Slider

കള്ളുകുടിയന്‍

0

ഞാന്‍ കള്ളുകുടി പരിശീലിച്ചു വരുന്ന കാലം.ബിയറില്‍ തുടങ്ങി വിസ്കിയും ബ്രന്‍ടിയും റംമ്മുംകടന്ന് വാളു വെയ്ക്കാതെ ഒരു കോട്ടര്‍ ഒറ്റയ്ക്ക് കഴിക്കണമെന്നു മോഹിച്ച കാലം.പക്ഷേ അമിതമായ വാളും ശാരീരിക വെഷമതകാളാലും ഒരു വര്‍ഷത്തെയ്ക്ക് ലഹരി തൊടുകയേ ഇല്ല എന്നു ദ്യഢ പ്രതിജ്ഞ എടുത്ത് 363 ദിവസം പിന്നിട്ടിരിക്കുന്നു.
അന്ന് എകദേശം രാത്രി 10 മണിയോടെയാണ് അവന്‍ വിളിച്ചത്.''അളിയാ എവിടാ ...ഒന്നു ടൗണ്‍ വരെ വരുമോ...ഞാന്‍ ഐശ്വര്യയില്‍ ഉണ്ട്''.ബാറുകളുടെ പേരുകള്‍ എന്തായാലും നല്ല അര്‍ഥവത്തായത് തന്നെ...രാജധാനി,രാജവിന്‍റെ മകന്‍(പ്രന്‍സ്),ജോയ്സ്,അനശ്വര ,സീസര്‍പാലസ്.....എല്ലാം കൊള്ളാം.മനസ്സില്‍ വന്ന അമര്‍ഷവും കണ്ണില്‍ വന്ന ഉറക്കവും മാറ്റി വച്ചിട്ട്, എന്‍റെ ഹീറോ ഹോണ്ട CD ഡീലക്സില്‍ ടൗണിലേക്ക് വച്ചു പിടിച്ചു.
അവിടെ എത്തിയതും..... ആളു നല്ല ഫോമിലാണ്,നില്‍ക്കാനും വയ്യ ഇരിക്കാനും വയ്യ.വാടാ...ഒരു ബിയര്‍ അടിച്ചിട്ട് പോകാം.വീട്ടിലെത്തിക്കാനുള്ള കൈകൂലി. മനസ്സില്‍ വന്ന ചാഞ്ചല്യം കടിച്ചമര്‍ത്തി,എന്‍റെ പ്രതിജ്ഞയുടെ കാരൃം ഞാന്‍ അവനെ ഒാര്‍മ്മിപ്പിച്ചു.കശ്മകേലന്‍ കേട്ട പാതി ആ ബിയറും കാലിയാക്കി എന്നാ ബാപൂവാം എന്നായി.
അവനെയും പിന്നിലിരുത്തി വണ്ടി തിരിച്ച് വീട്ടിലേക്ക് വിട്ടു.അവന്‍റെ വീടെത്തുന്നതിനു മുന്‍പ് വണ്ടി നിര്‍ത്തി,അളിയാ നീ ഇനി നടന്നു പോയ്ക്കോ...നിന്‍റ അമ്മ കണ്ടാല്‍ പ്രശ്നമാകും എന്നു പറഞ്ഞ് അവനെ യാത്രയാക്കി.അവന്‍ വീട്ടില്‍ കയറിയെന്നുറപ്പാക്കി..... ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തു.
ദെെവമേ .....അന്‍റെ അമ്മ വീര്‍ത്ത മുഖവുമയി ഉമ്മറപ്പടിയില്‍ ഇരിക്കുന്നു.കണ്ടിട്ടുണ്ടാവുമോ ....എയ് ഇല്ല...ഉണ്ടെങ്കിലും മനസ്സിലായിട്ടുണ്ടാവില്ല..ഞാന്‍ ഹെല്‍മറ്റു വച്ചിട്ടില്ലേ....എന്നു സമാധാനിച്ച് വീടെത്തി.
പിറ്റേന്നു രാവിലെ അബലത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍... ദേ മുന്നില്‍ നില്‍ക്കുന്നു അവന്‍റെ അമ്മ.ക്രുദ്ധയായി അവര്‍ പറഞ്ഞു....''നീ ആണെന്‍റെ ചെറുക്കനെ വഴളാക്കുന്നത് ...മേലാല്‍ ഇനി അവനെ കള്ളു കുടിക്കാന്‍‍ വിളിച്ചോണ്ട് പോവരുത്.''
ഒരു കോട്ടര്‍ വെള്ളമില്ലാതെ ഒറ്റയ്ക്കടിച്ചവന്‍റെ അവസ്ഥയായിരുന്നു എനിക്കപ്പോള്‍!!!!!!!!
സതീഷ് പായ്ക്കല്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo