Slider

ഈ കഥയിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരാണ്

0

രാവിലെ പതിവ് കുശലാന്വേഷണ ത്തിനായി അനിയനെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് ഓർത്തത് ബാലൻസ് ഇല്ല ചേട്ടന്റെ പുതിയ ഫോണിൽ ജിയോസിം ആണ് കാശ് ലാഭം നമ്പർ ഡയൽ ചെയ്തു
"ഹലോ'' ഞാൻ
"ഹലോ ജൂബിആണോ?" അനിയൻ
" ജൂബിയോ? ഇതാരപ്പാ. നമ്പർ തെറ്റിയോ?
"ഹലോ ജൂബി" എന്താ മധുരം ശബ്ദത്തിന്
" ജൂബിമാങ്ങാത്തൊലി ആരാടാ അവള് ?" ഞാൻ ഉത്തരവാദിത്വമു ള്ള ഒരു ചേച്ചി യുടെ പൂർണ്ണ രൂപം കൈക്കൊണ്ടു.
" ഹ ഹ ഹചേച്ചിയാരുന്നോ? "
" ഹ ഹ ഹ വേണ്ട ആരാടാ ജൂബി" ഫേയ്സ്ബുക്കോ? വാട്സ് അപ്പോ ?"
"ഫേസ് ബുക്കാ പക്ഷെ എന്റെയല്ല. കൂട്ടുകാരന്റെ യാ" ഞാൻ 10 മിനിട്ട് കഴിഞ്ഞ് വിളിക്കാം
പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ അവൻ വിളിച്ചില്ല അമ്മ വിളിച്ചു. അമ്മയോട് വിവരം പറഞ്ഞു
"മോളെ, നിന്റെ കൂടെ പഠിച്ച ബൈജു വില്ലേ ആ കൊച്ചൻ സ്നേഹിക്കുന്ന പെങ്കൊച്ചാ ഈ ജൂബി വീട്ടിലറിഞ്ഞ് വലിയ പ്രശ്നമാ-അതാ ഇവന്റെ മൊബൈലിലേക്ക് വിളിക്കുന്നത്. "
"ഇവനെന്തിനാ ഇതിലൊക്കെ ഇടപെടുന്നത്?" ഞാൻ നീരസത്തോടെ ചോദിച്ചു.
"ആ കൊച്ചിന് വേറെ കല്യാണം ഒക്കെ ആലോചിക്കുവാ വീട്ടുകാര് ,ഞാൻ പറഞ്ഞു "മോളെ നമ്മള് സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ യാ കല്യാണം കഴിക്കണ്ടതെന്ന് "
"
ഈ ഡയലോഗ്സിറ്റ്വേഷന് മാച്ചല്ലല്ലോ? ഇത് തേന്മാവിൻ കൊമ്പത്തില് നെടുമുടി പറയുന്നതല്ലേ ?"
"അല്ലാതെ പിന്നെ?Script എഴുതാൻ എനിക്കറിയാമോ ഒന്ന് പോ പെണ്ണെ .ആ ആ കൊച്ചി പ്പോ വീട്ടുതടങ്കലിലാ.രജിസ്ടർമാര്യേജിനുള്ള കാര്യങ്ങളെല്ലാം റഡിയാ .ഇന്ന് എങ്ങനെയും പുറത്തു വന്നാലേ പറ്റൂ "
അമ്മയുടെ ഉത്തരവാദിത്വം കണ്ട് എന്റെ കണ്ണ് തള്ളി.
" പുലിവാലാകുമേ പോലീസ്, കേസ്, സാക്ഷി പറയേണ്ടി വരും "
ഞാൻ മുന്നറിയിപ്പ് കൊടുത്തു.
" രജിസ്ട്രർ ചെയ്തു കഴിഞ്ഞാൽ പിന്നെ എന്ത് കേസ്? പ്രേമിക്കുന്നവര് ഒന്നിക്കട്ടെ.അതിന് നമ്മളെക്കൊണ്ട് കഴിയുന്ന സഹായം ചെയ്ത് കൊടുക്കുക."
" അപ്പോ ഇന്ന് നടക്കുമോ?" എന്റെ ചോദ്യത്തിനുള്ള മറുപടിയായി
ലാസ്റ്റ് പഞ്ച് ഡയലോഗ് വന്നു
" ഇത് നീ ഫേസ് ബുക്കിലെഴുതുമെന്ന് എനിക്കറിയാം ക്ലൈമാക്സ് ആയിട്ടില്ല. വൈകിട്ട് പറയാം"
ഞാൻ പ്ലിംഗ്
ഈ അമ്മയാണ് പണ്ടെന്റെ കൂട്ടുകാരി ഷാർലറ്റിന്റെ ദിവ്യപ്രണയം പുഷ്പം പോലെ പൊളിച്ചടുക്കിയത്.
ഈ അമ്മയാണ് അനിയനൊരു കുഞ്ഞു ലൈൻ ഉണ്ടെന്ന് റിഞ്ഞ് ഒരു കുറ്റിച്ചൂൽ തീരും വരെ അവനെ തല്ലിയത്
ഈ അമ്മയാണ് ഈയിടെ വീട്ടിൽ ചെന്നപ്പോൾ ഡിഗ്രി കാലഘട്ടത്തിൽ എനിക്കാരോ അയച്ച പ്രണയ ലേഖനങ്ങൾ തന്നിട്ട് "ഇതെങ്ങാൻ അന്ന് നീ വായിച്ചിരുന്നേൽ പ്രേമിച്ചേനെ. എന്താ സാഹിത്യം" എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചത്.
കാലം പോയ പോക്കെ

By: Ammu santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo