Slider

''പേമാരി, ! ( മിനിക്കഥ,)

0


ആശുപത്രിയിലെത്തിയ യുവ കവിയെ വളരെ സ്നേഹത്തോടെയാണ് ഡോക്ടർ സ്വീകരിച്ചത്,
കവിയെ പരിശോധിക്കുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു,
''നല്ല പനിയുണ്ടല്ലോ, ??!
മുഷിഞ്ഞ പെെജാമയ്ക്കുളളിലെ മെലിഞ്ഞ ശരീരത്തിന്റെ ഉളളിൽക്കിടന്നു വീർപ്പുമുട്ടിയ ഒരു ചുമയെ പുറത്തേക്ക് തളളിവിട്ടുകൊണ്ട് കവി പറഞ്ഞു,
''പനി മാത്രമല്ല സർ, നല്ല ശരീര വേദനയുമുണ്ട്, ''!!
''ഓഹോ, പനി വരാൻ പ്രത്യകിച്ചെന്തെങ്കിലും കാരണമുണ്ടോ, ?!' ചാറ്റൽ മഴയോ മറ്റോ നനഞ്ഞോ, ?'' ഡോക്ടർ ചോദിച്ചു, !
കവി ആലോചനയിലാണ്ടു, പിന്നെ നീണ്ട താടിരോമങ്ങളിലൂടെ വിരലുകളോടിച്ചു കാവ്യാത്മകമായി പറഞ്ഞു,
''ഇന്നലെ ഗ്രാമത്തിലൊരു കാവ്യ സന്ധ്യ ഉണ്ടായിരുന്നു, പങ്കെടുക്കാൻ അവളെത്തിയിരുന്നു, പ്രോഗ്രാം കഴിഞ്ഞു വീട്ടിലേക്കുളള ഇടവഴിയിൽ ഞങ്ങൾ തനിച്ചായപ്പോൾ അവളൊരു ചാറ്റൽ മഴയായി എന്നിലേക്കും, പിന്നീട് ഞാനൊരു പേമാരിയുമായി അവളിലേക്കും പെയ്തിറങ്ങി സർ,...''!
അവതരണം ഡോക്ടർക്ക് നന്നേ രസിച്ചു, ചിരിച്ചു കൊണ്ട് അദ്ദേഹം തുടർന്ന് ചോദിച്ചു,
''ശരീര വേദനയ്ക്കു കാരണം, ?''
കവിയുടെ മുഖം കുനിഞ്ഞു, ഒരേങ്ങലടിയോടെ കവി പറഞ്ഞു,
''ഇന്നലെ അവൾ വീട്ടിൽ ചെന്നില്ല, കാറ്റിന്റെ വേഗതയിൽ തിരക്കിയിറങ്ങിയ ആങ്ങളമാരെല്ലാം കൂടി ഇന്ന് ഒരിടിമിന്നലായി
എന്നിലേക്ക് പെയ്തിറങ്ങി സർ....''!!!
=============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo