...ആദ്യാനുരാഗം....
*******************************
ആദ്യം പ്രേമിക്കുന്ന പെണ്ണിനെ ഒരാണിനും ഒരിക്കലും മറക്കാൻ കഴിയില്ല.
*******************************
ആദ്യം പ്രേമിക്കുന്ന പെണ്ണിനെ ഒരാണിനും ഒരിക്കലും മറക്കാൻ കഴിയില്ല.
പ്ലസ്‌വണ്ണിന് പഠിക്കുന്ന സമയം. ക്ലാസിലെ എല്ലാ കൂട്ടുകാർക്കും ഓരോ പ്രണയമുണ്ടായിരുന്നു. അവർ തങ്ങളുടെ ഗേൾ ഫ്രണ്ട്സിനെ കുറിച്ച് വാ തോരാതെ പറഞ്ഞു വെറുപ്പിച്ചു കൊണ്ടിരുന്നു. അവരുടെ വേട്ട മൃഗം ഞാനായിരുന്നു. എപ്പോഴും എന്നെ കളിയാക്കി കൊണ്ടിരുന്നു... സിംഗിൾ ആയി നടക്കുന്നതിന്. ഞാനും കരുതി മീശയൊക്കെ വന്നു. ഒരു പെൺകുട്ടിയെ പ്രണയിക്കണം എന്നിട്ട് അവളെ തന്നെ വിവാഹം ചെയ്യണം.
പിറ്റേന്ന് മുതൽ പറ്റിയ ഒരു പെൺകുട്ടിയെ തിരഞ്ഞ് തുടങ്ങി. ആദ്യം ക്ലാസിൽ തന്നെ തപ്പി. പക്ഷേ ഇതുവരെ സഹോദരിമാരെ പോലെ കണ്ടവരെ എങ്ങനെ പ്രണയിക്കാനാണ്. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. അടുത്ത ലക്ഷ്യം ജൂനിയർ വിഭാഗം. പക്ഷേ ചീറ്റിപ്പോയാൽ നാണക്കേട് അല്ലേ. അങ്ങനെ അതും ഉപേക്ഷിച്ചു. പിന്നെ അമ്പലം,പള്ളി മുതലായ പെൺകുട്ടികൾ സ്ഥിരമായി വരാരുള്ള സ്ഥലങ്ങൾ മുഴുവൻ അരിച്ചു പെറുക്കി. നോ രക്ഷ. ഒരു പെൺകുട്ടിയെ കണ്ടയുടൻ അവൾ എന്താണ് എവിടെയുള്ളതാണ് എന്ന് ഒന്നും ചിന്തിക്കാതെ പെട്ടെന്ന് ഒരു സ്പാർക്ക് വരണമല്ലോ നമ്മുടെ ഹൃദയത്തിൽ. ഒറ്റ നോട്ടത്തിൽ തന്നെ അവൾ എനിക്ക് വേണ്ടി മാത്രം പിറന്നതാണ് എന്ന് തോന്നണമല്ലോ. പക്ഷേ അതുവരെ കണ്ട ഒരു പെൺകുട്ടിയോടും ആ ഫീലിംഗ് തോന്നിയില്ല...
പ്ലസ് വൺ കഴിഞ്ഞു പ്ലസ്ടുവിലായി. പഴയ സിംഗിൾ ജീവിതം തുടരുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന ബസിൽ വച്ചു ഒരു പെൺകുട്ടിയെ കണ്ടു. ചുരുണ്ട മുടിയുള്ള, വെള്ളി കണ്ണുകളുള്ള ഒരു സാധാരണ പെൺകുട്ടി. മറ്റുള്ള കുട്ടികളെ പോലെയല്ലായിരുന്നു അവൾ ഒരു പാവം കുട്ടി. കണ്ടയുടൻ മനസ്സ് പറഞ്ഞു. ഇതാണ് നിൻ്റെ പെണ്ണ്.
പിന്നെ അവളുടെ പുറകെയായി. നേരിട്ട് ഇഷ്ടം പറയാൻ ഒരു ധൈര്യം ഇല്ലായിരുന്നു. അവളുടെ ഉത്തരമാണ് ഞാൻ കൂടുതൽ ഭയപ്പെട്ടത്. അവൾ പഠിച്ചിരുന്നത് സ്കൂൾ ഞങ്ങളുടെ സ്കൂളിന് കുറച്ചു ദൂരെ ആയിരുന്നു പക്ഷേ ബസ് സ്റ്റാൻഡ് ഞങ്ങളുടെ സ്കൂളിന് അടുത്താണ് അതുകൊണ്ട് എന്നും അവൾ ബസ് കയറാൻ അവിടെ വന്നിരുന്നു. എപ്പോഴും അവളും രണ്ട് കൂട്ടുകാരികളുമായിട്ടാണ് വീട്ടിൽ നിന്നും സ്കൂളിലേക്ക് വരുന്നതും പോകുന്നതും. ഞാൻ വരുന്നതും അതേവഴിയിൽ ആയതിനാൽ അവൾ പോകുമ്പോളും വരുമ്പോളും ഞാനും അവരുടെ പുറകെ ഉണ്ടായിരുന്നു. എൻ്റെ ചില സ്വാധീനം വച്ച് അവളുടെ പേര് കണ്ടെത്തി. പക്ഷേ അവൾ ഏത് ക്ലാസിലാണ് പഠിക്കുന്നത് എന്ന് മനസ്സിലായില്ല. അപ്പോഴാണ് എൻ്റെ ഒരു കൂട്ടുകാരി പറഞ്ഞത് പ്ലസ് വൺ പഠിക്കുന്ന പെൺകുട്ടികൾ എല്ലാ തിങ്കളാഴ്ചയും തലയിൽ വെളുത്ത റിബൺ കെട്ടണമെന്നാണ് ആ സ്കൂളിലെ റൂൾ. അവൾ പറഞ്ഞത് ഒരു ബുധനാഴ്ച ആയിരുന്നു. അത് കാരണം ഞാൻ തിങ്കളാഴ്ച ആകാൻ വേണ്ടി കാത്തിരുന്നു. ആ കാത്തിരിപ്പിനേക്കാൾ അവളോട് നേരിട്ട് ചോദിക്കുന്നതായിരുന്നു നല്ലത് പക്ഷേ അതിനുള്ള ധൈര്യം ഇല്ലായിരുന്നു.
അങ്ങനെ തിങ്കളാഴ്ച വന്നു. രാവിലെ തനിയെ എഴുന്നേറ്റു അച്ഛനേയും അമ്മയേയും ഞെട്ടിച്ചു. എന്നിട്ട് നേരെ സ്കൂളിലേക്ക് യാത്രയായി. അന്ന് ഞാൻ പോയ ബസിൽ അവളെ കണ്ടില്ല. സ്കൂളിൽ എത്തിയിട്ടും മനസ്സിൽ അവളെ കണ്ടിട്ടില്ലല്ലോ എന്ന വിഷമമായിരുന്നു. ക്ലാസ് കഴിഞ്ഞു വേഗം ബസ്സ് സ്റ്റോപ്പിലേക്ക് ഓടി അവളെ കാത്തു നിന്നു. കുറച്ചു കഴിഞ്ഞു ഒരുപാട് കുട്ടികളുടെ കൂട്ടത്തിനിടയിലൂടെ.... മഴമേഘങ്ങൾക്കിടയിലുടെ വരുന്ന ഒരു മാലാഖ പോലെ അവൾ വന്നു കൊണ്ടിരുന്നു. എത്ര കൂട്ടമുണ്ടെങ്കിലും അവളുടെ മുഖം മാത്രമേ ഞാൻ കണ്ടുള്ളു. അവളുടെ തലയിലെ വെള്ള റിബൺ ഞാൻ നോക്കി. അതെ അവളുടെ മുടിയിൽ രണ്ടു വെള്ള റിബണുകൾ ഉണ്ടായിരുന്നു. എന്തായാലും എനിക്ക് ആശ്വാസമായി അവൾ പ്ലസ് വൺ ആയുള്ളൂ ഒരു പ്രണയത്തിൽ വീഴാനുള്ള സമയം ആയിട്ടില്ല........
മാസങ്ങളായി പുറകെ നടന്നിട്ടും അവളോട് സംസാരിക്കാനുള്ള ധൈര്യം എനിക്ക് കിട്ടിയില്ല. എന്നും രാവിലെ അവൾ വരുന്ന ബസിൽ കയറി അവളുടെ പുറകിൽ അവളുടെ സ്കൂൾ വരെ പോകും ഒന്നും പറയാതെ തിരിച്ചു വരും. വൈകിട്ട് അവൾ പോകുന്ന ബസിൽ കയറി വീട്ടിലേക്ക് പോകും. ഇതായിരുന്നു എൻ്റെ ദിനചര്യ..
അങ്ങനെയിരിക്കെ ഒരു ദിവസം ബസിൽ വച്ച് ഞാൻ അവളെ വായിനോക്കിക്കൊണ്ടിരിക്കുമ്പോൾ അവൾ ദേഷ്യത്തോടെ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി. ഞാൻ പെട്ടെന്ന് നോട്ടം അവസാനിപ്പിച്ചു നല്ല കുട്ടിയായി ഒരു സീറ്റിൽ വന്നിരുന്നു. അത്കണ്ടു അവൾ ചെറുതായി പുഞ്ചിരിച്ചു. അതു കണ്ടതും എൻ്റെ ഹൃദയത്തിൽ ആയിരം തന്ത്രികൾ ഈണമിടുന്നത് പോലെയായിരുന്നു.
അന്ന് രാത്രി ഒരുപാട് സ്വപ്നങ്ങളുമായി ഞാൻ ഉറങ്ങി. പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴി അവളും ഉണ്ടായിരുന്നു ബസിൽ. പുറകിൽ നിന്നും ഞാൻ അവളെ നോക്കിയപ്പോൾ അവളും എന്നെ നോക്കി. പിന്നെ എല്ലാ ദിവസവും സ്കൂളിൽ പോകുന്നത് അവളെ കാണാൻ വേണ്ടി മാത്രമായി. പക്ഷെ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള കാത്തിരിപ്പായിരുന്നു ഏറ്റവും ദുസ്സഹനീയം. ഓരോ ക്ലാസ് പീരിയഡുകൾക്കും മാസങ്ങളുടെ ദൈർഘ്യം ഉണ്ടായിരുന്നു. വൈകുന്നേരം ആകാനായി ഞാൻ അക്ഷമയോടെ കാത്തിരുന്നു. ബെൽ അടിച്ച ഉടൻ ഞാൻ എല്ലാവരേക്കാളും മുന്നിൽ ഓടി വന്നു ബസ് സ്റ്റാൻഡിൽ സ്ഥാനം പിടിച്ചു അവളുടെ വരവിനായി കാത്തു നില്ക്കും. അവൾ എന്നെ കണ്ടതും ഒന്ന് നോക്കിയിട്ട് ബസ് വരുന്നതും കാത്ത് കൂട്ടുകാരികളുമായി സംസാരിച്ചു നില്ക്കും. ഞാൻ വിടില്ല അവളുടെ പുറകിൽ പോയി വായ്നോക്കി നില്ക്കും. അപ്പോൾ വല്ലപ്പോഴും ഇടംകണ്ണിട്ട് അവൾ എന്നെയും നോക്കും. അവളുടെ കണ്ണുകൾക്ക് എന്തോ മാസ്മരിക ശക്തി ഉണ്ടായിരുന്നു. ഓരോ വട്ടം നോക്കുമ്പോളും ഞാൻ അവളെ കൂടുതൽ സ്നേഹിച്ചു കൊണ്ടിരുന്നു. അങ്ങനെ മാസങ്ങൾ കടന്നു പോയി. അപ്പോഴും അവളുടെ നോട്ടത്തിൻ്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
കൂട്ടുകാരുടെ നിർബന്ധ പ്രകാരം ഞാൻ അവളോട് എൻ്റെ മനസ്സിൽ ഉള്ളത് പറയാൻ തീരുമാനിച്ചു. പക്ഷേ എവിടെ വച്ചു ചോദിക്കും. പൊതുവേ ആരോടും പെട്ടെന്ന് കയറി സംസാരിക്കാത്ത സ്വഭാവമായിരുന്നു എനിക്ക്. അതുകൊണ്ടാണ് അവളോട് ഒന്നും പറയാതെ ഇത്രയും കാലം പുറകെ നടന്നത്. പക്ഷേ മനസ്സിൽ എല്ലാ ധൈര്യവും സംഭരിച്ച് അവൾ സ്കൂളിൽ പോകുന്ന വഴിയിൽ വച്ചു ചോദിക്കാനായി കൂട്ടുകാരൻ്റെ സൈക്കിളുമായി രാവിലെ അവളുടെ മുൻപിൽ പോയി ഇടവഴിയിൽ കാത്തു നിന്നു. അവളും കൂട്ടുകാരികളും നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ എൻ്റെ എല്ലാ ധൈര്യവും ചോർന്നു. അവൾ പോയതും പുറകെ പോയി പേര് വിളിച്ചു പക്ഷെ ശബ്ദം പുറത്ത് വന്നില്ല. അങ്ങനെ ആ ശ്രമം പരാജയപ്പെട്ടു...
തോല്ക്കാൻ എനിക്ക് മനസ്സില്ലായിരുന്നു. അന്ന് വൈകുന്നേരം ധൈര്യത്തിന് ഒരു കൂട്ടുകാരനെയും കൂട്ടി അവളുടെ അടുത്ത് ഇഷ്ടം പറയാൻ വേണ്ടി പോയി. അവൾ വീട്ടിൽ പോകുന്ന വഴി അതേ ബസ് സ്റ്റോപ്പിൽ ഇറങ്ങി പുറകെ പോയി അവളുടെ പേര് വിളിച്ചു. അപ്പോൾ അവൾ ചോദിച്ചു "എന്താ വേണ്ടത് "..
എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. തപ്പി തടഞ്ഞു ഒരുവിധം പറഞ്ഞു..." എല്ലാം അറിയാല്ലോ..." എന്നിട്ട് ഒന്നും മിണ്ടാതെ വാ പൊളിച്ചു നിന്നു. അപ്പോൾ അവൾ പറഞ്ഞു.." എൻ്റെ പുറകിൽ നടക്കുന്നത് എനിക്ക് ഇഷ്ടമല്ല".. എന്നിട്ട് വളരെ കോപത്തോടെ നടന്നു പോയി. അവളുടെ നോട്ടം കണ്ട് ആദ്യം ഞാൻ വിചാരിച്ചിരുന്നത് ഇഷ്ടം കൊണ്ടാണെന്ന് ആണ്. പക്ഷെ അവളുടെ മറുപടി എനിക്ക് ഒരു ഷോക്കായി. ഞാൻ വളരെ വിഷമത്തോടെ വീട്ടിൽ പോയി.
എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. തപ്പി തടഞ്ഞു ഒരുവിധം പറഞ്ഞു..." എല്ലാം അറിയാല്ലോ..." എന്നിട്ട് ഒന്നും മിണ്ടാതെ വാ പൊളിച്ചു നിന്നു. അപ്പോൾ അവൾ പറഞ്ഞു.." എൻ്റെ പുറകിൽ നടക്കുന്നത് എനിക്ക് ഇഷ്ടമല്ല".. എന്നിട്ട് വളരെ കോപത്തോടെ നടന്നു പോയി. അവളുടെ നോട്ടം കണ്ട് ആദ്യം ഞാൻ വിചാരിച്ചിരുന്നത് ഇഷ്ടം കൊണ്ടാണെന്ന് ആണ്. പക്ഷെ അവളുടെ മറുപടി എനിക്ക് ഒരു ഷോക്കായി. ഞാൻ വളരെ വിഷമത്തോടെ വീട്ടിൽ പോയി.
പിന്നീട് കുറച്ച് നാൾ അവളെ കാണാതെ ഒളിച്ചു നടന്നു. ഇതിനിടയിൽ സ്കൂൾ ജീവിതം അവസാനിപ്പിച്ചു കലാലയ ജീവിതം തുടങ്ങി. പഴയതെല്ലാം ഒരു കുട്ടിക്കളിയായി വിചാരിച്ചു എല്ലാം മറന്നു ജീവിക്കുകയായിരുന്നു. അങ്ങനെയിരിക്കെ സംസ്ഥാന കോളേജ് കലോത്സവം ഞങ്ങളുടെ കലാലയത്തിൽ വച്ചായിരുന്നു. ഞാൻ അതിൻ്റെ സംഘാടകരിൽ ഒരാളായിരുന്നു. അവിടെ വച്ചു ഞാൻ അവളെ വീണ്ടും കണ്ടു. അവളും എന്നെ കണ്ടെങ്കിലും പരിചയഭാവം പോലും കാണിച്ചില്ല. പിന്നീടുള്ള പല ദിവസങ്ങളിലും ഞാൻ അവളെ കണ്ടു. അവൾ എന്നെയും നോക്കി. ആ നോട്ടം വീണ്ടും എൻ്റെ മനസ്സിൽ കുഴിച്ചു മൂടിയ ഇഷ്ടത്തെ വലിച്ചു പുറത്തിട്ടു. വീണ്ടും അവളുടെ പുറകെ നടക്കാൻ തുടങ്ങി. അങ്ങനെ കലോത്സവം അവസാനിച്ചു. പക്ഷേ അവളെ കാണാതിരിക്കാൻ എനിക്ക് കഴിയാത്തതിനാൽ ഞാൻ വീണ്ടും അവളെ കാണാൻ പോയി. അവളുടെ കോളേജ് എൻ്റെ കോളേജിൽ നിന്നും വളരെ അകലെയായിരുന്നു. പല ദിവസങ്ങളിലും അവസാനത്തെ ക്ലാസ് കട്ട് ചെയ്തു അവളെ കാണാൻ ആയിട്ട് അവരുടെ കോളേജിനു മുൻപിൽ പോയി വായ് നോക്കി നില്ക്കൽ പതിവായി. പല ദിവസങ്ങളിലും അവളുടെ പുറകെ നടന്നു ഒന്നു സംസാരിക്കാൻ പക്ഷെ അവൾ മൈൻഡ് പോലും ചെയ്തില്ല. അവളുടെ കൂട്ടുകാരികൾ എല്ലാം എന്നെ നോക്കി കളിയാക്കൽ തുടർന്ന് കൊണ്ടിരുന്നു.
അവസാനം സഹികെട്ട് ഞാൻ അവളെ നിർബന്ധിച്ച് പിടിച്ച് നിർത്തി പറഞ്ഞു. " എനിക്ക് നിന്നെ ഇഷ്ടമാണ്... ഞാൻ ജീവിതത്തിൽ വേറൊരു പെണ്ണിന്റെ പുറകിലും ഇത് പോലെ നടന്നിട്ടില്ല.. കാരണം നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.. അത്ര ഇഷ്ടപ്പെട്ടുപോയി.. മറക്കാൻ ഒരുപാട് ശ്രമിച്ചു പക്ഷേ എനിക്ക് കഴിയുന്നില്ല.. നീ എന്നെ ഒന്ന് മനസ്സിലാക്ക്..."
അവൾ പറഞ്ഞു." ഞാൻ ആദ്യമേ പറഞ്ഞതാണ് എൻ്റെ പുറകിൽ നടക്കരുത് എന്ന്. എൻ്റെ വീട്ടുകാർ തീരുമാനിക്കുന്ന ആളെ മാത്രമേ ഞാൻ കല്യാണം കഴിക്കുകയുള്ളു. അല്ലാതെ പ്രേമിച്ചു നടക്കാൻ എനിക്ക് ഇഷ്ടമല്ല.. ഇനിയും പുറകെ നടന്നു എന്നെ ഉപദ്രവിക്കരുത്. പ്ലീസ്.."
ഞാൻ പറഞ്ഞു " ഇനി ഞാൻ ഒരിക്കലും പുറകെ വരില്ല.. ഒരു ജോലി കണ്ടുപിടിച്ചിട്ട് നിൻ്റെ വീട്ടിൽ വന്നു ഞാൻ പെണ്ണ് ചോദിക്കും.."
പക്ഷെ അവൾ മറുപടി ഒന്നും പറയാതെ നടന്നകന്നു.
ഞാൻ പറഞ്ഞു " ഇനി ഞാൻ ഒരിക്കലും പുറകെ വരില്ല.. ഒരു ജോലി കണ്ടുപിടിച്ചിട്ട് നിൻ്റെ വീട്ടിൽ വന്നു ഞാൻ പെണ്ണ് ചോദിക്കും.."
പക്ഷെ അവൾ മറുപടി ഒന്നും പറയാതെ നടന്നകന്നു.
പിന്നീട് ഞാൻ ഒരിക്കലും അവളുടെ പുറകെ നടന്ന് ശല്യപ്പെടുത്തിയില്ല. എൻ്റെ മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുളളു.... എങ്ങനെയെങ്കിലും പഠിച്ചു ഒരു ജോലി നേടിയിട്ട് അവളുടെ വീട്ടിൽ പോയി അവളെ കല്യാണം കഴിപ്പിച്ചു തരുമോ എന്ന് ചോദിക്കണം.
അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ അറിഞ്ഞു അവളുടെ കല്യാണം മറ്റൊരാളുമായി കഴിഞ്ഞുവെന്ന്. ഞാൻ ആകെ തകർന്നു. കോളേജിൽ പോകാതെയായി. പുറത്ത് പോലും പോകാതെ എപ്പോഴും വീട്ടിനുള്ളിൽ കഴിച്ചു കൂട്ടി. മാസങ്ങൾ കടന്നു പോയി.
അവൾ ഞാൻ കണ്ടിട്ടുളള മറ്റു പെൺകുട്ടികളിൽ നിന്നും വളരെ വ്യത്യസ്തയുള്ള കുട്ടിയായിരുന്നു. ഒരു പക്ഷെ അതായിരിക്കും അവളെ ഇഷ്ടപ്പെടാൻ കാരണം. പരസ്പരം ഞങ്ങൾ പരിചയപ്പെട്ടിട്ടില്ല. അവളെ കുറിച്ച് കൂടുതൽ ഒന്നും എനിക്ക് അറിയില്ല എങ്കിലും അവൾ എൻ്റെ എല്ലാമായിരുന്നു. അവളുടെ അടുത്ത് നില്ക്കുമ്പോളാണ് എനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയിരുന്നത്. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തിനാണ് അവളെ ഇത്രയും സ്നേഹിക്കുന്നത് എന്ന് പക്ഷെ അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായി ഇപ്പോഴും തുടരുന്നു.
പയ്യെ പയ്യെ ഞാൻ എല്ലാം മറന്നു തുടങ്ങി. പാതിവഴിയിൽ വച്ചു അവസാനിപ്പിച്ച കോഴ്സ് പൂർത്തിയാക്കി.
ഒരുപാട് നാളുകൾക്ക് ശേഷം അവളെ വീണ്ടും കണ്ടു. ഞാൻ വക്കീലായി പ്രാക്ടീസ് ചെയ്യുന്ന സമയം. അവൾ ഒരു കുട്ടിയുമായി എന്റെ ഓഫീസിൽ വന്നു. എൻ്റെ സീനിയർ വക്കീൽ വഴി വന്ന കേസ് ആയിരുന്നു. കണ്ടയുടനെ അവൾക്കും എന്നെ മനസ്സിലായി. അവൾ ആ കുട്ടിയെ പരിചപ്പെടുത്തി ഇതു എൻ്റെ മകൾ അമ്മു. ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. എന്നിട്ട് എന്നെ കുറിച്ച് അന്വേഷിച്ചു കുടുംബം ,കുട്ടികൾ... ഞാൻ പറഞ്ഞു "എൻ്റെ മനസ്സിന് ഇഷ്ടപ്പെട്ട മറ്റൊരു പെൺകുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നു."
അതുകഴിഞ്ഞ് ഒരു ചെറിയ മടിയോടെ അവൾ ഒരു കേസ് ഫയൽ എന്നിലേക്ക് നീട്ടി. അതു വാങ്ങി വായിച്ചതും. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു പോയി....
"" അവളുടെ വിവാഹമോചനത്തിനുള്ള അപേക്ഷ ആയിരുന്നു അത് ""
End...
Muchesh Murali

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക