
വേദനയുടെ ശരശയ്യയിൽ പിടയുമ്പോഴും
ഞാനാഗ്രഹിച്ചതെന്താണെന്നു നീ ഗ്രഹിച്ചിരുന്നുവോ..?
ഞാനാഗ്രഹിച്ചതെന്താണെന്നു നീ ഗ്രഹിച്ചിരുന്നുവോ..?
എന്റെ കൈയിൽ കൈ ചേർത്തു വച്ചു
നീ ഇരുന്നതും നിന്റെ കണ്ണിൽ നിന്നുതിർന്ന
കണ്ണുനീരെന്നെ നനച്ചതും
ഞാനാഗ്രഹിച്ചിരുന്നുവെന്നു നീ അറിഞ്ഞിരുന്നുവോ..?
നീ ഇരുന്നതും നിന്റെ കണ്ണിൽ നിന്നുതിർന്ന
കണ്ണുനീരെന്നെ നനച്ചതും
ഞാനാഗ്രഹിച്ചിരുന്നുവെന്നു നീ അറിഞ്ഞിരുന്നുവോ..?
നിന്റെ കൈകൾ
എന്റെ മുടിയിഴകളെ തലോടുമ്പോൾ
ആ കൈകളിലെ തളർച്ച ഞാനറിഞ്ഞിരുന്നു
ഞാനില്ലാതാവുന്നതിനെ നീ അത്രമേൽ വെറുത്തിരുന്നുവെന്നും..
എന്റെ മുടിയിഴകളെ തലോടുമ്പോൾ
ആ കൈകളിലെ തളർച്ച ഞാനറിഞ്ഞിരുന്നു
ഞാനില്ലാതാവുന്നതിനെ നീ അത്രമേൽ വെറുത്തിരുന്നുവെന്നും..
മൗനങ്ങൾ ഘനീഭവിച്ചതും
ഹൃദയങ്ങൾ സംസാരിച്ചതും
ഞാനറിഞ്ഞിരുന്നു..
തിരിച്ചു പറയാനാവാതെ
നിന്നെ സമാധാനിപ്പിക്കാനാകാതെ
കണ്ണുനീർ ഒലിച്ചിറങ്ങിയതും
നിന്റെ വിറയാർന്ന കൈകൾ
കൊണ്ട് നീയത് തുടച്ചതും
എന്റെ നിസ്സഹായാവസ്ഥയിൽ
ഒന്നുമില്ല..ഞാനുണ്ട് കൂടെ എന്ന് പറഞ്ഞു
നീയെന്നെ പുണർന്നതും ഞാനറിഞ്ഞിരുന്നു..
ഹൃദയങ്ങൾ സംസാരിച്ചതും
ഞാനറിഞ്ഞിരുന്നു..
തിരിച്ചു പറയാനാവാതെ
നിന്നെ സമാധാനിപ്പിക്കാനാകാതെ
കണ്ണുനീർ ഒലിച്ചിറങ്ങിയതും
നിന്റെ വിറയാർന്ന കൈകൾ
കൊണ്ട് നീയത് തുടച്ചതും
എന്റെ നിസ്സഹായാവസ്ഥയിൽ
ഒന്നുമില്ല..ഞാനുണ്ട് കൂടെ എന്ന് പറഞ്ഞു
നീയെന്നെ പുണർന്നതും ഞാനറിഞ്ഞിരുന്നു..
എന്റെ ആയുസ്സ് ഇത്രയേയുള്ളന്നറിഞ്ഞിട്ടും
എന്നെ ചേർത്തുപിടിക്കാൻ ശ്രമിക്കല്ലേ
എന്ന് ഞാൻ പറയാൻ ശ്രമിച്ചത്
നീയെന്തേ അറിഞ്ഞില്ല.. ?
എന്നെ ചേർത്തുപിടിക്കാൻ ശ്രമിക്കല്ലേ
എന്ന് ഞാൻ പറയാൻ ശ്രമിച്ചത്
നീയെന്തേ അറിഞ്ഞില്ല.. ?
കരയരുതേ എന്നെന്റെ കണ്ണുകൾ
നിന്റെ കണ്ണുകളോടപേക്ഷിച്ചത്
എന്തേ നീ കേട്ടില്ലാ.. ?
നിന്റെ കണ്ണുകളോടപേക്ഷിച്ചത്
എന്തേ നീ കേട്ടില്ലാ.. ?
ഹൃദയത്തിൽ നിന്നെന്നെ പിഴുതുമാറ്റൂ
എന്നെന്റെ ഉള്ളം തേങ്ങിയത്
നീയെന്തേ അറിഞ്ഞില്ലാ.. ?
എന്നെന്റെ ഉള്ളം തേങ്ങിയത്
നീയെന്തേ അറിഞ്ഞില്ലാ.. ?
ഈ നിറഞ്ഞ കണ്ണുകൾ കാണാനാവാതെ എന്റെ കണ്ണുകൾ ഇറുക്കിയടച്ചു
ഞാൻ പോകുന്നു..
ഞാൻ പോകുന്നു..
ഞാനവിടെ കാത്തു നില്ക്കാം
നിന്റെ ചിരിക്കുന്ന മുഖവുമായി നീ വരുമ്പോൾ നിന്നെ എതിരേൽക്കാൻ..
നിന്റെ ചിരിക്കുന്ന മുഖവുമായി നീ വരുമ്പോൾ നിന്നെ എതിരേൽക്കാൻ..
**ജെയ്‌നി സ്റ്റീഫൻ**
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക