അവനുമായുള്ള അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം മറ്റൊരാളുമായുള്ള അവളുടെ കല്യാണം നാളെയാണ് .
അവന്റെ പല ദിനരാത്രങ്ങളെയും ഒരു പേടി സ്വപ്നം എന്ന പോലെ അലട്ടിയ ആ ദിനം നാളെയാണ്......
അവനു ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല ഒരു താരം വീർപ്പുമുട്ടൽ.... കഴുത്തു മുതൽ അടിവയറു വരെ നീറി കത്തുന്ന പോലെ...
നാളെ അവൾ മറ്റൊരുത്തന്റെ ആവുന്ന ആ ശുഭ മുഹൂർത്തത്തിൽ തന്നെ ഇവിടെ അവന്റെ ജീവിതം അവസാനിപ്പിക്കുമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു...
പിറ്റേന്ന് രാവിലെ 6 മണിക്ക് അവൻ എണീറ്റു അലാറമിന്റെ സഹായമില്ലാതെ ഉറങ്ങിയാലല്ലേ ഉണർത്താൻ അലാറമിന്റെ സഹായം ആവിശ്യമുള്ളു...
അന്ന് അവന്റെ മുൻപിൽ വന്ന് കണ്ട പഴകിയ പല കാഴ്ചകളും അവനു പുതിയതായി തോന്നി,
അന്ന് അവന്റെ മുൻപിൽ വന്ന് കണ്ട പഴകിയ പല കാഴ്ചകളും അവനു പുതിയതായി തോന്നി,
കണ്ടു കൊതി തീർന്നില്ലാന് പല തവണ അവനോടു മന്ത്രിക്കുന്നത് പോലെ തോന്നി....
അമ്മ മുറ്റം അടിക്കുന്നു അമ്മ അറിയാതെ അമ്മയെ നോക്കി ഇരുന്നു...
ചെയ്യാൻ പോവുന്ന തെറ്റിനു അമ്മയോട് മനസ്സിൽ പല ആവർത്തി മാപ്പു പറഞ്ഞു..
"ഡൈനിങ്ങ് ടേബിളിൽ ചായ വച്ചിടുണ്ട് എടുത്തു കുടിച്ചോ"
അമ്മ അവനെ കണ്ടയുടനെ പറഞ്ഞു തന്റെ പണി തുടർന്നു.
ഒരുപക്ഷെ അത് അവന്റെ അവസാനത്തെ ചായ ആയിരിക്കും..
അവന്റെ കണ്ണുകൾ നിറഞ്ഞു അതിനെ പുറത്ത് വരാൻ അനുവദിക്കാതെ പല ആവര്ത്തി അടച്ചു് ഇല്ലാതാക്കി....
സമയം 8 ആയി അവന്റെ ഹൃദയമിടിപ്പ് കൂടി....
2 ഉം കല്പിച്ചു ഒരു ബ്ലേഡുമായി അവൻ ബാത്റൂമിലോട് പോയി....
ഒരുപാടു കരഞ്ഞു കണ്ണ് ഇറുക്കി ചിമ്മി വെള്ളം നിറച്ച ബക്കറ്റിലോട് കൈ നീട്ടി പിടിച്ചു് കൈയിലെ നാഡികൾ മുറിച്ചു...
രക്തം ചീറ്റി.. .. നിമിഷങ്ങൾ കൊണ്ട് അവിടെ മുഴുവൻ ചോര ചുവപ്പ് നിറഞ്ഞൊഴുകി
രക്തം ചീറ്റി.. .. നിമിഷങ്ങൾ കൊണ്ട് അവിടെ മുഴുവൻ ചോര ചുവപ്പ് നിറഞ്ഞൊഴുകി
പതിയെ അവന്റെ ശരീരഭാരം കുറയുന്നത് പോലെ തോന്നി പതിയെ കണ്ണുകൾ അടഞ്ഞു.....ബോധരഹിതനായി.....
പിന്നീട് അവൻ ഉണർന്നപ്പോൾ ആശുപത്രിയിൽ കിടക്കയിൽ അവന്റെ അമ്മ അടുത്തുണ്ട് കരഞ്ഞു തളർന്നു കണ്ണൊക്കെ തടിച്ചിരുന്നു.....
"പാവം എന്റെ അമ്മ എന്റെ എവിടേലും ഒരു ചെറിയ പൊട്ടൽ വീണാൽ വരെ സഹിക്കാൻ പറ്റാത്ത ആളാ"
അമ്മയെ കണ്ടയുടനെ ഒരു വിങ്ങലോടെ അവന്റെ ഉള്ളു മന്ത്രിച്ചു....
അമ്മയുടെ തോളിൽ ചാരി അവന്റെ ചേച്ചി കരയുന്നു അവനു ബോധം വന്നത് അവർ കണ്ടില്ലെന്നു അവനു മനസിലായി...
അവൻ ചുറ്റും നോക്കി റൂമിന്റെ വാതിലിലെ ഗ്ലാസ് ചില്ലയിലൂടെ അച്ഛൻ അവനെ നോക്കുന്നു....
"അച്ഛൻ സ്ട്രോങ്ങാ അച്ഛൻ അങ്ങനൊന്നും കരയില്ല"
അവന്റെ മനസ് അച്ഛനെ നോക്കി പറഞ്ഞു
അവൻ പതിയെ അമ്മയോട് പറഞ്ഞു....
അവന്റെ മനസ് അച്ഛനെ നോക്കി പറഞ്ഞു
അവൻ പതിയെ അമ്മയോട് പറഞ്ഞു....
"അമ്മേ വിഷമിക്കണ്ട എനിക്ക് കുഴപ്പമൊന്നുമില്ല ഞാൻ എണീറ്റില്ലേ പിനെന്തിനാ കരയുന്നെ"
അവന്റെ ശബ്ദം കുറഞ്ഞു പോയി എന്ന് അവനു തോന്നി....
അവൻ ഒന്നൂടെ ഉറക്കെ അവർത്തിച്ചു്
എന്നിട്ടു അമ്മയുടെ കണ്ണ് തുടക്കനായി കൈ ഉയർത്തി അവനു അമ്മയെ സ്പർശിക്കാൻ കഴിഞ്ഞില്ല
അവൻ ഒന്നൂടെ ഉറക്കെ അവർത്തിച്ചു്
എന്നിട്ടു അമ്മയുടെ കണ്ണ് തുടക്കനായി കൈ ഉയർത്തി അവനു അമ്മയെ സ്പർശിക്കാൻ കഴിഞ്ഞില്ല
ഉടനെ തന്നെ ഡോക്ടർ അകത്തോട്ടു വന്നു എന്തോ പരതി എവിടെയൊക്കെയോ ഞെക്കി എന്നിട്ട് പറഞ്ഞു
"I am sorry"
"I am sorry"
അമ്മ അവന്റെ മേലെ വീണു അലമുറയിട്ടു കരയാൻ തുടങ്ങി അവൻ അമ്മയോട് വിളിച്ചു പറഞ്ഞു
"അമ്മേ ഞാൻ മരിച്ചിട്ടില്ല കരയല്ലേ അമ്മേ
ചേച്ചി നീയെങ്കിലും ഒന്നു പറഞ്ഞു കൊടുക്ക് ആരെങ്കിലും പറഞ്ഞു കൊടുക്ക് അമ്മേ ഇങ്ങനെ കരയല്ലേ എനിക്ക് സഹിക്കുന്നില്ല അമ്മേ കരയല്ലേ എനിക്ക് മാപ്പ് താ , എനിക്ക് ജീവിക്കണം ജീവിച്ചു കൊതി തീർന്നില്ല....,"

അവൻ അലമുറയിട്ടു....
അച്ഛനും കുറച്ചു ആളുകളും അകത്തോട്ടു വന്നൂ....
അച്ഛന്റെ കണ്ണുകൾ നിറഞ്ഞു അവൻ ആദ്യമായി കണ്ടു അച്ഛൻ കരയുന്നത് അവൻ നിസഹായനായി നോക്കി അപ്പോഴാണ് അവനു മനസിലായത് അവർക്കൊക്കെ അവൻ എത്ര വലുതായിരുന്നെന്ന.... അവരുടെ സ്നേഹമാണ് എന്തിനേക്കാളും വലുതെന്ന്.....
അച്ഛന്റെ കണ്ണുകൾ നിറഞ്ഞു അവൻ ആദ്യമായി കണ്ടു അച്ഛൻ കരയുന്നത് അവൻ നിസഹായനായി നോക്കി അപ്പോഴാണ് അവനു മനസിലായത് അവർക്കൊക്കെ അവൻ എത്ര വലുതായിരുന്നെന്ന.... അവരുടെ സ്നേഹമാണ് എന്തിനേക്കാളും വലുതെന്ന്.....
അവൻ കരഞ്ഞോണ്ട് എല്ലാരോടുമായി വിളിച്ചു പറഞ്ഞു....
"എനിക്ക് ജീവിക്കണം എനിക്ക് നിങ്ങളുടെ കൂടെ ജീവിച്ചു കൊതി തീർന്നില്ല....!!!!!!"
അവന്റെ ശബ്ദം ആരും കേട്ടില്ല..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക