Slider

വായിക്കണേ എല്ലാവരും

0


#വായിക്കണേ എല്ലാവരും
"""""""""""""""""":::"""""""""""""""
#അപേക്ഷ ആണ് ഉപേക്ഷിക്കരുത്... എഴുത്തിനെ അഭിനന്ദിക്കണ്ട ലൈക്‌ ന്റെ എണ്ണവും നോക്കുന്നില്ല.. എല്ലാവരും വായിക്കണം.. എന്ന് മാത്രമേ ഉള്ളു മനസ്സിൽ
----=====------========-----==----
ഇ ലോകത്ത് അമ്മയുടെ #ഗർഭപാത്രം കഴിഞ്ഞാൽ സുരക്ഷിതം... താൻ വിശ്വസിക്കുന്ന ഡോക്ടർ ന്റെ പരിചരണം എന്ന് വിശ്വസിക്കുന്നവർ ആണ് നാം ഓരോരുത്തരും
#അമ്മ അമ്പിളിയമ്മാവനെ പിടിച്ചുതരാം എന്ന് പറഞ്ഞു.. ഓരോ ഉരുള ചോറും വായിലേക്ക് വെച്ചു തരുമ്പോൾ അത് വിശ്വസിച്ചു... കുഞ്ഞുങ്ങൾ കഴിക്കുന്നു
അതുപോലെ..
തന്നെ തന്റെ രോഗങ്ങൾ മാറും എന്ന് ഓരോ ഡോക്ടർ ഉം പറയുന്ന ഉറപ്പിൽ അവർ തരുന്ന മരുന്നുകളും നാം കഴിക്കുന്നു.. അവർ പറയുന്ന ടെസ്റ്റ്‌ നടത്തുന്നു അവർ പറയുന്ന പണം മുടക്കുന്നു...
ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷയോടെ
എന്നാൽ സംഭവിക്കുന്നത് പലപ്പോഴും മറിച്ചാണ്..
എന്റെ ഒരു സുഹൃത്തു.. ഇതുപോലെ ഒരു ഡോക്ടർ നേ വിശ്വസിച്ചു വയറു വേദനക്ക് ചികിത്സ തേടി.. ആ ഹോസ്പിറ്റലിൽ ൽ പോകല്ലേ. എന്ന് പലരും പറഞ്ഞിട്ടും അവൻ അവിടെ പോയി ആ മെഡിക്കൽ കോളേജ് പതവി ഉള്ള ആശുപത്രിയെ അവൻ വിശ്വസിച്ചു..
എന്നാലോ ഒരു കുടുംബത്തിന്റെ.. ആശ്രയം ആയ അവന്റെ വിറങ്ങലിച്ച ശരീരം ആണ് ആ കുടുംബത്തിനു തിരികെ ലഭിച്ചത്..
ഇന്നു ഉച്ചയ്ക്ക് അവന്റെ.. ചേതനയറ്റ ശരീരത്തെ ചേർത്തു പിടിച്ചു ആ അമ്മ വാവിട്ടു കരഞ്ഞത് ഒരു ദേവാലയത്തിനു അകത്തു വെച്ചായിരുന്നു... ആ വിഷമ വേളയിലെ ആ അമ്മയുടെ വാക്കുകൾ അവിടെ നിന്നവരെ എല്ലാം കരയിച്ചു..
"എന്റെ മോനെ നീ ഇല്ലാതെ എങ്ങനാടാ ഞങ്ങൾ പോകുവാ.. നീ വീട് ഭംഗിയാക്കിതും..ഇവിടെ വന്നു കിടക്കാൻ ആണോ പെട്ടെന്ന് സുഖമായി ജോലിക്ക് പോണം നു പറഞ്ഞതല്ലേ.. എന്നിട്ട് എന്താടാ ഇത് പോന്നു മോനെ "
വിവാഹം കഴിഞ്ഞു രണ്ടു മൂന്നു മാസം മാത്രം ഒരുമിച്ചു ജീവിക്കാൻ വിധിക്ക പെട്ട ഒരു പാവം പെൺകുട്ടിയും അവന്റെ അരികിൽ ഉണ്ടായിരുന്നു അവന്റെ ഭാര്യ...
കരഞ്ഞു കരഞ്ഞു തളർന്ന.. അവൾ.. എന്ത് പറയാൻ.. അല്ലേ...
വീടിന്റെ മുറ്റത്തു ഇട്ട മേശയിൽ അവനെ കിടത്തിയപ്പോൾ കല്യാണത്തിന് മോടി പിടിപ്പിച്ച വീട് തിളങ്ങി നില്കുന്നു...
വീടിന്റെ ഭംഗി കാണാൻ ഇനി അവൻ ഉണ്ടോ...
ആരാണ് ഇതിനെല്ലാം കാരണക്കാരൻ...
അവനെ നോക്കിയ.. ആശുപത്രി.. അവനെ ഇത്രനാൾ എന്താ ചെയ്തെ.. അവസാനം മരിച്ചു പോകും എന്നായപ്പോൾ കൊണ്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു...
അവിടെ നിന്നും ഇറങ്ങിയ അവൻ അവന്റെ സുഹൃത്തിനെ വിളിച്ചു.. മറ്റൊരു വലിയ ആശുപത്രിയിലേക്ക് പോകുകയാണ് എന്ന് പറയാൻ...
അവിടെ എത്തി ഒരു മണിക്കൂർ കൊണ്ട് അവർ പറഞ്ഞു.. അവന്റെ നില മോശമാണ് എന്ന്..
അപ്പോൾ ആഴ്ചകളോളം അവനെ നോക്കിയവർ എന്തെ ഇത് ഒന്നും അറിയാത്തതു..
#MBBS എന്നത് ഇവരെല്ലാം പഠിച്ചത് ഒന്നല്ലേ
രോഗ പരിചരണം ഇന്നു വെറും ബിസിനസ് ആണ്... അതാണ് സത്യം...
ശരി ആയിക്കോട്ടെ അവന്റെ എല്ലാം വിറ്റു അവൻ തരുമായിരുന്നല്ലോ..
ആ പാവത്തിന് അവന്റെ ജീവൻ തിരികെ കൊടുക്കാൻ പാടില്ലായിരുന്നോ...
ഇനി അതിനും കഴിയില്ല എങ്കിൽ പറ്റില്ല എന്ന് പറയാൻ ഉള്ള മനസ് കാണിക്കാൻ പാടില്ലേ അവർ എവിടെയെങ്കിലും പോയി രക്ഷപെട്ടോളില്ലായിരുന്നോ...
ഒരു വാർത്ത‍ പോലും ആകാതെ ഇങ്ങനെ എത്ര മരണങ്ങൾ അല്ലേ
നമ്മൾ ആരും പ്രതികരിക്കാറും ഇല്ലാ..
കാരണം ഇതൊന്നും എന്റെ വീട്ടിൽ അല്ലല്ലോ എന്ന ആശ്വാസം ആണ്..
ഒന്ന് ഓർക്കണം ഇത് നാളെ എന്റെയോ നിങ്ങളുടെയൊക്കെയോ വീട്ടിലും സംഭവിക്കാം.. കരുതി ഇരുന്നാൽ മതി...
മരിച്ചവൻ മരിക്കട്ടെ..
അവനെ ഓർത്തു അവന്റെ കുടുംബം മാത്രം കരയട്ടെ....
എന്തായാലും ദൈവം എന്ന ഒന്നുണ്ട് എങ്കിൽ.. അത് ഏത് ജാതിയോ മതമോ എന്തും ആകട്ടെ
ആ ദേവാലയ നടയിൽ ഇരുന്നു ആ അമ്മ.. നെഞ്ചു പിടഞ്ഞു കരഞ്ഞതും...
ജീവിതകാലം മുഴുവൻ ഒരുമിച്ചു ഉണ്ടാകും എന്ന ഉറപ്പിൽ കെട്ടിയ താലി നെഞ്ചോടു ചേർത്തു ഒരു പാവം പെൺകുട്ടി.. കണ്ണുനീർ പൊഴിച്ചെങ്കിൽ.
ഒരുത്തരം അവർക്കു കാലം നൽകും....
ഇത് എന്നെങ്കിലും കാലന്റെ കയർ പിടിച്ച ആ വെള്ള കോട്ടിട്ട.. മഹാൻ വായിച്ചാൽ ഒന്ന് ഓർത്തോളൂ.. നീ യും നിന്റെ കുടുംബവും ഇന്നല്ലെങ്കിൽ നാളെ ഇ കണ്ണ് നീരിന് ഉത്തരം പറയേണ്ടി വരും
ഒരു സാദാരണക്കാരൻ ആയ ഞാൻ ഇത് മറ്റുള്ളവരെ അറിയിക്കണ എന്നുള്ളത്.. നിയോഗം ആവും..
നിറഞ്ഞ കണ്ണുകളോടെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo