Slider

ഇടുക്കി ഡാം തുറക്കൽ, ഒരു തത്സമയ എഴുത്ത്

0
Image may contain: 1 person, smiling, eyeglasses and closeup

°°°°°°°°°°°°°°°°°°
ചെറു തോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടറിലേക്ക് ഉറ്റുനോക്കിയിരിക്കുകയായിരുന്നു ക്യാമറക്കണ്ണുകൾ.
ആശങ്കകൾ നിറഞ്ഞ പ്രതീക്ഷകൾക്കൊടുവിൽ ആ ചരിത്ര നിമിഷം പിറന്നു.
പാൽ നുര പോലെയുള്ള ജല പ്രവാഹം ഒരു ചെറിയ പരന്ന നാട പോലെ ഷട്ടറിനടിയിലൂടെ മുഖം കാണിച്ചു. അതിന്റെ ഇടത്തും വലത്തുമായി കുഞ്ഞൊഴുകുകൾ തല കാട്ടി താഴേക്കിഴഞ്ഞു വന്നു.
അവ ഒഴുകിയിറങ്ങിപ്പടരുന്നത്‌ കാണാൻ കണ്ണുംനട്ടിരിക്കേ പെട്ടന്ന്, അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചു. ടെലിവിഷൻ കണ്ണടച്ചു.
😀
അങ്ങിനെ തോറ്റു കൊടുക്കാമോ...അതും ഈ ഞാൻ...
ഉടനെ ചാടിപ്പിടഞ്ഞെഴുന്നേറ്റ് മൊബൈൽ ഫോൺ എടുത്തു. ഫേസ് ബുക്കിലൂടെ ലൈവായി കാണാമല്ലോ..
ഡാറ്റാ ഓൺ ചെയ്തു.
തത്സമയം ഒരു മെസ്സേജ് എവിടുന്നോ പറന്നു വന്നു സ്‌ക്രീനിൽ വീണു, തെളിഞ്ഞു.
"നിങ്ങളുടെ ഡാറ്റാ പാക്കിന്റെ കാലാവധി തീർന്നിരിക്കുന്നു. ഇടതടവില്ലാത്ത സേവനങ്ങൾ ആസ്വദിക്കുന്നതിനായി ഉടനെ റീ ചാർജ്ജ് ചെയ്യുക.. "
😀
പിന്നെയും ഒരുപാട് ദുശ്ശകുനങ്ങളും തടസ്സങ്ങളും ഉണ്ടായി. അവസാനം കൂട്ടുകാരന്റെ സഹായത്താൽ റീചാർജ്ജ് ചെയ്തു യു ട്യൂബ് എടുത്തു വീണ്ടും ഞാൻ ചെറു തോണി ഷട്ടറിനരികിൽ എത്തി. വെള്ളം അപ്പോഴേക്കും ഒഴുകി ഒഴുകി ഇടുക്കി ജില്ലയുടെ അതിർത്തി കടക്കാൻ തുടങ്ങിയിരുന്നു.
😀
പിന്നീട് എവിടെയോ ഒരു ചാനലിൽ ഞാൻ കണ്ടു, ഡാം തുറക്കുമ്പോഴത്തെ ദൃശ്യങ്ങൾ.
ചെറിയ വ്യത്യസ്ത വലിപ്പങ്ങളിൽ
താഴേക്കൂർന്നു വന്ന ധാരകൾ ഏതാനും നിമിഷങ്ങളോളം ഇന്ത്യയുടെ ഭൂപടത്തിന്റെ കീഴ് ഭാഗത്തിന്റെ,
ദക്ഷിണേന്ത്യയുടെ രൂപം പ്രാപിച്ചു...
പിന്നെ വെളുത്ത കൂറ്റൻ പട്ടു സാരി പോലെ പരന്നൊഴുകി... 🌹
ചെറുതോണി ഡാമിൽ നിന്നും ക്യാമറാമാൻ ആരോ ഒരാളോടൊപ്പം നിങ്ങൾക്കു വേണ്ടി തത്സമയം എഴുതുന്നത് ;
സ്വന്തം
സായ് ശങ്കർ.
°°°°°°°°°°°°°°°°°°°
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo