കടയടച്ച് വീട്ടിലേക്ക് തിരിക്കുമ്പോൾ സമയം പത്തര കഴിഞ്ഞിരുന്നു.
ഹൈവേ കഴിഞ്ഞാൽ ഒന്നര കിലോമീറ്ററോളം ദൂരം യാത്ര ദുർഘടമാണ്.
റോഡ് മുഴുവൻ പൊട്ടിപ്പൊളിയുകയും വളവും തിരിവും നിറഞ്ഞ കയറ്റത്തിൽ അടർന്നു കിടക്കുന്ന മെറ്റൽ ചരലുകൾ.
വളരെ ശ്രദ്ധയോടെ, പതുക്കെ വേണം അതിലൂടെ വണ്ടിയോടിക്കാൻ.
കുന്നിൻ മുകളിലെ നിരപ്പ് അവസാനിക്കുന്നിടത്താണ് റബറൈസ്ഡ് റോഡ് തുടങ്ങുന്നത്.
ഇനിയുള്ള ആറ് കിലോമീറ്റർ ദൂരത്തിൽ എഴുപത്തഞ്ച് ശതമാനവും ഇറക്കമാണ്.
ഇനിയുള്ള ആറ് കിലോമീറ്റർ ദൂരത്തിൽ എഴുപത്തഞ്ച് ശതമാനവും ഇറക്കമാണ്.
അതു കൊണ്ട് തന്നെ സുഖ സുന്ദരമായി വാഹനമോടിക്കാം.
പെട്ടെന്നാണ് ഞാനാ കാഴ്ച കണ്ടത്.
കുത്തനെയുള്ള ഇറക്കത്തിൽ വളവ് തിരിഞ്ഞ ഉടനെയാണ് റോഡിൽ എന്തോ കിടക്കുന്നു.
അടുത്തെത്തിയപ്പോൾ മനസ്സിലായി ഒരു കല്ലാണത്.
കല്ലിനെ മറികടന്ന് ഞാൻ വണ്ടി ഓടിച്ചു പോയി.
കുറച്ചു ദൂരം എത്തിയപ്പോഴാണ് ഞാൻ കല്ല് കിടക്കുന്ന അവസ്ഥയെക്കുറിച്ചോർത്തത്.
കുറച്ചു ദൂരം എത്തിയപ്പോഴാണ് ഞാൻ കല്ല് കിടക്കുന്ന അവസ്ഥയെക്കുറിച്ചോർത്തത്.
ഒരു മീറ്ററോളം ഉള്ളിലേക്കായാണ് കല്ല് കിടക്കുന്നത്.
ഇരുചക്രവാഹനമോ ആട്ടോറിക്ഷയൊ കയറിയാൽ വാഹനം മറിയും. അപ്പുറത്ത് പത്തടിയിലധികം താഴ്ചയിലേക്കായിരിക്കും പിന്നെ വണ്ടി ചെന്ന് പതിക്കുക.
എതിരേ നിന്ന് ഏതെങ്കിലും വണ്ടി വരുന്നുണ്ടെങ്കിൽ ഈ സൈഡിലൂടെ പോകുന്നവർ കല്ല് കാണാൻ സാദ്ധ്യത കുറവാണ്. അതു കൊണ്ട് തന്നെ അപകടം ഉറപ്പാണ്.
ഞാൻ പെട്ടെന്ന് വണ്ടി നിർത്തി തിരിച്ചു. വല്ലാത്തൊരു ഖേദം തന്നെ.
അഞ്ഞൂറ് മീറ്ററോളം പിന്നിട്ടിരിക്കുന്നു.
അഞ്ഞൂറ് മീറ്ററോളം പിന്നിട്ടിരിക്കുന്നു.
തിരിച്ച് കല്ലിനടുത്തെത്തിയപ്പോഴേക്കും ഒരു വണ്ടിക്കാരൻ ആകല്ലെടുത്തു മാറ്റിക്കഴിഞ്ഞിരുന്നു.
നന്മ ചെയ്യാനുള്ള അവസരം നമ്മുടെ മുന്നിൽ തന്നെയുണ്ട്.
പക്ഷേ സേവനമന:സ്ഥിതി നമുക്ക് നഷ്ടമായിരിക്കുന്നു.
പക്ഷേ സേവനമന:സ്ഥിതി നമുക്ക് നഷ്ടമായിരിക്കുന്നു.
നന്മ ചെയ്യാനുള്ള ധാരാളം അവസരങ്ങൾ ദൈവം നമുക്ക് ഒരുക്കിത്തരുന്നു.
പക്ഷേ നാം ഒന്നും അറിയുന്നില്ല. കാണുന്നുമില്ല. നമ്മുടെ കാഴ്ച മങ്ങിയിരിക്കുന്നു. അല്ല കാഴ്ച തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.
പക്ഷേ നാം ഒന്നും അറിയുന്നില്ല. കാണുന്നുമില്ല. നമ്മുടെ കാഴ്ച മങ്ങിയിരിക്കുന്നു. അല്ല കാഴ്ച തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക