Slider

വള്ളിക്കെട്ട് :-

0
Image may contain: 1 person

സിങ്കിലേയ്ക്കക്ക് പാത്രങ്ങൾ പറന്നു വീഴുന്ന
ഒച്ച കേട്ടാണ് പ്രശസ്ത കവിപുംഗവൻ ശ്രീമാൻ കെ.യു.മാരൻ കിടക്കയിൽ നിന്ന് റബ്ബർപ്പന്ത് പോലെ ചാടി എഴുന്നേറ്റത് . സത്യത്തിൽ കുമാരൻ എന്നായിരുന്നു ശ്രീമാന്റെ പേര്. കഴിഞ്ഞിടെ ആയി FB യിൽ നാലക്ഷരം കൂട്ടി എഴുതാൻ തുടങ്ങിയപ്പോൾ
പുള്ളി സ്വീകരിച്ച തൂലികാ നാമമാണ് കെ.യു.മാരൻ.
പുള്ളിക്കാരന്റെ ശ്രീമതിയ്ക്ക് പുള്ളി ഇപ്പോഴും വള്ളിക്കെട്ട്
കുമാരൻ തന്നേ.
അവർ എങ്ങിനെ വിളിയ്ക്കാതിരിയ്ക്കും
കഴിഞ്ഞ ദിവസം റിട്ടയേർഡ് മലയാളം പ്രൊഫസർക്ക്, തങ്ങളുടെ മകളുടെ ജന്മദിനത്തിന് വാട്ട്സ്അപിൽ കൂടി
ക്ഷണിച്ചത് താങ്കൾ പന്നീ സമേതം ചടങ്ങിനെത്തണം
എന്നാണ്. അല്ലെങ്കിൽ തന്നെ അദ്ദേഹത്തിന്റെ പത്നിയ്ക്ക് ശീമപന്നി എന്നൊരു ഇരട്ടപ്പേര് ഉണ്ട്.
ആ വഴക്ക് ഇപ്പോഴും തീർന്നിട്ടില്ല.
ശ്രീമാൻ കെ.യു.മാരൻ ക്ലോക്കിലേക്ക് പാളി നോക്കി, സമയം ഒമ്പതു മണി കഴിഞ്ഞ് ഏതാനും വിനാഴികകൾ കടന്നു പോയിരിക്കുന്നു. കുട്ടികൾ ഇപ്പോൾ സ്കൂളകം പൂകിയിരിയ്ക്കും. പിന്നെ
ആരോടാണാവോ ശ്രീമതി കലിപ്പ് തീർക്കുന്നത്.
പ്രിയതമേ പറയുമോ
പുലരവേ ജഗപൊഗ
ദേ മനുഷ്യാ നിങ്ങളൊരക്ഷരം മിണ്ടരുത്.
ഒരക്ഷരയൊഴിച്ച് ബാക്കിയെല്ലം മിണ്ടാമല്ലോ,
ആ ഒരു ഏതക്ഷരത്തിനോടാണ്
ഭവതിയ്ക്ക് രാവിലെ കലിപ്പ്.
രാവിലെ അളിഞ്ഞ കോമഡിയും ആയി വന്നാൽ ചപ്പാത്തിക്കോലെടുത്ത്
തലയ്ക്കടിയ്ക്കുമേ, അല്ലെങ്കിൽ തന്നേ എന്റെ സ്വഭാവം എനിക്കു തന്നേ പിടിയ്ക്കാതിരിയ്ക്കുകയാണ്.
ആ അക്ഷരം എന്നെക്കൊണ്ട് പറയിപ്പിക്കണോ. നിങ്ങൾ കാരണം അക്ഷരം എന്നു കേൾക്കുമ്പോൾ ഇപ്പോൾ
അലർജിയാണ്. അല്ലെങ്കിൽ തന്നേ നിങ്ങളുടെ ഒടുക്കത്തെയീ FB എഴുത്ത് കൊണ്ട് ഉള്ള മനസമാധാനം പോയിരിയ്ക്കുകയാണ്.
അതും പോരാഞ്ഞിട്ടാണ്
നിങ്ങളുടെ വക റെഡിഡൻസ് അസോസിയേഷൻ വാട്ട്സ് അപ് കൂട്ടായ്മയിലെ കലാപരിപാടികളും കൂടെ ആയപ്പോൾ എല്ലാം തികഞ്ഞു.
അതിന് ഞാൻ നമ്മുടെ കൂട്ടായ്മയിൽ ഒന്നും എഴുതി പോസ്റ്റ് ചെയ്തില്ലല്ലോ.
എന്തിനും കഥയും,കവിതയും.
നഞ്ചെത്തിനാ നാനാഴി,
ആരുടെയെങ്കിലും പോസ്റ്റിന്
നിങ്ങളുടെ കമന്റ് മതിയല്ലോ.
നമ്മുടെ കൂട്ടായ്മയിലേ നവ എഴുത്തുകാർ എന്റെ കമന്റ് ചോദിച്ചു വാങ്ങുന്നു. അതിനു മാത്രമുള്ള എന്തു പ്രശ്നം ആണ് ഉണ്ടായത്.
അല്ലെങ്കിൽ തന്നേ നിങ്ങൾക്കാ മേരീ ഫെർണാണ്ടസിനെ കാണുമ്പോൾ ഇത്തിരി ഇളക്കം കൂടുതലാണ്. അവളുടെ കെട്ടിയോൻ അതു ശ്രദ്ധിയ്ക്കുന്നുണ്ട്
എന്നു ഞാൻ ഇന്നാളേ
പറഞ്ഞതാണ്.
ഞാൻ എന്തു കുണ്ടാമണ്ടി
കാണിച്ചു എന്നു പറഞ്ഞാണ് നീയീ കാടും പടലും കയറുന്നത്, എന്റെ
സ്നേഹതലേ.
സ്നേഹതലയല്ല മനുഷ്യാ സ്നേഹലത, സ്വന്തം ഭാര്യയുടെ പേര് എങ്കിലും
തെറ്റാതെ വിളിയ്ക്കാൻ പഠിയ്ക്ക്.
അത് ഞാൻ സ്നേഹത്തിൽ വിളിച്ചതല്ലേ.
നിങ്ങൾക്കീയിടെ സ്നേഹം
ഇത്തിരി കൂടുന്നുണ്ട്.
അതെല്ലാം അവിടെ നിൽക്കട്ടെ. രാവിലെ എന്താണിത്ര ഭൂകമ്പം.
ഭൂകമ്പം തുടങ്ങിയിട്ടേ ഉള്ളൂ.
ഇന്നലെ നിങ്ങൾ മരിയയുടെ 8 വരി കവിതയ്ക്ക് എന്തു വൃത്തികെട്ട കമന്റ് ആണിട്ടത്. നിങ്ങൾ ഉറങ്ങിക്കഴിഞ്ഞ് മരിയ വിളിച്ചിരുന്നു അതിന്റെ പേരിൽ അവരുടെ വീട്ടിൽ
അടിപിടിയായെന്നും, അവൾക്കിനി പുറത്തിറങ്ങി
നടക്കാനാവില്ലെന്നും, രാവിലെ അവൾ സ്വന്തം വീട്ടിലേക്ക് പോകുകയാണ്
ഇനി വിളിയ്ക്കണ്ട എന്നെല്ലാം പറഞ്ഞ്.
അവൾ രാവിലെ കുട്ടികളേയും കൊണ്ട്, കൂടും കുടക്കയും എടുത്ത്
നാട്ടിലേയ്ക്ക് പോയെന്ന്
രാവിലെ സഹായത്തിന് വന്ന നളിനി പറഞ്ഞു.
FB യിലെ കമന്റും പോസ്റ്റും
എല്ലാം എപ്പോൾ വേണമെങ്കിലും ഡിലേറ്റ് ചെയ്യാം. പക്ഷെ വാട്ട്സ്ആപ്പിൽ വിട്ട ഉടനേ ആണെങ്കിൽ മാത്രമെ ഡിലേറ്റ് പറ്റുകയുള്ളു
എന്നറിയാൻ പാടില്ലാത്ത
മണ്ടൻ, ശരിയ്ക്കും വള്ളിക്കെട്ട് കുമാരൻ തന്നേ.
ഇനി വരുന്നതെല്ലാം അനുഭവിയ്ക്ക്, പ്രശ്നം തീർന്നില്ലെങ്കിൽ ഞാനും പിള്ളേരും വൈകിട്ട് എന്റെ വീട്ടിലേക്ക് പോകും.
എനിക്കൊന്നും മനസ്സിലാകുന്നി ല്ലല്ലോ. മരിയയുടെ നല്ല കവിതയ്ക്ക് ഞാനിട്ട കമന്റ്
ഇങ്ങിനെയായിരുന്നല്ലോ.
നല്ല ചിന്തകൾ, ഉള്ളിൽ കുളിർ കോരിയിടുന്ന നന്മയുള്ള ചിന്തകൾ.
എന്ന നല്ല കമന്റാണല്ലോ
ഇട്ടത്. പിന്നെന്തു പൊല്ലാപ്പാണ് ഉണ്ടായത്.
വള്ളി മാറിപ്പോയതാണ്
വള്ളിക്കെട്ടേ പ്രശ്നമായത്.
ദൈവമേ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo