രചന:ജീയോ ജോർജ്
____________________________________________
____________________________________________
ഇരുണ്ടു നിൽക്കുന്ന ആകാശത്തേക്ക് ദൃഷ്ടി പായിച്ച് മധു ചന്ദ്രലേഖയുടെ കൈകളിൽ പിടിച്ചു.
എവിടേക്ക് എന്നറിയാത്ത ഒരു യാത്രയാണിതെന്ന് അയാൾക്ക് തോന്നി. നാടും വീടും എല്ലാം ഇട്ടെറിഞ്ഞുളള യാത്ര.
കൂട്ടിന് വേറെ ആരും തന്നെയില്ല.
എവിടേക്ക് എന്നറിയാത്ത ഒരു യാത്രയാണിതെന്ന് അയാൾക്ക് തോന്നി. നാടും വീടും എല്ലാം ഇട്ടെറിഞ്ഞുളള യാത്ര.
കൂട്ടിന് വേറെ ആരും തന്നെയില്ല.
മുപ്പത്തിമൂന്നു വർഷം അഭയം നൽകിയ നാട് ഇപ്പോൾ തനിക്കും ചന്ദ്രലേഖക്കുംഅനൃമായിരിക്കുന്നു.
അയൽക്കാർ വരെ തങ്ങൾക്ക് അനൃരായിരിക്കുന്നു.
കൂട്ടുകാർ അനൃരായിരിക്കുന്നു.
കുടുംബംക്കാർ വരെ അനൃരായിരിക്കുന്നു.
ജോലിയും നഷ്ടമായിരിക്കുന്നു.
"മധുവേട്ടാ..."
അയാളുടെ കൈകളിൽ ഇറുകെ പിടിച്ചു നെഞ്ചോട് ചേർന്ന് കിടന്നിരുന്ന ചന്ദ്രലേഖ ചിലമ്പിച്ച ശബ്ദത്തിൽ വിളിച്ചു.
അയാളുടെ കൈകളിൽ ഇറുകെ പിടിച്ചു നെഞ്ചോട് ചേർന്ന് കിടന്നിരുന്ന ചന്ദ്രലേഖ ചിലമ്പിച്ച ശബ്ദത്തിൽ വിളിച്ചു.
"ചന്ദ്രൂ..."
അയാൾ വിളികേട്ടു.
അയാൾ വിളികേട്ടു.
"നമ്മളെങ്ങോട്ടാ പോവുന്നത്..?"
ചന്ദ്രലേഖയുടെ ചോദൃം കേട്ട് മധു ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചു.
ചന്ദ്രലേഖയുടെ ചോദൃം കേട്ട് മധു ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചു.
"ദൂരേ...അങ്ങുദൂരെ ആരുടെയും ശലൃമില്ലാത്ത ഒരിടത്തേക്ക്.."
അയാൾ കൈ അകലേക്ക് ചൂണ്ടിക്കാണിച്ചു.
അയാൾ കൈ അകലേക്ക് ചൂണ്ടിക്കാണിച്ചു.
ആ കൈതണ്ടയിൽ ചുംബിംച്ചു കൊണ്ട് ചന്ദ്രലേഖ ശബ്ദമില്ലാതെ പുഞ്ചിരിച്ചു.
"എന്തൊക്കെ സ്വപ്നങ്ങളായിരുന്നു മധുവേട്ടാ നമുക്ക് ..?"
അവളുടെ ചെറുശബ്ദം മധുവിൻറ്റെ ചിന്തകളെ ഉണർത്തി.
അവളുടെ ചെറുശബ്ദം മധുവിൻറ്റെ ചിന്തകളെ ഉണർത്തി.
"നല്ല ജോലി,ഒരു കുഞ്ഞ്,സ്വന്തമായൊരു കൊച്ചു വീട്..."
അയാൾ കണക്കു കൂട്ടുന്നത് പോലെ പറയുന്നത് കേട്ട് അവൾക്ക് ചിരി വന്നു.
അയാൾ കണക്കു കൂട്ടുന്നത് പോലെ പറയുന്നത് കേട്ട് അവൾക്ക് ചിരി വന്നു.
രോമങ്ങൾ നിറഞ്ഞ ആ നെഞ്ചിൽ അവൾ മെല്ലേ തഴുകി.
"ഇക്കിളികൂട്ടരുത്.."
അവളുടെ കവിളിൽ നുളളിക്കോണ്ട് മധു പറഞ്ഞു.
അവളുടെ കവിളിൽ നുളളിക്കോണ്ട് മധു പറഞ്ഞു.
തളർന്നതെങ്കിലും ചുണ്ടു വിടർത്തി അവൾ പുഞ്ചിരിച്ചു.
അവളുടെ അധരങ്ങളിലേക്ക് അയാൾ നോക്കി അതാകെ
വരണ്ടു തുടങ്ങിയിരിക്കുന്നു.
താൻ ഒരുപാട് ചുംബംനങ്ങൾ നൽകിയ ആ ചുണ്ടുകൾ അയാളോർത്തു.
വരണ്ടു തുടങ്ങിയിരിക്കുന്നു.
താൻ ഒരുപാട് ചുംബംനങ്ങൾ നൽകിയ ആ ചുണ്ടുകൾ അയാളോർത്തു.
"നിനക്ക് ദാഹിക്കുന്നുണ്ടോ...ചന്ദ്രൂ?"
ഉണ്ടെന്ന ഭാവത്തിൽ അവൾ പതിയെ തലയാട്ടി.
അയാൾ കയ്യെത്തിച്ച് അടുത്ത് വെച്ചിരുന്ന ചെറിയ മൺകുടം എടുത്തു.
അതിനുളളിൽ അവശേഷിച്ച ജലം അതിലുണ്ടായിരുന്ന സ്റ്റീൽ ഗ്ലാസ് കൊണ്ട് കോരിയെടുത്തു.
അതിനുളളിൽ അവശേഷിച്ച ജലം അതിലുണ്ടായിരുന്ന സ്റ്റീൽ ഗ്ലാസ് കൊണ്ട് കോരിയെടുത്തു.
തൻറ്റെ മടിയിൽ തല ചായ്ച്ച് കിടക്കുന്ന ചന്ദ്രലേഖയുടെ ചുണ്ടുകൾക്ക് സമീപം അയാൾ ആ ഗ്ലാസ് അടുപ്പിച്ചു.
അവൾ ചുണ്ടുകൾ വിടർത്തിയതും അൽപാൽപമായി ആ ജലം അവളുടെ വായിലേക്ക് അയാൾ പകർന്നു.
അവൾ ചുണ്ടുകൾ വിടർത്തിയതും അൽപാൽപമായി ആ ജലം അവളുടെ വായിലേക്ക് അയാൾ പകർന്നു.
ദൂരെയെവിടെയോ കുറുക്കൻ ഓരിയിടുന്ന ശബ്ദം അയാൾ കേട്ടു.
ചുവരിൽ ഉറപ്പിച്ച ഘടികാരത്തിലേക്ക് മധു ദൃഷ്ടി പായിച്ചു. സമയം രണ്ടു മണിയോടടുക്കുന്നു കണ്ണുകൾ അടഞ്ഞു പോവുന്നത് അയാൾ അറിഞ്ഞു.
"മധുവേട്ടാ... നമ്മൾ എപ്പോഴാ അവിടെയെത്തണേ..?
ഒരുമിച്ച് എത്തുമോ..?"
ചന്ദ്രലേഖയുടെ വിളറിയ ശബ്ദം അയാൾ ഒരു സ്വപ്നത്തിൽ എന്നോണം കേട്ടു..
ഒരുമിച്ച് എത്തുമോ..?"
ചന്ദ്രലേഖയുടെ വിളറിയ ശബ്ദം അയാൾ ഒരു സ്വപ്നത്തിൽ എന്നോണം കേട്ടു..
"അധികം വൈകില്ലാ ചന്ദ്രൂ..
ഞാൻ നിൻറ്റെ ഒപ്പമുണ്ടാകും"
ഞാൻ നിൻറ്റെ ഒപ്പമുണ്ടാകും"
അതിനു മറുപടിയൊന്നും അവളുടെ ഭാഗത്തു നിന്നും വന്നില്ല.
അവളുടെ ശരീരം ചെറുതായി വിറക്കുന്നത് മധു അറിഞ്ഞു.
അവളുടെ ശരീരം ചെറുതായി വിറക്കുന്നത് മധു അറിഞ്ഞു.
അയാൾ കുനിഞ്ഞ് അവളുടെ നിറുകയിലും ചുണ്ടുകളിലും മാറി മാറി ചുംബിംച്ചു.
അവളുടെ ശരീരത്തെയാകെ ഒരു പ്രത്യേക തണുപ്പ് ബാധിക്കുന്നത് അയാൾ അറിഞ്ഞു.അതേ മരണത്തിൻറ്റെ തണുപ്പ്.
അവളുടെ ഹൃദയത്തിൽ അയാൾ തൻറ്റെ കൈകൾ പതിയെ വെച്ചു ഇല്ല ഒരു ചെറു തുടിപ്പു പോലും അവിടെയില്ലാ.
അവളുടെ ശരീരത്തെയാകെ ഒരു പ്രത്യേക തണുപ്പ് ബാധിക്കുന്നത് അയാൾ അറിഞ്ഞു.അതേ മരണത്തിൻറ്റെ തണുപ്പ്.
അവളുടെ ഹൃദയത്തിൽ അയാൾ തൻറ്റെ കൈകൾ പതിയെ വെച്ചു ഇല്ല ഒരു ചെറു തുടിപ്പു പോലും അവിടെയില്ലാ.
കണ്ണിൽ ഒരു തുള്ളി പോലും കണ്ണീർ വരാതെ ചിരിക്കുവാൻ അയാൾ ശ്രമിച്ചു.
ചുവരിൽ തൂക്കിയിരുന്ന വിവാഹ ഫോട്ടോയിലേക്ക് നോക്കി അയാൾ ഒരു നിമിഷം ഇരുന്നു.പിന്നെ തൻറ്റെ കണ്ണുകൾ പതിയെ അടച്ചു.
ചുവരിൽ തൂക്കിയിരുന്ന വിവാഹ ഫോട്ടോയിലേക്ക് നോക്കി അയാൾ ഒരു നിമിഷം ഇരുന്നു.പിന്നെ തൻറ്റെ കണ്ണുകൾ പതിയെ അടച്ചു.
നേരം പുലരുന്നതിന് മുന്നോടിയായി ദൂരെയെങ്ങോ കോഴി കൂവുമ്പോൾ തൻറ്റെ മടിയിൽ തലവെച്ച് ശാന്തമായുറങ്ങുന്ന ചന്ദ്രലേഖയുടെ ശരീരത്തിലേക്ക് ജീവൻറ്റെ അവസാന തുടിപ്പുകളും നിലച്ച മധുവിൻറ്റെ ശരീരവും മറിഞ്ഞു വീണു.
ഇരുവരുടെയും കൈകളിൽ നിന്നും ഒഴുകിപടർന്ന ചൂടുചോര ആ മുറിയിലെങ്ങും ഒഴുകി പടരുന്നുണ്ടായിരുന്നു അപ്പോഴും.
അതിനു സാക്ഷിയായി ഉത്തരത്തിലിരുന്ന പല്ലി ചിലച്ചു കൊണ്ടേ ഇരുന്നു.
ഇരുവരുടെയും കൈകളിൽ നിന്നും ഒഴുകിപടർന്ന ചൂടുചോര ആ മുറിയിലെങ്ങും ഒഴുകി പടരുന്നുണ്ടായിരുന്നു അപ്പോഴും.
അതിനു സാക്ഷിയായി ഉത്തരത്തിലിരുന്ന പല്ലി ചിലച്ചു കൊണ്ടേ ഇരുന്നു.
രണ്ടു ദിവസങ്ങൾക്ക് ശേഷം നിലത്തു വീണ നാട്ടു പത്രത്തിന്റെ മുൻപേജിലെ വാർത്തയിൽ ചായകടക്കാരൻ ദാസൻറ്റെ കണ്ണുകൾ ഉടക്കി.
"എയഡസ് ബാധിതരായ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ."
അതിൽ ഉൾപ്പെടുത്തിയ ഫോട്ടോ മധുവിൻറ്റെയും ചന്ദ്രലേഖയുടെയും ആയിരുന്നു.
അതിൽ ഉൾപ്പെടുത്തിയ ഫോട്ടോ മധുവിൻറ്റെയും ചന്ദ്രലേഖയുടെയും ആയിരുന്നു.
07/08/2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക