Slider

നാലു ചക്രത്തില്‍ ഉരുളുന്ന മരപ്പലക

0

നാലു ചക്രത്തില്‍ ഉരുളുന്ന മരപ്പലക പതുക്കെ ഉരുട്ടി ഉരുട്ടി അയാളാ റോഡിനോരം ചേര്‍ന്നു ആരെങ്കിലും വരുന്നുണ്ടോ എന്നു ചുറ്റും നോക്കി ദയമുറ്റിയ കണ്ണുകളൊന്നും മുന്നില്‍പ്പെട്ടതേ ഇല്ലാ.. സാറെ എന്നെയൊന്നാ ആ കവല വരെ എത്തിക്കാമോ? ആരും ആ ചോദ്യം കേട്ടതായി പോലും നടിച്ചില്ല
ഡാ മനു നീയെവിടെ?
" ദേ ഡാ ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി "
വേഗം വാ... ബ്ലോക്കല്ലേ നീ വണ്ടി എടുക്കണ്ടാ.. നടന്നു വാ പെട്ടെന്ന് എത്തും..
ഒമ്പതരക്കാണ് ഓപ്പറേഷന്‍ പറഞ്ഞിരിക്കുന്നത് അതിനു മുന്നെ രക്തം കൊടുക്കണം.. നീ എത്തില്ലേ?
" ദേ ഞാനെത്തി.. നീ ടെന്‍ഷന്‍ ആകാതെ "
മനു തിരക്കിട്ട് നടന്നു വരികയായിരുന്നു..
" സാറെ എന്നെയൊന്നു ആ കവല വരെ എത്തിക്കാമൊ? "
ചില വിളിക്കളങ്ങനെയാണ് അസ്ഥികളെ തുളച്ച് കയറും
തിരക്കിട്ട് പോകുകയായിരുന്നെങ്കിലും ആ മനുഷ്യനെ കാണാതിരിക്കാൻ മനുവിന് കഴിഞ്ഞില്ല
എന്താ ന്തു പറ്റി?
" സാറേ കൈ വച്ചെനിക്കിതു മുന്നോട്ടുരുട്ടാന്‍ കഴിയുന്നില്ല. എന്നെ ഒന്നാ കവലയില്‍ എത്തിച്ചാല്‍ മതി."
ഞരമ്പുകൾ പൊങ്ങിയ ആ കൈയിലെ തഴമ്പുകൾ പൊട്ടി ചോരയൊലിക്കുന്നുണ്ട്, എവിടെയോ കൊരുത്ത് വലിച്ച് കീറിയത് പോലെ!!
ചേട്ടാ എനിക്ക് വേഗം പോകണം, അത്യാവശ്യമായി ഒരിടത്ത് എത്തണം, ഞാനെന്താ ചെയ്യുക??
സാറേ ദാ ഈ കയര്‍ ഈ പലകയില്‍ കെട്ടിയിട്ട് വലിച്ചാ മതി ആ കവല വരെ. കൈ വേദനയാണ്, വേഗം പോകാനും കഴിയും
മനുവിന്റെ ഫോൺ നിർത്താതെ ചിലച്ചു കൊണ്ടിരുന്നു. അയാളെയും കൊണ്ട് കുറച്ചു ദൂരം പോയിരുന്നു.
ഞാനിതാ എത്തി എന്ന് പറഞ്ഞു കാള്‍ വച്ചു മനു തിരക്കിട്ട് കയറും വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
പെട്ടെന്നാണയാള്‍ ആ പലകയില്‍ നിന്നും എഴുന്നേറ്റ് ഓടി കളഞ്ഞത്.
മനു ഞെട്ടി തരിച്ച് അയാളൂടെ പുറകേ ഓടി..
കോളറിൽ പിടിയിട്ട മനു അലറുകയായിരുന്നു എന്ന് പറഞ്ഞാൽ കൂടിപ്പോവില്ല.
താനെന്താടോ ആളെ പറ്റിക്ക്യാ?.. തനിക്ക് നടക്കാന്‍ അറിയാമെങ്കില്‍ ഈ വിഡ്ഡി വേഷം എന്നെ കൊണ്ട് കെട്ടിക്കണോ? തല്ലാന്‍ കൈ ഓങ്ങിയതും ഓടിയവൻ പറഞ്ഞു തുടങ്ങി
സാറേ കൊസറാകൊള്ളി പ്രോഗ്രാമിലേക്ക് സ്വാഗതം .. ഇത് ആളുകളെ പറ്റിക്കുന്ന പ്രോഗ്രാം ആണു എന്നു പറഞ്ഞു കൊണ്ട് അവതാരികയും കൂടെ ഒരു സഹായിയും അടുത്തെത്തി.
മനുവിന് അവരെയൊക്കെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു..
നിങ്ങളുടെയൊക്കെ ഇത്തരം പരിപാടികൾ കൊണ്ടാണ് ആരെയെങ്കിലും സഹായിക്കണമെന്നു തോന്നുന്നവര്‍ തന്നെ അതു ചെയ്യാത്തതു.. ഞാനൊരു ഹോസ്പിറ്റല്‍ കേസുമായി പോകുകയായിരുന്നു.. ഞാന്‍ എത്താന്‍ വൈകിയതില്‍ വച്ച് ആ രോഗിക്ക് എന്തേലും സംഭവിച്ചാ നീയൊക്കെ അതിനു ഉത്തരം തരുമോ?
സോറി സാറ്.. ഇതീ പ്രോഗ്രാം ആയി ബന്ധപെട്ടതാണു.. ദയവായി സഹകരിക്കുക....
ആളുകളെ വിഡ്ഡിയാക്കുന്ന ഇത്തരം പ്രോഗ്രാമുകള്‍ ദയവ് ചെയ്ത് ഒഴിവാക്കുക.. ഈ സംസാരത്തില്‍ പോലും എനിക്ക് നഷ്ടപ്പെടുന്നത് എന്റെ വിലയേറിയ സമയമാണു. ഇനി ഇത് എന്നോടാവര്‍ത്തിക്കരുത്.. എന്നും പറഞ്ഞു മനു നടന്നു.
സോറി എന്ന വാക്കുപോലും വെറും കെട്ടുകാഴ്ചയാകുന്ന സമയമാണിതെന്ന് ആര് മനസിലാക്കാൻ.
അവതാരിക പുറകേ ഓടി, സാറ് നില്‍ക്കൂ സാറിനു നാല് ഗ്ലാസ്സും ഒരു പാക്കറ്റ് ലഡ്ഡുവും സമ്മാനമായി ലഭിച്ചിരിക്കുന്നു.. ഇതു സ്വീകരിക്കൂ..
കുട്ടീ ഇതിനുള്ള മറുപടി ഞാന്‍ പറയുന്നില്ല, ഇപ്പോൾ ഞാനെന്തെങ്കിലും പറഞ്ഞാൽ കുട്ടിക്കത് താങ്ങാൻ കഴിയില്ല
സമയം നഷ്ടപ്പെട്ട വിഷമത്തില്‍ മനു വേഗം അവിടെ നിന്നു ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി നടന്നു.
ഇതൊക്കെ നിത്യ ജീവിതത്തില്‍ നമ്മുക്ക് ചുറ്റും സംഭവിക്കുന്നതാണു. കൂണുകള്‍ മുളയ്ക്കും പോലെ കൂറേ ചാനലുകളും അവരുടെ റേറ്റിങ് കൂട്ടാനായി നടത്തുന്ന കുറേ കൊസറാകൊള്ളി പ്രോഗ്രാമുകളും... മനുഷ്യ രാശിയുടെ നന്മകള്‍ക്കായി നടക്കുന്ന പ്രോഗ്രാമുകളിലേക്ക് നമ്മുക്ക് കൈ കോര്‍ക്കാം.. ഇതു പോലെയുള്ള ആളെ പറ്റിക്കല്‍ മടുപ്പാകുന്നു..
അനുഭവത്തില്‍ നിന്നും മാന്തി തുരക്കാന്‍ കൂട്ടു നിന്നതിനു ചങ്കേ സ്നേഹം മാത്രം
*******************
രേഷ് മ എന്‍ കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo