Slider

മകളേ

0
Image may contain: 1 person, outdoor

മകളേ നി ഉറങ്ങുന്നത് കാണുമ്പോൾ
ഹൃദയത്തിൻ്റെ ഒരു തുണ്ട് അടർന്ന്
താഴെ കിടക്കുകയാണെന്നു തോന്നും.
നിന്നെ നോക്കി നിൽക്കുമ്പോൾ
‌ഞാൻ എന്തൊക്കെയോ ഓർത്തു പോവുന്നു.
മാനത്തെ ഒരമ്പിളിത്തുണ്ട് ഇവിടെ
ഈ കട്ടിലിൽ ഉറങ്ങുന്നു
പൂക്കളെ സ്വപ്നം കണ്ട് നീ ചിരിക്കുമ്പോൾ
കൗതുകത്തോടെയും വിസ്മയത്തോടെയും
ഞാനറിയുന്നു മാതൃത്വമെന്തെന്ന്.
സുഖമുള്ള വേദനകൾ നിൻ്റെ ചെറുചലനങ്ങളിലൂടെ
എന്നെ പഠിപ്പിച്ചത് നീയാണല്ലോ.
നീ സമ്മാനിച്ച സന്തോഷങ്ങളിൽ ഞാനൊരു രാജകുമാരിയായ് മാറുകയായിരുന്നു.
നീ വരുന്നതിൻ്റെ ആദ്യ ലക്ഷണ നാളുകളിൽ
എല്ലാവരുംസ്നേഹം കൊണ്ടു മൂടിയതും
ചെറുചലനങ്ങൾക്കു പോലും ലക്ഷ്മണരേഖ വരച്ചതും വീണ്ടും എന്നെ പഴയ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയിരുന്നു.
നീ ഉള്ളിലുള്ളപ്പോൾ നിൻ്റെ ഓരോ മിടിപ്പിലും ഞാനനുഭവിച്ച നിർവൃതികൾ
നിന്നെ കുറിച്ചുള്ള വേവലാതികൾ
നിന്നെ അച്ഛൻ്റെ കൈയിൽ കൊടുക്കാനുള്ള അക്ഷമ ഒക്കെയും ഓർത്തു പോകുന്നു.
ചിലപ്പോൾ മിനിറ്റുകളോളം നീ ഇളകാതിരിക്കുമ്പോൾ എൻ്റെ ഹൃദയം വേഗത്തിൽ മിടിച്ചിരുന്നു മനസ്സിൽ ഭയം വളരുമ്പോഴെക്കും ഒന്നു കാലുകൊണ്ട് നീട്ടി എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതും നീ തന്നെയായിരുന്നു കുറുമ്പി.
ഉടലുചീന്തുന്ന വേദനയൊരുക്കങ്ങളിൽ
ഇനിയെന്തെന്നറിയാതെ ഞാൻ പേടിക്കുമ്പോൾ സ്വപ്നത്തിൽ നിൻ്റെ കുഞ്ഞു ചിരിയുമായ് വന്ന് ആശ്വസിപ്പിച്ചതും നീയായിരുന്നു.
ബോധാവബോധങ്ങൾക്കിടയിൽ മൂടൽ കാഴ്‌ചകളിലെപ്പോഴോ അകലെ നിന്നെന്നവണ്ണം കേട്ട കരച്ചിലും ഒഴിഞ്ഞ വയറും ഒരു കാളൽ സൃഷ്ടിക്കുന്നുണ്ടിപ്പോഴും.
എല്ലാം മറക്കാനൊരറ്റമൂലിയായ്
അമ്മയുടെചൂരും പേരും നൽകിയതും
നീ തന്നെയാണല്ലോ.....
ബാബു.
3/7/17.
With Resmi Anuraj.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo