ഉടഞ്ഞു തീരുന്ന മൺകലങ്ങൾ - കഥ പുതുവത്സര രചനാ മത്സരം - 2017
പുഴയിൽ നീരൊഴുക്ക് കുറഞ്ഞിരുന്നു .
തീരങ്ങൾ ഉണങ്ങി മണൽ മേടുകൾ വേനലിൽ പഴുത്തു നിന്നു്.
ഒഴുകി നീങ്ങിയിരുന്ന വഴികളിലെ ആഴങ്ങളിൽ മാത്രം
സീസണിലെ സമൃദ്ധിയെ ഓർമ്മിപ്പിച്ചു വെള്ളം കെട്ടി കിടന്നിരുന്നു .
വളഞ്ഞും പുളഞ്ഞും പുഴ ഒഴുകിയതു ഗ്രാമത്തിന്റെ മുക്കിലും മൂലയിലുമെല്ലാം സാന്നിധ്യം അറിയിക്കാനാണെന്നു തോന്നിക്കും വിധമാണ് .
അത്രയ്ക്ക് പൂർണത ആയിരുന്നു പുഴയുടെ വഴി .
ഗ്രാമത്തെ രണ്ടായി മുറിച്ചു ഒഴുകിയ പുഴയുടെ ഇരുവശത്തെ കുന്നിൻ ചെരുവുകളിലും ഒന്നിച്ചു ചേരാൻ കൊതിച്ചു റോഡുകൾ എത്തി നിന്നിരുന്നു .

ഈ രണ്ടു ഗ്രാമങ്ങളെ കൂട്ടി യോജിപ്പിക്കാൻ പാലം വേണം ..
ഗ്രാമീണന്റെ സ്വപ്നമായിരുന്നു നഗരത്തിലേക്ക് വേഗം എത്തിച്ചേരാവുന്ന പാലം ...
നാട്ടുകാരുടെ മോഹം പോലെ അവരെ സന്തോഷത്തിലാഴ്ത്തി പാലം നിർമിക്കാൻ ഉത്തരവിറങ്ങി .
വൈദ്യതിയോ , പൈപ്പ് വെള്ളമോ അവർക്കുണ്ടായിരുന്നില്ല .എല്ലാത്തിനും ഒരാരംഭമായി ഗ്രാമീണർ ഈ പാലം നിർമ്മാണത്തെ കണക്കാക്കി .
ഗ്രാമത്തിൽ അന്ന് ആഘോഷമായിരുന്നു .
ആദിവാസി കോളനികളിൽ തുടിയും കുരവയും ആട്ടവും പാട്ടും മുഴങ്ങി .
പുഴയുടെ രണ്ടോരങ്ങളിൽ നാട്ടുകാർ ഒത്തുകൂടി , കുന്നിൻ ചെരുവോളം എത്തി നിൽക്കുന്ന രണ്ടു ചെമ്മൺ റോഡുകൾ പാകപ്പെടുത്തി ടാറിട്ടു ബസ് സൗകര്യങ്ങൾ ഒരുങ്ങുന്ന നല്ല നാളെകളെ വർണിച്ചു സംസാരിച്ചു .
ഗ്രാമം പ്രതീക്ഷകളിൽ നിറം ചാർത്തി .
പുഴയോരത്തു പാലം പണിക്കുള്ള തയ്യാറെടുപ്പുകൾ .
ഉപകരണങ്ങളും സാധന സാമഗ്രികളുമായി ലോറികളും വാഹനങ്ങളും പൊടി പറിച്ചു ...
ഗ്രാമം പതുക്കെ ശബ്ദമുഖരിതമായി .
കോൺക്രീറ്റ് ജോലികൾക്കും ഇരുമ്പു ജോലികൾക്കും വിദക്തരായ ജോലിക്കാർ തെക്കൻ ജില്ലകളിൽ നിന്നും വന്നു .
അവർക്കു താമസിക്കാൻ പുഴയോരത്തു തമ്പുകൾ പൊങ്ങി .

അപ്പോഴും , പുഴയിൽ നീരൊഴുക്ക് കുറവായിരുന്നു .
അന്നാളുകളിൽ ഇത് നാട്ടുകാർക്ക് വെറുമൊരു പാലം നർമ്മാണം മാത്രമായില്ല .വരുമാന മാർഗം കൂടി ആയി .
മണ്ണ് മാറ്റാനും , മണൽ വരാനും ,കല്ല് ചുമക്കാനും ആളുകൾ ജോലിക്കു ചേർന്നു.
കൂലി കൃഷിയിൽ നിന്നു് തുച്ഛമായി കിട്ടിയ ദിന വരുമാനത്തേക്കാൾ മെച്ചപ്പെട്ട വേതനം കിട്ടി .
ഗ്രാമത്തിന്റെ ജീവിതങ്ങളിൽ പോലും ഒരാശ്വാസത്തിന്റെ ആവേശമായി പാലം നിർമ്മാണം .
കാലവും സമയവും വില്ലേജിന്റെ ഹൃദയത്തുടിപ്പും അളന്നെടുത്തു നിർമ്മാണ പ്രവർത്തി .
ഇരിമ്പും സിമെന്റ് മണ്ണും കല്ലും, തടിച്ച തൂണുകളും കോൺക്രീറ്റു സ്ലാബുകളുമായി രൂപം മാറിക്കൊണ്ടിരുന്നു .
ഡീസൽ മിക്സര് യൂണിറ്റുകളുടെ ശബ്ദം കാറ്റിൽ അലയൊലി സൃഷ്ടിച്ചു .
ചോര വിയർപ്പുകണങ്ങളായി , ചിലപ്പോഴൊക്കെ രാത്രികൾ പോലും പ്രവർത്തന നിരതമായി .

ആറു ദിവസത്തെ ജോലികൾക്കു ശേഷം ഒരു അവധി . എല്ലാ ശനി ആഴ്ചയും വൈകുന്നേരം വേതനം .
ഞായറാഴ്ചകൾ ....അവധി ദിനങ്ങൾ ..അവ ആഘോഷ ദിനങ്ങൾ....

രാമുവേട്ടനും കുടുംബവും ഇതിലൊന്നും പങ്കാളികൾ ആയിരുന്നില്ല .
ജീവിതത്തിന്റെ താളം പാരമ്പര്യത്തിന്റെ കണ്ണികളിൽ കോർത്ത് അതിന്റെ താളത്തിനു മാത്രം തുള്ളി
സുഖ ദുഖങ്ങളെയും ഇല്ലായ്മയെയും വല്ലായ്മയെയും ചക്രത്തിന്റെ മേൽ തിരിയുന്ന കുഴഞ്ഞ കളിമണ്ണിൽ വിരൽ വെച്ച് വിവിധ രൂപത്തിലുള്ള പത്രങ്ങളാക്കി അവർ ..ഈറൻ മണ്ണിലൂടെ വിരലുകളുടെ താളാത്മകമായ ചലനത്തിനൊടുവിൽ മൺപാത്രങ്ങൾ രൂപപ്പെട്ടു വരുന്നതു കാണാൻ രസമുള്ള ..കാഴ്ചയാണ്.
കത്തുന്ന ചൂടിൽ കൂജയിൽ നിന്നും ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നതു സുഖമുള്ള അനുഭവവും. ...എന്നാൽ കുഴഞ്ഞു മറിഞ്ഞ ചെളി മണ്ണിൽ നിന്നും കളിമൺ പാത്രങ്ങൾ കടഞ്ഞെടുക്കുന്നതിനു പിന്നിലെ ജീവിതനൊമ്പരങ്ങൾ ആരും അറിഞ്ഞില്ല .കളിമണ്ണും , ചൂളയൊരുക്കാനുള്ള വിറകും കിട്ടാനില്ലാതിരുന്നിട്ടും ഈ തൊഴിൽ വിട്ടു മറ്റൊന്ന് ചെയ്യാൻ അവർക്കു സാധിച്ചിരുന്നില്ല .ആധുനികതയുടെ അലങ്കാരമായി അലൂമിനിയം പത്രങ്ങളും സ്റ്റീൽ പത്രങ്ങളും വന്നപ്പോൾ ഇവരുടെ കലങ്ങൾ വാങ്ങാൻ ആളില്ലാതായി .
മണ്കല നിർമ്മാണം പാരമ്പര്യമായി തുടരുന്ന എല്ലാ കുടുംബങ്ങളെ പോലെയും രാമുവേട്ടന്റെ കുടുംബവും അരപ്പട്ടിണിയിൽ ആയി. ഇട്ടുമാറാൻ ഉടുപ്പുകളില്ലാതെ വീണ്ടും അലക്കിയിട്ടും , പഴകിയ തേഞ്ഞ തീർന്ന ചെരുപ്പുകൾ ഉപയോഗിച്ചും ഇളയ മക്കൾ സ്കൂളിൽ പോകുന്നത് രാമുവേട്ടൻ വേദനയോടെ നോക്കി നില്കും .
.
ഇവിടുത്തെ ഓരോ ഗ്രാമീണനും പാലം നിർമ്മാണ പ്രവൃത്തിയിൽ പങ്കു ചേർന്നു മെച്ചപ്പെട്ട വേതനം നേടിയപ്പോൾ , സ്വന്തം വീടിന്റെ ചായ്പ്പിൽ ചക്രം തിരിച്ചു കലമൊരുക്കി രാമുവേട്ടനും കുടുബവും
പൈതൃകത്തെ നെഞ്ചോടു ചേർത്ത് പിടിച്ചു .
പരാധീനതയുടെ ഫലമെന്നോണം വിവാഹ പ്രായം കഴിഞ്ഞും രാമുവേട്ടനെ സഹായിച്ചു സുന്ദരിയായ മൂത്ത മകൾസൗമിനി
അച്ഛനുണ്ടാക്കുന്ന കലങ്ങൾ ചൂള വെച്ച് പാകപ്പെട്ടാൽ തലച്ചുമടായി നടന്നു വിറ്റു 'അമ്മ തങ്കമ്മ യേടത്തി ,
പലപ്പോഴും പാടവരമ്പും ,ഊടുവഴികളും , വീടുകളുടെ ഉമ്മറപ്പടികളും , മുറ്റങ്ങളും ചവുട്ടി തള്ളി' അന്തി മയങ്ങുക "എന്നല്ലാതെ ഒരു കലം പോലും വിറ്റു പോയില്ല .മൺ പത്രങ്ങളോടൊപ്പം കുശവത്തിയും വീട്ടമ്മയുടെ പുച്ഛം നിറഞ്ഞ മുഖം കാണാന് തുടങ്ങി. വീട്ടമ്മമാരുടെ ഏറെ നേരത്തെ വിലപേശലും അഭിപ്രായങ്ങളും അവസാനം "ഇവിടെ വേണ്ട " എന്ന നിലപാടും അവരെ കൂടുതൽ നിരാശരാക്കി .

പാലത്തിന്റെ നിർമ്മാണം തകൃതിയായി നടന്നു .വേനൽ കടുത്തു .
കാല വര്ഷാരംഭത്തിനു മുൻപ് പൂർത്തിയാവണം .
രാമുവേട്ടനും കുടുംബത്തിനും കുലത്തൊഴിൽ നില നിർത്താനായില്ല .
ജീവിതം രണ്ടറ്റം മുട്ടിക്കാൻ അവരും പാലം നിർമ്മാണക്കാരോടൊപ്പം ചേരേണ്ടി വന്നു

രാമുവേട്ടനും തങ്കമ്മയേടത്തിയും പാലം പണി തിരക്കുകളുടെ ആരവങ്ങളിൽ അലിഞ്ഞു .
ചൂരൽ കുട്ടകളിൽ മണ്ണും ,കരിങ്കല്ലും , മണലും തലയിൽ ചുമന്നു . ഇരുമ്പു ചട്ടികളിൽ സിമെന്റ് മിശ്രിതങ്ങൾ മരപ്പലക കയറുകെട്ടി ഉണ്ടാക്കിയ കോണിയിലൂടെ ഉയരത്തിൽ എത്തിച്ചു .
ഈ പ്രായത്തിൽ അവരുടെ ശരീരത്തിനു വഴങ്ങുന്നതായിരുന്നില്ല അവിടത്തെ ശാരീരീരിക അധ്വാനം .
ജീവിതത്തിന്റെ ചോദ്യചിഹ്നങ്ങൾ ചാട്ടവാറുകൾ ആകുന്നെടത്തു ആവതില്ലായ്മക്കു പ്രസക്തിയില്ലല്ലോ .

മണ്കലങ്ങൾക്കും കുംഭാരന്മാർക്കും സമൂഹത്തിൽ സ്ഥാനമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു .
കുമാരേട്ടന്റെ ഓർമകളിലെ വസന്തകാലം .അടുക്കളകളിൽ ചൂളയിൽ ഒരുങ്ങിയ മൺപാത്രങ്ങൾ അടുക്കി വെച്ചിരുന്ന കാലം ! .ഇന്ന് പ്രകൃതിയുടെ സംരക്ഷകരായ പരിസ്ഥിതി വാദികൾ പോലും പ്രകൃതിയുടെ വരദാനമായ മണ്കലങ്ങളെയും കൊശവസമുദായത്തെയും മറന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ പാരമ്പര്യ വിഭാഗത്തെ നിലനിർത്താനുള്ള ഒരു ശ്രമവും ഉണ്ടാവുന്നില്ല . അതിനാൽ കൊശവ വിഭാഗത്തിന്റെ സ്ഥാനം എന്നും ജീവിതത്തിന്റെ പുറമ്പോക്കിൽ തന്നെ.
കുമാരേട്ടനും കുടുംബവും പൊതു ജോലിക്കു ഇറങ്ങിയതോടെ അദ്ദേഹത്തിന് നഷ്ടമായത് പാരമ്പര്യമായി അദ്ദേഹത്തിന് കൈവന്ന വ്യക്തിത്വമായിരുന്നു . ഒരു നഷ്ട ബോധം അയാളിൽ നിരാശ ജനിപ്പിച്ചു .

പാലം നിർമ്മാണസൈറ്റിലെ തമിഴൻ മേല്നോട്ടക്കാരൻ ആളുകളെ ശബദം വെച്ച് ജോലി ചെയ്യിപ്പിച്ചു .
കുമാരേട്ടനും തങ്കമ്മേടത്തിയും അതൊന്നും കേട്ട് പരിചയമില്ലാത്തതിനാൽ അയാൾക്ക് അവസരം കൊടുക്കാതെ എല്ലുമുറിയെ ജോലി ചെയ്തു .
ആ ശനിയാഴ്ച അവർക്കു രണ്ടു പേർക്കും കിട്ടിയ കൂലികൾ ഒരുമിച്ചു ചേർത്ത് കുമാരേട്ടൻ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പുതിയ ഓരോ ജോഡി വസ്ത്രവും , ചെരിപ്പുകളും വാങ്ങി . സൗമിനിക്കും തങ്കമ്മച്ചേച്ചിക്കും ഓരോ മാക്സിയും , കുമാരേട്ടന് ബനിയനും ലുങ്കിയും വാങ്ങി . അരിയും പച്ചക്കറികളും ഒരാഴ്ചത്തേക്ക് കരുതി .

ആഴ്ചകൾ കഴിഞ്ഞു . കുമാരേട്ടന്റെ ആരോഗ്യവും ജോലിയുടെ കാഠിന്യവും പരസ്പരം മത്സരിച്ചു . തമിഴ് മേല്നോട്ടക്കാരന്റെ കടുത്ത ശബ്ദം കുമാരേട്ടന്റെ ഹൃദയത്തെ പ്രകമ്പനം കൊള്ളിച്ചു . ജോലി ചെയ്യാതെ പറ്റില്ല .
കുടുംബം ഇപ്പോൾ പട്ടിണിയിൽ നിന്ന് മോചനം നേടിയിട്ടുണ്ട് .കുമാരേട്ടന് വീട്ടിലെ കൊച്ചു സന്തോഷങ്ങൾ ഊർജം പകർന്നു . ആലസ്യം അറിയിക്കാതെ അയാൾ എല്ലുമുറിയെ പണി ചെയ്തു .

ഈ സന്തോഷത്തിനു അധിക കാലത്തേ ആയുസ്സു ഉണ്ടായില്ല !
നടുവിലെ പില്ലറിലേക്കു സിമന്റ് ചുമന്നു കൊണ്ട് പോകുമ്പോൾ മരപ്പാലത്തിൽ നിന്ന് കുമാരേട്ടൻ തല കറങ്ങി വീണു . പില്ലറിന്റെ ചുവട്ടിൽ വിതറിയിട്ട കരിങ്കല്ല് കൂട്ടത്തിനു മേലാണ് വീണത് . ഇരുമ്പു ജോലികൾക്കു നേതൃത്വം നൽകുന്ന ബാലുവും കുറച്ചാളുകളും വളരെ വേഗത്തിൽ ആശുപത്രീൽ എത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു .നട്ടെല്ലിനേറ്റ ക്ഷതം അദ്ദേഹത്തെ ശയ്യാവലംബി ആക്കി .
രണ്ടാഴ്ചത്തോളമുള്ള ആശുപത്രീ വാസത്തിനു ശേഷം ബാലു തന്നെ അദ്ദേഹത്തെ വീട്ടിൽ കൊണ്ടാക്കി . ഇടക്കൊക്കെ അദ്ദേഹത്തെ സന്ദർശിക്കാനും ബാലു തയ്യാറായി .

തങ്കമമചേച്ചി അന്ന് മുതൽ വീണ്ടും ജോലിക്കിറങ്ങി . ബാലുവും തനിക്കാവും വിധം ആ കുടുംബത്തെ സഹായിച്ചു പോന്നു . അതുകൊണ്ടൊന്നും ചികിത്സാച്ചെലവും കുടുംബത്തിന്റെ നിത്യവൃത്തിയും പൂർത്തീകരിക്കാനായില്ല . തങ്കമ്മച്ചേച്ചി നീറിയെരിഞ്ഞു .
"അമ്മേ " സൗമിനി വിളിച്ചു
"അമ്മേ" "ഞാനും വരുന്നു അമ്മേടെ കൂടെ ജോലിക്കു " . ആ ചോദ്യം ആ അമ്മയെ കൂടുതൽ തളർത്തുകയാണ് ചെയ്തത് .
അന്ന് ബാലു വന്നപ്പോൾ സൗമിനി അവളുടെ താല്പര്യം അയാളെ അറിയിച്ചു .
" തങ്കമ്മാച്ചേച്ചീ "," സൗമിനി പോന്നോട്ടെ , അവൾക്കു പാചകം ചെയ്യുന്നേടത്തു സഹായിക്കാമല്ലോ "
പിറ്റേന്ന് മുതൽ സൗമിനിയും അമ്മയ്‌ക്കൊപ്പം ജോലിക്കു പോയി. ബാലു പുഞ്ചിരിയുമായി എന്നും അവരെ വരവേറ്റു .
ബാലുവിന്റെ സഹായമാണ് ആ കുടുംബത്തിന് ആശ്വാസമായത് . അയാളുടെ ആ പെരുമാറ്റത്തിലും സൗമിനിക്ക് ഒരുപാടു ആദരവ് തോന്നി .സമയം കിട്ടുമ്പോഴെല്ലാം സൗമിനിയെയും തങ്കമ്മചേച്ചിയെയും ആശ്വസിപ്പിക്കാൻ അയാൾ നല്ല വാക്കുകൾ പറഞ്ഞു . സൗമിനി പാചകം ചെയ്യുന്ന ഷെഡിൽ പോയി ഇടക്ക് അവളെ കണ്ടു .
ഉച്ചക്ക് ഊണ് കഴിച്ചു മുറുക്കി തുപ്പി ഇരിക്കുന്ന ഗ്രാമത്തിൽ നിന്നുള്ള സ്ത്രീ ജോലിക്കാർക്ക് ബാലുവിന്റെ ആ കുടുംബത്തോടുള്ള അടുപ്പം അത്ര രസിച്ചില്ല . അവൾ സൗമിനിയെയും ബാലുവിനെയും ബന്ധിച്ചു വാർത്തകൾ ഉണ്ടാക്കി . ആദ്യമൊക്കെ അത് "കിഷ്,കിശ് " മാത്രമായിരുന്നെങ്കിലും , പിന്നീട് അത് സൗമിനിയെയും അമ്മയെയും മുനവെച്ചു നോവിക്കുന്ന , പരിഹസിക്കുന്ന അവസ്ഥയിലേക്ക് മാറി . ഇതൊന്നും തിരക്ക് പിടിച്ച ജോലിയിൽ ആയിരുന്ന ബാലു അറിഞ്ഞിരുന്നില്ല .

അന്നൊരു ദിവസം ബാലു ഉച്ച ഊണ് കഴിക്കാൻ വൈകിയാണ് പോയത് . ഷെഡിൽ എത്തിയപ്പ്പോൾ സൗമിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ .അല്പം സംസാരിച്ചിരുന്നു . അപ്പൊ കല്യാണി അവിടേക്കു ഓടി വന്നു , വലിയ കുറ്റകൃത്യം കണ്ടു പിടിച്ചപോലെ ചീറി . "കണ്ടോ , കണ്ടോ , ആ തേവിടിശ്ശി " , മാനോം നാണോം ഇല്ലാത്ത തേവിടിശ്ശി , ഇവള് നമ്മളെ നാടിനെ നാട്ടാരേം പറിയിപ്പിക്കും ." അവർ ഉച്ചത്തിൽ വിളിച്ചു കൂവിക്കൊണ്ടിരുന്നു . ബാലുവിന് ഒന്നും മനസ്സിലായില്ല
ബഹളം കേട്ടു മറ്റു ജോലിക്കാരെല്ലാം ഓടിക്കൂടി .കൂട്ടത്തിൽ ഒരു സ്ത്രീ പേടിച്ചരണ്ട് ഒതുങ്ങി നിന്ന സൗമിനിയുടെ മുടിയിൽ പിടിച്ചു ഷെഡിൽ നിന്ന് പുറത്തിട്ടു . " കണ്ടോ , കണ്ടോ , ഞങ്ങ പറയുമ്പോ നിങ്ങ നമ്മ നുണയാണെന്ന് പറഞ്‍ . ,ഇപ്പൊ,ഇപ്പൊ നേരെ കണ്ടപ്പം മതിയായീല്ലേ "

ആരോ പറയുന്നത് കേട്ടു " സൗമിനിയെയും ബാലുവിനെയും ഷെഡിൽ നിന്ന് കയ്യോടെ പിടികൂടി "
സൗമിനി തളർന്നു , അമ്മയുടെ ബോധം നഷ്ട്ടപ്പെട്ടു .

By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക