കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളും ആയതിന് ശേഷമാണ് ഏട്ടൻ എന്നോട് ആദ്യമായി ഒരു കാര്യത്തിൽ അഭിപ്രായം ചോദിക്കാൻ വന്നത്...
എല്ലാ കാര്യങ്ങളും സ്വന്തം ഇഷ്പ്രകാരം മാത്രം ചെയ്യാനായിരുന്നു ഏട്ടന് എന്നും ഇഷ്ടം...
ആരെങ്കിലും അഭിപ്രായം പറയാൻ ചെന്നാൽ മനസ്സിൽ ഉദ്ദേശിച്ച പോലൊന്നും നടക്കില്ല എന്ന് പറയും...
ഇതിപ്പൊ ഒരു ഡബിൾ ഫ്ലോർ വില്ലയുടെ പ്ലാൻ കാണിച്ച് ഇഷ്ടായോ പെണ്ണേ നിനക്ക് എന്ന് പുഞ്ചിരിച്ച മുഖം കൊണ്ട് ചോദിച്ചപ്പോൾ
കുറച്ചു ഗമയോടെ തന്നെ ആ പ്ലാനിന്റെ എല്ലാ വശങ്ങളും ഒന്നു കണ്ണോടിച്ചു കൊണ്ട് ഞാൻ പറഞ്ഞു ഇതിനു മാത്രായിട്ടെന്തേ ഏട്ടന് സ്വന്തം അഭിപ്രായം നോക്കാത്തേ എന്ന്...
കുറച്ചു ഗമയോടെ തന്നെ ആ പ്ലാനിന്റെ എല്ലാ വശങ്ങളും ഒന്നു കണ്ണോടിച്ചു കൊണ്ട് ഞാൻ പറഞ്ഞു ഇതിനു മാത്രായിട്ടെന്തേ ഏട്ടന് സ്വന്തം അഭിപ്രായം നോക്കാത്തേ എന്ന്...
എന്റെ പെണ്ണേ ഈ ചോദ്യം എന്നോട് നീ ചോദിക്കുമെന്ന് അറിയാവുന്നത് കൊണ്ടല്ലേ
ഞാൻ ആദ്യമേ ഒരു പുഞ്ചിരി പാസ്സാക്കിയത്...
ഞാൻ ആദ്യമേ ഒരു പുഞ്ചിരി പാസ്സാക്കിയത്...
എട്ടു വർഷം മുന്നേ നീയെന്റെ ജീവിതത്തിലെ എന്റെ നല്ല പാതിയായ് കടന്നു വന്നപ്പോൾ ഞാൻ ആദ്യമായി നിന്നോടൊരു കാര്യം പറഞ്ഞിരുന്നത് ഒാർക്കുന്നുണ്ടോ നീ...?
നമ്മളൊരുമിച്ചൊരു ജീവിതം തുടങ്ങിയാൽ രണ്ട് ശരീരമാണേലും ഒരു മനസ്സായിരിക്കണം എന്ന്...
അന്ന് നീ എന്നോട് തിരിച്ചും പറഞ്ഞിരുന്നു ഏട്ടന്റെ ഇഷ്ടം എന്താണോ അതാണ് എന്റെയും ഇഷ്ടം എന്ന്...
പിന്നെയും ഒരു കാര്യം കൂടി പറഞ്ഞിരുന്നു പുഴയോരത്ത് ഒരു വീട് പണിയണം എന്നുള്ളത് എന്റെ ഒരു ആഗ്രഹമാണെന്ന് ഞാൻ പറഞ്ഞപ്പോൾ ആ വീടിന്റെ ഒരു സാങ്കൽപിക ചിത്രം ഞാൻ പണിതാലോ ഏട്ടാ എന്ന് നീ തിരിച്ചു എന്നോട് ചോദിച്ചത് ഓർക്കുന്നില്ലേ...
ഈ ചിത്രം നിന്റെ സങ്കൽപത്തിലുണ്ടോ എന്നറിയാനാ പെണ്ണേ നിന്നോട് അഭിപ്രായം ചോദിച്ചത് എന്ന് ഏട്ടൻ പറഞ്ഞപ്പോൾ ശരിക്കും അത്രയും നേരം കാണിച്ച ഗമയെല്ലാം ഒറ്റ നിമിഷം കൊണ്ട് കാറ്റിൽ പറത്തി വിട്ടു...
കല്യാണം കഴിഞ്ഞ് എട്ട് വർഷായിട്ടും ഏട്ടന്റെ സ്വഭാവത്തിൽ ഒട്ടും മാറ്റം സംഭവിച്ചിട്ടില്ല...
ഒരു സാരി വാങ്ങാൻ പോലും ഇന്നേവരെ ഒരു റെഡിമെയ്ഡ് ഷോപ്പിൽ കയറിയിറങ്ങേണ്ട ആവശ്യം പോലും എനിക്ക് വന്നിട്ടില്ല...
മക്കൾക്കുള്ളതും എനിക്കുള്ളതും എല്ലാം സെലക്ട് ചെയ്ത് കൊണ്ടു വന്നു തരുന്നതും ഏട്ടനാണ്...
അളവ് പോലും കറക്ട് ആയിരിക്കും എന്നുള്ളത് ഒരു പ്രത്യേകത തന്നെയാണ്...
നമ്മുടെ ഇഷ്ടത്തിന് നമ്മളെടുക്കുന്ന ഡ്രെസ്സിനേക്കാളും പതിന്മടങ്ങ് ഭംഗിയുള്ളതായിരിക്കും ഏട്ടന്റെ സെലക്ഷൻ...
മക്കളുടെ പേര് പോലും സർട്ടിഫിക്കറ്റിൽ ചേർത്തിയതിന് ശേഷമാണ് എന്നോട് പറയുന്നത്...
കാരണം എന്റെ ഇഷ്ടങ്ങൾ എന്താണെന്ന് ഏട്ടനും ഏട്ടന്റെ ഇഷ്ടങ്ങൾ എന്താണെന്ന് എനിക്കും നല്ല പോലെ അറിയാവുന്നത് കൊണ്ടാണ് ഒരു കാര്യങ്ങളിലും ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാത്തത്...
വാക്കുകൾ കൊണ്ട് അറിയാൻ കഴിയുന്നതിനേക്കാൾ എത്രയോ വലുതാണ് ദാമ്പത്യ ജീവിതത്തിൽ മനസ്സുകൾ തമ്മിൽ അറിയുന്നത്...
രചനഃ ജാസ്മിൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക