Slider

ഒരു പെണ്ണ് കാണൽ

0


 --------------------
രചന -ജിഷ്ണു
അന്ന് രാത്രി അവന്റെ കോൾ വന്നു .നാളെ രാവിലെ അവന്റെ കൂടെ പെണ്ണ് കാണാൻ കൂടെ ചെല്ലണം എന്നായിരുന്നു.ഞാറാഴ്ച വേറെ ഒരു പണിയും ഇല്ലാത്തതു കൊണ്ട് ഞാൻ വരാം എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു .
മലപ്പുറം വരെ പോകണം .എന്റെ വീട്ടിലെ കാറും എടുത്തു ഞാൻ വെളുപ്പിന് അവന്റെ വീട്ടിലേക്കു പോയി .ചങ്കിനു ഇതെങ്കിലും ഒന്നു ശെരി ആയാൽ മതിയായിരുന്നു .ഒരുപാടു പെണ്ണ് കണ്ടതാണ് .പക്ഷെ ഇവന്റെ മണ്ടത്തരം കാരണം ഒന്നും ശെരിയാകുന്നില്ലാ
ചങ്കും അവന്റെ അച്ഛനും അമ്മയും ആയി ഞങ്ങൾ യാത്ര തിരിച്ചു .കാറിൽ ഇരുന്നു അവൻ പറഞ്ഞു .
ചങ്ക് -ബാംഗ്ലൂരിൽ പഠിച്ചു വളർന്ന കുട്ടിയാണ് .മലയാളം കുറച്ചേ അറിയൂ .അതാ ഒരു പ്രശ്നം .
അമ്മ -അതിനെന്താ ?
അച്ഛൻ -നിനക്കലെ അത്യവശ്യം പഠിത്തം വേണം എന്ന് പറഞ്ഞത് ?
ചങ്ക് -മലയാളം അറിയണ്ടേ ?
അമ്മ -മലയാളം എല്ലാം അറിയാം എന്ന മൂന്നാൻ പറഞ്ഞത് .പിന്നെ കഴിഞ്ഞ തവണത്തെ പോലെ ഒരുപാടു നേരം ഒന്നും സംസാരിച്ചു നിൽക്കരുത്
അച്ഛൻ -അതേ കഴിഞ്ഞ തവണ പോലെ ഒരു മണിക്കൂർ ഒന്നും സംസാരിക്കരുത് .നമ്മൾ പോകുന്നത് പെണ്ണ് കാണാനാ അല്ലാണ്ട് പെണ്ണിനെ പ്രേമിച്ചു വളച്ചു കൊണ്ടുവരാൻ അല്ലാ...
അവന്റെ അച്ഛന്റെ വാക്കുകൾ കേട്ട് ഞാൻ ചിരിച്ചു പോയി .
അമ്മ -പിന്നെ എല്ലാ പെണ്ണിന്റെ അടുത്തും പറയുന്നത് പോലെ കള്ളില്ലാണ്ട് എന്ത് ആഘോഷം എന്ന് പറയരുത് .ചോദിച്ചാൽ നിര്ബന്ധമില്ല ,വല്ലപോലും എന്ന് പറഞ്ഞാൽ മതി
ഒരുപാടു പെണ്ണ് കണ്ടു .കള്ളു കുടിക്കുമോ എന്ന ചോദ്യത്തിന് ചങ്കിനു ആ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു .വല്ലപോലും കഴിക്കുന്ന അവൻ അത് പറയുന്നത് കേട്ടാൽ ആരായാലും മുഴുകുടിയൻ ആണെന്ന് തോന്നും
ചങ്ക് -ശെരിക്കും ഇതൊരു വല്ലാത്ത ഏർപ്പാടാണ് .എങ്ങനെയാണ് പത്തു മിനുട്ടിൽ ഒരു പെണ്ണിനെ ഇഷ്ടപ്പെടുന്നത് ?പണ്ടേ പ്രേമിച്ചാൽ മതിയായിരുന്നു .
അച്ഛൻ -ആരെങ്കിലും വേണ്ട എന്ന് പറഞ്ഞോ ? പെണ്ണ് കണ്ടു ഞങ്ങൾക്ക് വരെ മതിയായി തുടങ്ങി .കൂട്ടുകാരോടും ബന്ധുക്കളോടും ഉത്തരം പറഞ്ഞു മടുത്തു
ചങ്ക് -ഒരു സ്ത്രീധനം പോലും വേണ്ട എന്ന് വിചാരിച്ചിട്ട് പോലും ഒരു പെണ്ണിനെ കിട്ടുന്നില്ല .സ്ത്രീധനം വേണ്ട എന്ന് പറയുമ്പോൾ ചെറുക്കന് എന്തോ കുഴപ്പം ഉണ്ടെന്ന ആള്ക്കാര് വിചാരിക്കുന്നെ .എന്തൊരു ലോകം .
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് .എന്ന സിനിമ ഡയലോഗ് കടം എടുത്തു ഞാൻ എല്ലാവരെയും ആശ്വസിപിച്ചു
കാറിൽ ഇരുന്നു പെണ്ണുകാണൽ ക്ലാസ് എല്ലാവരും എടുത്തു .പത്തുമണി ആയപ്പോൾ ഞങ്ങൾ പെണ്ണിന്റെ വീട്ടിൽ എത്തി .ഞങ്ങളെ കാത്തു മൂന്നാൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു
പാടത്തിന്റെ അടുത്തുള്ള വീട് .മനോഹരമായ സ്ഥലം .വീടും പരിസരവും വൃത്തി ആയി കിടക്കുന്നു .അമ്മയുടെ കണ്ണുകൾ അതൊക്കെ നോക്കുന്നത് ഞാൻ കണ്ടു .
വീട്ടുകാരുടെ പെരുമാറ്റം അച്ഛനും ഞാനും വിലയിരുത്തി .സ്കൂളിൽ പഠിപ്പിക്കുന്ന മാഷാണ് അച്ഛൻ .ഒരു കുറ്റവും പറയാൻ ഇല്ലാ .കുറച്ചു കഴിഞ്ഞു മകളെ വിളിച്ചു .മകൾ വന്നു ഞങ്ങളുടെ മുൻപിൽ മുറിയുടെ ഒരു സൈഡിൽ നിന്നു .
കാഴ്ച്ചയിൽ ഒരു കുറ്റവും പറയാൻ ഇല്ലാ .
മൂന്നാൻ -ഒരു ദുശീലം പോലും ഇല്ലാത്ത ആളായിരിക്കണം എന്ന ഒറ്റ ഡിമാൻഡ് മാത്രമേ മാഷിനു ഉണ്ടായിരുന്നുള്ളു .
മൂന്നാന്റെ വാക്ക് കേട്ടു ഞാനും ചങ്കും മുഖത്തോടു മുഖം നോക്കി .ആ നോട്ടത്തിൽ 'അമ്മ പറഞ്ഞ കാര്യങ്ങൾ ഓർമയിൽ വന്നു .
മൂന്നാൻ -ഇപ്പോഴത്തെ കുട്ടികൾ അല്ലേ ,അവർക്കു എന്തെങ്കിലും സംസാരിക്കാൻ കാണും .
മാഷ് -അതിനെന്താ ,അകത്തേക്ക് ചെല്ലൂ .
ചങ്ക് എഴുനേറ്റു മെല്ലെ മുറിയിലേക്ക് പോയി .ഞങ്ങൾ ലോക കാര്യങ്ങളും വീട്ടുകാര്യങ്ങളും സംസാരിചിരുന്നു
ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ചങ്കു വന്നു .എന്റെ ചെവിയിൽ ചോദിച്ചു
ചങ്ക് -അളിയാ 'siblings ' എന്ന് പറഞ്ഞാൽ എന്താ അർഥം ?
-എടാ അത് നിന്റെ സഹോദരൻ സഹോദരിമാരെ കുറിച്ച് ആണ് .എന്ത് പറ്റി .
ചങ്ക് -കല്യാണം മുടങ്ങി അളിയാ ,നമുക്ക് പോകാം .
-എന്ത് പറ്റി ?
ചങ്ക് -ഞാൻ കള്ളുകുടിയേ കുറിച്ച് ചോദിച്ചതാണെന്നു കരുതി ഞാൻ പറഞ്ഞു അങ്ങനെ ഒന്നും ഇല്ലാ .ആഘോഷങ്ങൾ വരുമ്പോൾ ഒന്ന് രണ്ടു siblings വീതം .സോഡാ ഒഴിച്ച siblings ആണ് ഇഷ്ടം .അത് കേട്ട് അവള് ചിരിച്ചോണ്ട് മുറിയിൽ നിന്ന് പോയി .ഇവളെ എനിക്ക് വേണ്ട .brothers sisters എന്ന് ചോദിച്ചാൽ പോരെ ..അവളുടെ ഒടുക്കലത്തെ ഒരു ഇംഗ്ലീഷ് .😡
അവന്റെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു പോയി .തിരിച്ചു വീട്ടിലേക്കു പോകുമ്പോൾ അവന്റെ അച്ഛൻ
അച്ഛൻ -നാളെ മുതൽ വല്ലാ സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സിലും പോകാൻ നോക്ക് .എന്നിട്ടു മതി പെണ്ണുകാണൽ
അമ്മ -പിന്നെ ,നല്ല കോളേജിൽ പോയിട്ടു പഠിക്കാത്തവൻ ആണ് സ്പോകെൻ ഇംഗ്ലീഷ് പഠിക്കാൻ പോകുന്നെ
വീടെത്തും വരെ ഒരക്ഷം അവൻ മിണ്ടിയില്ലാ .നാട്ടിൽ മുഴുവൻ ഈ വാർത്താ പരന്നു .അവസാനം സിബ്ളി എന്ന ഒരു ഇരട്ടപ്പേരും അവനു വാങ്ങി കൊടുത്തപ്പോൾ മനസ്സിന് ഒരു ചെറിയ സന്തോഷം .ഒരു മനസുഖം .😬
ആ പെണ്ണുകാണൽ അവൻ ഒരിക്കലും മറക്കില്ല ....ഞാനും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo