Slider

വഴിത്താര

0
പോവണം ഒരിക്കൽ കൂടി ആ വഴിത്താരയിലൂടെ....
നീ നടന്ന വഴികളിലൂടെ
നിന്റെ ഓർമ്മകളെയും നെഞ്ചേറ്റി ...
നടക്കണം ആ അമ്പല വഴികളിലൂടെ ....
എനിക്കായി നീ കാത്തു നിന്ന ആൽമരചോട്ടിൽ
ഒരു നിമിഷം നിന്നെ ഓർത്തൊന്ന് നിൽക്കണം...
ദീപാരധനയിൽ കയ്യിൽ വീഴുന്ന
തീർത്ഥത്തിൽ, ഇലച്ചീന്തിലെ ചന്ദനത്തിൽ തിരയണം എനിക്ക് നിന്നോർമ്മകളെ...
ഒടുവിൽ നീ എനിക്കിന്ന് വെറുമൊരു ഓർമ്മയാണെന്ന തിരിച്ചറിവിൽ
മടങ്ങേണം എന്നിലേക്ക്,
എന്റെ ലോകത്തേക്ക്...💝
✍ സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo