#################
ബഷീർ വാണിയക്കാട്
***********************
വീട് ചോർന്നൊലിക്കു ന്നിടത്തൊക്കെ ഉള്ള ചെമ്പുകളും പാത്രങ്ങളും വെച്ച് അവളും മക്കളും കാത്തിരുന്നു.. മഴ തോർന്നിട്ട് വേണം ഒന്ന് തല ചായ്ക്കാൻ.. ഓർമ വെച്ചതിന് ശേഷം ഇങ്ങിനെ ഒരു മഴ ആദ്യമാണ്.. ഇരുപത്തിനാല് മണിക്കൂറും നിർത്താതെയുള്ള പെരുമഴ.. അതും തുള്ളിക്കൊരു കുടം കണക്കെ.. പറമ്പും തൊടികളും എല്ലാം നിറഞ്ഞ് കവിഞ്ഞു .. ഉറങ്ങാൻ കഴിയാതെ അവർ നേരം വെളുപ്പിച്ചു..
നാല് ദിവസമായി, സരോജം പണിക്ക് പോയിട്ട്.. മക്കളായ മോഹിനിയും ആരോമലും രണ്ട് ദിവസമായി മുഴു പട്ടിണിയിലാണ്. റേഷനരി വരെ തീർന്നു.. ഏട്ടന് അതെ കുറിച്ച് യാതൊരു ചിന്തയുമില്ല. താൻ രണ്ട് വീട്ടിൽ പോയി പാത്രം കഴുകിയും മുറ്റമടിച്ചും കൊണ്ട് വരുന്ന ഇരുന്നുറോ മുന്നൂറോ രൂപ കൊണ്ട് വേണം കുടുംബം കഴിയാൻ. അതിൽ നിന്ന് ചേട്ടന് മദ്യപിക്കാനും പണം നൽകണം.. അതിന്റെ പേരിൽ വീട്ടിൽ എന്നും വഴക്കാണ്. പണിയുണ്ടെങ്കിലും പോകാൻ കൂട്ടാക്കുകയില്ല.. ചോദിച്ചാൽ പണിയൊന്നും കിട്ടാനില്ലെന്ന പതിവു് പല്ലവി.. മോഹിനിയും ആരോമലും അച്ഛനെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടും യാതൊരു ഫലവുമില്ല.. ഹനാൻ എന്ന കുട്ടിയുടെ കഥ അവൾ അച്ഛന് പറഞ്ഞു് കൊടുത്തു.. അച്ഛൻ ഇനിയും ഈ നശിച്ച കുടി നിർത്തിയില്ലെങ്കിൽ ഞാനും ആ കുട്ടിയെ പോലെ വീടുപേക്ഷിച്ചു് പോകുമെന്നു വരെ അവൾ പറഞ്ഞു.. മോനും അവളെ പിന്തുണച്ചു..
സർക്കാറാണെങ്കിൽ ചേട്ടനെ പോലുള്ളവർക്ക് മദ്യപിച്ച് നശിക്കാൻ എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുകയാണ്.. മുട്ടിന് മുട്ടിന് ബിവറേജ് ഷോപ്പുകളും ബാറുകളും തുറന്ന് ഏവരെയും ഹാർദ്ദമായി വരവേൽക്കുകയാണ്, പാവപ്പെട്ടവന്റെ സ്വന്തം ഭരണകൂടം.. മകൾ പ്രായമായി വരികയാണെന്ന ഒരു ചിന്തയുമില്ല ചേട്ടന്.. ആരോമലാണെങ്കിൽ സുഖമില്ലാത്ത കുട്ടിയാണ്.. അപസ്മാര രോഗിയായ അവനെ ചികിത്സിക്കാൻ തന്നെ നല്ലൊരു തുക വേണം.. മൂന്ന് സെന്റ് സ്ഥലത്ത് ഒരു കൂരയുള്ളത് നാല് ദിവസമായി വെള്ളത്തിലാണ്.. വീട് ചോർച്ച മാറ്റാൻ ഇരുപതിനായിരം രൂപ വേണമെന്നാണ് പറയുന്നത്.. ജോലി ചെയ്യുന്ന വീടുകളിൽ നിന്ന് അഡ്വാൻസ് ആയി കുറെശ്ശെ പൈസ വാങ്ങിയാണ് ഓരോ കാര്യങ്ങൾ നടത്തുന്നത്.. തണ്ടും തടിയുമുള്ള ഭർത്താവ് ഉള്ളത് കൊണ്ടു് ഒരാളും ഒരു സഹായവും ചെയ്യില്ല.. ചേട്ടന് ജോലിക്ക് പൊയ്ക്കൂടെ എന്നാണ് എല്ലാവരുടെയും ചോദ്യം.. ചിലപ്പോൾ തോന്നും ഈ ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന്.. മക്കളുടെ മുഖം ഓർക്കുമ്പോൾ അതിനും കഴിയുന്നില്ല..
തെരുവ് നായ അടുക്കളയിലെ കലം മറിച്ചിട്ട ശബ്ദമാണ് അവളെ ചിന്തയിൽ നിന്നുണർത്തിയത്..
ഓടിച്ചെന്ന് നായയെ ഓടിച്ചു..പൂച്ചക്കും പട്ടിക്കും കേറാവുന്ന വിധത്തിൽ തുറന്ന് കിടക്കുകയാണ് അടുക്കള..
ഓടിച്ചെന്ന് നായയെ ഓടിച്ചു..പൂച്ചക്കും പട്ടിക്കും കേറാവുന്ന വിധത്തിൽ തുറന്ന് കിടക്കുകയാണ് അടുക്കള..
അവൾ വേഗം വസ്ത്രം മാറി .. ഇന്നും പോയില്ലെങ്കിൽ എന്റെ മക്കൾ വിശന്ന് മരിക്കും.. പെരുമഴ കാരണം നാലു ദിവസമായി സ്കൂൾ ഇല്ല.. ബസ് സ്റ്റോപ്പ് വരെ പോകാൻ ഒരു കുട പോലുമില്ല.. അവൾ മക്കളോട് പറഞ്ഞിട്ട് സഞ്ചിയുമെടുത്ത് മഴ നനഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് ഓടി.. മഴവെള്ളവും കണ്ണുനീരിന്റെ ഉപ്പ് രസവും ഇടകലർന്ന് അവളുടെ നാവിൻ തുമ്പിലെത്തി..
നനഞ്ഞു് കുതിർന്ന് ആദ്യം ചെന്ന് കയറിയത് ഇത്ത യുടെ വീട്ടിലാണ്..
നല്ല സുഖമില്ലാതിരിക്കുകയാണ് അവർ.. ഭർത്താവു് ഗൾഫിലാണ്.. കോളേജിൽ പഠിക്കുന്ന ഒരു മകനുണ്ട്.. രണ്ടു പെൺമക്കളെ വിവാഹം ചെയ്തയച്ചു.. തന്റെ എല്ലാ വിഷമവു മിറക്കി വെക്കുന്നത് അവരുടെ മുൻപിലാണ്..താൻ ഓടി പിടഞ്ഞു് വൃത്തിയില്ലാതെ ജോലി ചെയ്യുന്നത് കാണുമ്പോൾ ദേഷ്യപ്പെടുമെങ്കിലും മനസ്സലിവുള്ള സ്ത്രീയാണ്.. എന്ത് സഹായം ചോദിച്ചാലും കഴിയുന്ന പോലെ ചെയ്ത് തരും.. തലേ ദിവസത്തെ ബാക്കി വരുന്ന ഭക്ഷണമൊക്കെ പൊതിഞ്ഞ് മക്കൾക്ക് തന്ന് വിടും.. ഇക്ക വന്നിട്ട് വീട് നന്നാക്കാൻ കുറച്ച് പൈസ വാങ്ങി തരാമെന്ന് പറഞ്ഞിട്ടുണ്ട്..
മക്കൾ രണ്ടു മൂന്ന് ദിവസമായി പട്ടിണിയാണെന്ന് പറഞ്ഞപ്പൊൾ അരിയും കുറച്ച് സാധനങ്ങളുമൊക്കെ തന്ന് , വേഗം പോയി മക്കൾക്ക് കഞ്ഞി വെച്ച് കൊടുക്കാൻ പറഞ്ഞു..

പത്മിനിചേച്ചിയുടെ വീട്ടിൽ പോയാൽ വൈകുന്നേരമാകാതെ തന്നെ വിടില്ല.. ജോലി എടുത്ത് നടു ഒടിയും. ഇന്ന് ഏതായാലും അങ്ങോട് പോകേണ്ടെന്ന് തിരുമാനിച്ചു.. ചേച്ചിയും വീട് നന്നാക്കാൻ കുറച്ച് പണം നൽകാമെന്നേറ്റിട്ടുണ്ടു്.. അവൾ വേഗം ജോലി തീർത്ത്, കിട്ടിയ സാധനങ്ങളുമായി വീട്ടിലേക്ക് പുറപ്പെട്ടു.. മഴ അൽപം തോർന്നിട്ടുണ്ടു്..
തന്നെ കണ്ടപാടെ ആരോമൽ ഓടിയെത്തി സഞ്ചി വാങ്ങി വീട്ടിലേക്കോടി.. "അച്ഛൻ എവിടെ പോയി മോളെ " ? " സുധി ചേട്ടനുമായി പോകുന്നത് കണ്ടു."
വെറുപ്പോടെ മോഹിനി പറഞ്ഞു.. പോയത് കള്ള് ഷാപ്പിലേക്ക് തന്നെയെന്ന് അവൾക്ക് മനസ്സിലായി.
രണ്ടു പേരും കൂടി പൊതി തുറന്ന് നോക്കി.. സമൂസയും കട്ലറ്റു മൊക്കെ ഉണ്ടു്.. വിരുന്ന് കാർക്ക് വാങ്ങിയത് ബാക്കി വന്നതായിരിക്കും..

സാധാരണയായി സ്കൂൾ വിട്ട് വന്നാൽ അവൻ വഴി ക്കണ്ണുമായി അമ്മയെ കാത്തിരിക്കും.. അവനറിയാം അമ്മയുടെ കയ്യിൽ എന്തെങ്കിലുമുണ്ടാകുമെന്ന്.. രണ്ടു് മൂന്ന് പ്രാവശ്യം അവൻ തന്നോടൊപ്പം അവിടെ വന്നിട്ടുണ്ടു്.. ഇത്ത അവന് ഭക്ഷണം കൊടുത്ത് നല്ല ഉപദേശങ്ങൾ കൊടക്കും.. അച്ഛനെ പോലെ ആകരുത്, നല്ലവണ്ണം പഠിച്ച് ജോലി നേടി അമ്മയെ പൊന്ന് പോലെ നോക്കണം.. അവൻ അമ്മയെ നോക്കി ചിരിച്ച് എല്ലാം തല കുലുക്കി സമ്മതിക്കും.. ഗൾഫിലെ മിഠായിയും സോപ്പും ഒക്കെ അവന്കൊടുക്കും.. ഒരിക്കൽ തിരിച്ച് പോകുമ്പോൾ അവൻ ചോദിച്ചു.. "അമ്മെ നമുക്ക് എന്നാണ് അങ്ങിനെത്തെ വീടും കാറും ഒക്കെ കിട്ടുക" ?
അവൾ അവർ പറഞ്ഞ കാര്യങ്ങൾ മകനോട് പറഞ്ഞു.. "ആ ഇത്താടെ വീട്ടുകാർ നമ്മളെപ്പോലെ തന്നെ പാവങ്ങളായിരുന്നു.. കുറെ കഷ്ഠപ്പെട്ട് ദൈവാനുഗ്രഹം കൊണ്ടാണ് അവർ ഈ നിലയിലെത്തിയത്.. മോന്റെ അച്ഛൻ നേരെ ആയിരുന്നെങ്കിൽ നമ്മൾക്ക് ഈ കഷ്oപ്പാട് ഉണ്ടാകുമായിരുന്നില്ല.. അച്ഛന്റെ കള്ള് കുടിയാണ് നമ്മളെ ഈ നിലയിലാക്കിയത്.. എന്റെ പൊന്നുമോൻ വലുതാകുമ്പോൾ ഒരിക്കലും കള്ള് കുടിക്കരുതെട്ടൊ"..
"ഇല്ലമ്മെ , ഞാൻ പഠിച്ച് വല്യ ആളായി എന്റെ അമ്മയെയും ചേച്ചിയെയും പൊന്നുപോലെ നോക്കാട്ടൊ".. അവൾ അവനെ കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മ വെച്ചു....
"ഇതാ അമ്മെ,ഒരു സമൂസ തിന്നോ"
മോഹിനിയാണ്. " വേണ്ട മോളെ, ജോലിയെടുത്ത് വിശപ്പ് സഹിക്കാതായപ്പോൾ ഇത്താടെ വീട്ടിന്ന് അമ്മ കുറച്ച് ചോറ് കഴിച്ചു.
നിങ്ങൾ പട്ടിണി ഇരിക്കുന്നതോർത്തുപ്പാൾ ചോറ് ഇറങ്ങുന്നില്ലായിരുന്നു . അമ്മ ഇപ്പൊ കഞ്ഞി വെച്ച് തരാട്ടൊ."

"ഞങ്ങളുടെ വിശപ്പ് മാറിയമ്മെ. അമ്മ കുറച്ച് വിശ്രമിക്ക് "
ആരോമലാണ്. രണ്ടാൾക്കും താനെന്ന് വെച്ചാൽ ജീവനാണ്.
ആരോമലാണ്. രണ്ടാൾക്കും താനെന്ന് വെച്ചാൽ ജീവനാണ്.
വൈകുന്നേരം മുറിയിലെ വെള്ളമൊക്കെ തുടച്ച് വൃത്തിയാക്കി കൊണ്ടിരിക്കു മ്പോഴാണ് അമ്മേ എന്ന് വിളിച്ച് ആരോമൽ ഓടി വന്നത്. അവൻ അത്ഭുതത്തോടെ പറഞ്ഞു.. ഇത്തേം ആ ചേട്ടനും വരുന്നു ..
പലവട്ടം വിളിച്ചിട്ടുള്ളതാണ് അവരെ വീട്ടിലേക്ക്.. വഴിയും കൃത്യമായി പറഞ്ഞു് കൊടുത്തിരുന്നു.. തന്റെ വീടും ചുറ്റുപാടും കണ്ടാൽ ഇത്താക്ക് മനസ്സലിവ് തോന്നി എന്തെങ്കിലും സഹായം ചെയ്യുമെന്ന് മനസ്സ് പറഞ്ഞു..
അവൾ ഓടി പുറത്തിറങ്ങി.. അഴുക്ക് വെള്ളത്തിലൂടെ പ്രയാസപ്പെട്ട് വരുന്ന അവരെ കണ്ടപ്പോൾ അവൾക്ക് വിഷമമായി. ഒന്ന് ഇരുത്താൻ വരെ ഒന്നുമില്ല..
അവൾ ഓടി ചെന്ന് പറഞ്ഞു.. "ഇത്ത ഈ വെള്ളമൊക്കെ ഇറങ്ങീട്ട് വന്നാൽ മതിയായിരുന്നു.. ബുദ്ധിമുട്ടായല്ലെ?.. സുഖമില്ലാത്ത ആളല്ലെ "..
മകന്റെ കയ്യിലുള്ള പൊതി വാങ്ങി ആരോമലിന് കൊടുത്തിട്ട് അവർ പറഞ്ഞു.. "ഏയ്, അതൊന്നും സാരമില്ല.. എവിടെ മോൾ "?
"അവൾ അടുത്ത വീട്ടിൽ രണ്ട് കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്.. ഇപ്പോൾ വരും"..
അവർ വീടൊക്കെ കണ്ടു.. എന്നിട്ട് പറഞ്ഞു.. സരോജം വീട് ചോർച്ച മാറ്റാൻ പണിക്കാരെ ഏർപ്പാട് ചെയ്തോളു .. ഞാൻ ഇക്കാ നോട് പറഞ്ഞിട്ടുണ്ട്.. അവളുടെ ഉള്ളിൽ സന്തോഷം തിരതല്ലി.. "ഒരു പാട് നന്ദിയുണ്ട് ഇത്താ", അവൾ ആ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് പറഞ്ഞു.. അപ്പോഴേക്കും മോഹിനി എത്തി.. അവർ മോഹിനിയെ ചേർത്ത് നിർത്തി പറഞ്ഞു..

" അമ്മ പണിക്ക് വന്നാൽ നിങ്ങൾടെ കാര്യം പറയാനെ നേരമുള്ളു.. മോൾ നന്നായി പഠിക്കണം ട്ടൊ".. അവൾ ചിരിച്ച് കൊണ്ട് തലയാട്ടി.. "ദൈവം എല്ലാവർക്കും എല്ലാക്കാലവും ദുരിതം മാത്രം നൽകില്ല.. ഒരു ദുഃഖത്തിന് ഒരു സുഖമുണ്ടാകും..
അത് വരെ ക്ഷമിക്കാനുള്ള മനസ്സാണ് നമുക്ക് വേണ്ടത്."
"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.. അമ്മ കുറെയായി വിളിക്കുന്നു. അതാ ഒന്ന് ഇറങ്ങാമെന്ന് കരുതിയത്."
"ഞാൻ കുറച്ച് ചായ ഇടട്ടെ ഇത്താ?"
"വേണ്ട സരോജം ,മോന് എക്സാം ആണ്.. പഠിക്കുന്നിടത്ത് നിന്ന് അവനേം വിളിച്ച് വന്നതാണ് ഞാൻ".. അവർ യാത്ര പറഞ്ഞു് ഇറങ്ങുമ്പോൾ ദൈവത്തിന് നന്ദി പറയുകയായിരുന്നു,ആ കുടുംബം..
ശുഭം.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക