Slider

ദംഷ്ട്രകൾ

0
Image may contain: Satheedevi Radhakrishnan, eyeglasses and closeup
....................
"രാഖിച്ചേച്ചി നാളെപ്പോവ്വാ.... വീട്ടിലേക്ക്..."
"ആരാ രാഖിച്ചേച്ചീന്നറിയോ? അനുമോളെ നോക്കാൻ വന്നതാ..
പപ്പേടെ നാട്ടീന്ന്. രാവിലെ മോളെ ഒരുക്കി വാനിൽ കയറ്റി വിടുന്നതും വൈകീട്ടു വരുമ്പോ മേലു കഴുകിയ്ക്കുന്നതും ഹോംവർക്ക്
ചെയ്യിപ്പിയ്ക്കുന്നതും എല്ലാം രാഖിച്ചേച്ചിയാ. ചേച്ചിയെ കാണാൻ എന്തു ചേലാന്നറിയോ... കണ്ണും മുടിയുമൊക്കെ' വെരിബ്യൂട്ടിഫുൾ' ആണ്. "
" രാഖിച്ചേച്ചിയെ മോൾക്ക് ഒത്തിരി ഇഷ്ടാ.... കുതിരപ്പുറത്തു വന്ന് രാജകുമാരിയെ രക്ഷിച്ച രാജകുമാരന്റെ കഥ പറഞ്ഞു തന്നത് രാഖിച്ചേച്ചിയാ .. ചേച്ചിയ്ക്ക് ഒത്തിരി സ്റ്റോറീസ്' അറിയാലോ.. സിൻഡ്ര ലേടേം സ്ലീപ്പിംഗ് ബ്യൂട്ടീടേം ഒക്കെ കഥയറിയാം.. "
"കുറച്ചു ദിവസായിട്ട് ചേച്ചികഥയൊന്നും പറഞ്ഞു തരണില്ല. ചിരിയ്ക്കാറുമില്ല. എപ്പോഴും ഫോണിൽ എന്തൊക്കെ ചെയ്തോണ്ടിരിയ്ക്കും. ഗെയിം കളിയ്ക്കാന്നാ തോന്നണേ. പക്ഷേകളിയ്ക്കുമ്പോ എന്തിനാവോ സങ്കടപ്പെടണേ.. ചിലപ്പോ കരയും. ന്താന്നു ചോദിച്ചിട്ട് പറയണില്ല. ചിലപ്പോ വയ്യാഞ്ഞിട്ടായിരിയ്ക്കും ല്ലേ.. ന്നാളൊരീ സം പനി വന്നപ്പോ മോളും കൊറേ കരഞ്ഞാർന്നു.... "
" സ്കൂളിന്നു വന്നിട്ട് കൊറേ നേരായി.
ഒറ്റയ്ക്ക് കളിയ്ക്കാൻ ഒരു രസോ മില്ല. കൊറേ നേരം കളറ് ചെയ്തു. മോൾടെ 'ബ്ലൂ ക്രയോൺ ' കാണണില്ല.
'സ്കൈ' കളറ് ചെയ്യാൻ ബ്ലൂ വേണം.
ഒന്ന് നോക്കിത്തരാൻ പറഞ്ഞിട്ട് രാഖിച്ചേച്ചി വരണില്ല. മുമ്പൊക്കെ ചേച്ചി മോൾടെ കൂടെ കളിയ്ക്കാൻ വരുവായിരുന്നു... മോൾക്കിപ്പൊ ഇവിടെ ബോറടിയ്ക്കുവാ ''
"മമ്മി വരണുണ്ടോന്ന് നോക്കി നോക്കി മടുത്തു. രാത്രീലാ മമ്മി വരുന്നേ. ഒരു പാട്, ഡാർക്കാവും. മമ്മിയ്ക്ക് ഒത്തിരി ജോലീ ണ്ട്.അതാ ലെയ്റ്റാവണേ. മമ്മിയ്ക്ക് ജോലിയൊന്നും വേണ്ടാരുന്നു. അപ്പൊ മോൾക്ക് മമ്മീ ടെകൂടെ കളിയ്ക്കാനും വിശേഷം പറയാനുമൊക്കെപറ്റുമായിരുന്നു.
ഇതിപ്പൊ വന്നാലും മമ്മിയ്ക്ക് ഒന്നിനും നേരോ ണ്ടാവൂല. കുളി കഴിഞ്ഞ് ലാപ്പിന്റെ മുമ്പിൽ ഒറ്റയിരുപ്പാ.. "
"നാളെ സ്കൂളില് ഡാൻസ് കോമ്പറ്റീഷനാ. റിനൂന്റെ മമ്മയൊക്കെ വരൂന്ന് പറഞ്ഞിട്ടുണ്ട്. അനുമോൾടെ മമ്മി വരോ ആവോ .ന്നാളൊരു ദിവസംPTA മീറ്റിംഗിന് വരാൻ പറഞ്ഞിട്ട് വന്നില്ല. ലീവ് കിട്ടീലാന്ന്. ഒരീസം ടീച്ചറ് പറയാ'' 'ഈ കുട്ടീടെ പേര്‌ ന്റ്സിന് ഒരു ശ്രദ്ധയുമില്ലാന്ന് '.. അപ്പൊ മോൾക്ക് നല്ല സങ്കടം വന്നു. സ്വാതീ ടെം റയാന്റേം അമ്മമാര് എപ്പോഴും സ്കൂളിൽ വരും. ഇന്നലെ സ്വാതീം അമ്മേം അച്ഛനും കൂടി പാർക്കിൽപ്പോയി.അവൾ അത് പറഞ്ഞപ്പോ മോൾക്ക് കൊതിയായിപ്പോയി. പപ്പേ ടെം മമ്മീ ടെം കൂടെ പുറത്തൊക്കെ പോയിട്ട് എത്ര നാളായീന്നറിയോ. അവരുടെ കൂടെയിരുന്ന് ഒന്ന് വർത്താനം പറയാൻ പറ്റിയാ മതിയാരുന്നു."
"പപ്പ വരുമ്പോഴേക്കും എന്നും മോൾ ഒറങ്ങിപ്പോവും.രാവിലെ മോൾ സ്കൂളിപ്പോവുമ്പോപപ്പ ഉറങ്ങുവാരിക്കും. പപ്പ മോളോടൊന്ന് മിണ്ടീട്ട് എത്ര ദിവസായിന്നോ .." '
" ലാസ്റ്റ് സൺഡേ പുറത്തുപോവാന്ന് പറഞ്ഞതാരുന്നു. പപ്പേടേം മമ്മീ ടേം കൈപിടിച്ച് ചുറ്റി നടക്കുന്നതും ഐസ്ക്രീം കഴിയ്ക്കുന്നതുമൊക്കെ ഓർത്ത് മോൾ സന്തോഷിച്ചതാ. പക്ഷേ പപ്പേം മമ്മീം വഴക്കായി. ആകെ സങ്കടായി. ദേഷ്യം വന്നിട്ട് പപ്പ കാറെടുത്ത് എവിടെയോ പോയി. മമ്മി ബെഡ്ഡിൽ ക്കിടന്ന് ഒറ്റക്കരച്ചിലായിരുന്നു. മോൾക്കിപ്പൊ ഇവിടെ ഒട്ടും ഇഷ്ടാവണില്ല. എപ്പോഴും സങ്കടം വരുവാ..."
"മോളൊരു സീക്രട്ട് പറയട്ടെ. ഇന്നലെ റിങ്കു പറയാ.. അവൾടെ പപ്പേം മമ്മീം ലവ്വാണ് ന്ന്. അവൾടെ പപ്പ മമ്മിയ്ക്ക് കിസ് കൊടുക്കണത് അവൾ കണ്ടൂ ന്ന്: "
"മോൾടെ പപ്പേം മമ്മീം എപ്പഴും വഴക്കാ. പക്ഷേ പപ്പായ്ക്ക് വേറെ ആരോടോ സ്നേഹം ണ്ട്ന്നാ തോന്നണേ.ആരോടും പറയല്ലേ ട്ടോ .
മമ്മി സോഫി മമ്മീ നോട് പറയുന്നത് മോൾ ഓവർ ഹിയർ ചെയ്തതാ. മമ്മി എപ്പോഴും സോഫി മമ്മീ നെ വിളിയ്ക്കും. സോഫി മമ്മി ആരാന്നറിയോ? മോൾടെ ഗ്രാന്റ്മയാ'
കൊറേ നേരം ഫോൺ ചെയ്യും' പിന്നെ കരയും. മമ്മിക്കെന്താണാവോ ഇത്രേം സങ്കടം.മമ്മി കരയുമ്പോ മോൾക്കും കരച്ചില് വരും... "
"ഇന്നലെ മമ്മീം രാഖിച്ചേച്ചീം കൂടി പിണങ്ങി. മമ്മി രാഖിച്ചേച്ചീനെ ഒത്തിരി വഴക്കു പറഞ്ഞു. രാഖിച്ചേച്ചി കൊ റേ കരഞ്ഞു. പപ്പായ്ക്ക് രാഖിച്ചേച്ചിയോട് ഇഷ്ടാ ത്രെ. അതിനിപ്പോ എന്താണോ ആവോ. മോൾക്കും രാഖിച്ചേച്ചിയെ ഒരു പാടിഷ്ടാ.. മമ്മിയ്ക്കു മാത്രം ന്താ ഇഷ്ടല്ലാത്തെ...."
"നാളെ രാഖിച്ചേച്ചി പോവും. ചേച്ചീടെ വീട്ടിലേയ്ക്ക്.ബ്രദറ് വരുംന്ന് പറഞ്ഞിട്ടുണ്ട്. ചേച്ചി പോയാ പിന്നെ സ്കൂളീന്നു വന്നാ മോളൊറ്റയ്ക്കിരിയ്ക്കണം. അതോർത്തിട്ട് സങ്കടം വരുവാ... മോള് വല്ല്യ കുട്ടിയായെന്നാ മമ്മി പറയണേ... "
" സ്കൂളിപ്പോവുമ്പോ നല്ല രസാ.. വാനിലാണ് മോള് പോണത്. വാനിലെ അങ്കിളിന് മോളോട് വല്ല്യ സ്നേഹമാണ്. മോൾക്കും അങ്കിളിനെ ഒത്തിരി ഇഷ്ടാണ്. അങ്കിളിനെക്കാണുമ്പോ രാഖിച്ചേച്ചി പറഞ്ഞ കഥയിലെ രാജകുമാരനെ ഓർമ്മ വരും. അങ്കിൾ നല്ല ഹാന്റ് സം ആണ്. മോൾടെ പപ്പയെപ്പോലെ. റിങ്കു നെ വെയിറ്റ് ചെയ്യുമ്പോഴൊക്കെ അങ്കിൾ ഒരു പാട് തമാശകൾ പറയും. കഥേം പറയാറുണ്ട്. ഒരീസം 'പ്രിൻസസ്സ് ആന്റ് ഫ്രോഗ് 'ന്ന കഥ കുറച്ചു പറഞ്ഞു തന്നു. ബാക്കി പിന്നെ പറഞ്ഞു തരാന്നു പറഞ്ഞിട്ടുണ്ട്.
.അങ്കിൾ മോൾക്കെപ്പോഴും സ്വീറ്റ്സ് തരാറുണ്ട്. പിന്നെ റോസ് ഫ്ലവേഴ്സും. അങ്കിളിന്റെ വീട്ടിൽ നിറയെ ഫ്ലവേഴ് സുണ്ടത്രെ. ഒരീസം കൊണ്ടോ വാന്നു പറഞ്ഞിട്ടുണ്ട്. അങ്കിളിന്റെ വീടിന്നടുത്ത് വല്ല്യ ഹില്ലും രിവറും ഉണ്ട്.പിന്നെ വീട്ടിലെ പോണ്ടിൽ നിറയെ ഗോൾഡ് ഫിഷാണ്.പിന്നെ ലോട്ടസും. മോള് ചെന്നാ അതെല്ലാം കാണിച്ചു തരാന്നു പറഞ്ഞിട്ടുണ്ട്... "
"ഇന്നലെ മോൾടെ ടീച്ചറ് പറയാസ് ട്രെയിഞ്ചേഴ്സിന്റടുത്തു ന്ന് ഒന്നും വാങ്ങാൻ പാടില്ലാന്ന്. അവർ സ്വീറ്റ്സ് ഒക്കെത്തന്ന് നമ്മളെ പിടിച്ചോണ്ട് പോവൂത്രെ.ന്നിട്ട് നമ്മളെ ബെഗേഴ്സ് ആക്കൂന്ന്. പിന്നെ പപ്പേം മമ്മിയേം ഒന്നും കാണാൻ പറ്റൂല. അതോണ്ട് പപ്പേം മമ്മീം ടീച്ചറും അല്ലാതെ ആരും തരുന്ന സ്വീറ്റ് സൊന്നും കഴിയ്ക്കാൻ പാടില്ലാന്ന്.... "
"വാനിലെ അങ്കിൾ സ്ട്രെയിഞ്ചർ ഒന്നും അല്ലാലോ. അങ്കിൾ മോൾടെ ഫ്രണ്ടാ. അങ്കിൾ മോൾടെ പപ്പയായിരുന്നെങ്കിൽ നല്ല രസായിരുന്നേനെ. എപ്പോഴും തമാശ പറഞ്ഞ് മോളെ ചിരിപ്പിച്ചേ നെ...
ഇന്നലെ അങ്കിൾ മോൾക്കൊരുമ്മ തന്നു. മോളെയാണ് ഏറ്റോം ഇഷ്ടം ന്ന് പറഞ്ഞു... "
"നാളെ മോള് ഗോൾഡ് ഫിഷും ലോട്ടസുമുള്ള പോണ്ട് കാണാൻ പോവ്വാണ്. മമ്മീനോട് പെർമിഷൻ ചോദിയ്ക്കാന്നു വിചാരിച്ചിട്ട് അടുത്ത് ചെന്നതാ. പക്ഷേമമ്മി മോളെ മൈന്റ് ചെയ്തില്ല. സാരൂല. അങ്കിള് വേഗം വീട്ടില് തിരിച്ചാക്കാന്ന് പറഞ്ഞിട്ടുണ്ട്.
പോവ്വാം...'ല്ലേ..?
????????????????????
പ്രിൻസസ്സ് ആന്റ് ദ ഫ്രോഗ് എന്ന കഥയിലെ തവള രാജകുമാരനായി മാറുന്ന കഥയും കേട്ട് അയാളുടെ കയ്യിൽത്തൂങ്ങി നടന്നു നീങ്ങുമ്പോൾ അയാൾക്ക്‌ ദംഷ്ട്രകൾ മുളച്ചതും അയാൾ ഒരു രാക്ഷസനായി മാറിയതും ആ കുഞ്ഞിക്കണ്ണുകൾ കണ്ടില്ല.
സതീദേവി
7-8-2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo