സ്ത്രീധനം
കഴിഞ്ഞ വെക്കേഷന് നാട്ടിൽ ചെന്ന സമയത്തായിരുന്നു കസിൻ സിസ്റ്ററുടെ വിവാഹ നിശ്ചയം..
സ്ത്രീധനമൊക്കെ നിയമപ്രകാരം നിരോധിച്ചെങ്കിലും നിങ്ങൾക്കിഷ്ടമുള്ളതു കൊടുത്താൽ മതിയെന്നു പറയുന്നതല്ലേ ഇപ്പൊ ട്രെന്ഡ്..
അതോണ്ട് തന്നെ കൊടുക്കുന്നവർക്ക് അത്യാവശ്യം നല്ല സാമ്പത്തിക അടിത്തറയുള്ളതു കൊണ്ടും വാങ്ങിക്കുന്നവർക്കു അതറിയാവുന്നതു കൊണ്ടും കാര്യമായ ചർച്ചകളൊന്നുമില്ലാതെ നിശ്ചയം ഗംഭീരമായി നടന്നു..
അതോണ്ട് തന്നെ കൊടുക്കുന്നവർക്ക് അത്യാവശ്യം നല്ല സാമ്പത്തിക അടിത്തറയുള്ളതു കൊണ്ടും വാങ്ങിക്കുന്നവർക്കു അതറിയാവുന്നതു കൊണ്ടും കാര്യമായ ചർച്ചകളൊന്നുമില്ലാതെ നിശ്ചയം ഗംഭീരമായി നടന്നു..
രണ്ടു നാൾകഴിഞ്ഞു ഒരു സുപ്രഭാതത്തിൽ ഞങ്ങൾ എല്ലാവരും കൂടി ടൗണിലേക്കു തിരിച്ചു..
ആവശ്യത്തിനുള്ള സ്വർണം വാങ്ങിക്കുക അതുകഴിഞ്ഞു സമയമുണ്ടാവില്ലെന്നറിയാവുന്നതു കൊണ്ടു വല്ലതും കഴിച്ചു തിരികെ മടങ്ങുക..
അതാണു പ്ലാൻ..
ആവശ്യത്തിനുള്ള സ്വർണം വാങ്ങിക്കുക അതുകഴിഞ്ഞു സമയമുണ്ടാവില്ലെന്നറിയാവുന്നതു കൊണ്ടു വല്ലതും കഴിച്ചു തിരികെ മടങ്ങുക..
അതാണു പ്ലാൻ..
അങ്ങിനെ ടൗണിലെത്തി അവിടെയുള്ള പ്രശസ്തമായൊരു സ്വർണ്ണക്കടയിലേക്കു ഞങ്ങൾ കടന്നുചെന്നു..
കേറുമ്പോ തന്നെ സ്വീകരിക്കാൻ പാറാവുകാരനും ചുവന്ന പരവതാനി വിരിച്ച ഫ്ലോറും..
വാതിൽക്കൽ തന്നെ അതിമനോഹരമായ രീതിയിൽ സാരി ധരിച്ച രണ്ടു സുന്ദരികൾ ഞങ്ങളെ സ്വീകരിക്കാൻ തയാറായി നിൽപ്പുണ്ടാരുന്നു..
രണ്ടുപേരെയും കണ്ടാൽ ഇരട്ട പെറ്റതാണെന്നേ തോന്നുള്ളു..
അവരുടെയൊക്കെ സാരിയുടുത്ത ഭംഗികാണുമ്പോഴാ വീട്ടിലുള്ളോർക്കു സാരിയുടുക്കാനെ അറിയില്ലാന്നു തോന്നിപ്പോവുക..
രണ്ടുപേരെയും കണ്ടാൽ ഇരട്ട പെറ്റതാണെന്നേ തോന്നുള്ളു..
അവരുടെയൊക്കെ സാരിയുടുത്ത ഭംഗികാണുമ്പോഴാ വീട്ടിലുള്ളോർക്കു സാരിയുടുക്കാനെ അറിയില്ലാന്നു തോന്നിപ്പോവുക..
കൂടുതൽ ശ്രദ്ധിക്കാൻ നിന്നാൽ കഥ വഴിമാറിപ്പോവുകയും എന്റെ കഥകഴിയാൻ ചാൻസുണ്ടാവുകയും ചെയ്യുമെന്നുള്ളത് കൊണ്ടു വേഗം അകത്തേക്കു നടന്നു..
ശരിക്കുമൊരു കൊട്ടാരത്തിലേക്കു കടന്നു ചെന്ന പ്രതീതി..
ആവശ്യമെന്താന്നു ചോദിച്ചറിയാൻ പരിചാരകരെപ്പോലെ ജോലിക്കാർ റെഡിയായി നിൽക്കുന്നു..
ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ തന്നെ മതി സന്തോഷിപ്പിക്കാൻ..
കാരണം അംഗീകരിക്കപ്പെടുകയെന്നുള്ളത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമല്ലേ..

അങ്ങിനെ ഞങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു ഞങ്ങളെ എല്ലാവരെയും അവിടേക്കു കൊണ്ടുചെന്നു 'ഇരുത്തി '.
സെലെക്ഷൻ സ്ത്രീജനങ്ങളുടെ ജോലി ആയതിനാലും എനിക്കതിൽ കാര്യമായ റോൾ ഇല്ലാത്തതിനാലും ഞാൻ ചുറ്റുമൊരു വിഗഹവീക്ഷണം നടത്തി..
(അസൂയാലുക്കളിതിനെ വായ്‌നോട്ടമെന്നും മറ്റുംപറഞ്ഞു തരം താഴ്ത്തിയേക്കാം..
ഞാനതു കാര്യമാക്കുന്നില്ല..)
(അസൂയാലുക്കളിതിനെ വായ്‌നോട്ടമെന്നും മറ്റുംപറഞ്ഞു തരം താഴ്ത്തിയേക്കാം..
ഞാനതു കാര്യമാക്കുന്നില്ല..)
അതിനിടെ ആരോ കൂൾ ഡ്രിങ്ക്സുമായി വന്നു..
അതിവിടെ പതിവുള്ളതാണ്..
വാങ്ങിക്കുന്ന ആഭരണങ്ങളുടെ തോതനുസരിച്ചു കോഫിയും കുട്ടികളുടെ കളിപ്പാട്ടങ്ങളും വരെകൊടുക്കും...
എന്തുനല്ല ആൾക്കാരാണല്ലേ..
സ്വന്തം കുടുംബക്കാർക്കുപോലും ഇത്രേം സ്നേഹം കാണൂല്ല..
അതിവിടെ പതിവുള്ളതാണ്..
വാങ്ങിക്കുന്ന ആഭരണങ്ങളുടെ തോതനുസരിച്ചു കോഫിയും കുട്ടികളുടെ കളിപ്പാട്ടങ്ങളും വരെകൊടുക്കും...
എന്തുനല്ല ആൾക്കാരാണല്ലേ..
സ്വന്തം കുടുംബക്കാർക്കുപോലും ഇത്രേം സ്നേഹം കാണൂല്ല..
അതിനിടെ പലരും വരുന്നു..
വാങ്ങിക്കുന്നു..
കാശുകൊടുക്കുന്നു..
തിരികെ പോവുന്നു l..
എല്ലാവരുടെയും മുഖത്തു സന്തോഷം..
ഹാ എന്തു സുന്ദരമായ ലോകം..
വാങ്ങിക്കുന്നു..
കാശുകൊടുക്കുന്നു..
തിരികെ പോവുന്നു l..
എല്ലാവരുടെയും മുഖത്തു സന്തോഷം..
ഹാ എന്തു സുന്ദരമായ ലോകം..
ഇതിനിടയിൽ വിയർപ്പിന്റെ ഉപ്പുരസമുള്ള പച്ചനോട്ടുകൾ വിറയ്ക്കുന്ന കൈകളോടെ എണ്ണിക്കൊടുക്കുന്ന പെണ്മക്കളുടെ വാപ്പമാരും കാണില്ലേ എന്നോർക്കാൻ തുനിഞ്ഞതും "നല്ലൊരു ദിവസായിട്ട് കളഞ്ഞുകുളിക്കല്ലേ പഹയാ"ന്നും പറഞ്ഞു തലച്ചോർ മനസ്സാക്ഷിയെ വിലക്കി..
അപ്പൊഴേക്കും സെലക്ഷൻ അവസാനിച്ചു..
ആഭരണങ്ങൾ മുഴുവനും ഒരു തളികയിൽ അകത്തേക്കു കൊണ്ടോയി..
ആഭരണങ്ങൾ മുഴുവനും ഒരു തളികയിൽ അകത്തേക്കു കൊണ്ടോയി..
ഞങ്ങൾ കൗണ്ടറിനടുത്തേക്കു നടന്നു..
നല്ലൊരു തുക തന്നെ ബില്ലായി വന്നിട്ടുണ്ട്..
ഹൈദരാബാദി ഡിസൈൻ ഇറ്റലിയിൽ നിന്നു മുംബൈ വഴി ഇറക്കുമതി ചെയ്തതു എന്നൊക്കെപ്പറഞ്ഞാണ് അവർ പണിക്കൂലി ഈടാക്കുക..
സ്വർണം കണ്ടാൽ കണ്ണുമഞ്ഞളിക്കുന്ന സ്ത്രീരത്നങ്ങളിൽ പലരും ഇതിലൊളിപ്പിച്ചുവെച്ച കെണി മനസ്സിലാക്കാനോ അന്വേഷിക്കാനോ നിൽക്കില്ലെന്നറിയാവുന്നതു കൊണ്ട് ഏതു മോഡലിനും അവർ അവർക്കിഷ്ടമുള്ള പണിക്കൂലി നിശ്ചയിക്കുകയാണ് പതിവു..

ചുമ്മാതല്ലാലോ സ്വീകരിക്കാനും കോഫി ഉണ്ടാക്കിത്തരാനുമൊക്കെ ആൾക്കാരെ നിർത്തിയേക്കുന്നെ..
ബിൽ തുക കാണിച്ചു അമ്മാവനോട് ബില്ലടിക്കട്ടെ എന്നയാൾ ചോദിച്ചപ്പൊൾ സമ്മതഭാവത്തോടെ തലയാട്ടാനിരുന്ന അമ്മാവനെ ഞാനൊന്നു തോണ്ടി..
എന്നിട്ടാ പേപ്പർ വാങ്ങിച്ചു ഇതിലെന്തു കുറക്കാനൊക്കും എന്നു ചൊദിച്ചപ്പോ കൂടെവന്നവരിൽ പലരുടെയും മുഖഭാവം മാറിയിരുന്നു..
എന്നിട്ടാ പേപ്പർ വാങ്ങിച്ചു ഇതിലെന്തു കുറക്കാനൊക്കും എന്നു ചൊദിച്ചപ്പോ കൂടെവന്നവരിൽ പലരുടെയും മുഖഭാവം മാറിയിരുന്നു..
ഡിസ്‌കൗണ്ട് ചോദിക്കുക വിലപേശുക എന്നുള്ളതൊക്കെ തരംതാഴ്ന്ന ഏർപ്പാടാണെന്നു വിശ്വസിച്ചു പോരുന്ന ഒരുകൂട്ടം ആൾക്കാരുടെ പിന്ഗാമികളാരുന്നു ഇവരും..
ഞാനതൊന്നും കാര്യമാക്കാതെ അയാളോടു കാര്യം തുറന്നു പറഞ്ഞു..
അതൊടെ അയാളെന്നെയും കൂട്ടി അകത്തെ ഒരു മുറിയിലേക്കു നടന്നു..
അതൊടെ അയാളെന്നെയും കൂട്ടി അകത്തെ ഒരു മുറിയിലേക്കു നടന്നു..
അവിടെ ഉണ്ടായിരുന്ന ആളോട് കാര്യം പറഞ്ഞു..
അയാൾ പേപ്പർ വാങ്ങിച്ചു എന്തൊക്കെയൊ കണക്കു കൂട്ടലുകൾ നടത്തി എകദേശം നല്ലൊരു സംഖ്യ ( ഏകദേശം 65 ആയിരത്തോളം രൂപ ) കുറച്ചു തന്നു..
മിണ്ടാതെ പോന്നിരുന്നുവെങ്കിൽ നമുക്കു നഷ്ടമാവുമായിരുന്നു ആ കാശ്..
അയാൾ പേപ്പർ വാങ്ങിച്ചു എന്തൊക്കെയൊ കണക്കു കൂട്ടലുകൾ നടത്തി എകദേശം നല്ലൊരു സംഖ്യ ( ഏകദേശം 65 ആയിരത്തോളം രൂപ ) കുറച്ചു തന്നു..
മിണ്ടാതെ പോന്നിരുന്നുവെങ്കിൽ നമുക്കു നഷ്ടമാവുമായിരുന്നു ആ കാശ്..
ഇതിവിടെ പറയാൻ കാരണം വലിയ വലിയ ഷോപ്പിംഗ് മാളുകളിൽ നിന്നെന്തെങ്കിലും വാങ്ങിച്ചാൽ ഒരക്ഷരം മിണ്ടാതെ ബിൽകൊടുത്തു തിരികെ മടങ്ങുകയും അതേസമയം പൊരിവെയിലത്തു കച്ചവടം ചെയ്യുന്ന വഴിവാണിഭക്കാരോട് വിലപേശുകയും ചെയ്യുന്ന നമ്മുടെ ദുരഭിമാനത്തിന്റെയും അതാണു മിടുക്കെന്നുള്ള തോന്നലുകളെയും ഒരു തിരുത്തലിനു വിധേയമാക്കാൻ വേണ്ടിയാണു.
അതിലൂടെ ഒരാത്മ വിമർശനം നടത്തുവാനും.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക