മനുവുമായുള്ള കളിതമാശയ്ക്കിടെ കൈയ്യിലെ ചോറുപൊതി
തറയിൽ വീണു.
ഭാഗ്യം ചിതറിയില്ല ! കുനിഞ്ഞ് ചോറുപൊതി എടുക്കാൻ തുടങുമ്പോഴാണ് തൂണിൽ ചാരിയിരിക്കന്ന ആ സ്ത്രീയെ ശ്രദ്ധിച്ചത്, കുഴിഞ്ഞ് പോളകളിൽ കാലം കറുപ്പ് പച്ചകുത്തിയ അവരുടെ കണ്ണുകൾ ചോറുപൊതിയിലാണ്...പൊതിയെടുത്ത് ഞാൻ ഒന്നുകൂടി അവരെ ശ്രദ്ധിച്ചു...
എന്തോ ഒരു ചൈതന്യമുണ്ടാ മുഖത്ത് !
അവർ എന്നെ നോക്കി ചിരിച്ചു...
ആ ചിരി വിശപ്പിന്റെ നിലവിളിയാണെന്നെനിക്ക് തോന്നി.

ചോറു പൊതി നീട്ടേണ്ട താമസം,
അവർ കൈനീട്ടി വാങി മാറോട് ചേർത്തു.
പാവം...!!
ആ കണ്ണുകളിൽ കണ്ട വെളിച്ചത്തിൽ പകുതി എന്റെ ജീവിതത്തിലും ദൈവം പകർന്നെങ്കിൽ..!!

പിന്നെയുള്ള
എന്റെ ബസ്റ്റോപ്പിലുള്ള യാത്ര ആ സ്ത്രീയ്ക്ക് വേണ്ടിയായി, ...
മുടങാതെ എല്ലാ ദിവസവും ഞാൻ ചോറു പൊതി കൊടുത്തു.
പകരമായ് എനിക്കവർ അവരുടെ കണ്ണിലെ വെളിച്ചം തന്നു,..ആ വെളിച്ചത്തിന്റെ അടിമയാണ് ഞാനിപ്പോൾ...ഒരു ദിവസം പോലും ആ വെളിച്ചം കിട്ടാതെ വയ്യെന്നായി...
വൈകുന്നേരം സ്റ്റോപ്പിൽ ബസ്സിറങുമ്പോൾ ഒരിക്കൽ പോലും ഞാനവരെ കണ്ടിട്ടില്ല...
എവിടെ പോകുന്നതാകും ?

അന്നെന്റെ പിറന്നാളായിരുന്നു,
എന്റെ പ്രിയപ്പെട്ട വെളിച്ചത്തിനായി ഞാനൊരു സാരി വാങിയിരുന്നു...
പക്ഷേ രണ്ടു മാസത്തോളമായ് എനിക്ക്
വെളിച്ചം തന്ന ആ കണ്ണുകൾ പക്ഷേ അന്നാ ബസ്റ്റോപ്പിലുണ്ടായിരുന്നില്ല...
എനിക്കാകെ വിഷമം തോന്നി
ഉള്ളിലൊരു പിടപ്പ്...ആ കണ്ണുകൾ എവിടെയാണ്....!

"അവര് ഇന്ന് വന്നില്ല മോനേ...,
എവിടെ പോയതോ...."
എവിടെ പോയതോ...."
ബസ്റ്റോപ്പിനോട് ചേർന്ന് പെട്ടിക്കട
നടത്തുന്ന അമ്മയാണ്...
എന്റെ പിടപ്പ് അവർ ശ്രദ്ധിക്കുന്നുണ്ട്..!

പാതിമനസ്സോടെ ഞാൻ ബസ്സിൽക്കയറി,
അന്നെനിക്ക് ഒന്നിനും ഒരുത്സാഹവും തോന്നിയില്ല, ഉച്ചയായപ്പോൾ ഞാൻ വർക് ഷോപ്പിൽ നിന്നുമിറങി,..

ഒരു തോന്നൽ മനസ്സിൽ ആ കണ്ണുകളെന്റെ ചോറുപൊതിയും കാത്തിരുപ്പുണ്ടോ അവിടെ!!...അത് വെറും തോന്നലായിരുന്നെന്ന് ബസ്സിൽ നിന്നിറങിയപ്പോൾ മനസ്സിലായി, ...
അവർ ഇരിക്കാറുള്ള തൂണും ചാരി ഒരു നായ കിടക്കുന്നു,...

ഞാൻ വല്ലായ്മയോടെ ബഞ്ചിലിരുന്നതും....
നായ വാലാട്ടിക്കൊണ്ട് ബഞ്ചിലേയ്ക്ക് ചാടിക്കയറി എന്നെ തൊട്ടുരുമിക്കിടന്നു...!!
യജമാനോടെന്നപോലെ..!!
ഞാൻ ഭയന്ന് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല…..
നായ എന്നെ തന്നെ നോക്കി സ്നേഹസ്വരമുതിർത്ത് തലയാട്ടിക്കൊണ്ടിരുന്നു.....
ഞാനതിനെ കരുണയോടെ നോക്കി.

അതെ,...!!! ആ കണ്ണുകൾ എന്നെ ഞെട്ടിച്ചു.!!
ഇത് ആ കണ്ണുകല്ലേ..! അതേ പ്രകാശമല്ലേ ആകണ്ണുകളിൽ....അതെ..അതെ...!!!

ഞാനതിന്റെ തലയിൽ മെല്ലെ തലോടി,
ചോറു പൊതി നിവർത്തി,
സ്നേഹഗീതം പൊഴിച്ചു കൊണ്ട് ആർത്തിയോടെ നായ തിന്നാൻ തുടങി,..!

പെട്ടിക്കടയിലെ അമ്മ
പുറത്തേയ്ക്കിറങി വന്നു.
പുറത്തേയ്ക്കിറങി വന്നു.
"മോനേ...ഈ പുണ്യത്തിന് മോനെന്നായാലും ഫലം കിട്ടും...നല്ല മനസ്സാ മോന്...ആ സ്ത്രീ ഇതു വരെ വന്നില്ലല്ലോ എന്തു പറ്റിയോ ആവോ...!!"
അവർ നായയെ നോക്കി, നായുടെ നോട്ടം എന്നിലും , ചോറുപൊതിയിലും മാത്രം!!
'ഈ പട്ടി മോന്റെയാണോ....'
'അല്ലമ്മേ..'
മോനോട് പെട്ടെന്ന് ഇണങിയല്ലോ
എവിടെ നിന്ന് വന്നതാണോ ആവോ..
ചാവാലിപ്പട്ടിയൊന്നുമല്ല, നല്ല ഐശ്വര്യമുള്ള പട്ടി..!!

ചോറ് മുഴുവൻ തിന്നതിനു ശേഷം, നായ എന്റെ മടിയിൽ തല വച്ച് മുഖത്തേയ്ക്ക് നോക്കി...കുറച്ചു നേരം ആ നോട്ടം തുടർന്നു...എന്റെ നോട്ടവും ആ കണ്ണിലാണ് !
പെട്ടെന്ന് ആ നോട്ടം നിർത്തി നായ താഴെയിറങി തൂണിനോട് ചേർന്ന് കിടന്നു..!

ഞാൻ വീട്ടിലേയ്ക്ക് നടന്നു,
മനസ്സിപ്പോൾ ശാന്തവും, സമാധാനം നിറഞ്ഞതുമായിരിക്കുന്നു. നാളെയും എന്റെ ചോറുപൊതിക്ക് ആളായിരിക്കുന്നു,
എന്റെ വെളിച്ചം തിരികെ കിട്ടിയിരിക്കുന്നു..!

ആ അമ്മയുടെ വാക്ക് പെട്ടെന്നോർത്തു,
"നല്ല ഐശ്വര്യമുള്ള പട്ടി"....
അവനെ വീട്ടിലേയ്ക്ക് കൊണ്ട് പോയാലോ??
"നല്ല ഐശ്വര്യമുള്ള പട്ടി"....
അവനെ വീട്ടിലേയ്ക്ക് കൊണ്ട് പോയാലോ??
ഞാൻ തിരികെ നടന്നു, അല്ല ഓടി....
മനസ്സ് തുടികൊട്ടുകയാണ്,
ഞാനാ വെളിച്ചത്തിന്റെ ഉടമയാകാൻ പോകുന്നു.....!!

ബസ്റ്റോപ്പിലെത്തിയതും,
ആ തൂണരികിൽ നായുണ്ടായിരുന്നില്ല...
ഞാൻ ചുറ്റും നോക്കി...
എവിടെ????
പെട്ടിക്കടയിലെ അമ്മ കടയടച്ച് പോയിരുന്നു...

ഞാൻ നിരാശയോടെ വീട്ടിലേയ്ക്ക് നടന്നു.
പിറ്റേന്ന് ബസ്റ്റോപ്പിലെ എന്റെ തിരച്ചിലിൽ നായെ കാണാൻ കഴിഞ്ഞില്ല,...
പിന്നെയൊരിക്കലും.....ആ വെളിച്ചം എങോ പോയ് മറഞ്ഞു....!!

ആരായിരുന്നു ആ സ്ത്രീ....???
നായ????
എന്താണവർക്ക് പറ്റിയത്???
അവർ ആരാണ്.....?
നായ????
എന്താണവർക്ക് പറ്റിയത്???
അവർ ആരാണ്.....?
by: Shyam varkkala
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക