
ഒന്നുലഞ്ഞാലടരുമായിരം തുള്ളികളൊ
രു കുളിരു പോലെയെൻ പാരിജാതം...
ഈറനണിഞ്ഞവൾ മുറ്റത്തുനിന്നെ-
ന്നെ നീർക്കൈകളാട്ടി വിളിച്ചീടവേ......
രു കുളിരു പോലെയെൻ പാരിജാതം...
ഈറനണിഞ്ഞവൾ മുറ്റത്തുനിന്നെ-
ന്നെ നീർക്കൈകളാട്ടി വിളിച്ചീടവേ......
ഒരു ജലപ്പെയ്കയെ നെറുകയിൽ ചൂടി-
യവളൊരു മഴക്കാലത്തിൻ സാക്ഷ്യപത്രം
പുളകിതയാണവളൊരു നനുത്തോർമ്മ-
യെൻ മിഴികളിൽ ലഹരി നിറച്ചിടുമ്പോൾ..
യവളൊരു മഴക്കാലത്തിൻ സാക്ഷ്യപത്രം
പുളകിതയാണവളൊരു നനുത്തോർമ്മ-
യെൻ മിഴികളിൽ ലഹരി നിറച്ചിടുമ്പോൾ..
നൂൽമഴയിലുണരുന്ന പൂമൊട്ടുകളിലൊ-
ന്നു തലയാട്ടിയെന്തോ പറഞ്ഞ പോലെ..?
മഴ തോർന്നിടാനായി കാത്തു നിൽക്കേ-
ണ്ടയീമഴയിലൂടെപ്പോരൂവെന്നതാണോ..?
ന്നു തലയാട്ടിയെന്തോ പറഞ്ഞ പോലെ..?
മഴ തോർന്നിടാനായി കാത്തു നിൽക്കേ-
ണ്ടയീമഴയിലൂടെപ്പോരൂവെന്നതാണോ..?
തൊടിയിലീമഴയിൽ നിറഞ്ഞു നിൽക്കു-
മ്പോഴെൻ പുലരികൾ നൽകുന്ന പുളക-
ങ്ങളിൽ....അറിയാതെ ഞാനുമലിഞ്ഞു
പോകുന്നെന്തോ മഴകളെന്നും എന്നിൽ പുലരിയല്ലോ..?
മ്പോഴെൻ പുലരികൾ നൽകുന്ന പുളക-
ങ്ങളിൽ....അറിയാതെ ഞാനുമലിഞ്ഞു
പോകുന്നെന്തോ മഴകളെന്നും എന്നിൽ പുലരിയല്ലോ..?
© രാജേഷ്. ഡി...
✍️
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക