അവൾ കാതിലുണ്ടായിരുന്ന ഒരു തരി പൊന്നു അഴിച്ചെടുത്തു അയാളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞു.
ഇതാ നിങ്ങളെ കൊണ്ടുപോയി ചുട്....
അവൾ സങ്കടവും ദേഷ്യവും കലർത്തി പറഞ്ഞു.
അവൾ സങ്കടവും ദേഷ്യവും കലർത്തി പറഞ്ഞു.
അയാൾ കൂസലില്ലാതെ അതു കുനിഞ്ഞെടുക്കുമ്പോൾ അയാളുടെ മുടിയിൽ പിടിച്ചു വലിച്ചു.
ഓ.. കാലമാടൻ എന്റെ എല്ലാം നശിപ്പിച്ചു.
അവൾ പല്ലു കടിച്ചു കൊണ്ട് അലറി.
ബോംബില് ബിസിനസ് ആണത്രേ ബിസിനസ്. കുന്തം. ആരുടെയോ സ്ഥാപനം കാണിച്ചു എന്റെ അച്ഛനെ പറ്റിച്ചു. ഏട്ടനെ പറ്റിച്ചു. എന്നെ സ്വന്തമാക്കി. ഒടുവിൽ എന്നെയും പറ്റിച്ചു.
അവൾ പല്ലു കടിച്ചു കൊണ്ട് അലറി.
ബോംബില് ബിസിനസ് ആണത്രേ ബിസിനസ്. കുന്തം. ആരുടെയോ സ്ഥാപനം കാണിച്ചു എന്റെ അച്ഛനെ പറ്റിച്ചു. ഏട്ടനെ പറ്റിച്ചു. എന്നെ സ്വന്തമാക്കി. ഒടുവിൽ എന്നെയും പറ്റിച്ചു.
കൈ നിറയെ ഉണ്ടായിരുന്ന വളകൾ ബിസിനസ് ആവിശ്യത്തിനെന്നു പറഞ്ഞു പറ്റിച്ചു ചൂതാടി. പെണ്ണു പിടിച്ചു. കള്ളു കുടിച്ചു നശിപ്പിച്ചു. താലി വരെ വിറ്റു കുടിച്ചു. പോട്ടെ സമ്പാദ്യം എന്നു പറയാൻ ഒരു കുഞ്ഞിനെ തരാൻ ?
അവൾ കോപം കൊണ്ടു തിളച്ചു മറഞ്ഞു. മുടിയിലെ പിടുത്തം മുറുകിയപ്പോൾ അയാൾ അലറി.
അയാൾ അശക്തനായിരുന്നു. ലഹരി അയാളെ അങ്ങനെ പിടിമുറുക്കിയിരുന്നു.
അയാൾ അശക്തനായിരുന്നു. ലഹരി അയാളെ അങ്ങനെ പിടിമുറുക്കിയിരുന്നു.
ഇപ്പോൾ തട്ടാൻ തൊട്ട മുതലെന്നു പറയാൻ കാതിൽ അണിഞ്ഞ ഒരു തരി പൊന്ന്. അതും വേണം ഇവന്.
അവൾ പല്ലിറുക്കുന്ന ശബ്ദം കേൾക്കാം.
പിന്നീട് ഒരു തള്ളൽ. അയാൾ ചെന്നു വീണത് ഉപയോഗ ശൂന്യമായ വസ്തുക്കൾ കൂട്ടിയിട്ടതിനു മേലെ.
അവൾ പല്ലിറുക്കുന്ന ശബ്ദം കേൾക്കാം.
പിന്നീട് ഒരു തള്ളൽ. അയാൾ ചെന്നു വീണത് ഉപയോഗ ശൂന്യമായ വസ്തുക്കൾ കൂട്ടിയിട്ടതിനു മേലെ.
വീഴ്ചയുടെ ആഘാതത്തിൽ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഒരു താജ്മഹൽ മാതൃക അവളുടെ മുന്നിൽ തെറിച്ചു വീണു. അതു അവളുടെ ഓർമ്മകളെ വിവാഹനാളിലേക്കു തിരിച്ചു കൊണ്ടു പോയി.
ബന്ധുക്കളും സുഹൃത്തുക്കളും വിലപിടിച്ച സമ്മാനങ്ങൾ നൽകുന്നതിന് ഇടയിൽ ദരിദ്രയായ കൂട്ടുകാരി സമ്മാനിച്ച വെറുമൊരു കളിപ്പാട്ടം.
അതിന്റെ സ്ഥാനം അന്നേ പാഴ് വസ്തുക്കൾക്കിടയിലായിരുന്നു.
അതിന്റെ സ്ഥാനം അന്നേ പാഴ് വസ്തുക്കൾക്കിടയിലായിരുന്നു.
അവൾ അയ്യോ... എന്നു വിളിച്ചു കൊണ്ട് ആ അമൂല്യ സമ്മാനം നെഞ്ചിൽ വെച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു.
അപ്പോഴും അയാൾ എഴുന്നേറ്റിരുന്നില്ല.
Ceevu
അപ്പോഴും അയാൾ എഴുന്നേറ്റിരുന്നില്ല.
Ceevu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക