മഴത്തുള്ളിയെ
ഒളിപ്പിച്ച്
മേഘം
അന്യഗ്രഹത്തിലേക്ക്
കുടിയേറി.
ഒളിപ്പിച്ച്
മേഘം
അന്യഗ്രഹത്തിലേക്ക്
കുടിയേറി.
ജലത്തിന്റെ
കുളിരറിയാൻ
യാത്ര പോയ
വൃക്ഷത്തിൻ വേരുകൾ
ലക്ഷ്യം കാണാതെ
ഉണങ്ങിക്കരിയാൻ തുടങ്ങി.
കുളിരറിയാൻ
യാത്ര പോയ
വൃക്ഷത്തിൻ വേരുകൾ
ലക്ഷ്യം കാണാതെ
ഉണങ്ങിക്കരിയാൻ തുടങ്ങി.
മയിലുകൾ
നൃത്തം മറന്നു.
മഴപ്പാറ്റകൾ
ജന്മം മറന്നു.
നൃത്തം മറന്നു.
മഴപ്പാറ്റകൾ
ജന്മം മറന്നു.
ഒരു രാജ്യം
മറ്റൊരു രാജ്യം
ബോംബിട്ടു തകർത്തതും
അനേകായിരങ്ങളെ
കൊന്നൊടുക്കിയതും
ഒരു കുടം
ജലത്തിനു വേണ്ടി.
"""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
മറ്റൊരു രാജ്യം
ബോംബിട്ടു തകർത്തതും
അനേകായിരങ്ങളെ
കൊന്നൊടുക്കിയതും
ഒരു കുടം
ജലത്തിനു വേണ്ടി.
"""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക