Slider

ചട്ടീം കലോം '.

0

"വല്ലാത്ത നടുവേദന" ,ഹരിമീനുവിനെ നോക്കി ആത്മഗതം പറഞ്ഞു.
"ഇവൾ കേട്ട ഭാവമില്ലല്ലോ... ഹും.. സ്നേഹമില്ലാത്തവൾ.."
~അച്ഛാ ഹോം വർക്ക് ചെയ്യാനുണ്ട്..."
മൂത്ത മകൻ അപ്പു. "ഇല്ല മോനേ അച്ഛന് നടുവേദന.."
"എടീ... ഈ ഓയിന്റ്മെന്റൊന്നു പുരട്ടി തരുമോ?.
കേട്ടഭാവമില്ലാതെ മീനാക്ഷി അടുക്കളയിലേക്ക് പോയി.
ഹരി കട്ടിലിൽ കമിഴ്ന്നുകിടന്നു.. രണ്ടു കൈകൊണ്ടും മാറിമാറി നടുവിന്പുരട്ടി.
'ദുഷ്ടത്തി തിരിഞ്ഞു നോക്കിയില്ലല്ലോ..' മനസ്സിൽ പ്രാകി.
ഹരിയുടെമുഖം കൊട്ടപോലെയായി.
രാത്രിയിൽ ഇരുധ്രുവങ്ങളിലായ് കിടന്നു.
"നിങ്ങൾക്കെന്താ ഇത്ര പരിഭവം".
"ദുഷ്ടത്തീ ഇന്നലെ പെയിൻ ബാം പുരട്ടി തരാൻ പറഞ്ഞപ്പോൾ തിരിഞ്ഞു നോക്കിയില്ലല്ലോ"
*****************************
"മോൾക്ക് ആറുമാസമായില്ലേ മീനാക്ഷി, ഇനി നമുക്ക് വീട്ടുജോലിക്കാളു വേണ്ട.."
"കുടുംബ ബഡ്ജറ്റ് കുറച്ചല്ലേ പറ്റൂ.."
"സാരല്ല്യ.. ഹരിയേട്ടാ.. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.."
"ഹരിയേട്ടാ.. മോള് കരയണുണ്ട്.. ഒന്നു നോക്കണേ.."
"ഞാനീ പത്രം ഒന്നു വായിച്ചു തീർക്കട്ടെ മീനാക്ഷീ..".
"ഹരിയേട്ടാ.. ഭയങ്കര നടുവേദന.. ഈ ചൂടുവെള്ളമൊന്ന് ബാത്ത് റൂമിലെ ബക്കറ്റിലൊഴിക്കുമോ.."
"എന്റെ മീനാക്ഷി ഞാനീവാർത്തയൊന്ന് കാണട്ടെ..".
****************
"കൊടുത്താൽ കൊല്ലത്തും കിട്ടും ഇതൊക്കെ ഓർക്കുന്നുണ്ടോ ഹരിയേട്ടാ..."
'ഹോ.. ഇവൾ പറഞ്ഞത് ശരിയാണ്.. ഞാൻ തിരിഞ്ഞു നോക്കിയില്ലല്ലോ '. ഹരി ഓർത്തു.
"ഹും കിടക്ക് ഞാൻ പെയിൻ ബാം പുരട്ടിത്തരാം".
"നല്ല സുഖമുണ്ട് മീനാക്ഷീ.. ".
"ഉം.....സുഖം കിട്ടും ".
"സോറി.. മീനാക്ഷി.. ഹരി മീനാക്ഷിയെ ചേർത്ത് പിടിച്ചു...".
"ചട്ടീം കലോം ആകുമ്പം തട്ടീം മുട്ടീന്നീ രിക്കും ഹരിയേട്ടാ..".
മീനാക്ഷി ഹരിയുടെ കവിളിൽ മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു.
സജി വർഗീസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo