മാനസികരോഗി
________________
________________
9 വയസ് പ്രായം. വെളുത്തു തുടുത്തു നല്ല ഐശ്വര്യമുള്ള പെൺകുട്ടി. പ്രായത്തിനപ്പുറം വളർച്ചയുണ്ട്. റോഡിൽ നിന്ന് കൂട്ടുകാരോടൊപ്പം കളിക്കുകയാണ്. കൂട്ടത്തിൽ അവൾ മാത്രമേ പെൺകുട്ടിയായിട്ടുളളതുകൊണ്ടായിരിക്കും, മുറ്റമടിച്ചുകൊണ്ടിരിക്കുന്ന
അമ്മ അവളെ ഇടയ്ക്ക് ഇടയ്ക്ക് ശ്രദ്ധിച്ചുകൊണ്ടേ ഇരുന്നു. അമ്മ തൂത്തു തൂത്തു വീടിന്റെ പിൻഭാഗത്ത് എത്തിയപ്പോഴേക്കും കളി അവസാനിച്ചു. കൂട്ടത്തിൽ മൂത്ത ചേട്ടൻ അവളോട് ചോദിച്ചു.
അമ്മ അവളെ ഇടയ്ക്ക് ഇടയ്ക്ക് ശ്രദ്ധിച്ചുകൊണ്ടേ ഇരുന്നു. അമ്മ തൂത്തു തൂത്തു വീടിന്റെ പിൻഭാഗത്ത് എത്തിയപ്പോഴേക്കും കളി അവസാനിച്ചു. കൂട്ടത്തിൽ മൂത്ത ചേട്ടൻ അവളോട് ചോദിച്ചു.
'ഡീ.. നിനക്ക് ബാലരമ വേണോ?'
'വേണം ചേട്ടാ. '
'എന്നാ വാ. വീട്ടിലുണ്ട് എടുത്തു തരാം.'
അവൾ അയാളുടെ കൂടെ നടന്നു. വീട്ടിലെത്തിയ പാടെ കതകടച്ചു. അവളുടെ ഉള്ളിൽ ഭയം തോന്നി. അയാൾ അവളുടെ സമീപത്തെത്തി. അയാൾ കൈയ്യടുത്ത് അവളുടെ മാറിടത്തിനു മുകളിൽ വച്ചു. അവളുടെ ഹൃദയമിടിപ്പ് ഇടിമുഴക്കത്തെക്കാൾ ഉച്ചത്തിലായി. വിയർപ്പു കണങ്ങൾ പൊടിഞ്ഞു. കണ്ണുനീരിനു പോലും അ അവസ്ഥയിൽ അവളെ തനിച്ചാക്കാൻ പേടിയായിട്ടായിക്കാം മിഴികളിൽ തങ്ങിനിന്നു. സെക്കന്റ് സൂചി പോലും മണിക്കൂറുകളുടെ ദൈർഘ്യത്തിൽ ചലിച്ചു. പെട്ടെന്ന് അയാൾ പറഞ്ഞു.
'നീ ഇതൊന്നു കാണിച്ചു താ! ഇല്ലെങ്കിൽ ഈ പേപ്പറിൽ പടം വരച്ചു കാണിക്ക്.'
അവൾക്ക് ഒരക്ഷരം സംസാരിക്കാൻ കഴിഞ്ഞില്ല. നെഞ്ചിൽ കഠാര കുത്തിയിറക്കിയ വേദന. പെട്ടെന്ന് എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അവൾ പറഞ്ഞു.
'എനിക്ക് അമ്മയെ കാണണം.'
അവളുടെ മുഖഭാവം കണ്ട് പേടിച്ചതുകൊണ്ടാകാം അയാൾ കതകു തുറന്നു. എന്നിട്ട് പറഞ്ഞു.
'ഇതു നീ ആരോടും പറയണ്ട! പറഞ്ഞാൽ നിനക്കാണ് നാണക്കേട്. കാരണം നീ പെണ്ണാണ്.'
അവൾ പതിയെ വീട്ടിലേക്ക് നടന്നു. അയാളുടെ അമ്മ ജോലി കഴിഞ്ഞ് വീട്ടിലോട്ട് മടങ്ങി വരുന്നത് അവൾ കണ്ടു. വീട്ടിലെത്തിയപ്പോൾ അമ്മ സന്ധ്യ ദീപം കൊളുത്തുന്നു. കുളിച്ചു നാമം ജപിക്കാത്തതിൽ ഒരുപാട് ശകാരം കേൾക്കേണ്ടി വന്നു. അമ്മയോട് ഇതൊക്കെ പറയാൻ പേടിയായിരുന്നു. പറഞ്ഞാൽ തന്നെ ഇതിന്റെ പഴിയും തന്റെ മേൽ വീഴുമെന്ന് അവൾ ഭയപ്പെട്ടു. പെണ്ണായി പിറന്നതിന്റെ പേരിൽ അവൾ അനുഭവിക്കുന്ന നിയന്ത്രണങ്ങൾ അവളെ വല്ലാതെ വിയർപ്പുമുട്ടിച്ചിരുന്നു. ഇളകി മറിഞ്ഞ കടൽ പോലെ പ്രക്ഷുബ്ദമായിരുന്നു അവളുടെ മനസ്സ്.
അന്നുമുതൽ അവൾ മറ്റൊരാളായി. സ്വന്തം അച്ഛനെ പോലും സംശയദൃഷ്ടിയോടെ നോക്കി കണ്ടു. അമ്മയിൽ നിന്ന് പോലും ആശ്വാസം കണ്ടെത്താൻ അവൾക്കായില്ല. പ്രായത്തിനു മുൻപേ മുതിര്‍ന്നപ്പോൾ നാട്ടൈകാരുടേയും ബന്ധുക്കളുടേയും മുന്നിൽ അപമാനിതയായി. സ്വന്തം അമ്മയിൽ നിന്നു പോലും കുത്തു വാക്കു കേൾക്കേണ്ടി വന്നു. "ഒളള സിനിമയൊക്കെ കണ്ടിട്ടാ ഇങ്ങനെയൊക്കെ" എന്ന്. സിനിമയും ഇതും തമ്മിൽ എന്താ ബന്ധമെന്ന്, ശരീരം കൊണ്ട് വളർച്ചയെത്തിയെങ്കിലും മനസ്സുകൊണ്ട് പക്വതയെത്താത്ത അവൾക്ക് മനസിലായില്ല.
മകളുടെ മാറ്റങ്ങൾ അമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ആണുങ്ങളെ കാണുമ്പോഴുളള പേടി. പക്ഷേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായതുകൊണ്ട് ആശുപത്രിയിലും കൗൺസിലിങ്ങിനു കൊണ്ടുപോകാനും അവർക്ക് കഴിഞ്ഞില്ല. പിന്നെ പെൺകുട്ടിയല്ലേ! ആരെങ്കിലും അറിഞ്ഞാലോ എന്ന ഭയം.
അങ്ങനെ കാലങ്ങൾകടന്നു പോയി. അവളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് വീട്ടുകാർ അവളെ വിവാഹം കഴിപ്പിച്ചയച്ചു. പക്ഷേ ആദ്യരാത്രിയിൽ നിലവിളിച്ചു കൊണ്ട് ഇറങ്ങി ഓടിയ അവൾ അവസാനം എത്തിച്ചേർന്നത് നാലു ചുവരുകൾക്ക് ഉളളിലായിരുന്നു.
ചങ്ങലയുടെ കിലുക്കം എപ്പോഴും കേൾക്കുന്ന മുറിയിൽ........
~ ചാരു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക