" പറഞ്ഞത് കേട്ടില്ലേ ?ഇങ്ങോട്ടു നീങ്ങി നിൽക്കെടി "
വല്ലാത്തൊരു വേവലാതിയോടെ ,വിറയ്ക്കുന്ന കാൽവെപ്പോടെ ഗ്രീഷമ ഇൻസ്പെക്ടറുടെ മുന്നിലേക്കു മാറി നിന്നു. അവളുടെ ഹൃദയമിടിപ്പിന്റെ വേഗത
വല്ലാതെ കൂടിയ പോലെ തോന്നി.
വല്ലാതെ കൂടിയ പോലെ തോന്നി.
"നീയെന്താടി അഭിനയിക്ക്യാണോ ?.നിന്നെയൊക്കെ ഉണ്ടല്ലോ കെട്ടിയിട്ട് അടിക്ക്യാ വേണ്ടത്."
"സാർ , ഞാനെന്താ ചെയ്തെന്നു പറഞ്ഞില്ല .."
ഗ്രീഷ്മ കരച്ചിലിന്റെ വക്കോളമെത്തി.
"എന്താ ചെയ്തതെന്നോ?.. നിനക്കറിയില്ല അല്ലേടീ?"
"ഇല്ല സർ , സത്യായിട്ടും എനിക്കറിയില്ല."
"ഇന്ന് ഉച്ചക്ക് നിന്റെ കോളേജിൽ പഠിക്കുന്ന ഒരു പെൺകൊച്ച് എന്താ
അതിന്റെ പേര് ?. "
അതിന്റെ പേര് ?. "
ഇൻസ്പെക്ടർ അടുത്തു നിന്ന വനിതാ പോലീസിനോടു ചോദിച്ചു.
"ഹിമ , ഹിമ"
"ഹാ അതു തന്നെ. ആ പെങ്കൊച്ചിനെ പാലത്തിന്റെ മോളീന്ന് പുഴയിലേക്കു
തള്ളിയിട്ടതു നീയല്ലേടീ ?. സത്യം പറഞ്ഞോ"
തള്ളിയിട്ടതു നീയല്ലേടീ ?. സത്യം പറഞ്ഞോ"
"അയ്യോ ഞാനല്ല സർ. എനിക്കറിയാത്ത കാര്യമാ.ഞാനപ്പോൾ കോളേജിലായിരുന്നു."
ഗ്രീഷ്മ കരയാൻ തുടങ്ങി.
"നിന്റെ പൂങ്കണ്ണീരൊന്നും എന്നെ കാട്ടല്ലേ. നീ വീട്ടിലിരുന്ന് നിന്റെ സുഹൃത്തിനെക്കൊണ്ടു ചെയ്യിച്ചു.ശരിയല്ലേ?."
"അയ്യോ അല്ല സർ. എനിക്കൊന്നും അറിയില്ല... ഞാനൊന്നും ചെയ്തിട്ടില്ല സർ
ആ കുട്ടിയെ എനിക്കറിയുക പോലുമില്ല ."
ആ കുട്ടിയെ എനിക്കറിയുക പോലുമില്ല ."
"പിന്നെ നീയെന്നാത്തിനാ അതിനെ കൊല ചെയ്യിച്ചത് ?.അടിച്ചു നിന്നെ "...
'
"പറഞ്ഞല്ലോ സർ ,ഞാനല്ല ,എനിക്കതിന്റെ ആവശ്യമില്ല. അവളെ ഞാനറിയില്ല.
എന്തിനാ എന്നെ ഇതിലോട്ടു വലിച്ചിഴക്കുന്നത് സർ ?ആ കുട്ടി മരിച്ചൂന്നല്ലാതെ
എങ്ങിനെ എപ്പോ എന്നൊന്നും എനിക്കറിഞ്ഞുടാ സർ.. എന്നെ വിശ്വസിക്കണം
പ്ലീസ്."

"ആ ഫോണിങ്ങു കൊണ്ടു വന്നേ.."
പോലീസ് അകത്തു നിന്നു ഫോൺ കൊണ്ടുവന്നു മേശപ്പുറത്തു വെച്ചു.
ഇൻസ്പെക്ടർ ആ ഫോണെടുത്ത് അവളെക്കാട്ടി ചോദിച്ചു.
ഇൻസ്പെക്ടർ ആ ഫോണെടുത്ത് അവളെക്കാട്ടി ചോദിച്ചു.
"ഇതാരുടേതാണെന്നറിയോ ?."
ഗ്രീഷ്മ സൂക്ഷിച്ചു നോക്കി. ഇതു പോലെത്തെ ഫോൺ എത്ര പേർക്കുണ്ടാവും ?
എന്റെ ഫ്രണ്ട്സിന്നു തന്നെ പലർക്കും ഉണ്ട്.
'
"ഇല്ല "
എന്റെ ഫ്രണ്ട്സിന്നു തന്നെ പലർക്കും ഉണ്ട്.
'
"ഇല്ല "
,അവൾ ഒറ്റവാക്കിൽ പറഞ്ഞു
"ഈ ഫോൺ സംഭവസ്ഥലത്തു നിന്നും കിട്ടിയതാണ്. മരിച്ചവളുടെ കൂടെയുണ്ടായി
രുന്നവ്ളുടേതാണ്. "
രുന്നവ്ളുടേതാണ്. "
അയാൾ ഫോൺ ഓൺ ചെയ്തപ്പോ സ്ക്രീനിൽ തെളിഞ്ഞ രൂപം കണ്ട അവൾ പെട്ടെന്നു പറഞ്ഞു.,
"ഇവളെ ഞാനറിയും.ഇത് രമ്യയാണ് എന്റെ ക്ലാസിൽ പഠിക്കുന്ന കുട്ടി. എന്താ സർ?"
"അവൾക്ക് നീയയച്ച മെസേജ് ആണ് ഈ കാണുന്നത് അല്ലേ ?"
അവൾ' രമ്യയുടെ ഫോണിലെ തന്റെ മെസേജിലേക്കും പിന്നെ അയാളുടെ മുഖത്തേക്കും ചോദ്യഭാവത്തിൽ നോക്കി..
"അതേ .."
"ഇനി പറ എന്തിനാ നീയവളെ കൊല്ലിച്ചത്.."
"അയ്യോ പറഞ്ഞില്ലേ സർ ?. ഞാനൊന്നും അറിയില്ല. എന്താണെന്നു പറഞ്ഞാലല്ലേ എനിക്കറിയൂ."
അപ്പോഴേക്കും രമ്യയേയുകൂട്ടി ഒരു വനിതാ പോലീസ് കടന്നു വന്നു.
രമ്യയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്ക് ഗ്രീഷ്മ വല്ലാത്തൊരു ഭാവത്തോടെ നോക്കി. അമ്പരപ്പോ അന്ധാാളിപ്പോ എല്ലാം ചേർന്ന ആയിരം ചോദ്യങ്ങളടങ്ങിയ നോട്ടം.
രമ്യയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്ക് ഗ്രീഷ്മ വല്ലാത്തൊരു ഭാവത്തോടെ നോക്കി. അമ്പരപ്പോ അന്ധാാളിപ്പോ എല്ലാം ചേർന്ന ആയിരം ചോദ്യങ്ങളടങ്ങിയ നോട്ടം.
'"ഇന്നവിടെ എന്താ ഉണ്ടായത് ?. ഒന്നു വിശദമായി പറഞ്ഞേ."
രമ്യ വിക്കി വിക്കി പറയാൻ തുടങ്ങി.
"ഞങ്ങൾ അഞ്ചാറു പേർ ചേർന്ന് ഉച്ചക്കു ശേഷം ക്ലാസ് കട്ട് ചെയ്ത കറങ്ങാനിറങ്ങിയതായിരുന്നു. ഞാനും ഹിമയും ഒരു വഴിക്കാണു പോകേണ്ടത്.അതുകൊണ്ട് എല്ലാരും പോയിക്കഴിഞ്ഞ് നമ്മൾ വീട്ടിലേക്കു
തിരിച്ചതാണ്. അപ്പോ ഹിമ പറഞ്ഞു. പുഴക്കരയിലേക്കു പോകാം ,ഫോട്ടോ
എടുക്കാം എന്നൊക്കെ"..
തിരിച്ചതാണ്. അപ്പോ ഹിമ പറഞ്ഞു. പുഴക്കരയിലേക്കു പോകാം ,ഫോട്ടോ
എടുക്കാം എന്നൊക്കെ"..
അത്രയും പറഞ്ഞപ്പോ രമ്യയും കണ്ണിലൂടെ കണ്ണീർ ധാര ധാരയായൊഴുകാൻ തുടങ്ങി.
"ഇവിടെ ഇരുന്നോളു. കുടിക്കാൻ വെള്ളം വേണോ ?.." വനിതാ പോലീസ് ചോദിച്ചു.
രമ്യ വേണമെന്നു തലയാട്ടി .വെള്ളം കൊടുത്തപ്പോൾ ഇത്തിരി നേരം മിണ്ടാ
തെയിരുന്ന് ,പിന്നെ വെള്ളം കുടിച്ചു കൊണ്ട് മെല്ലെ പറഞ്ഞു തുടങ്ങി.
തെയിരുന്ന് ,പിന്നെ വെള്ളം കുടിച്ചു കൊണ്ട് മെല്ലെ പറഞ്ഞു തുടങ്ങി.
"പാലത്തിന്റെ പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ല. അപ്പോ അവളാണെന്നോട് പറഞ്ഞത് പാലത്തിന്റെ കൈവരിയിൽ ഇരുന്ന് സെൽഫി
എടുത്താ പിന്നിലെ വെള്ളച്ചാട്ടം നന്നായി കിട്ടുമെന്ന്."
എടുത്താ പിന്നിലെ വെള്ളച്ചാട്ടം നന്നായി കിട്ടുമെന്ന്."
ആ ഓർമ്മയിൽ അവളൊന്നു ഞെട്ടിയോ ?. ഇൻസ്പെക്ടർ അവളെ സസൂക്ഷ്മം
വീക്ഷിക്കുകയായിരുന്നു.
വീക്ഷിക്കുകയായിരുന്നു.
"ഹാ എന്നിട്ട് ?."
അവൾ വിങ്ങിപ്പൊട്ടിക്കരയാൻ തുടങ്ങി. ഇൻസ്പെക്ടർ അവൾ സ്വാഭാവികതയി
ലേക്കു വരാൻ കാത്തിരുന്നു. കുറച്ചു നേരം കഴിഞ്ഞ് അവൾ പറഞ്ഞു തുടങ്ങി.
ലേക്കു വരാൻ കാത്തിരുന്നു. കുറച്ചു നേരം കഴിഞ്ഞ് അവൾ പറഞ്ഞു തുടങ്ങി.
"ഞാൻ പറഞ്ഞു കൊണ്ടിരുന്നു അതമ്മേൽ കയറേണ്ട വീഴുമെന്ന്. അതിനിടയിൽ അവൾ കൈവരിയിൽ അടിയിലെ വരിയിൽ ചവിട്ടി മുകളിലത്തെ വരിയിൽ ഇരിക്കാൻ നോക്കുമ്പോ ഞാൻ കൈ പിടിച്ചു സഹായിച്ചു. പക്ഷേ എന്റെ കൈയീന്ന് ഫോൺ താഴെപ്പോയപ്പോൾ ഞാൻ ഫോൺ എടുക്കാൻ കുനിഞ്ഞു .. ആ ഒരു നിമിഷം ,പിന്നെ ഞാൻ കാണുന്നത് താഴേക്കു ആഴ്ന്ന് ആഴ്ന്ന് പോവുന്ന ഹിമയെയാണ്. ഞാൻ ഉറക്കെ വിളിച്ചു കൊണ്ട് അവിടെയൊക്കെ ഓടി നടന്നു. ആരുമില്ലായിരുന്നു സഹായത്തിന്. കുറച്ചു കഴിഞ്ഞപ്പോ അതുവഴി വന്ന വണ്ടികളിലെ യാത്രക്കാരാണ് എല്ലാം ചെയ്തത്.ആ വെപ്രാളത്തിനിടയിൽ എന്റെ ഫോൺ കളഞ്ഞു പോയിരുന്നു. വേറൊരാളുടെ ഫോണിൽ നിന്നു വീട്ടിലേക്കു വിളിച്ചു, കൂട്ടുകാരിയോടും വിവരം പറഞ്ഞു."
അവൾ ദുപ്പട്ടയുടെ അറ്റം കൊണ്ട് മുഖം അമർത്തിത്തുടച്ചു.
"ഉം ... അപ്പോ അതാണു കഥ. കഥയൊക്കെ നന്നായിട്ടുണ്ട്. ഇനി സത്യം പറ
ശരിക്കും എന്നാ ഉണ്ടായത് ?."
ശരിക്കും എന്നാ ഉണ്ടായത് ?."
രമ്യ ഒന്നും മനസിലാവാതെ ഇൻസ്പെക്ടറുടെ നേരെ നോക്കി.
ഗ്രീഷ്മയുടെ മുഖത്തെ അമ്പരപ്പ് ഒട്ടും കുറഞ്ഞില്ല. ഈ നേരം വരെയക്കും
എന്താ കാര്യമെന്ന് അവൾക്ക് പിടി കിട്ടിയിട്ടില്ല.
എന്താ കാര്യമെന്ന് അവൾക്ക് പിടി കിട്ടിയിട്ടില്ല.
ഇൻസ്പെക്ടർ പറഞ്ഞു.
"ഇതൊരു കോൺസ്പിറസി ആണെന്നു ഞാൻ പറഞ്ഞാൽ ..
ആ കുട്ടിയെ പാലത്തിന്റെ മുകളിൽ നിന്നു തള്ളിയിട്ടതല്ലേ ?. ഒന്നുകിൽ
ഇവൾക്കു വേണ്ടി നീ തള്ളിയിട്ടു ,അല്ലെങ്കിൽ നീ തള്ളിയിടാൻ പ്ലാൻ ചെയ്ത വിവരം ഇവളോടു പറഞ്ഞിട്ടുണ്ട്."
'
"അയ്യോ എന്താ സർ ഇങ്ങനെ പറയുന്നത് ?.ഞാനെന്തിനവളെ കൊല്ലണം ?"

"ഈ ഫോണിൽ ഗ്രീഷ്മ അയച്ച മെസേജ് അങ്ങനെ ചിന്തിപ്പിക്കുന്നു.
ഇത് ആ കുട്ടി അവിടെ പുഴയിൽ വീഴുന്നതിനു മുന്നേ വന്നതാണ്. നീയതു വായിച്ചിട്ടുമുണ്ട്."
'
"എന്താ സർ ? ഏത് മെസേജ് ?. "
ഇത് ആ കുട്ടി അവിടെ പുഴയിൽ വീഴുന്നതിനു മുന്നേ വന്നതാണ്. നീയതു വായിച്ചിട്ടുമുണ്ട്."
'
"എന്താ സർ ? ഏത് മെസേജ് ?. "
രമ്യ ഉദ്യേഗഭരിതയായി.
'"യൂ ദേർ ', എന്ന് ഒരു മെസേജ്.. അത് നിങ്ങൾ പ്ലാൻ ചെയ്ത സ്ഥലത്ത് നീയുണ്ടോ എന്നറിയാൻ ആവില്ല എന്നാർക്കറിയാം ?"
"ഈശ്വരാ.. "
രണ്ടു പേരും തമ്മിൽ നോക്കി.
ഗ്രീഷ്മ ഒന്നോർത്തു നോക്കി. ശരിയാണ് ,താൻ വീട്ടിലേക്കു പോകും മുന്നേ രമ്യക്ക് മെസേജ് ഇട്ടിരുന്നു വാട്ട്സ് ആപ്പിൽ.. അവൾടെ വീടിന്റെ മുന്നിലൂടെയാണ് തനിക്കും പോകേണ്ടത്. അവൾടെ അമ്മ കണ്ടാൽ ചോദിക്കും. ക്ലാസ് കട്ട് ചെയ്തത് പറയരുതെന്ന് രമ്യ പറഞ്ഞിരുന്നു
"അതു കഴിഞ്ഞ പാടെ വന്ന മെസേജ് .. 'ഈസ് എവരിതിങ്ങ് ഗോയിങ്ങ് ഓൺ
ഏസ് പ്ലാൻഡ് ? '...രണ്ടു മെസേജും കൂട്ടി വായിച്ചാ രണ്ടിനേയും പിടിച്ചകത്തിടുകയാ വേണ്ടത്. എന്തായിരുന്നു രണ്ടാൾടെയും പ്ലാൻ ?. പറയെടീ "
ഏസ് പ്ലാൻഡ് ? '...രണ്ടു മെസേജും കൂട്ടി വായിച്ചാ രണ്ടിനേയും പിടിച്ചകത്തിടുകയാ വേണ്ടത്. എന്തായിരുന്നു രണ്ടാൾടെയും പ്ലാൻ ?. പറയെടീ "
"അയ്യോ ,അല്ല സർ, ഒരു പ്ലാനിങ്ങും ഇല്ല. ഞാൻ ക്ലാസ് കട്ട് ചെയ്തത് വീട്ടിലറിയ
രുതെന്ന് ഗ്രീഷ്മയോടു പറഞ്ഞിരുന്നു. അതാവും അവൾ ചോദിച്ചിട്ടുണ്ടാവുക.
വീട്ടിൽ എത്താറായോ എത്തിയോ എന്നോ മറ്റോ ആവും."
രുതെന്ന് ഗ്രീഷ്മയോടു പറഞ്ഞിരുന്നു. അതാവും അവൾ ചോദിച്ചിട്ടുണ്ടാവുക.
വീട്ടിൽ എത്താറായോ എത്തിയോ എന്നോ മറ്റോ ആവും."
രമ്യ 'ശരിയല്ലേ , പറയൂ ' എന്ന ഭാവത്തിൽ ഗ്രീഷ്മയെ നോക്കി.
"രമ്യ വീട്ടിലെത്തിയോ എന്നും ഞാൻ കോളജിൽ നിന്നും ഇറങ്ങി എന്നും
ടൈപ്പ് ചെയ്യാൻ നോക്കുമ്പോഴേക്കും ബസ് വന്നു. ബസിൽ തിരക്കു കാരണം
വിളിക്കാനൊത്തില്ല. വീട്ടിലെത്തി കുറച്ചു കഴിഞ്ഞാണ് ഞാൻ ഈ വിവരങ്ങൾ കൂട്ടുകാരി വഴി അറിയുന്നത് ."
ടൈപ്പ് ചെയ്യാൻ നോക്കുമ്പോഴേക്കും ബസ് വന്നു. ബസിൽ തിരക്കു കാരണം
വിളിക്കാനൊത്തില്ല. വീട്ടിലെത്തി കുറച്ചു കഴിഞ്ഞാണ് ഞാൻ ഈ വിവരങ്ങൾ കൂട്ടുകാരി വഴി അറിയുന്നത് ."
"രണ്ടിന്റെയും കള്ളങ്ങൾ ഞാൻ കണ്ടു പിടിച്ചോളാം. അധികം വിളച്ചിലെടുത്താലു
ണ്ടല്ലോ.ഹാ , പറ്ഞ്ഞക്കാം."
ണ്ടല്ലോ.ഹാ , പറ്ഞ്ഞക്കാം."
"സർ ,ദൃക്‌സാക്ഷികളെ കിട്ടിയിട്ടുണ്ട്. ."
'
പോലീസ് പത്തിരുപത്തഞ്ചു വയസുള്ള രണ്ടുപേരെ കൂട്ടിക്കൊണ്ടു വന്നു.
'
പോലീസ് പത്തിരുപത്തഞ്ചു വയസുള്ള രണ്ടുപേരെ കൂട്ടിക്കൊണ്ടു വന്നു.
"എന്താ പറയാനുള്ളത് പറയൂ ?."
"നമ്മൾ ദൂരെ പാറക്കെട്ടിലിരുന്നു മീൻ പിടിക്കുന്നുണ്ടായിരുന്നു. നമ്മുക്ക് റോഡിൽ നടക്കുന്നതെല്ലാം കാണാം. നമ്മളെ ആരും കാണില്ല..അതു പോലൊരു സ്ഥലത്താ ഇരിക്കാറ്. ഈ പെങ്കൊച്ചിനെയും കൂട്ടുകാരിയെയും പാലത്തിന്റെ മുകളിൽ നിന്നു ഫോട്ടോ എടുക്കുന്നതും ഈ പെങ്കൊച്ച് മറ്റേ കൊച്ചിനെ പിടിച്ചു കൊണ്ട് നിൽക്കുന്നതും ഒക്കെ നമുക്കു കാണായിരുന്നു. ഈ കുട്ടീടെ കയ്യീന്ന് ഫോൺ താഴെപ്പോണതും അതെടുക്കാൻ കുനിയുന്നതും കണ്ടു. അടുത്ത നിമിഷം മറ്റേക്കുട്ടി താഴേക്കു വീഴുന്നതും .. നമ്മൾ അപ്പോത്തന്നെ പുഴയുടെ മറുഭാഗത്ത് പോയി നോക്കിയെങ്കിലും കണ്ടു കിട്ടിയില്ല.. ഈ കുട്ടിയുടെ നിലവിളി കേൾക്കുന്നുണ്ടായിരുന്നു നമുക്ക്."
രമ്യ പറഞ്ഞത് സത്യമാണെന്ന് ഇൻസ്പെക്ടർക്കു തോന്നി. ഇനിയിപ്പോ
ഇതു വലിച്ചു നീട്ടേണ്ട ആവശ്യമില്ല തോന്നുന്നു. ആരും പെറ്റീഷൻ ഫയൽ
ചെയ്തിട്ടുമില്ല.. അതുകൊണ്ട് പിള്ളേരെ വിട്ടയക്കുന്നതിൽ തെറ്റില്ലെന്നു
തോന്നുന്നു. പാവങ്ങൾ നിരപരാധികൾ ആണ്.
ഇതു വലിച്ചു നീട്ടേണ്ട ആവശ്യമില്ല തോന്നുന്നു. ആരും പെറ്റീഷൻ ഫയൽ
ചെയ്തിട്ടുമില്ല.. അതുകൊണ്ട് പിള്ളേരെ വിട്ടയക്കുന്നതിൽ തെറ്റില്ലെന്നു
തോന്നുന്നു. പാവങ്ങൾ നിരപരാധികൾ ആണ്.
അയാൾ ചിന്താധീനനായി കുറച്ചു നേരം ഇരുന്നു. പിന്നെ വനിതാ പോലീസി
നോടു പറഞ്ഞു ,
നോടു പറഞ്ഞു ,
ആ പെങ്കൊച്ചുങ്ങളെ വിട്ടേക്കാം .. വിളിച്ചോണ്ടു വരൂ.
ആ ചെറുപ്പക്കാരോടായി പറഞ്ഞു ,
"പറഞ്ഞതൊക്കെ സത്യമാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഏതായാലും
അഡ്രസും ഫോൺ നമ്പരും കൊടുത്തിട്ട് പൊക്കോളൂ.. ആവശ്യമുള്ളപ്പോ
വിളിച്ചാ വന്നേക്കണം കേട്ടല്ലോ."
അഡ്രസും ഫോൺ നമ്പരും കൊടുത്തിട്ട് പൊക്കോളൂ.. ആവശ്യമുള്ളപ്പോ
വിളിച്ചാ വന്നേക്കണം കേട്ടല്ലോ."
"ശരി സാറേ വിളിച്ചാ മതി ,നമ്മളു വന്നോളാം.. എന്നാ പൊക്കോട്ടേ സാറേ"
ഇൻസ്പെക്ടർ ശരി എന്ന് തലയാട്ടി. അപ്പോഴേക്കും രമ്യയും ഗ്രീഷ്മയും
കൂടി പുറത്തേക്കു വന്നു.
കൂടി പുറത്തേക്കു വന്നു.
"നിങ്ങളിപ്പോ പോയേക്കാളൂ. ആവശ്യമുണ്ടെങ്കി വിളിച്ചോളാം .കേട്ടല്ലോ."
അവർ പുറത്തിറങ്ങി. ഇൻസ്പെക്ടർ പുറകിൽ നിന്നു വിളിച്ചു പറഞ്ഞു
"അതേയ് , ഒരു കാര്യം , ഇനി മുതൽ നോക്കിം കണ്ടും മെസേജൊക്കെ വിടണം
കേട്ടോ ?"
കേട്ടോ ?"
ഗ്രീഷ്മയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. അവൾ താഴേക്കു നോക്കി. മെല്ലെ
കണ്ണുകളടച്ചു ഒരു നിമിഷം ദൈവത്തിനു നന്ദി പറഞ്ഞു മനസിൽ. രണ്ടു പേരും
പുറത്തു കാത്തു നിൽക്കുകയായിരുന്ന ബന്ധുക്കളുടെ അടുത്തേക്കു നടന്നു.
കണ്ണുകളടച്ചു ഒരു നിമിഷം ദൈവത്തിനു നന്ദി പറഞ്ഞു മനസിൽ. രണ്ടു പേരും
പുറത്തു കാത്തു നിൽക്കുകയായിരുന്ന ബന്ധുക്കളുടെ അടുത്തേക്കു നടന്നു.
നീതി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക