ഇതൊരു കല്യാണക്കഥയാണ്...! മോളമ്മയെന്നൊരു നാട്ടിൻ പുറത്ത്കാരിയെ മുബൈയിൽ നിന്നു വന്ന നായകൻ കല്ല്യാണം കഴിച്ച ഒരു അഡാറ് കഥ !. കോമഡിയും, ട്വിസ്റ്റും, ലേശം സെൻറിമെൻസും, ഒക്കെയുള്ള ഈ കഥ നടക്കുന്നത് തൊണ്ണൂറ്റിയഞ്ച്, തൊണ്ണൂറ്റിയാറ് കാലഘട്ടത്തിലാണ്.
അന്ന് നടന്ന ഈ സിനിമാ സ്കോപ്പ് ലൗ സ്റ്റോറിയുടെ അന്ത്യത്തിൽ നമ്മുടെ കഥാനായിക മോളമ്മയുടെ... ''ദിൽ, " ഹിന്ദി സിനിമകളിൽ കാണുന്ന പോലെ ''ദിൽ തൊ പാഗൽ ഹെ '' ആയി മാറുന്നിടത്താണ് കഥയുടെ രസച്ചരട്. അതാണീ കഥയുടെ ഹൈലൈറ്റും...
പ്രീഡിഗ്രീം പാസ്സായി, ടി.ടി.സി പഠനോം കഴിഞ്ഞ നമ്മുടെ നായിക 'പി.പിസുഷമയെന്ന ' മോളമ്മ, ടൈം പാസിന് ദൂരദർശനിൽ ചിത്രഹാറും കണ്ട്, വീട്ടിലെ പോത്തിനേം മേച്ച് ഇനിയെന്തെന്ന് ചിന്തിച്ച്... അന്തം വിട്ട്, കുന്തം വിഴുങ്ങി നിൽക്കുമ്പോളാണ് നാട്ടിലെ ആസ്ഥാന ബ്രോക്കറത്തി 'മന്ത് കാലി മറിയയുടെ ' എൻട്രി. കനാല് വരമ്പേന്ന് കൈയ്യിലിരുന്ന കാലൻ കുടേം നിലത്ത് കുത്തി, കക്ഷത്തിലൊരു ഡയറിയും വെച്ച് അവളുടെ വീട്ടുമുറ്റത്തേക്ക് ലാൻഡ് ചെയ്ത ' മറിയ ' ആ കുട കഴുക്കോലേൽ തൂക്കിയിട്ട ശേഷം വീട്ടു വരാന്തയിൽ കയറി ഇരുന്നു. എന്നിട്ട് തന്റെ കക്ഷത്തിലിരുന്ന 'ബയോമെട്രിക് ഗ്രന്ഥം ' മേൽവിലാസ ഡയറിയെടുത്ത് നിവർത്തി...
**********************
കീഴ്ക്കാൻ തൂക്ക് പഞ്ചായത്തിലെ കർഷകശ്രീ പുത്തൻ പുരക്കൽ വാസുദേവൻ ചേട്ടന്റെയും, കർഷകശ്രീമതി സുശീലാമ്മയുടേയും ഇളയ പുത്രിയായിരുന്നു മോളമ്മ. വാസുദേവൻ ചേട്ടന് സ്ഥാവര വസ്തുക്കളായി മോളമ്മയെ കൂടാതെ അവൾക്ക് മുന്നെ ജനിച്ച നാലു പുത്രന്മാരും, ജംഗമ വസ്തുക്കളായി രണ്ടേക്കറ് പാടവും പോത്ത്, എരുമ ,മാട്, പട്ടി, പൂച്ച, കോഴി, താറാവ് ഇത്യാദി വകുപ്പുകളുമുണ്ടായിരുന്നു.
കാഴ്ചയിൽ തരക്കേടില്ലാത്തൊരു സുന്ദരിയായിരുന്നു നമ്മുടെ കഥാനായിക. ആ നാട്ടിലെ യുവകോമളന്മാരുടെയെല്ലാം ഉറക്കം കെടുത്തിയിരുന്നവൾ. എന്നാൽ ഘടാഘടിയന്മാരായ നാലു ജ്യേഷ്ഠന്മാരുടെ പുന്നാര പെങ്ങളായിരുന്ന അവളെ, ഒന്നു നോക്കാൻ പോലും പാവത്തുങ്ങളെ ആ ഹിറ്റ്ലർ മാധവൻ കുട്ടിമാർ അനുവദിച്ചിരുന്നില്ല.
അങ്ങനെ ആരാലും പ്രണയിക്കപ്പെടാത്തവളും, തങ്കപ്പെട്ട സ്വഭാവത്തിനുടമയും, ദൈവഭക്തിയുള്ളവളും, സർവ്വ ഗുണ സമ്പന്നയുമായ ആ മോളമ്മയാണ് കയറഴിഞ്ഞ പശുവിനെപ്പോലെ... തൊഴുത്തിൽ കയറണോ?. അതോ പാടത്ത് പോണോ? എന്നറിയാതെ കുന്തം വിഴുങ്ങി നിൽക്കണത് !.
ഇതിനൊരു പരിഹാരം കാണാനാണ് അവളുടെ പിതാവ് വാസുദേവൻ ചേട്ടൻ നാട്ടിലെ പ്രധാന 'മാര്യേജ് അസംബ്ളറായ ' മന്ത്കാലി മറിയയെ സമീപിച്ചത്. എന്നിട്ട് അവളെ കെട്ടിയിടാനുള്ള തൊഴുത്തൊരെണ്ണം സംഘടിപ്പിക്കാൻ മറിയേടെ പക്കൽ പേര് രജിസ്റ്ററ് ചെയ്യുകയും ചെയ്തു.
അതിന്റെ ഫലമായിരുന്നു മറിയേടെ അന്നത്തെ ആ ലാൻഡിംഗ്.
******************
വരാന്തയിലിരുന്ന് നാക്കിൽ നിന്നും തുപ്പല് തൊട്ട് ഡയറിത്താള് മറിച്ച മറിയ, അതിലൊരു പേജ് "ചൂസ് "ചെയ്തിട്ട്, മുറ്റത്ത് നിന്ന വാസുവേട്ടനോടായി ഇങ്ങനെ പറഞ്ഞു:
വരാന്തയിലിരുന്ന് നാക്കിൽ നിന്നും തുപ്പല് തൊട്ട് ഡയറിത്താള് മറിച്ച മറിയ, അതിലൊരു പേജ് "ചൂസ് "ചെയ്തിട്ട്, മുറ്റത്ത് നിന്ന വാസുവേട്ടനോടായി ഇങ്ങനെ പറഞ്ഞു:
" വാസു അണ്ണാ..... നമ്മടെ മോളമ്മക്ക് പറ്റിയൊരു ബന്ധം വന്നിട്ടുണ്ട്...''
"പയ്യൻ ചേർത്തലക്കാരനാ... ബോംബേലാ ജോലി... അവിടെയാ അവന്റെ താമസവും."
"പയ്യൻ ചേർത്തലക്കാരനാ... ബോംബേലാ ജോലി... അവിടെയാ അവന്റെ താമസവും."
"നല്ല കുടുംബം... നാട്ടീന്ന് കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ വേണമെന്നല്ലാതെ മറ്റ് ഡിമാന്റൊന്നും അവർക്കില്ല...''
"ഡിഗ്രി... പഠിത്തം... എന്നൊക്കെ പറഞ്ഞ്,ഇവളെ ഇവിടെ ഇങ്ങനെ നിർത്തണ്ട. ഇത് നമുക്കങ്ങട് ആലോചിക്കാം."
"നിങ്ങക്ക് സമ്മതമാണെ വരുന്നതിന്റെ പിറ്റേ ഞായറാഴ്ച ചെറക്കനോട് വന്ന് പെണ്ണിനെ കാണാൻ ഞാൻ പറയാം."
ഒരു നിമിഷം എന്തോ ആലോചിച്ചിട്ട്, താടി ഒന്നമർത്തി തടവിയ വാസുവണ്ണൻ തല രണ്ട് വട്ടം ആട്ടി ഗ്രീൻ സിഗ്നലുകാട്ടി. എന്നിട്ട്
"ആ .... "
എന്നൊരു ശബ്ദം കൂടി പുറപ്പെടുവിച്ചു.
"ആ .... "
എന്നൊരു ശബ്ദം കൂടി പുറപ്പെടുവിച്ചു.
"എന്നാ പറഞ്ഞ പോലെ ഞാൻ അവരേം കൂട്ടി വരാം "
ഇങ്ങനെ പറഞ്ഞ് വരാന്തേന്ന് എഴുന്നേറ്റ മറിയ മോളമ്മ കൊടുത്ത കാപ്പി ഒറ്റ വലിക്ക് കുടിച്ച് വറ്റിച്ചു. എന്നിട്ട് കഴുക്കോലിൽ തൂക്കി കിട്ടിരുന്ന തന്റെ കുട എടുത്ത് കൈയ്യിൽ പിടിച്ച്, അവളുടെ അരികിൽ ചെന്ന് പറഞ്ഞു :
"കേട്ടോടി മോളെ...അവന് ബോംബേല് വീടൊക്കെ ഒണ്ടെന്നാ കേട്ടെ!. കല്ല്യാണം കഴിഞ്ഞാൽ നിന്നേം അങ്ങോട്ട് കൊണ്ടോകും. പിന്നെ നീയാരാ മോള് ഹിന്ദിക്കാരി അല്ലിയോ...ഹിന്ദിക്കാരി!!. അതുകൊണ്ട് ഇച്ചിരെ ഹിന്ദിയൊക്കെ നീയും വശത്താക്കിക്കോ. "
" കർത്താവനുഗ്രഹിച്ച് ഇതൊന്ന് നടന്ന് കിട്ടിയാ മതിയാരുന്നു... "
ഇതും പറഞ്ഞ് മറിയ തന്റെ ഡയറി മടക്കി കക്ഷത്തിൽ വെച്ച്, മന്ത്കാലും വലിച്ച് കനാല് വരമ്പിൽ കയറി, റിട്ടേൺ ഫ്ലൈറ്റ് പിടിച്ചു.
ഇത് കേട്ട് അകത്തേക്ക് നടന്ന മോളമ്മയുടെ മനസ്സിൽ 'മേം ' കർത്താവായി വന്നാൽ 'ഹും ' വെക്കണമെന്നും, 'ആപ് ' വന്നാൽ തിരിച്ചു വെക്കണമെന്നും ഉള്ള ഹിന്ദി ചിന്തയപ്പോൾ തെളിഞ്ഞു വന്നു...!
അന്ന് രാത്രി, തന്നെ കാണാൻ വരുന്ന ബോംബെവാലയെ ഓർത്ത് ഉറക്കം നഷ്ടപ്പെട്ട അവൾ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെയെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണ മോളമ്മ ആ ഉറക്കത്തിലൊരു സ്വപ്നം കണ്ടു......!
ഒരു കളർ ഫുൾ സിനിമാറ്റിക് ഡ്രീം... !!!
മോളമ്മ കണ്ട ആ സ്വപ്നത്തിൽ പോത്തിനെ പുല്ല് മേച്ച് കൊണ്ടിരുന്ന അവളുടെ അടുക്കലേക്ക്, തലേന്നത്തെ ചിത്രഹാറിൽ കണ്ട ഷാരൂഖ് ഖാനെ പോലെ തോന്നിക്കുന്ന, വെളുത്ത് സുന്ദരനായ,മീശ ഇല്ലാത്ത ഒരാൾ കടന്ന് വന്നു...
തോട്ടിറമ്പിലെ ചൊറിയൻ ചേമ്പ് വളർന്ന് നിൽക്കുന്ന കുറ്റിക്കാട്ടിൽ നിന്നും സ്ലോ മോഷനിൽ പൊങ്ങി വന്ന അയാൾ ദിൽ വാലെ ദുൽഹനിയായിലെ പോലെ അവളെ നോക്കി ...
തുജെ ദേഖാ തൊ യെ ജാനാ സനം....
എന്ന പാട്ട് പാടി.
എന്ന പാട്ട് പാടി.
ഇതിന് മറുപടിയായി കാജോളിനെപ്പോലെ തേരി ബാഹോം മെ മർജായെ ഹം... എന്ന് പാടി അയാൾക്കരികിലേക്ക് ഓടി ചെന്ന മോളമ്മ കട്ടിലിൽ നിന്നും ഉരുണ്ട് നിലത്ത് വീണ് അവിടെത്തന്നെ കിടന്നുറങ്ങി !.
ദിവസങ്ങൾ വീണ്ടും ഇഴഞ്ഞ് നീങ്ങി. രണ്ട് മൂന്ന് ചിത്രഹാർ ബുധനാഴ്ചകൾ വീണ്ടും കടന്ന് പോയി. മറിയയും, ബോംബെ വാലയും മാത്രം വന്നില്ല !. അങ്ങനെ ആ കല്യാണക്കാര്യം എല്ലാവരും മറന്ന് തുടങ്ങി.
അങ്ങനെ ഇരിക്കെ അടുത്ത് വന്ന ഒരു ഞായറാഴ്ച... മോളമ്മയുടെ അച്ഛനും, അമ്മയും ഒരു കല്ല്യാണത്തിന് പോകുകയും, ചേട്ടന്മാര് പിക്കപ്പ് വാനുമായി പാടത്ത് ഇടാനുള്ള ചാണകം വാങ്ങാൻ പോകുകയും ചെയ്ത ആ ദിവസം, അവർ പൊയ്ക്കഴിഞ്ഞപ്പോൾ വീട്ടുമുറ്റത്തേക്കൊരു അംബാസിഡർ കാർ വന്ന് നിന്നു...
അതിന്റെ തുറന്ന മുൻവാതിലിലൂടെ ഒരു കാലൻ കുട മേലോട്ട് പൊന്തി വരുന്നത് അടുക്കള ജാലകത്തിലൂടെ മോളമ്മ കണ്ടു!. പിന്നാലെ മന്ത് മറിയയുടെ തലയും .
അൽപ്പനിമിഷങ്ങൾക്ക് ശേഷം നാടകത്തിന് കർട്ടൻ പൊന്തുന്ന പോലെ പിൻവശത്തെ വാതിലിന്റെ ചില്ല് പതുക്കെ പതുക്കെ താഴോട്ട് വന്നു. അതിലൂടെ ബലിഷ്ഠമായ ഒരു കൈ പുറത്ത് വന്ന് പുറത്ത് നിന്നും കാറിന്റെ വാതിൽ തുറന്നു.
എന്നിട്ടാ തുറന്ന വാതിലിലൂടെ ഭീമൻ രഘുവിനെപ്പോലെ കനത്ത ശരീരവും കട്ടി മീശയുമുള്ള ഒരാൾ മണവാളന്റെ നാണത്തോടെ പുറത്തേക്ക് വന്നു...
എന്നിട്ടാ തുറന്ന വാതിലിലൂടെ ഭീമൻ രഘുവിനെപ്പോലെ കനത്ത ശരീരവും കട്ടി മീശയുമുള്ള ഒരാൾ മണവാളന്റെ നാണത്തോടെ പുറത്തേക്ക് വന്നു...
അയാളെ കണ്ടതും അവളുടെ ഉള്ളിൽ നിന്നും:
" ചിത്രഹാറിൽ കണ്ട ഷാരൂഖ് ഖാൻ... കല്യാണ വീഡിയോ റിവേർസ് മോഡിൽ കാണുമ്പോലെ.... കെട്ടിയ താലി ഊരി പൂജാരിയുടെ കൈയ്യിൽ കൊടുത്ത് തിരിച്ച് കാറിൽ കയറി മുബൈക്ക് മടങ്ങി !. "
" ചിത്രഹാറിൽ കണ്ട ഷാരൂഖ് ഖാൻ... കല്യാണ വീഡിയോ റിവേർസ് മോഡിൽ കാണുമ്പോലെ.... കെട്ടിയ താലി ഊരി പൂജാരിയുടെ കൈയ്യിൽ കൊടുത്ത് തിരിച്ച് കാറിൽ കയറി മുബൈക്ക് മടങ്ങി !. "
എന്നാൽ അതിന് പിന്നാലെ ഇറങ്ങിയ ആളെ കണ്ടപ്പോൾ മുബൈക്ക് പോയ നായകൻ വീണ്ടും അവളുടെ മനസ്സിൽ തിരിച്ചെത്തി !. പക്ഷെ ഇത്തവണ വന്നത് ഷാരുഖിന് പകരം അമിതാഭ് ആയിരുന്നു എന്ന് മാത്രം...അറടി ഉയരത്തിൽ വെളുത്ത് മീശയില്ലാത്ത ഒരു സുന്ദരൻ.
ചുവപ്പ് കോളറുള്ള മഞ്ഞ ഷർട്ടും, ഓറഞ്ച് കളർ ബെൽബോട്ടം പാൻറും നീട്ടിവളർത്തിയ മുടിയും, കൂളിംഗ് ഗ്ലാസ്സും ഒക്കെയുള്ള അടിമുടി ഹിന്ദിക്കാരൻ!.
ചുവപ്പ് കോളറുള്ള മഞ്ഞ ഷർട്ടും, ഓറഞ്ച് കളർ ബെൽബോട്ടം പാൻറും നീട്ടിവളർത്തിയ മുടിയും, കൂളിംഗ് ഗ്ലാസ്സും ഒക്കെയുള്ള അടിമുടി ഹിന്ദിക്കാരൻ!.
പുറത്തിറങ്ങിയ ഭീമൻ രഘു ചുറ്റുപാടുമുള്ള തെങ്ങും, തേങ്ങയും, ജാതിയുമൊക്കെ നോക്കി പതിയെ മറിയയോടെപ്പം വരാന്തയിലേക്ക് കയറി. മോളമ്മയുടെ നായകൻ അമിതാഭ് പുറത്തിറങ്ങിയ ശേഷം തലമുടിയൊക്കെ ഒന്ന് ചീകിയൊതുക്കി സുന്ദരനായി
അവർക്ക് പിന്നാലെ എത്തി.
അവർക്ക് പിന്നാലെ എത്തി.
പെട്ടെന്ന് തന്നെ പരിസര ബോധം വീണ്ടെടുത്ത മോളമ്മ നോട്ടം നിർത്തി. അടുക്കളയിൽ നിന്നും ഉമ്മറത്തെ വാതിലിന് പിന്നിലെത്തി. എന്നിട്ട് അവിടെ മറഞ്ഞ് നിന്നുകൊണ്ട് മറിയയോട് പറഞ്ഞു :
"അച്ഛനും, അമ്മയും ഒരു കല്ല്യാണത്തിന് പോയേക്കുവാ...ചേട്ടമ്മാര് പുറത്തും പോയി."
അതിന് മറുപടിയായി മറിയ ഇങ്ങനെ പറഞ്ഞു :
"അതൊന്നും സാരമില്ല... നീ പോയി ചായ എടുത്ത് വാ..." ഇവന് നാളെ ബോംബെക്ക് മടങ്ങണം!.തിരക്കായിപ്പോയ കാരണം ഇന്നേ വരാനൊത്തൊള്ളൂ. "
അങ്ങനെ ചായയും പലഹാരവുമൊക്കെ
ട്രേയിൽ വച്ച്, അത്യാവശ്യം ഒരുങ്ങി, സ്വയം പര്യാപ്തയായ അവൾ പെണ്ണുകാണാനായ് നിന്ന് കൊടുത്തു !.
അവളോട് അമിതാഭ് ബച്ചൻ പേരും ,വിദ്യാഭ്യാസ യോഗ്യതയും ഒക്കെ ചോദിച്ച് കത്തിക്കയറിയപ്പോൾ കൂടെ വന്ന ഭീമൻ രഘു അവൾ കൊണ്ടുവന്ന അരിയുണ്ടയുമായി മൽപ്പിടുത്തം നടത്തി പരാജയപ്പെട്ട്, അത് പാത്രത്തിൽ തന്നെ തിരിച്ച് വെച്ചു. അങ്ങനെ ആ ചടങ്ങ് വേഗം അവസാനിപ്പിച്ച് അവരന്ന് മടങ്ങി.

അകന്ന് പോകുന്ന അവരുടെ അംബാസിഡർ കാറിനെ നോക്കി നിന്ന മോളമ്മയുടെ മനസ്സിലപ്പോൾ "ഹം തും എക് കമരേമെ ബന്ത് ഹൊ... എന്നുള്ള ഡ്യൂയറ്റ് ഗാനം തെളിഞ്ഞു വന്നു.
ചെറുക്കന് പെണ്ണിനെ ഇഷ്ടമായി എന്നറിയിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി !. നിശ്ചയവും നടന്നു . അവധി തരപ്പെടാത്തതിനാൽ പയ്യന് നിശ്ചയത്തിന്റെ അന്ന് എത്താൻ കഴിഞ്ഞില്ല. നിശ്ചയത്തോടെ പ്രണയത്തിന് ലൈസൻസ് കിട്ടിയ മോളമ്മ ടെലഫോൺ വഴി ബച്ചനുമായി കൂടുതൽ അടുത്തു. പ്രണയ സല്ലാപം മണിക്കൂറുകൾ നീണ്ടു !.വാസുദേവേട്ടൻ അത്തവണത്തെ ടെലഫോൺ ബില്ല് കണ്ട് ബോധം കെട്ടുവീണു !.
അങ്ങനെ രണ്ട് മാസം കഴിഞ്ഞ് വിവാഹ സുദിനം വന്നെത്തി. നവവധുവിന്റെ നാണത്തോടെ കുനിഞ്ഞ മുഖവുമായി മണ്ഡപത്തിലെത്തിയ മോളമ്മ തല ഉയർത്തി വരനെ നോക്കിയപ്പോൾ...
അവളുടെ ദിൽ... ദിൽ തൊ പാഗൽ ഹെ ആയി!!.... അതേന്ന് അവളുടെ മനസ്സിന് പ്രാന്തായെന്ന്!!. അതാ അവിടെ വരന്റെ സ്ഥാനത്ത് അമിതാഭിനു പകരം നമ്മുടെ ഭീമൻ രഘു ഇരിക്കുന്നു...
അവളുടെ ദിൽ... ദിൽ തൊ പാഗൽ ഹെ ആയി!!.... അതേന്ന് അവളുടെ മനസ്സിന് പ്രാന്തായെന്ന്!!. അതാ അവിടെ വരന്റെ സ്ഥാനത്ത് അമിതാഭിനു പകരം നമ്മുടെ ഭീമൻ രഘു ഇരിക്കുന്നു...
സ്കൈപ്പും,മെസഞ്ചറുമൊന്നുമില്ലാതിരുന്ന ലാൻഡ് ഫോൺ യുഗത്തിൽ സംഭവിച്ച ഒരു റിയൽ സ്റ്റോറി ആണിത്.
**************************
2018 ആഗസ്റ്റ് 4 ,സമയം 9 AM സ്ഥലം മുംബൈ. ഫോൺ കോൾ അറ്റൻഡ് ചെയ്യുന്ന കഥാനായികയോട് ഓൺലൈനിൽ കഥകൾ എഴുതുന്ന അരുൺ വി സജീവ് :
2018 ആഗസ്റ്റ് 4 ,സമയം 9 AM സ്ഥലം മുംബൈ. ഫോൺ കോൾ അറ്റൻഡ് ചെയ്യുന്ന കഥാനായികയോട് ഓൺലൈനിൽ കഥകൾ എഴുതുന്ന അരുൺ വി സജീവ് :
" മോളമ്മോ...!
പറഞ്ഞ പോലെ ഞാനെന്റെ പണി പൂർത്തിയാക്കീട്ടൊണ്ട് ട്ടോ... സംഗതി എഴുതിക്കഴിഞ്ഞു... പിന്നെ...ഒരു കാര്യം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് ?.
ആ അമിതാഭ് ബച്ചനെ കെട്ടാത്തതിൽ ചെറിയൊരു വിഷമം ഉണ്ടല്ലെ... ?.
പറഞ്ഞ പോലെ ഞാനെന്റെ പണി പൂർത്തിയാക്കീട്ടൊണ്ട് ട്ടോ... സംഗതി എഴുതിക്കഴിഞ്ഞു... പിന്നെ...ഒരു കാര്യം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് ?.
ആ അമിതാഭ് ബച്ചനെ കെട്ടാത്തതിൽ ചെറിയൊരു വിഷമം ഉണ്ടല്ലെ... ?.
മോളമ്മ: സത്യത്തിൽ ഞാൻ രക്ഷപെട്ടതാടാ. അയാളെ കെട്ടിയിരുന്നേൽ... ഹൊ... ആലോചിക്കാൻ വയ്യ !!
അരുൺ: അതെന്താ...അയാൾ മദ്യപാനി, ആഭാസൻ,ലമ്പടൻ ഇതിലേതേലും കാറ്റഗറി ആയിരുന്നോ?.
മോളമ്മ : അതൊന്നും അല്ലെടാ... അയാള് നല്ല മനുഷ്യനാണ്. പക്ഷെ ഒരു കുഴപ്പം ഉണ്ട്...
അരുൺ : ങേ...അതെന്തുകുഴപ്പം...?
മോളമ്മ: അതെ ആ ബച്ചന്റെ പേരെ... "ശശി " ന്നാരുന്നു!!.
കെട്ടിയിരുന്നെ നീന്റെയൊക്കെ ട്രോള് കൊണ്ട് ഞാൻ തകർന്നേനെ...
പിന്നെയേ എന്റെ ആള് കാഴ്ചക്ക് ഭീമൻ രഘൂനെ പോലെയാണേലും മനസ്സ് കുഞ്ചാക്കോ ബോബന്റെ ആയിരുന്നൂട്ടോ... !.
പറഞ്ഞ് തീർന്നില്ല ദാണ്ടെ രമേശേട്ടൻ വിളിക്കുന്നു !. എന്നാ ഞാൻ വെക്കട്ടെ. നീ വേഗം കഥ പോസ്റ്റിക്കോ.

(അവസാനിച്ചു)
അരുൺ -
|
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക