(Feeling disturbed)
"രാത്രി ട്രെയിനിറങ്ങിയ പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി"
ഇന്നത്തെ ന്യൂസ്. ദിവസവും എന്ന പോലെ ഇത്തരം വാർത്തകൾ വായിച്ച്, വായിച്ച് മനസ്സ് മടുത്തെന്നു പറയാം. മിക്കവാറും കാരണങ്ങൾ ഒരു പോലെ തന്നെ.
മിസ്സ്ഡ് കാൾ വഴിയാകും മൊബൈലിൽ ആരെയങ്കിലും പരിചയപ്പെടുക പിന്നീട് അത് പ്രണയമായി വളരുക
ഒരു ദിവസം മുഖമില്ലാത്തയാൾ വിളിക്കുന്ന ഇടത്തേക്ക് ബാഗും തൂക്കി ഇറങ്ങി ചെല്ലുക. പരിചയമില്ലാത്ത സ്ഥലത്തു അസമയത്തു എത്തിപ്പെടുക. അയാൾ അവിടെ ഉണ്ടാകുകയില്ല എന്ന് ഉറപ്പ്. ഉണ്ടെങ്കിൽ പോലും വിളിച്ചയാൾ ആണെന്ന് എങ്ങനെ മനസ്സിലാക്കാൻ. അയാളെ ആദ്യമായി കാണുവാൻ പോകുകയല്ലേ.
സഹായിക്കാൻ എന്ന വ്യാജേന വരുന്നവരുടെ കൂടെ എന്ത് ധൈര്യത്തിലാണ് ഈ പെൺകുട്ടികൾ പോകുക. അടുത്ത ദിവസത്തെ പത്രാതാളുകളിൽ ഒരു വാർത്തയായി മാറും പിന്നീട് അവളുടെ ജീവിതം.
ചുറ്റും പല വേഷത്തിലും ഭാവത്തിലും ഉള്ള കാപാലികന്മാർ വിലസുന്ന കാലം. ഇതെല്ലാം ദിവസേന കേൾക്കുന്ന വാർത്തകൾ. ഈ പെൺകുട്ടികൾ എന്നാ പഠിക്കുക.!!ഈ കുട്ടികൾക്കെല്ലാം എന്തു പറ്റി!!!

രാധാ ജയചന്ദ്രൻ, വൈക്കം
21.10.2016
21.10.2016
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക