Slider

ഹൗസ് വെെഫ് ! ( മിനി കഥ )

1


ചേട്ടാ_=========
അടുക്കളയിൽ നിന്ന് ഭാര്യയുടെ ഇന്നത്തെ ശബ്ദം ഡെെനിംങ്ങ് ഹാളിലൂടെ , കിടപ്പറ വഴി സിറ്റൗട്ടിലിരിക്കുന്ന അയാളുടെ ചെവിയിൽ കെ എസ് ആർ ടി സി ബസ് സഡൻ ബ്രേക്കിട്ട് നില്ക്കുന്നതു പോലെ ആടി ഉലഞ്ഞൊരു നില്പ്പ്,
''നിനക്കല്പ്പം വേഗത കുറച്ച് വന്നൂടെ, ''
അയാൾ ''സൗണ്ടിനോട് ചോദിച്ചു, ''
മറുപടിയൊന്നും പറയാതെ കർണ്ണപടലത്തിന്റെ മെമ്മറി കാർഡിലേക്ക്
സൗണ്ടങ്ങ് കേറി പോയി,
കുറച്ച് കഴിഞ്ഞപ്പോൾ പുറകിലൊരു കാൽപ്പെരുമാറ്റം, അയാൾ തിരിഞ്ഞ് നോക്കി,
തന്റെ ഹൗസ് വെെഫ്, കെെയ്യിൽ കട്ടൻ ചായയുമായി, മുഖത്ത് പുഞ്ചിരിയെന്ന കൂടപ്പിറപ്പിനു പകരം പരിഭവ മെന്ന മൃൂഛൽ ഫ്രണ്ട്,
_'*അല്ല, ആരിത് ഹൗസ് വെെഫോ, ഇന്നലെ രാത്രി കിടപ്പറയിൽ വച്ച് കണ്ടതാണല്ലോ, എന്തൊക്കൊ വിശേഷങ്ങൾ ??
''കിടപ്പറയിലെ വിശേഷമാണോ ചോദിച്ചത് ?
അവൾ ദേക്ഷ്യത്തിൽ ചോദിച്ചു, ?
_'*അതെ, ഓ അവിടുത്തെ വിശേഷങ്ങൾ പറയാതിരിക്കുന്നതാ നല്ലത്, എടി നീ ഇന്നലെ മനപ്പൂർവ്വം ടെെറ്റ് ചുരിദാറുമിട്ടോണ്ട് കിടപ്പറയിൽ വന്ന് ഭിത്തി വശത്തേക്ക് തിരിഞ്ഞ് കിടന്നത് എന്നോടുളള കലിപ്പായിട്ടല്ലേ, !???
അതെ, അതു തന്നയാ, പകല് ഓപ്പീസിൽ, വെെകിട്ട് അഞ്ച് മണിക്ക് വരും, പിന്നെ അത്താഴം കഴിക്കുന്ന ടെെം വരെ ഫേസ് ബുക്കിൽ അതിലിരുന്ന് ഈ കുത്തലാ പണി, അന്നേരമൊന്നും സ്നേഹത്തോടെ ഒന്ന് നോക്കുക പോലും ചെയ്യാത്ത നിങ്ങൾ ,രാത്രി കിടപ്പറ സ്നേഹവുമായി വരുന്നത് എന്തിനാണെന്ന് എനിക്കറിയാം ? ആ സ്നേഹം എനിക്ക് വേണ്ട അത് മീൻ മാർക്കറ്റിന് പുറകിലത്തെ അവളുമാർക്ക് കൊണ്ട് കൊട്, കെെയ്യിലൊരു അഞ്ഞൂറ് രൂപയും കരുതിക്കോ, !!
നീ എന്താ ഇങ്ങനെ യൊക്കൊ സംസാരിക്കുന്നത്, നിനക്കറിയില്ലേ ഞാനൊരു സാഹിത്യകാരനാണന്ന് സോക്ഷ്യൽ മീഡിയയിലെ ഗ്രൂപ്പിലെ അംഗമാണ് ഞാനെന്ന് ,_
എനിക്ക് പലരുടേയും രചനകൾ വായിക്കണം, മറുപടി കൊടുക്കണം, അതിലുപരി എനിക്ക് കഥകളെഴുതണം അതിനെല്ലാം ടെെം കണ്ടെത്തണം,
കണ്ടെത്തിക്കോളു അത് എനിക്കവകാശ പ്പെട്ട സമയം കവർന്നെടുത്തിട്ടല്ല എനിക്കവകാശ പ്പെട്ട സമയം അതെനിക്ക് വേണം
എന്റെ സമയം മുഴുവൻ അനുഭവിക്കുന്നത് നിങ്ങളും മക്കളും മാത്രമല്ലേ, അപ്പോൾ നിങ്ങളുടെ സമയവും എനിക്കല്ലേ തരേണ്ടത് അല്ലേ, ?, നിങ്ങൾ പലരുടേയും രചനകൾ വായിക്കാനെടുക്കുന്ന സമയത്തിന്റെ പത്തിലൊരു ഭാഗം മതി ഈയുളളവളുടെ മനസൊന്ന് വായിക്കാൻ ഞാനും ഒരു സ്ത്രീയാണ്, നിങ്ങൾ തമാശയോടെയാണെങ്ങിലും വിളിക്കുന്ന ഹൗസ് വെെഫെന്ന് ,
ശരിയാണ് ഞാനൊരു ഹൗസ് വെെഫാണ് ജീവനില്ലാത്ത ഹൗസിന്റെ വെെഫ്, !!!!അവളുടെ സ്വരം ഇടറി, ചുണ്ടുകൾ വിറച്ചു, കണ്ണുകൾ നിറഞ്ഞു,
അയാൾക്ക് വിഷമം തോന്നി, അയാളോർത്തു, ശരിയാണ് ഭാര്യ പറഞ്ഞത് മറുപടി ഒന്നും പറയാതെ അയാൾ സിറ്റൗട്ടിൽ നിന്നെഴുന്നേറ്റ് വീടിന്റെ അകത്തേക്ക് കയറി പോയി, !
ഒന്നും മിണ്ടാതെ പോകുന്ന ഭർത്താവിന്റെ പോക്ക് കണ്ടപ്പോൾ അവൾക്ക് സങ്കടം വന്നു,
അവൾ പുറകെ ചെന്ന് അയാളുടെ കെെയ്യിൽ പിടിച്ച് നിർത്തിട്ട് പറഞ്ഞു,
_'*പിണങ്ങല്ലേ, എനിക്കറിയാം കഥയും, കവിതയുമെല്ലാം നിങ്ങൾക്ക് ജീവനാണെന്ന്
ഞാനൊരു നിർദേശം പറയട്ടെ, ??
അയാൾ ചെറു പുഞ്ചിരിയോടെ മുഖം ഉയർത്തി അവളെ നോക്കി,
അവൾ പറഞ്ഞു, ആഴ്ചയിൽ രണ്ട് ദിവസം മുഴുവൻ സമയവും സാഹിത്യത്തിനെടുത്തോ ബാക്കിയുളള അഞ്ച് ദിവസവും എന്റടുത്ത് എനിക്ക് വേണം ആ നിമിഷങ്ങൾ, ?
അയാൾക്ക് സന്തോഷമായി, അവളോട് ചേർന്ന് നിന്നു കൊണ്ട് അവളുടെ കവിളിൽ നുളളിക്കൊണ്ട് അയാൾ ചോദിച്ചു,
_'*എന്റെ സമയം വിലപ്പെട്ടതാണ്, അഞ്ച് ദിവസത്തെ ആ മണിക്കൂറുകൾ ഞാൻ തന്നാൽ പകരം നീ എന്ത് തരും, ??
_'*അവൾ ചിരിച്ചു കൊണ്ട് ഉടനെ മറുപടി കൊടുത്തു, ''ആ അഞ്ച് ദിവസം ടെറ്റ് ചുരിദാർ ഞാൻ ഉപയോഗിക്കുകേ യീല്ല , പേരെ,!!
അവളുടെ നർമ്മം കേട്ട് പൊട്ടിച്ചിരിച്ചോണ്ട് അവളേയും കെട്ടിപ്പിടിച്ച് അയാൾ കിടപ്പറയിലേക്ക് കയറി _'*
_'*
_'*ഷൗക്കത്ത് മെെതീൻ, കുവെെത്ത്,
1
( Hide )
  1. സാഹിത്യക്കാരുടെ ഓരോരോ പരിവേദനങ്ങളെയ്..
    നന്നായിരിക്കുന്നു മൊയ്തീൻ..
    സ്നേഹം

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo