Slider

മരണം

0
Image may contain: 1 person, sitting and beard


ഈ മരണം കണ്ണിൽ തട്ടി നിൽക്കുന്ന ഒരു അവസ്ഥയുണ്ട്... എല്ലാവർക്കും എന്തെങ്കിലുമൊക്കെ സർപ്രൈസ് ഒരുക്കി മറ്റുള്ളവരെ സന്തോഷിപ്പിച്ച് ജീവിതം ആഘോഷിച്ചവൻ, അങ്ങനെ ഒരു സർപ്രൈസ് പോലെ ആരോടും പറയാതെ ആ ജീവിതത്തോട് വിട പറയാൻ നിൽക്കുന്ന ഒരവസ്ഥ.. നിറഞ്ഞു നിൽക്കുന്ന മിഴികളിലൂടെ ഒരു മങ്ങിയ കാഴ്ചയായി ചുറ്റുമുള്ളതൊക്കെ കാണാം.. കുറച്ച് നിമിഷങ്ങൾ കൊണ്ട് ഓർമ്മവെച്ച നാൾ മുതലുള്ള എല്ലാം ഒരു മിന്നായം പോലെ മനസ്സിൽ അങ്ങനെ കാണാം.. ചെയ്തതും ചെയ്യാൻ കൊതിച്ചതുമായ കാര്യങ്ങൾ.. ബാക്കിയായി പോയ മോഹങ്ങൾ.. സ്വപ്നങ്ങൾ.. എത്രയോ മുഖങ്ങൾ.. അതിൽ ഒരല്പം ആർദ്രതയോടെ വീണ്ടും വീണ്ടും തെളിയുന്ന ചില മുഖങ്ങളുണ്ട്... ഞാൻ ഒരുപാട് സ്നേഹിച്ച, എന്നെ ഒരുപാട് സ്നേഹിച്ച ചിരിക്കുന്ന കുറച്ച് മുഖങ്ങൾ.. എത്രയൊക്കെ സ്നേഹിച്ചവർ ആണെങ്കിലും ഈ ഒരവസ്ഥയിൽ ആ മുഖങ്ങൾ മറന്നേക്കണം.. കാരണം മരണം എന്ന സത്യത്തെ പുൽകാൻ കൊതിക്കുന്ന എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് ആ മുഖങ്ങളാണ്.‌. മനസ്സ് കൊണ്ട് ഇവരെയൊക്കെ ഒന്ന് ചേർത്ത് പിടിച്ച് യാത്ര പറയണം.. തനിയെ പോകേണ്ട യാത്ര ആയതിനാൽ കൂടെ കൂട്ടാൻ പറ്റാത്തതിനു ക്ഷമ ചോദിക്കണം... ഈ ചിന്തകൾക്കിടയിൽ ഒരുപക്ഷേ വേറൊരു കാര്യം കടന്നു വന്നു.. അത് പറയാൻ മറന്നു.. സ്വന്തം വീട്ടിൽ നിന്നും ഒരുപിടി അന്നത്തിനായി കൊതിച്ചു പോയി ഞാൻ.. ഇല്ല.. പാടില്ലെന്ന് എനിക്കറിയാം.. ഇനി എനിക്കതിനു അവകാശമില്ല‌‌‌.. ഇനി എനിക്കുള്ള അന്നത്തിന്റെ അവകാശം എല്ലാവരും ആട്ടിപ്പായിച്ച ആ പാവം കാകനുള്ളതാണ്.. എന്റെ ബലിച്ചോറുണ്ട് അവന്റെ വിശപ്പകറ്റിയാൽ മാത്രമേ ഈ യാത്ര പൂർത്തിയാവുള്ളൂ എന്നാണ് പറഞ്ഞു കേട്ടത്.. സന്തോഷമേയുള്ളൂ... പലരുടെയും വിശ്വാസം കാരണം ആണെങ്കിലും എന്റെ മരണം നിമിത്തം ആ മിണ്ടാപ്രാണികൾക്ക് വിശപ്പ് അടങ്ങുമെങ്കിൽ അതിൽ എനിക്ക് സന്തോഷമേയുള്ളൂ.. ഏറ്റവുമൊടുവിൽ ആ ഒരു നന്മയെങ്കിലും ബാക്കിയാവട്ടെ.. എഴുതി സമയം പോയത് അറിഞ്ഞില്ല... അപ്പൊ ശരി‌.. കൂട്ടിക്കൊണ്ടു പോകാൻ അവൾ വന്നു.. മഴയേ... അല്ലെങ്കിലും അവൾ അങ്ങനെയാണ്... ഒരാവശ്യം വന്നാൽ വിളിക്കാതെ തന്നെ എനിക്ക് കൂട്ടായി എവിടുന്നെങ്കിലുമൊക്കെയായി എത്തും... അവളെയും ചേർത്തു പിടിച്ച് ഞാൻ പോവുകയാണ്..
വിട......
-Adarsh P Raj
ചുവരെഴുത്തുകൾ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo