
അവൾ' അന്നെന്നോട് പറഞ്ഞത് ഇരുപതാം തീയതി വരെ കാത്തിരിക്കണമെന്നാണ്.
വായനശാലയിൽ ഉണ്ടാകുമെന്നും കൂടെ വരാമെന്നും അവൾ പറഞ്ഞു.
അതിയായ സന്തോഷത്തിൽ ഞാനും ദിവസങ്ങൾ തള്ളി നീക്കി.
എന്നാൽ ഇരുപതാം തീയതി അവളെ കാണാൻ കഴിഞ്ഞില്ല.
എന്നാൽ ഇരുപതാം തീയതി അവളെ കാണാൻ കഴിഞ്ഞില്ല.
നിരാശയോട് കൂടി പിന്തിരിഞ്ഞെങ്കിലും ഒരു സന്ദേശം എനിക്ക് കിട്ടി. വലിയ പ്രയാസത്തിലാണ് മുപ്പതാം തീയതി ഞാൻ എന്തായാലും എത്തുമെന്ന്.
ചെറിയ ഒരു ഭയമുണ്ടായിരുന്നെങ്കിലും കാത്തിരിപ്പിനൊരു നോവുള്ള സുഖമുള്ളതിനാൽ അക്ഷമയോട് കൂടി കാത്തിരുന്നു.
ആറ്റു നോറ്റ് കാത്തിരുന്ന എന്നെ അവൾ വീണ്ടും നിരാശയാക്കി.അവൾ വന്നില്ല.
എന്തെങ്കിലും ബുദ്ധിമുട്ടുകൾ സംഭവിച്ചിരിക്കാം, എന്ന് സ്വയം ആശ്വാസം കൊണ്ടു. കാരണം അവൾക്കു വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയാറാണ്.
അവളൊരു ഉപകാരികൂടിയാണ്. അതു കൊണ്ട് തന്നെ അവളോടുള്ള മുഹബ്ബത്ത് വിവരണാതീതമാണ്.
എന്റെ വീട്ടുകാരിയെ പ്രായം തളർത്തി നിറം മങ്ങി പഴകിക്കീറിയ പുസ്തകത്താളായി മാറിയിരിക്കുന്നു.
അതു കൊണ്ട് തന്നെ എന്റെ യൗവ്വനത്തിന്റെ അവസാന ഘട്ടത്തിൽ പുതിയൊരെണ്ണം കൈക്കലാക്കാനുള്ള അതിയായ മോഹമുണ്ടല്ലൊ അത് സ്വന്തമായാലെ അടങ്ങൂ.
നീ ഉടനെത്തന്നെ എന്നിൽ അണയുമെന്ന പ്രതീക്ഷയോടെ മുന്നൂറ്റി എമ്പത്തി ആറാം റേഷൻ കാർഡിനു വേണ്ടി,,,,,,,,,,,
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക