ തല്ലണെ ..ഇപ്പൊ ഉണ്ണി കഴിച്ചാലാ അമ്മ തല്ലണെ ...
"ഏട്ടാ ..എനിക്ക് പഴയ അമ്മ മതി ...."
"നമ്മുടെ 'അമ്മ പോയില്ലേ ...അതോണ്ടല്ലേ ...അച്ഛൻ വേറെ കല്യാണം കഴിച്ചേ ...."
"എം ..പാവല്ലേ ..അച്ഛൻ ...."അവൻ എന്തൊക്കയോ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ഇരുന്നു ...
"ഏട്ടാ ...അച്ഛൻ ശരിക്കും പാവല്ല ട്ടോ .....ഏട്ടൻ ഇല്ലാത്തോണ്ട് കാണാത്തതാ ...ഞാൻ അമ്മ കാണാണ്ട് ..ഒരു പഴം എടുത്തേ ...ഉണ്ണിക്കു വിശന്നിട്ടാ ...അപ്പൊ അമ്മയും അച്ഛനും കുടി ...എന്റെ പുറകിൽ ...ഇസ്തിരി പെട്ടി ചുടാക്കി വെച്ചു ....ഉണ്ണിക്കു ശരിക്കും വേദനിച്ചുട്ടോ . ..ഉണ്ണി എത്ര ദിവസം കരഞ്ഞെന്നു അറിയോ ..."
ഏട്ടന്റെ ..കരച്ചിൽ കേട്ടു ...അവൻ ...കൈ കൊണ്ട് ..ഏട്ടന്റെ ..മുഖം പിടിച്ചു ...
"അയ്യേ ഏട്ടൻ കരായാ ....ഉണ്ണിക്കു ..ഇപ്പൊ വേദന ഇല്ല ...."
'ഇല്ല ..ഏട്ടൻ കരയില്ല ...അവൻ കണ്ണുകൾ തുടച്ചു .."
"ഏട്ടാ ...ഈ മന്ദബുദ്ധി എന്നാൽ ..ആരാ ...എപ്പോ 'അമ്മ അങ്ങനെയാ എന്നെ വിളിക്കുന്നെ ...."
"ഏട്ടന്റെ ഉണ്ണി മന്ദബുദ്ധി ഒന്നും അല്ലാട്ടോ ....മിടുക്കനാ ...."
"ഏട്ടാ ..എനിക്ക് ..ഏട്ടനോട് ...മിണ്ടുമ്പോൾ ...പേടിയില്ല ....അല്ലാത്തപ്പോ ..മിണ്ടാൻ കഴിയുന്നില്ല ...പേടി ആവും .."
അവൻ ....ഉണ്ണിയുടെ ...മുഖത്തോടു മുഖം ചേർത്തുകൊണ്ട് പറഞ്ഞു ..."ഉണ്ണി എന്തിനാ പേടിക്കുന്നെ ...ഏട്ടൻ ഇല്ലേ ...ഉണ്ണി ..ഏട്ടനോട് സംസാരിക്കുന്നപോലെ സംസാരിച്ചാൽ മതി ...ഉണ്ണി മിടുക്കനാ ..."
"എം ..അവൻ ചെറുതായി ഒന്ന് മൂളി .."
"ഇനി വരുമ്പോൾ ..ഏട്ടൻ ..മിടായി കൊണ്ട് തരുമോ .."..ഉണ്ണിക്കു കൊതിയായി ...മിടായി തിന്നാൻ ...ഇപ്പോ അച്ഛൻ എനിക്ക് മാത്രം തരൂല്ല ...ചോദിച്ചാൽ ...തല്ലും ...ഇന്നാള് ..അച്ഛൻ ലഡു കൊണ്ടൊന്നു ...അമ്മയുടെ ..മോൻ വിഷ്ണു നു കൊടുത്തു ..ഞാൻ ...നിലത്തു വീണ ..പൊടി എടുത്തപ്പോ ...അച്ഛൻ ...കാലുകൊണ്ട് എന്റെ കൈ ചവിട്ടി ...
."ദാ നോക്കിയേ ഏട്ടാ ...ഉണ്ണീടെ ..കൈ കണ്ടോ ....മുറിഞ്ഞിരിക്കുന്നെ ...."..അവൻ കൈ ഉയർത്തി ...കാണിച്ചു ....
."ദാ നോക്കിയേ ഏട്ടാ ...ഉണ്ണീടെ ..കൈ കണ്ടോ ....മുറിഞ്ഞിരിക്കുന്നെ ...."..അവൻ കൈ ഉയർത്തി ...കാണിച്ചു ....
"അവൻ ..ഉണ്ണിയുടെ കൈ പിടിച്ചു...കയ്യിൽ ഉമ്മ വെച്ചുകൊണ്ട് മെല്ലെ തേങ്ങി ..കരഞ്ഞു ...."....
"ഏട്ടൻ കരയണ്ട ...ഉണ്ണിക്കു വേദന ഒന്നും ഇല്ല ..ഇച്ചിരി ഉണ്ടായത് ....ഏട്ടൻ ഉമ്മ തന്നപ്പോ ...മാറി ..."
പെട്ടന്നാണ് ....ആരൊക്കയോ ..ടോർച്ചു തെളിച്ചുകൊണ്ട് അങ്ങോട്ടു നടന്നുവരുന്നത് അവൻ കണ്ടത് ...
"ഉണ്ണ്യേ ...നോക്കൂ ആരൊക്കയോ വരുന്നുണ്ട് ...ഉണ്ണിയെ അനേഷിച്ചാ ...ഉണ്ണി പൊയ്ക്കോ ...."
"ദാ ..ഇവിടെ ഉണ്ട് .....തല തെറിച്ച ചെക്കൻ ...ഏട്ടനെ കുഴിച്ചിട്ടതിന്റെ മേൽ തല വെച്ച് കിടക്കാ ....നശൂലം ..കിടക്കാൻ കണ്ട സ്ഥലം .ഇവിടെ കിടന്ന് വല്ല പാമ്പോ കടിച്ചാൽ ...അതും ഞാൻ നോക്കണ്ട ..തള്ളയും പോയി ..മുത്തതും .പോയി ...ഇതിനെ മാത്രം ...ആർക്കും വേണ്ടല്ലോ .".....അച്ഛൻ ആക്രോശിച്ചു കൊണ്ട് അവന്റെ അടുത്തെത്തി ....കൂടെ അമ്മയും രണ്ടു പേരും ഉണ്ടായിരുന്നു ...
അവനെ ..കൈ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു .....എന്നിട്ടു മുഖത്തു ശകതയ്യായി ..ആഞ്ഞടിച്ചു .
അവനെ ..പിന്നെ പിടിച്ചു വലിച്ചു ...വീട്ടിലേക്കു അവർ നടന്നു ...തല്ലിയതിന്റെ .വേദന അവൻ അറിഞ്ഞില്ല .അവന്റെ കണ്ണുകൾ അപ്പോഴും ഏട്ടനെ തിരയുക ആയിരുന്നു ....അവിടെയൊന്നും കാണാനേ ഇല്ല ....അവന്റെ കണ്ണിൽ കണ്ണുനീർ പൊടിയാണ് തുടങ്ങി ....അപ്പോൾ മാവിന്റെ മറവിൽ നിന്നും ഏട്ടൻ ...പുറത്തേക്കു വന്നു .അവന്റെ മുഖം ...വീണ്ടും സന്തോഷം കൊണ്ട് നിറഞ്ഞു ......അവൻ വിളിച്ചു പറഞ്ഞു .
അവനെ ..പിന്നെ പിടിച്ചു വലിച്ചു ...വീട്ടിലേക്കു അവർ നടന്നു ...തല്ലിയതിന്റെ .വേദന അവൻ അറിഞ്ഞില്ല .അവന്റെ കണ്ണുകൾ അപ്പോഴും ഏട്ടനെ തിരയുക ആയിരുന്നു ....അവിടെയൊന്നും കാണാനേ ഇല്ല ....അവന്റെ കണ്ണിൽ കണ്ണുനീർ പൊടിയാണ് തുടങ്ങി ....അപ്പോൾ മാവിന്റെ മറവിൽ നിന്നും ഏട്ടൻ ...പുറത്തേക്കു വന്നു .അവന്റെ മുഖം ...വീണ്ടും സന്തോഷം കൊണ്ട് നിറഞ്ഞു ......അവൻ വിളിച്ചു പറഞ്ഞു .
."ഏട്ടാ ഇനി വരുമ്പോൾ മിടായി കൊണ്ടൊരണെ ..."
സ്നേഹപൂർവം
sanju calicut
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക