
ചില ദിവസങ്ങളിൽ നിനച്ചിരിക്കാതെ ചില വ്യക്തികൾ നമുക്കു മുന്നിലൂടെ കടന്നു പോകും..നന്മയുടെ മുഖമുള്ള അവർ ഒരു നിമിഷമെങ്കിലും മനസ്സിലൊന്നു തടയും. നിറഞ്ഞ മനസ്സോടെ അവരെ നോക്കി ചിരിക്കാൻ നമുക്കാവും ഞാനുമിന്ന് കണ്ടു ഒരു നന്മ മുഖം..
അനിയത്തി ക്കൊപ്പം ചില ആവശ്യങ്ങൾക്കായി പോയിട്ടുള്ള മടക്കയാത്രയിൽ ബസ്സിൽ കയറുമ്പോൾ നല്ല മഴയുണ്ടായിരുന്നു.സീറ്റുകൾ എല്ലാം ഏകദേശം നിറഞ്ഞിരുന്നു.കുറച്ചു പിന്നിലായി അനിയത്തി ക്ക് ഒരു സീറ്റ് കിട്ടി.
മുന്നിൽ ഒരു സീറ്റിൽ ഒരു മുത്തശ്ശി ഇരിക്കുന്നു. കയ്യിലൊരു ഊന്നു വടിയും പ്ളാസ്റ്റിക് കവറും ഉണ്ട്. വിൻഡോ യിലൂടെ വെള്ളം വീണ് സീറ്റ് നനഞ്ഞതിനാൽ തെല്ല് മാറിയാണ് ഇരിപ്പ്.
“ഇവിടെ ഇരിക്കമായിരുന്നു. പക്ഷെ, നനഞ്ഞല്ലോ കുഞ്ഞേ..”എന്നെ നോക്കി മുത്തശ്ശി പറഞ്ഞു.
കയ്യിലിരുന്ന ടൗവൽ എടുത്ത് സീറ്റ് തുടച്ച് “സരമില്ലമ്മേ” എന്ന് പറഞ്ഞു ഞാനും അവിടെ ഇരുന്നു.നല്ല ക്ഷീണം തോന്നിയതിനാൽ അതൊന്നും സാരമാക്കിയില്ല എന്നതാണ് സത്യം.
കയ്യിലിരുന്ന ടൗവൽ എടുത്ത് സീറ്റ് തുടച്ച് “സരമില്ലമ്മേ” എന്ന് പറഞ്ഞു ഞാനും അവിടെ ഇരുന്നു.നല്ല ക്ഷീണം തോന്നിയതിനാൽ അതൊന്നും സാരമാക്കിയില്ല എന്നതാണ് സത്യം.
മുൻപരിചയമില്ലെങ്കിലും സ്നേഹമൂറിയ ചിരിയോടെ മുത്തശ്ശി എന്നെ നോക്കി..ബസ് നീങ്ങിത്തുടങ്ങിയപ്പോൾ കണ്ടക്ടർ ടിക്കറ്റിനായി വന്നു.പേഴ്സും പൈസയും എല്ലാം അനിയത്തിയുടെ കയ്യിലായിരുന്നതിനാൽ അവൾ എന്റെ ടിക്കറ്റ് എടുത്തു.
മുത്തശ്ശിയോട് കണ്ടക്ടർ “എവിടേക്കാ അമ്മേ” എന്ന് ചോദിച്ചപ്പോൾ തൊട്ടു മുന്നിലുരുന്ന സ്ത്രീയുടെ തോളിൽ തട്ടി മുത്തശ്ശി ചോദിച്ചു”നിന്റെ കയ്യിൽ പൈസയുണ്ടോ മോളെ” എന്ന്.
ആ സ്ത്രീ മുത്തശ്ശി യുടെ പരിചയാക്കാരിയോ അയൽക്കാരിയോ ആകുമെന്ന് ഞാൻ ഊഹിച്ചു.
“അയ്യോ ..അമ്മയുടെ കയ്യിൽ പൈസയൊന്നും ഇല്ലേ..” എന്ന അവരുടെ ചോദ്യത്തിൽ തെല്ല് ജാള്യത യോടെ “ഇല്ല” എന്നായിരുന്നു മുത്തശ്ശിയുടെ മറുപടി.കണ്ടക്ടർ ദേഷ്യപ്പെടും എന്നെനിക്ക് തോന്നി.
എന്റെ നെഞ്ചൊന്നു പിടഞ്ഞു.പൈസ അനിയത്തിയുടെ കയ്യിലാണ്.ഞാൻ വേഗം അനിയത്തിയെ തിരിഞ്ഞു നോക്കിക്കൊണ്ട് “മുത്തശ്ശിക്ക് എവിടെയാ ഇറങ്ങേണ്ടത് “ എന്ന് ചോദിച്ചു.
പെട്ടന്ന് കണ്ടക്ടർ മുത്തശ്ശിയുടെ തോളിൽ തൊട്ട് “ഇതൊന്നും വല്യ കാര്യമല്ല അമ്മേ” എന്ന് പറഞ്ഞ് അടുത്തയാൾക്ക് ടിക്കറ്റ് കൊടുക്കുന്ന ജോലിയിൽ മുഴുകി.
നന്മയുടെ ഉറവ വറ്റാത്ത ഇത്തരം മുഖങ്ങൾ വളരെ വിരളമാണ്.
ബഹുമാനപൂർവ്വം ആ സഹോദരനെ നോക്കിയപ്പോൾ അറിയാതെ എന്റെ കണ്ണും ഒന്നു നിറഞ്ഞു..
ഇറങ്ങാൻ നേരം കൈപിടിച്ചു ഇറങ്ങാൻ സഹായിച്ചപ്പോൾ എനിക്കും കിട്ടി മുത്തശ്ശിച്ചിരിയായി തെല്ലനുഗ്രഹം..
ബഹുമാനപൂർവ്വം ആ സഹോദരനെ നോക്കിയപ്പോൾ അറിയാതെ എന്റെ കണ്ണും ഒന്നു നിറഞ്ഞു..
ഇറങ്ങാൻ നേരം കൈപിടിച്ചു ഇറങ്ങാൻ സഹായിച്ചപ്പോൾ എനിക്കും കിട്ടി മുത്തശ്ശിച്ചിരിയായി തെല്ലനുഗ്രഹം..
രമ്യ രതീഷ്
1/7/2017
1/7/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക