Slider

പാവം ദൈവം !!

0
പാവം ദൈവം !!
****
എവിടെ പോണ് കുളിച്ചൊരുങി..?
"അമ്പലത്തില്.."
"ഡീ...നിനക്ക് വല്ല വിവരോം ണ്ടാ..
നിന്റെ ഉള്ളിലുണ്ട് ദൈവം., അല്ലാതെ നീ കാണാൻ പോകുന്ന ശിലയിലൊന്നുമല്ല.."
"ഓ...അറിയാന്നേ...എന്നാലും വിശ്വാസത്തിനു മുകളിൽ ഈ തിയറിയൊന്നും വിലപ്പോവില്ലെന്നേ..."
"..ന്ത് വിശ്വാസം...നീ നിൽക്ക് നിനക്ക് ഞാൻ വിശദീകരിച്ചു തരാം"
"എഡോ മനുഷ്യാ…
അമ്പലത്തിലേ നല്ല ശർക്കരേം ,പാലും, മുന്തിരീം, പഴവും, അവലൊക്കെയിട്ട് ഇളക്കിയ പ്രസാദം കിട്ടും ....ഞാനത് തിന്നാനാ പോണത്...
എന്റെ ദൈവം എന്റെ ഉള്ളിലല്ല,
ഈ നിൽക്കുന്ന അവിശ്വാസിയായ നിങളാണെന്റെ ദൈവം..."
"ങേ..അത് പറ്റൂല...ഞാൻ അവിശ്വാസിയാ എനിക്ക് ദൈവമാകണ്ട,.."
"മണ്ടൻ ഭർത്താവേ, നീ എനിക്ക് ദൈവം..
നിനക്ക് നീ ദൈവമാകണ്ട...!
മാറ് വഴീന്ന്......
പ്രസാദം കൊടുത്ത് തൊടങ്യാ ന്തോ..?"
"ഡീ...വരമ്പം എനിക്കും കൊണ്ട് വരോ..
ശർക്കരേം പാലും......"
"ആകെ ഇച്ചിരിയാ കിട്ടണത്..അപ്പഴാ..."
എന്നാലും അവൾ പറഞ്ഞു..
"പല്ല് തേച്ചിരി…പ്പ കൊണ്ടരാട്ടാ.."

SyamVarkkala, 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo