കല്യാണം കഴിഞ്ഞു കുട്ടിയും കെട്ട്യോനും അടിച്ചുപൊളിച്ചു നടക്കുന്ന കാലം..
അച്ഛൻ കൊണ്ടത്തന്ന ചെക്കൻ ആയതിനാൽ മൂപ്പരുടെ ഇഷ്ടങ്ങളൊന്നും കുട്ടിക്ക് വല്യ പിടിയില്ല..വിരുന്നു പോക്കും ടൂറു പോക്കുമൊക്കെയായി ഹണിമൂൺ അടിച്ചുപൊളിച്ചു ആഘോഷിച്ചു നടക്കുന്നതിനിടയിൽ ആണ് കെട്ട്യോന്റെ ഒരു വൃത്തികെട്ട സ്വഭാവം കുട്ടി കണ്ടുപിടിച്ചത്..

സ്വന്തം വീട്ടിൽ ആണേൽ മൂപ്പർക്ക് രാവിലെ കഴിക്കാൻ കാപ്പിയും പലഹാരവും ഒന്നും വേണന്നില്ല..പഴങ്കഞ്ഞി ആണ് പഥ്യം..
'അമ്മ കൈകൊണ്ടു തിരുമ്മിയെടുക്കുന്ന കാന്താരിയും കുഞ്ഞുള്ളിയും പുളിയും ഉപ്പും വെളിച്ചെണ്ണയും ചേർന്നൊരു സൈഡ് ഡിഷും ഉണ്ടാവും..അതും നല്ല എരിവോടെ വേണം..അതൊക്കെ കുട്ടിക്കും ഇഷ്ടാണ് പക്ഷെ അടുത്ത നിർബന്ധം.. അത് കുട്ടിക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു

ഒണക്ക മുള്ളൻ (ഒണക്ക മീൻ)
നല്ല കനലിൽ ചുട്ടെടുത്തു അതും
കഞ്ഞിയിലേക്ക് പൊടിച്ചിടും..
അത് മാത്രം കുട്ടിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല..കാരണം
അതിന്റെ നാറ്റം തന്നെ.നാറ്റം സഹിക്കാൻ വയ്യാതെ അമ്മ മകന് കഞ്ഞി
എടുക്കുമ്പോൾ പല ദിവസങ്ങളിലും കുട്ടി പുറത്തുചാടാറാണ് പതിവ്..അതും പറഞ്ഞു പതിവായി കുട്ടി കെട്ട്യോനെ കിട്ടിയ ചാൻസിലൊക്കെ കളിയാക്കി സന്തോഷിക്കുകയും ചെയ്തിരുന്നു..
മൂപര് നല്ല ക്ഷമാശീലം ഉള്ളയാളായൊണ്ട്

"ഇതിന്റെ രുചി നിനക്കെന്തറിയാം മോളെ"
എന്നുംപറഞ്ഞു കുട്ടിയുടെ
വായടപ്പിക്കാറാണ് പതിവ്
എന്നുംപറഞ്ഞു കുട്ടിയുടെ
വായടപ്പിക്കാറാണ് പതിവ്
അങ്ങനെ ഒന്നര വർഷത്തെ
കാത്തിരിപ്പിന് ശേഷം കുട്ടിക്ക് വിശേഷമായി..കെട്ട്യോനും കുട്ടിക്കും
ലോട്ടറി അടിച്ച സന്തോഷം...
സിനിമയിലും ബുക്കിലുമൊക്കെ മാത്രം പരിചയമുള്ള ഗർഭകാലം ആഘോഷിക്കാൻ കുട്ടിയും തയ്യാറെടുത്തു..
രണ്ടു മൂന്നു മാസമാകുമ്പോളേക്കും
ഛർദി തുടങ്ങും എന്ന അമ്മയുടെ
ആദ്യത്തെ പ്രവചനം തന്നെ തെറ്റി..

മാസം ഒന്നായി രണ്ടായി മൂന്നായി..
കുട്ടിക്ക് ഛർദിക്ക് പകരം ഏമ്പക്കം മാത്രമേയുള്ളു..കാരണം അമ്മാതിരി
തീറ്റ ആണ്..തിരിച്ചു കടിക്കാത്ത
സകലതും കുട്ടി മൂക്ക് മുട്ടെ കഴിക്കും..
രണ്ടാം മാസം മുതൽ പ്രസവത്തിന്റെ തലേന്ന്
വരെയുമെന്നപോൽ ഛർദിച്ചു കിണറ്റിന്
കരയിൽ തന്നെ ഇരിക്കുന്ന നാത്തൂന്മാർക്കിടയിൽ
കുട്ടിയും കുട്ടിയുടെ ഗർഭവും ചില്ലറ അതിശയമൊന്നുമല്ല വീട്ടിൽ ഉണ്ടാക്കിയത്..

അവസാനം ഇതൊക്കെ കണ്ടു സഹികെട്ട അനിയൻ ക്‌ളാസുകഴിഞ്ഞു വരുമ്പോൾ
അവനു കഴിക്കാൻ വച്ച പഫ്‌സും കൂടെ
എടുത്തു തിന്ന ഏടത്തിയമ്മയെ നോക്കി ഒരീസം...

"ഇത് ഗർഭമൊന്നുമല്ല..
ന്തോ മൊഴ ആവും എന്ന
എനിക്ക് തോന്നുന്നത്
തീറ്റ കൂടീട്ടു വന്നതാവും"
എന്നുവരെ പറഞ്ഞു..
ന്തോ മൊഴ ആവും എന്ന
എനിക്ക് തോന്നുന്നത്
തീറ്റ കൂടീട്ടു വന്നതാവും"
എന്നുവരെ പറഞ്ഞു..
നാലാം മാസമായി.. എല്ലാരും പറയുന്നു
വ്യാക്കൂൺ ഉണ്ടാവുമെന്ന് ഗർഭിണിക്ക്..
ശരിയാണ് ..അത് സിനിമയിലൊക്കെ കണ്ടിട്ടുമുണ്ട് കുട്ടി..

ഛർദിയൊന്നുമില്ലാത്തതു കൊണ്ട്
ഇതുവരെ സ്‌പെഷൽ ഭക്ഷണം ഒന്നും കുട്ടിക്ക് കിട്ടീട്ടില്ല..അതുകൊണ്ട് വ്യാക്കൂൺ തുടങ്ങീട്ട് വേണം ഒന്ന് പൊളിച്ചടുക്കാൻ എന്നും കരുതി കുട്ടിയും കാത്തിരുന്നു..
നാലായി അഞ്ചായി ആറായി മാസം..
കുട്ടിക്ക് മാത്രം ഛർദിയുമില്ല വ്യാക്കൂണുമില്ല

എന്നാലും പറ്റുന്ന വിധത്തിലൊക്കെ ഒരാവശ്യവുമില്ലാത്ത സാധനങ്ങളൊക്കെ കെട്ട്യോനെ കൊണ്ട് വാങ്ങിപ്പിച്ചു തിന്നുകയും ചെയ്തു അതിനിടെ കുട്ടി..
വ്യാക്കൂണിന്റെ പേരും പറഞ്ഞു അക്ഷരാർത്ഥത്തിൽ കെട്യോനെ
പീഡിപ്പിച്ചു തിന്നു എന്നതാണ് സത്യം..
അങ്ങനെ ഛർദിയും വ്യാക്കൂണും
അറിയാതെ കുട്ടിയുടെ ഗർഭം ആറാം മാസത്തിലെത്തിയ സമയം

രാവിലെ ബെഡ്‌റൂമിൽ കിടന്ന കുട്ടിയുടെ മൂക്കിലേക്ക് അതീവ രുചികരമായ
ഹൃദ്യമായൊരു സുഗന്ധം..എണീറ്റപടി അവിടിരുന്നു കുട്ടി ഒന്നുടെ ശ്വാസം വലിച്ചു കയറ്റി..ശരിയാണ് നല്ല മണം വായിൽ വെള്ളമൂറീട്ടു വയ്യ..കല്യാണ രാമനിലെ ഇന്നസെന്റിനെ പോലെ കുട്ടി അടുക്കള ലക്ഷ്യമാക്കി മൂക്കുവിടർത്തി ഒറ്റ വിടലായിരുന്നു..
അടുക്കളവാതിൽക്കൽ ചെന്ന കുട്ടി സുഗന്ധത്തിന്റെ ഉറവിടം തിരഞ്ഞു..

'അമ്മ അടുപ്പിലെ കനലിൽ ചുട്ടെടുക്കുന്ന
ഉണക്ക മുള്ളനിൽ നിന്നാണ് ആ സുഗന്ധം വന്നതെന്ന് ഞെട്ടലോടെ കുട്ടി തിരിച്ചറിഞ്ഞു.
അപ്പുറത്തു ഒരു പിഞ്ഞാണത്തിൽ പഴങ്കഞ്ഞിയും അടുത്തായി കോപ്പയിൽ കാന്താരി ഉള്ളി മിശ്രിതവും തയ്യാറാക്കി വച്ചിട്ടുണ്ട്..മകന് കഴിക്കാൻ ഉണ്ടാക്കിവച്ചതാണമ്മ..ഇത്തിരി ചോദിയ്ക്കാൻ കുട്ടിയുടെ അഭിമാനം കുട്ടിയെ സമ്മതിച്ചില്ല..അതുകൊണ്ട് വാതിൽപ്പടിയുടെ അടുത്തായി വെറുതെ ചാരിനിന്നു..

വ്യാക്കൂൺ എന്നാൽ എന്താണെന്ന്
കുട്ടിക്ക് അപ്പോളാണ് മനസിലായത്..
ഇത്രയും കാലം ഛർദിക്കാൻ തോന്നിയ സാധനത്തിനോടുള്ള ആർത്തികൊണ്ട്
കുട്ടിക്ക് നിൽക്കാനും ഇരിക്കാനും
വയ്യാത്ത അവസ്ഥയായി..
കുറച്ചുസമയം കൂടി പിടിച്ചുനിന്നു
അവസാനം ആർത്തി മൂത്ത കുട്ടി
ഒരുളുപ്പും ഇല്ലാതെ അമ്മയുടെ
അടുത്ത് ചെന്ന്

ചുട്ടുവച്ച ഉണക്കമുള്ളൻ കഞ്ഞിയിലേക്കു ഞെരടിയിട്ടു മുളകുംചാറും അതിലേക്ക് കമിഴ്ത്തി..പിഞ്ഞാണമടക്കം
ഉയർത്തിപ്പിടിച്ചു ഒറ്റക്കുടി ആയിരുന്നു..

പല്ലു പോലും തേക്കാതെ മടമടാന്നു കഞ്ഞി വലിച്ചുകേറ്റി പാത്രം കാലിയാക്കിയ
കുട്ടിയെ കാത്തിരുന്നത് ചിരിയടക്കിപിടിച്ചു മുഖത്തു ഒരു ലോഡ് പുച്ഛവും വാരിത്തേച്ചു നിൽക്കുന്ന കെട്യോന്റെ മോന്ത ആയിരുന്നു
വളിച്ച ചിരിയുമായി കിണ്ണം താഴെവച്ച കുട്ടിയോട് കെട്ട്യോൻ പറഞ്ഞു.

"എന്നെ കളിയാക്കിയതിനു എന്റെ കൊച്ചു
പകരം ചോദിച്ചത് കണ്ടോ നീ..
ദൈവത്തിന്റെ ഓരോ കളികൾ "
പകരം ചോദിച്ചത് കണ്ടോ നീ..
ദൈവത്തിന്റെ ഓരോ കളികൾ "
പോയ മാനം തിരിച്ചുകിട്ടില്ലെന്ന് മനസിലാക്കിയ കുട്ടി ഒന്നും മിണ്ടാതെ അവിടിരുന്നു ബാക്കി കഞ്ഞി വടിച്ചുനക്കി..
പേറു കഴിഞ്ഞതോടെ ഉണക്കമീനിനോടുള്ള കുട്ടിയുടെ ആർത്തി തീർന്നെങ്കിലും..
ഇന്നും കുട്ടി ഇടയ്ക്കിടെ ഉണക്കമുള്ളൻ ചുട്ടെടുക്കുന്നുണ്ട്...കെട്ട്യോനും മോനും കഞ്ഞിക്കു കൂട്ടാൻ..അതിന്റെ വാസന ഓരോപ്രാവശ്യവും പഴയ ഗർഭ
കാലത്തിലേക്കു കുട്ടിയുടെ
ഓർമ്മകളെ കൊണ്ടുപോകുകയും
ചെയ്യും ആ സമയത്തു...

രചന
വിനീത അനിൽ
വിനീത അനിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക