"ചത്തുമരവിച്ചു കിടക്കുന്നു ഈ ബാംഗ്ലൂർ നഗരം. ആർത്തു പെയ്യുന്ന മഴയൊന്നും ഇതിന്റെ മരവിപ്പിനൊരറുതിയും വരുത്തുന്നില്ലല്ലോ.. ഈശ്വരാ.. "
വിനുവിന്റെ തനിയെയുള്ള സംസാരം കേട്ടാണ് നവാസ് മറുപടി പറഞ്ഞത് -
"എടാ ചത്തത് നമ്മുടെ മനസ്സാ.. ഈ നഗരമല്ല. നമ്മുടെ മനസ്സിന്റെ മരവിപ്പാണ് നിനക്കങ്ങിനെ തോന്നാൻ കാരണം."
"സത്യമാ നവാസേ നീ പറഞ്ഞതാ ശരി. നമ്മള് എത്ര നാളായെടാ ഈ വേദനയുടെഭാരം നെഞ്ചിൽ പേറുന്നു. സഹിക്കാൻ പറ്റാതായി. "
വിനുവിന്റെ മനസ്സ് തളരുന്നു എന്ന് തോന്നിയതാവാം നവാസ് വിഷയം മാറ്റിയത്.
"എടാ..നമ്മളോട് റെഡിയാകാൻ പറഞ്ഞാ ജോബി പോയത്. ഇന്ന് എന്ത് തന്നെയായാലും പുറത്ത് ചുറ്റിക്കറങ്ങണമെന്ന് അവൻ നിർബന്ധം പറഞ്ഞതാ മറക്കണ്ട. "
"എടാ..നമ്മളോട് റെഡിയാകാൻ പറഞ്ഞാ ജോബി പോയത്. ഇന്ന് എന്ത് തന്നെയായാലും പുറത്ത് ചുറ്റിക്കറങ്ങണമെന്ന് അവൻ നിർബന്ധം പറഞ്ഞതാ മറക്കണ്ട. "
"പറ്റുന്നില്ലെടാ നവാസേ നമ്മുടെ താഹ യില്ലാത്ത ഈ നഗരവീഥികൾ ജീർണ്ണിച്ച് പോയിരിക്കുന്നു. നമുക്ക് പറ്റുമോടാ അവനില്ലാതെ ഈ നഗരത്തെ ആസ്വദിക്കാൻ "
"നീ വന്നോ .. ജോബീ ,, എന്താടാ കൈയിലൊരു പൊതി നോക്കട്ടെ." വിനു ആ പൊതി വാങ്ങി അഴിച്ചു.
ആ നിമിഷം അവരുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു പ്രകാശം മിന്നി മറഞ്ഞത് പോലെ. കണ്ണുകളിൽ പ്രതീക്ഷയുടെ ഉറവ പൊട്ടിമുളച്ചത് പോലെ.
ആ നിമിഷം അവരുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു പ്രകാശം മിന്നി മറഞ്ഞത് പോലെ. കണ്ണുകളിൽ പ്രതീക്ഷയുടെ ഉറവ പൊട്ടിമുളച്ചത് പോലെ.
"എടാ നോക്കെടാ വിനൂ.., നവാസേ നമ്മുടെ പണം. നമ്മുടെ താഹയെ നമ്മള് കൊണ്ടുവരുമെടാ.. ഈ നഗരത്തിൽ, ഈ മുറിയിൽ സ്വപ്നങ്ങൾ പങ്ക് വച്ച് നമ്മളിനിയും ഉണ്ടാകും. അവൻ വരും .നാളെ നമ്മൾ പോകമെടാ അവന്റെ വീട്ടിലേക്ക് ഈ പണവുമായി ".
ജോബിയും ,നവാസും, വിനുവും ആ പണമെടുത്ത് നെഞ്ചോടു ചേർത്ത് അമർത്തി പിടിച്ചിരുന്നു.
അവരുടെ കണ്ണുനീരിൽ ആ നോട്ടുകെട്ടുകൾ കുതിരുന്നുണ്ടായിരുന്നു.
അവരുടെ കണ്ണുനീരിൽ ആ നോട്ടുകെട്ടുകൾ കുതിരുന്നുണ്ടായിരുന്നു.
അലസമായി ആ നഗരവീഥിയിൽ നടക്കവേ അവരെ മൂന്നു പേരേയും താഹ വലംവയ്ക്കുന്നുണ്ടായിരുന്നു.
ബാംഗ്ലൂരിലെ ആ മാർക്കറ്റിംങ് കമ്പനിയിലേക്ക് ജോലിയിൽ പ്രവേശിക്കുമ്പോൾ ജീവിതം വെറുമൊരു നേരംപോക്കായിരുന്നു നവാസിനും, വിനുവും ,ജോബിക്കും.
താഹ എന്ന ചെറുപ്പക്കാരൻ നിമിഷങ്ങൾ നീങ്ങിക്കൊണ്ടിരിക്കെയാണ് അവരുടെ സൗഹൃദത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചത്.
താഹ എന്ന ചെറുപ്പക്കാരൻ നിമിഷങ്ങൾ നീങ്ങിക്കൊണ്ടിരിക്കെയാണ് അവരുടെ സൗഹൃദത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചത്.
ഏതെല്ലാമോ ദിക്കിൽ നിന്ന് വന്ന് നാല് ചുവരുകൾക്കുള്ളിൽ നാല് ശരീരവും ഒരേ മനസ്സുമായി ആ സൗഹൃദം ബാംഗ്ലൂർ നഗരത്തിൽ പാറി പറക്കുന്നുണ്ടായിരുന്നു.
താഹയുടെ ജീവിതത്തോടുള്ള അടുക്കും ചിട്ടയുമായിരുന്നു വിനുവിനേയും, ജോബിയേയും, നവാസിനേയും പലപ്പോഴും ചൊടിപ്പിച്ചത്.
" ഹോ ഇവനെക്കൊണ്ട് തോറ്റു. ഒന്നു ഫ്രീയാകാൻ കിട്ടുന്ന പ്രായമാടാ ഇത്. നീയിങ്ങനെ എപ്പഴും ഭാവിയും പുഷ്ടിപ്പെടുത്തിയിരിക്കാതെ." വിനു സ്ഥിരമായിതാഹയോട് പറയുന്ന വാക്കുകളായിരുന്നു. താഹ നിശ്ശബ്ദ്ദമായി വിനുവിനെ നോക്കും.പിന്നെ അരികിൽ ചേർന്നിരിക്കും.
"എത്ര നാളായെടാ... നിന്റെ അച്ഛനും അമ്മയും ആ വാടക വീട്ടിൽ കഴിയുന്നു. ഒരു വീട് വയ്ക്കണമെന്ന് നീ ആഗ്രഹിച്ചാൽ നടക്കില്ലേ... മോശമല്ലാത്ത സാലറി നിനക്കിവിടുന്ന് കിട്ടുന്നില്ലേ.... വിനൂ."
"എത്ര നാളായെടാ... നിന്റെ അച്ഛനും അമ്മയും ആ വാടക വീട്ടിൽ കഴിയുന്നു. ഒരു വീട് വയ്ക്കണമെന്ന് നീ ആഗ്രഹിച്ചാൽ നടക്കില്ലേ... മോശമല്ലാത്ത സാലറി നിനക്കിവിടുന്ന് കിട്ടുന്നില്ലേ.... വിനൂ."
താഹയുടെ നിരന്തരമുള്ള ഉപദേശങ്ങൾ തന്നെയായിരുന്നു വിനുവിന്റെ എക്കൗണ്ടിൽ സ്വപ്നങ്ങളുടെ ചിറകുകൾ നിറച്ചത്.
അമ്മയില്ലാത്ത ജോബിയോട് താഹ യ്ക്കൊരു പ്രത്യേക കരുതലായിരുന്നു. എപ്പോഴും നാട്ടിൽ പോയി വന്നാൽ ജോബിയുടെ കണ്ണു നിറയുന്നത് അവര് കാണാറുണ്ട്. അമ്മായിയുടെ ക്രൂരതയുടെ കഥകളേ കാണൂ അവന് പറയാൻ.
അതു കൊണ്ടാവാം ഓഫീസിലെ മിസിയുമായുള്ള പ്രണയത്തെ താഹ യായിരുന്നു ഏറെ പ്രോത്സാഹിപ്പിച്ചത്.
അതു കൊണ്ടാവാം ഓഫീസിലെ മിസിയുമായുള്ള പ്രണയത്തെ താഹ യായിരുന്നു ഏറെ പ്രോത്സാഹിപ്പിച്ചത്.
"എടാ ജോബീ... കോടീശ്വരനായ അച്ഛന്റെ സന്തതിയാ അവൾ. ചുമ്മാതെയൊന്നും നിനക്ക് തരത്തില്ല .സ്വന്തമായിട്ട് ഒന്നുമില്ലാതെ നീ അവളെ എങ്ങോട്ട് കൊണ്ടു പോകും. ആ അമ്മായിയുടെ അടുത്തോ.. ?? അതുകൊണ്ട് ഷർട്ട് വാങ്ങലും ,ഷൂസു വാങ്ങലുമൊക്കെ നിർത്തി വല്ലതും സമ്പാദിക്കാൻ നോക്ക്. കാശിന്റെ ഒരഹങ്കാരവും ഇല്ലാത്ത പെണ്ണാ അത്. ഒരു പാവം. നിന്നെ ജീവനാടാ... അവൾക്ക്." താഹയെ ഒന്നു കെട്ടി പിടിച്ച് ജോബി തലകുലുക്കുമ്പോൾ മിസിയെ നേടിയെ പോലെയായിരുന്നു.
നവാസിന്റെ ഉമ്മയുടെ ഹജ്ജിന്ന് പോകേണ്ട ആഗ്രഹവും ഇടയ്ക്കിടെ താഹ ഓർമ്മിപ്പിച്ച് കൊണ്ടേ യിരുന്നു.
"ഉറപ്പാടാ നാട്ടിലെ കടബാധ്യത തീർത്ത് എന്റെ ഉമ്മാക്ക് ഹജജിന്ന് പോകാൻ ഞാൻ പണം കൊടുക്കും. നീ നോക്കിക്കോ... നവാസിന്റെ ഉറച്ച വാക്കുകളിൽ താഹ സംതൃപ്തനായിരുന്നു.
അവരുടെ മാറ്റങ്ങൾ താഹ ആസ്വദിക്കുകയായിരുന്നു.
അസൂയാവഹമായി നാല് ചെറുപ്പക്കാരുടെ ജീവിതം ആ നഗരത്തിൽ നിറഞ്ഞാടി തുടങ്ങിയിരുന്നു.
"ഇടയ്ക്കിടെ വിനു പറയുമായിരുന്നു. നീ ഞങ്ങളെ എല്ലാമാടാ.... നീ വന്നപ്പോഴാടാ.. ജീവിതം എന്താണെന്ന് ഞാൻ അറിഞ്ഞു തുടങ്ങിയത്. ഇന്നലെ അച്ഛനെ വിളിച്ച് വീട് പണി അടുത്ത മാസം തുടങ്ങാന്ന് ഉറപ്പു കൊടുത്തു. ഹോ... അച്ഛന്റെ സന്തോഷം അത് എനിക്ക് കാണാൻ കഴിഞ്ഞെ ടാ... ശബ്ദ്ദത്തിലൂടെയാണെങ്കിലും ."
വിനുവിന്റെ കണ്ണ് നിറഞ്ഞ് വന്നിരുന്നു.
അഞ്ച് വർഷക്കാലം എങ്ങിനെ പോയെന്ന് അവർക്ക് തന്നെ നിശ്ചയമില്ലായിരുന്നു.
പതിവുപോലെ ഒരു ദിവസം ജോബിയാണ് അതുകണ്ടത്
താഹ വേച്ച് വേച്ച് ബാത്റൂമിലേക്ക് നടക്കുന്നത്.
താഹ വേച്ച് വേച്ച് ബാത്റൂമിലേക്ക് നടക്കുന്നത്.
"എന്താടാ... എന്തു പറ്റി കാല് വേദനിക്കുന്നുണ്ടോ..?"
"ഏയ്.. ഇല്ലെടാ ... നടുവിന് വല്ലാത്ത വേദന."
താഹയെ താങ്ങി പിടിച്ചു കിടത്തുന്ന ജോബിയെ കണ്ടു കൊണ്ടാണ് വിനുവും നവാസും എത്തിയത്.
"ഇവനെന്ത് പറ്റിയെടാ"
എടാ നവാസേ ഇവന് നടുവിന് വല്ലാത്ത വേദനയുണ്ട്.
"ഹാ... അതാ പറയുന്നേ ഈ അക്കൗണ്ട് സെക്ഷനിലൊന്നും പണിയെടുക്കരുതെന്ന് . എന്നെക്കണ്ടില്ലേ ഓടിനടന്ന് വായിട്ടലച്ച്.ഹാ ഹാ എന്താ സുഖം. "
വിനുവിന്റെ തമാശ കേട്ട് ജോബിക്ക് ശരിക്കും ദേഷ്യം പിടിച്ചു.
"എടാ നിനക്ക് തമാശ. ഇവവനെയൊന്ന് നോക്കിയേ.."
അപ്പോഴാണ് വിനു താഹയെ നല്ലോണം നോക്കിയത്. അവൻ പല്ലുകൾ കടിച്ചുപിടിച്ച് വേദന തിന്നുന്നത്.
"എന്താടാ എന്താ നിനക്ക്? വിനു കരയാൻ തുടങ്ങിയിരുന്നു.
ഡോക്ടർ പറഞ്ഞത് കേട്ട് ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നിയിരുന്നു ആ കൂട്ടുകാർക്ക് .
നമ്മുടെ താഹയ്ക്ക് "Spinal Cancer" .ഇല്ലെടാ വിശ്വസിക്കാൻ കഴിയുന്നില്ലെനിക്ക് .അവർക്ക് പരസ്പരം നോക്കി കരയാൻ മാത്രമേ ആ സമയം കഴിഞ്ഞിരുന്നുള്ളൂ
നവാസാണ് താഹയുടെ വീട്ടിലേക്ക് വിളിച്ച് അവന്റെ അമ്മാവനോട് വരാൻ പറഞ്ഞത്.
താഹയ്ക്ക് നട്ടെല്ലിന് കാൻസറാണെന്നും, അവന്റെ പേശികൾ തളരാൻ തുടങ്ങിയിരിക്കുന്നെന്നും ,ഒരു ഓപ്പറേഷനിലൂടെ ഭേദപ്പെടുമെന്നും അമ്മാവനെ അറിയിച്ചു. ഒന്നുമറിയാത്ത താഹയെ വിശ്രമത്തിനെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കൂടെ പറഞ്ഞയക്കുമ്പോൾ ആ സൗഹൃദങ്ങൾ അവിടെ മരിച്ചു തുടങ്ങുകയായിരുന്നു.
തിരിഞ്ഞു നോക്കിയ താഹയുടെ കണ്ണുകളിൽ എല്ലാമറിഞ്ഞ ഒരുവന്റെ ഭാവം നിഴലിക്കുന്നുണ്ടായിരുന്നു.
ശക്തമായ കടൽത്തിരയുടെ ശബ്ദമാണ് അവരെ താഹയിൽ നിന്നും തിരിച്ചു കൊണ്ടുവന്നത്.
"നാളെ പുലർച്ചെ നമുക്ക് പണവുമായി പുറപ്പെടണം, അവന്റെഓപ്പറേഷൻ ഉടൻ നടക്കുമല്ലോ പണം കിട്ടിയാൽ. ഇന്നലെ വിളിച്ചപ്പോ അവന്റെ അമ്മാവൻ പറഞ്ഞു.കാഷിന് ആരെയോ ഏല്പിച്ചിട്ടുണ്ടെന്ന്. ഞാനൊന്നും പറഞ്ഞില്ല. "
"പറയാഞ്ഞത് നന്നായി നവാസേ..അവര് അത്ഭുതപ്പെടും അല്ലേടാ ജോബീ... എന്തു മാത്രം സന്തോഷം കാണും. നമ്മളിൽ നിന്നും അവരൊട്ടും പ്രതീക്ഷിക്കില്ല.
എന്നാലും താഹ പറഞ്ഞതൊക്കെ കുറേ മുൻപ് അനുസരിച്ച് തുടങ്ങിയിരുന്നെങ്കിൽ നമുക്കിന്ന് ഇതിലും കൂടുതൽ കൊണ്ടുപോയി കൊടുക്കാമായിരുന്നു. ഈ പത്തു ലക്ഷം പോരാതെ വരുമോന്നാ എന്റെ പേടി." വിനുവിനെ പ്രതീക്ഷകൾ വല്ലാതെ ഉത്സാഹമുള്ളവനാക്കി തീർത്തപ്പോലെ!
എന്നാലും താഹ പറഞ്ഞതൊക്കെ കുറേ മുൻപ് അനുസരിച്ച് തുടങ്ങിയിരുന്നെങ്കിൽ നമുക്കിന്ന് ഇതിലും കൂടുതൽ കൊണ്ടുപോയി കൊടുക്കാമായിരുന്നു. ഈ പത്തു ലക്ഷം പോരാതെ വരുമോന്നാ എന്റെ പേടി." വിനുവിനെ പ്രതീക്ഷകൾ വല്ലാതെ ഉത്സാഹമുള്ളവനാക്കി തീർത്തപ്പോലെ!
"മിസിയുടെ വിവാഹം കഴിഞ്ഞത് നാളെ താഹ യോട് പറയണോടാ...?" അതു ചോദിക്കുമ്പോൾ ജോബിയുടെ കണ്ഠം ഇടറുന്നത് അവര് തിരിച്ചറിയുന്നുണ്ടായിരുന്നു.
"വേണ്ട, ഒന്നും പറയണ്ട നമ്മുടെ സ്വപ്നങ്ങളാണ് അവന്റെ ജീവന് വേണ്ടി കൊടുക്കുന്നതെന്നറിഞ്ഞാൽ അവൻ സഹിക്കില്ല. നിന്റെ മിസിയുടെ കരച്ചിൽ എന്റെ കാതീന്ന് പോകുന്നില്ലെ ടാ.. "
"സാരമില്ല. വിനൂ..അവള് ഭാഗ്യം ചെയ്ത കുട്ടിയാ. നല്ലൊരു ജീവിതത്തിലേക്കല്ലേ പോയത്. എനിക്കെന്റെ താഹയെ വേണമെടാ.. അവനില്ലാതെ ഒന്നും വേണ്ട നമുക്ക്. നിങ്ങളും ഉപേക്ഷിച്ചില്ലേ എല്ലാ സ്വപ്നവും ."
'' അതേടാ.. നമുക്ക് ഇനിയും സ്വരുക്കൂട്ടാവുന്നതേയുള്ളൂ.. ഈ പണം നമ്മുടെ താഹയെ തിരികെ കൊണ്ടുവരും.കാരണം ഇതു നമ്മുടെ ഹൃദയമല്ലേ ടാ... ഹൃദയമാ നമ്മള് അവന് കൊടുക്കുന്നത്.നവാസ് നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച്. വിനുവിന്റേയും, ജോബിയുടേയും കൂടെ തിരികെ നടന്നു.
ആ പ്രഭാതമാണിന്ന്.
അസ്വസ്ഥമായ കാൽവെപ്പുകളോടെ താഹയുടെ വീട്ടിലേക്ക് അവർ കയറിച്ചെന്നു.
"ഹാ.. ആരൊക്കെയാ ഇത്. ബരീൻ.."
താഹയുടെ ഉപ്പയാണ് അവരെ അകത്തേക്ക് വിളിച്ചത്.
താഹയുടെ ഉപ്പയാണ് അവരെ അകത്തേക്ക് വിളിച്ചത്.
മരുന്നുകളുടെ വല്ലാത്തൊരുഗന്ധം അവരുടെ മൂക്കിലേക്ക് തുളച്ചുകയറുന്നുണ്ടായിരുന്നു.
എവിടെയോ ഒരു മരണം പതുങ്ങിയിരിക്കുന്നത് പോലെ അവിടമാകെ ആകപ്പാടെ ഒരു ഇരുട്ട് വ്യാപിച്ചത് പോലെ ...
അകത്തെ കട്ടിലിൽ ചോരവറ്റിയ, മെലിഞ്ഞുണങ്ങിയ ഒരു രൂപം. കണ്ണുകൾ വെളുത്ത നിറത്തിൽ വിടർത്തി വച്ചിരിക്കുന്നു. താഹ തന്റെ പ്രിയപ്പെട്ട കൂട്ടുകാരെ ആ കഥ പറയാത്ത കണ്ണുകൾ കൊണ്ട് മാറി മാറി നോക്കി കാണുകയായിരുന്നു.
അകത്തെ കട്ടിലിൽ ചോരവറ്റിയ, മെലിഞ്ഞുണങ്ങിയ ഒരു രൂപം. കണ്ണുകൾ വെളുത്ത നിറത്തിൽ വിടർത്തി വച്ചിരിക്കുന്നു. താഹ തന്റെ പ്രിയപ്പെട്ട കൂട്ടുകാരെ ആ കഥ പറയാത്ത കണ്ണുകൾ കൊണ്ട് മാറി മാറി നോക്കി കാണുകയായിരുന്നു.
" ഒന്നുമില്ലെടാ.. നിനക്ക് ഒന്നുമില്ല. നീ ഞങ്ങളുടെ പഴയ താഹയായി വരും. ആ സുന്ദരനായ താഹ. ചിരിക്കുന്ന, എപ്പോഴും ഞങ്ങളെ ഉപദേശിക്കുന്ന താഹ. ഞങ്ങൾക്ക് വേണം നിന്നെ അതിനാടാ ഞങ്ങള് വന്നത് " .ജോബി നിറഞ്ഞ കണ്ണുകൾ മറച്ചു പിടിച്ച് താഹ യെ ഇറുകെ പുണർന്നു.
നോക്കെടാ.. ആ പണം വിനു വീണ്ടും തുറന്നു പിടിച്ചു അവന് നേരെ .
താഹയുടെ ചുണ്ടുകൾ വിറച്ചു.
"ഇത്... നിങ്ങളുടെ..." അത്രയേ അവന് ചോദിക്കാൻ കഴിഞ്ഞുള്ളൂ...
"ഇത് ആ പണമല്ല. ഇത് വേറെയാടാ..." നവാസ് വിനുവിനോട് പണം വാങ്ങി വേഗം കവറിലിട്ടു. "ഞങ്ങളിത് നിന്റെ ഉപ്പാനെ ഏല്പ്പിക്കട്ടെ ".
മുറിവിട്ട് ഇറങ്ങുമ്പോ ജോബി ചോദിക്കുന്നുണ്ടായിരുന്നു. "എടാ നാല് മാസം കൊണ്ട് അവനെന്ത് കോലമാടാ .... കണ്ടിട്ട് സഹിക്കുന്നില്ല."
"സയ്ദാലിക്ക.". നവാസ് താഹയുടെ ഉപ്പയുടെ നേരെ ആ പണം നീട്ടി പിടിച്ചു വിളിച്ചു.
"എന്തായിത്?
" ഇത് താഹയുടെ ഓപ്പറേഷനുള്ള കാഷാ.. അവന്റെ ഓപ്പറേഷൻ പെട്ടെന്ന് നടത്തണം. മരുന്നു കൊണ്ട് മാറില്ല. ആറ് മാസത്തിനുള്ളിൽ ഓപ്പറേഷൻ നടത്തിയാ മാറുമെന്ന് അന്നേ ഡോക്ടർ പറഞ്ഞില്ലേ.. ഇപ്പോ ചെയ്താ മതി. ഇതു വാങ്ങണം."
"ഓപ്പറേഷൻ നടത്തുന്നുണ്ട് ഞമ്മക്ക തിന് പണം ബേറെ ശരിയാവ്ന്ന്ണ്ട്,,, ഇത് നവാസിന്റെ പണമാണോ.. "
"അല്ല സയ്ദാലിക്ക ,ഞങ്ങളെ മൂന്ന് പേരുടേയും കൂടിയാ... ഞങ്ങളുടെ ജീവനാ "
ന്നാ.. ബേണ്ട നവാസേ... ഹലാലയ പണം കൊണ്ടേ ന്റെ മോന്റെ സൂക്കേട് മാറൂ.. ഇത് എബിടുന്ന്, എങ്ങനെ ബന്ന കാശാ ന്ന് മ്മക്ക് എങ്ങനെ പറയാം പറ്റും, അതോണ്ട് ബേണ്ട, ഇങ്ങള് കൊണ്ടോയ്ക്കോളീം..."
"സയ്ദാലീക്കാ.... നിങ്ങള് താഹയുടെ ഉപ്പ തന്നെയാണോ ,എന്തായീ പറയുന്നേ"
"എന്താടാ.. എന്താ പറഞ്ഞത് എനിക്കൊന്നും മനസിലായില്ല " .വിനുവും ,ജോബിയും പരസ്പരം നോക്കി നില്പ്പുണ്ടായിരുന്നു.
"എടാ ... ഈ പണം വേണ്ടെന്ന്, ഇത് ഹലാലല്ല പോലും .നവാസ് ആകെ വിറയ്ക്കുന്നുണ്ടായിരുന്നു. നമ്മള് കട്ടും, മോഷ്ടിച്ചും കൊണ്ടു വരുവാന്ന് " .
"അയ്യോ.... ഈശ്വരാ.. " വിനു ഉറക്കെ വിളിച്ചു പോയി.
"അയ്യോ.... ഈശ്വരാ.. " വിനു ഉറക്കെ വിളിച്ചു പോയി.
"എന്നു ഞമ്മള് പറഞ്ഞില്ല നവാസേ..ന്നാലും അമുസ്ലീംമിന്റെ പണം ഇബട ബേണ്ടാ.. നവാസിന്റെ പണോണ്ടോ ഇതില്ല്...? അത് ബേണേ തന്നേ. സയ്ദാലിക്കാന്റെ മുഖത്തൂറി വന്ന കനത്തിന് എന്തെല്ലാമോ നിറങ്ങൾ ഉണ്ടായിരുന്നു.
" നിങ്ങള് ഇതീന്ന് എന്ത് നോക്കിയാ എന്റെ പണം എടുക്കും നിറം നോക്കിയോ.. ഇതു ഞങ്ങളുടെ ചോരയാ, ജീവനാ, ഹൃദയമാ വർണ്ണവിവേചനമില്ലാത്ത, നാനാ ഭാഷയും, നാനാ വേഷവും കൂടിച്ചേർന്നവരുടെ. നവാസ് പൊട്ടിത്തെറിച്ചു കൊണ്ട് അയാളുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി പണം വാരിക്കെട്ടി .വെളിയിലേക്കിറങ്ങി.
"ഞാനും ഒരു ഇസ്ലാമാ സയ്ദാലിക്കാ... നിങ്ങളെപ്പോലുള്ളവരാ എല്ലാ നാശത്തിനും ഹേതുവാകുന്നത്. "
നവാസിന്റെ കണ്ണുകൾ നിറയുന്നത് അയാൾ കണ്ടെങ്കിലും ആ മുഖത്തെ കനത്തിന് ഒരു മങ്ങലും വന്നിട്ടില്ലായിരുന്നു.
നവാസിന്റെ കണ്ണുകൾ നിറയുന്നത് അയാൾ കണ്ടെങ്കിലും ആ മുഖത്തെ കനത്തിന് ഒരു മങ്ങലും വന്നിട്ടില്ലായിരുന്നു.
താഹയുടെ മുറിയിലേക്ക് അവർ ഒരിക്കൽ കൂടി കയറി. അവന്റെ രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ തുരുതുരെ വീണുക്കൊണ്ടിരിക്കുകയായിരുന്നു.
നവാസും, വിനുവും, ജോബിയും താഹയുടെ കാലിൽ വീണ് പൊട്ടിക്കരഞ്ഞു.
" ഞങ്ങളുടെ പണം വേണ്ടെങ്കിൽ വേണ്ടെടാ..... നിന്നെ മതി ഞങ്ങക്ക്. നീ വന്നാ മതി .പിന്നീടവിടെ നില്ക്കാൻ അവർ പ്രാപ്തരല്ലായിരുന്നു.
" ഞങ്ങളുടെ പണം വേണ്ടെങ്കിൽ വേണ്ടെടാ..... നിന്നെ മതി ഞങ്ങക്ക്. നീ വന്നാ മതി .പിന്നീടവിടെ നില്ക്കാൻ അവർ പ്രാപ്തരല്ലായിരുന്നു.
ഹൃദയം മുറിഞ്ഞ് പോയ മൂന്ന് സൗഹൃദങ്ങളെ തേടി രണ്ടാംനാൾ ഒരു ഫോൺകാൾ വന്നു.
ഓപ്പറേഷൻ നിശ്ചയിച്ച ദിവസം അതിനു കാത്ത് നില്ക്കാതെ അവരുടെ താഹ മറ്റൊരു ലോകം തേടി പോയെന്ന്.
ഇന്നും
ബാംഗ്ലൂർ നഗരം ആ സൗഹൃദങ്ങൾക്ക് മുൻപിൽ ജജീർണ്ണിച്ചു നില്പുണ്ട്.
ബാംഗ്ലൂർ നഗരം ആ സൗഹൃദങ്ങൾക്ക് മുൻപിൽ ജജീർണ്ണിച്ചു നില്പുണ്ട്.
ശുഭം!
ഷംസീറ ഷമീർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക