
തലേന്ന് രണ്ടു പെഗ് കൂടുതൽ വീശി വീട്ടിൽ എത്തിയതിനു അന്നകുഞ്ഞിന്റെ (പെമ്പറന്നോരുടെ) മുമ്പിൽ
വിനീതനായി മാപ് അപേക്ഷിച്ചോണ്ടിരുന്ന തോമാച്ചന്റെ മൊബൈലിൽ ഒരു ക്രിസ്തീയ ഭക്തി ഗാനം മുഴങ്ങി.
വിനീതനായി മാപ് അപേക്ഷിച്ചോണ്ടിരുന്ന തോമാച്ചന്റെ മൊബൈലിൽ ഒരു ക്രിസ്തീയ ഭക്തി ഗാനം മുഴങ്ങി.
" കാനായിലെ കല്യാണത്തിന് വീഞ്ഞൊരുക്കിയ നാഥാ,,,,"
ഏതവനാ വിളിക്കുന്നത്
അതും, ആഭ്യന്തര കലഹം ഒരു കയ്യാംകളിയുടെ വക്കിലെത്തി നിൽക്കുമ്പോൾ.
അതും, ആഭ്യന്തര കലഹം ഒരു കയ്യാംകളിയുടെ വക്കിലെത്തി നിൽക്കുമ്പോൾ.
ഡിസ്‌പ്ലേയിൽ കുന്നേലെ സുരേഷ്.
ഇവനിതെന്നാ പറ്റി.
അറ്റൻഡ് ചെയ്യുമ്പോൾ അറിയാതെ ലൗഡ് സ്പീക്കർ ഓണായി.
അന്നകുഞ്ഞു കാതു കൂർപ്പിച്ചു തൊട്ടടുത്തും.
" അച്ചായോ വൈഫ് വീട്ടീ പോയി, നാളെയെ വരൂ"
മനസ്സിലോർത്തു അവന്റെ ഭാഗ്യം-പക്ഷെ അച്ചായൻ സീരിയസായി. ആപത്തു തൊട്ടടുത്ത് കാതും കൂർപ്പിച്ചു നിൽക്കുന്നു.
" ഓ അതിനു നീ ഇപ്പൊ എന്നെ എന്നതിനാ വിളിച്ചേ സുരേഷേ"
"അവളെ ബസ് സ്റ്റാൻഡിൽ വിട്ടിട്ടു വരുമ്പോൾ ഞാനൊരു കുപ്പി വാങ്ങി, പിന്നെ ഒരു കിലോ ചിക്കനും"
കൊതിപ്പിക്കല്ലെടാ സുരേഷേ- ന്നു പറയാൻ വന്നതാ, അന്നകുഞ്ഞിന്റെ മുഖഭാവം കണ്ടപ്പോൾ വിഴുങ്ങി.
"ഡാ കുടിച്ചു ചങ്ക് വാട്ടല്ലെടാ" ന്നൊരു ഉപദേശത്തിൽ ഒതുക്കി.
"ഡാ കുടിച്ചു ചങ്ക് വാട്ടല്ലെടാ" ന്നൊരു ഉപദേശത്തിൽ ഒതുക്കി.
"അച്ചായനെന്നെ ഒന്ന് സഹായിക്കണം"
കുപ്പി തീർക്കാനാണേൽ ഞാനെപ്പേഴേ റെഡി, - ആത്മഗതം.
"എന്ത് വേണം വേഗം പറ ഞാനിത്തിരി തിരക്കിലാ"- അച്ചായൻ.
"ഒരാവേശത്തിൽ കോഴി വാങ്ങി, പക്ഷെ അടുക്കളയിൽ കയറാത്ത ഞാനിതെങ്ങനെ കറിയാക്കും, അച്ചായോ ഒന്ന് ഹെല്പ്". പിന്നെ ഒരു വല്യ പ്രോബ്ലം - വൈഫ് മസാല കൂട്ടുകൾ വച്ചിരിക്കുന്ന ബോട്ടിലിൽ ഒന്നിന്റെം പേരെഴുതി വച്ചിട്ടുമില്ല, വല്ല സാമ്പാര് പൊടിയോ രസ പൊടിയോ ഇട്ടു ചിക്കൻ വെച്ചാ പണി പാളും"
കാര്യം വിചാരിച്ചതിലും സീരിയസ് ആണ്,
കണ്ണുകൊണ്ടു അന്നകുഞ്ഞിന്റെ അനുവാദം വാങ്ങി അച്ചായൻ ഫോണുമായി പുറത്തേക്കിറങ്ങി.
കണ്ണുകൊണ്ടു അന്നകുഞ്ഞിന്റെ അനുവാദം വാങ്ങി അച്ചായൻ ഫോണുമായി പുറത്തേക്കിറങ്ങി.
"നീ ഒരു കാര്യം ചെയ്യ് സുരേഷേ, ബാച്ചിലർ ചിക്കൻ ഉണ്ടാക്കാം."
അടുക്കളയിൽ ഞാൻ പറയുന്ന സാധനങ്ങൾ ഉണ്ടോന്നു നോക്ക്
ഉണക്ക മുളക്
അരമുറി തേങ്ങ, വെളുത്തുള്ളി, ഇഞ്ചി. ഉപ്പ്, എണ്ണ.
അരമുറി തേങ്ങ, വെളുത്തുള്ളി, ഇഞ്ചി. ഉപ്പ്, എണ്ണ.
എല്ലാം എടുത്തു വെച്ചിട്ടു വിളിക്കൂ.
പിന്നെ ചിക്കൻ എല്ലു മാറ്റി നന്നായി കഴുകിയെടുക്കാൻ മറക്കേണ്ട. പറ്റുമെങ്കിൽ ഇത്തിരി മഞ്ഞൾ പൊടി മാത്രം ഇട്ടേക്കു.
പിന്നെ ചിക്കൻ എല്ലു മാറ്റി നന്നായി കഴുകിയെടുക്കാൻ മറക്കേണ്ട. പറ്റുമെങ്കിൽ ഇത്തിരി മഞ്ഞൾ പൊടി മാത്രം ഇട്ടേക്കു.
"ബാച്ചിലർ ചിക്കനോ "-സുരേഷ്
"അതേടാ പെണ്ണുമ്പിള്ള അടുത്തില്ലാത്ത ബാച്ചിലേഴ്സിനു എളുപ്പം ഉണ്ടാക്കാവുന്ന ഒരു ഐറ്റം"
ഫോൺ കട്ട് ചെയ്തു തിരിഞ്ഞപ്പോൾ ജനലഴികൾക്കിടയിൽ അന്നകുഞ്ഞിന്റെ ചാര കണ്ണുകൾ.
കർത്താവേ ഈ കുരിശു പോയില്ലേ.
അച്ചായനകത്തെത്തി പഴയപടി അന്നകുഞ്ഞിന്റെ മുമ്പിൽ ശിക്ഷാ വിധിക്കായി തല കുനിച്ചു നിന്നു
" അതേ, ഇതെന്തോന്നാ ഈ ബാച്ചിലർ ചിക്കൻ- എനിക്കും കൂടി ഒന്ന് പറഞ്ഞു താ ഇച്ചായാ"
എന്റെ വേളാങ്കണ്ണി മാതാവേ, നിനക്ക് സ്വസ്തി. ഇവള് കൂളായല്ലോ,
"അതേയ്, പറഞ്ഞു തരാം വാ " പതിയെ അരികത്തേക്ക് അടുപ്പിച്ചു നിർത്താൻ നീട്ടിയ കൈ തട്ടി മാറ്റി അന്നകുഞ്ഞു കെറുവിച്ചു
"ദേ പിള്ളേര് സ്കൂള് വിട്ടു വരാൻ നേരമായി, നിങ്ങള് കളി തമാശ മാറ്റി കാര്യം പറ"
വീണ്ടും മൊബൈല് പാടാൻ തുടങ്ങി
ദേ സുരേഷ് വിളിക്കുന്നു അവൻ റെഡി ആയിട്ടുണ്ടാവും.
" അച്ചായോ, അച്ചായൻ പറഞ്ഞ സാധനങ്ങൾ ഓക്കേ, ഇനി പാചകത്തിലേക്കു കടക്കാം,
അച്ചായൻ സ്വര ശുദ്ധി വരുത്തി അല്പം ഗമയോടെ തന്നെ തുടങ്ങി, രണ്ടുപേരാണ് ശ്രോതാക്കൾ.
വെളുത്തുള്ളീം ഇഞ്ചിയും അരച്ച് ചിക്കനീ പുരട്ടി പത്തു മിനിട്ടു മാറ്റി വെയ്ക്കു സുരേഷേ, പിന്നെ ഒരു പത്തു പന്ത്രണ്ടു ഉണക്ക മുളകെടുത്തു അതിന്റെ തൊലി മാത്രം എടുക്കുക ഉള്ളിലെ അരി (വിത്ത് ) മുഴുവനും കളയണം -ഇല്ലേ എരിവ് കൂടി നിന്റെ മൂലം പൂരടാവും
പിന്നെ , തേങ്ങ നല്ല നീളൻ കൊത്തുകളാക്കി വെക്കുക.
ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ചിക്കൻ അതിലേക്കിടുക, കൂടെ മുളകിന്റെ തൊലിയും തേങ്ങാ കൊത്തുകളും.
ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ചിക്കൻ അതിലേക്കിടുക, കൂടെ മുളകിന്റെ തൊലിയും തേങ്ങാ കൊത്തുകളും.
പത്തു മിനിട്ടു നല്ല തീയിൽ മൂടി വെച്ച് വേവിക്കു,
മൂടി തുറക്കുമ്പോ ചിക്കന്റെ വെള്ളം പുറത്തു വന്നിട്ടുണ്ടാകും. ഇനി ആവശ്യത്തിന് ഉപ്പിട്ടോ.
മൂടി തുറക്കുമ്പോ ചിക്കന്റെ വെള്ളം പുറത്തു വന്നിട്ടുണ്ടാകും. ഇനി ആവശ്യത്തിന് ഉപ്പിട്ടോ.
എന്നിട്ടാ തീയൊന്നു സ്ലിമ്മിലേക്കിട്ടു ഒരു പതിനഞ്ചു മിനിട്ടു നന്നായി വരട്ടണം. വെള്ളം പറ്റി കോഴി എണ്ണ തെളിയുമ്പോൾ ഇത്തിരി കറിവേപ്പില തൂകി, വാങ്ങി വെച്ചോ .
മസാല ഇല്ലാത്ത കോഴി റെഡി. പിന്നെ പറ്റൂങ്കി ഒരു അര മുറി നാരങ്ങാ കൂടി പിഴിഞ്ഞൊഴിച്ചോ, ഒരു ഗുമ്മിനു കൊറച്ചു മല്ലിയിലയും.
"ഇതെന്തോന്ന് ചിക്കൻ, മസാല ഇല്ലാണ്ട് വെച്ചാ ഇറച്ചി വായിൽ വെയ്ക്കാൻ പറ്റുമോ "- അന്നകുഞ്ഞു വീണ്ടും സീരിയസ് ആയി.
"എടിയേ ചിക്കൻന്റെ യഥാർത്ഥ രുചിയും - മുളകിന്റെ തോലിന്റെ നല്ല കിടിലൻ ചുവപ്പ് കളറും, പിന്നെ ആ നീറി പിടിക്കുന്ന ചെറിയ എരിവും ആഹാ, .. നീയൊന്നു പരീക്ഷിച്ചു നോക്ക്.
ഈ മസാലയെല്ലാം ഇന്നലെ വന്നതല്ലേ, പണ്ടും കോഴി ഉണ്ടാരുന്നല്ലോ, കോഴി കറിയും.
ഈ മസാലയെല്ലാം ഇന്നലെ വന്നതല്ലേ, പണ്ടും കോഴി ഉണ്ടാരുന്നല്ലോ, കോഴി കറിയും.
നീണ്ട വാദപ്രതിവാദങ്ങൾ കഴിഞ്ഞു അച്ചായനും അന്നകുഞ്ഞും ഒന്നടങ്ങിയപ്പോളതാ വാതിൽക്കൽ സുരേഷ്, കൈയിൽ ഒരു ഹോട് ബോക്സും .
"അച്ചായോ കലക്കി, പൊളിച്ചു , കിടുക്കി
- ചിക്കൻ അടിപൊളി,
തനിയെ തിന്നാൻ തോന്നീല അതാ എടുത്തോണ്ട് ഇങ്ങോട്ടു വന്നത്"
- ചിക്കൻ അടിപൊളി,
തനിയെ തിന്നാൻ തോന്നീല അതാ എടുത്തോണ്ട് ഇങ്ങോട്ടു വന്നത്"
ഹോട് ബോക്സിലെ ചിക്കൻ രുചിച്ച അന്നകുഞ്ഞു സ്വല്പം അഭിമാനത്തോടെ അച്ചായനെ നോക്കി,
സുരേഷിന്റെ മടികുത്തിലെ കുപ്പി കണ്ട അച്ചായൻ സന്തോഷം കൊണ്ട് ഉറക്കെ പാടി -
" എന്തതിശയമേ ദൈവത്തിന് സ്നേഹം എത്ര മനോഹര......
=====================================
=====================================
തമിഴ് നാട്ടിൽ ഇതിനെ ചിന്താമണി ചിക്കൻ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന കേട്ടിട്ടുണ്ട്,
കേരളത്തിൽ ഇനിമുതൽ ഇവൻ 'ബാച്ചിലർ ചിക്കൻ' എന്ന നാമത്തിൽ അറിയപ്പെടും.
എന്ന് സ്വന്തം അച്ചായൻ.
Saji.M.Mathews
09/07/17.
09/07/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക