Slider

നിനക്ക് സമ്മാനമായി തരേണ്ടത്

0
അതുൽ.. ഞാനെന്താണ് ഈ പിറന്നാളിന് നിനക്ക് സമ്മാനമായി തരേണ്ടത്? ' പപ്പയാണ്.. പപ്പാ അങ്ങനെയാണ്.. ഓരോ പിറന്നാളിനും അത്യപ്പൂർവ്വങ്ങളായ സമ്മാനങ്ങൾ.. പതിനെട്ടു വയസ്സ് കഴിഞ്ഞപ്പോൾമുതൽ അത് വാഹനങ്ങളായി മാറി.. മമ്മ ഒന്നും തരാറില്ല.. ആ ദിവസം നിറുകയിൽ ഒരു സ്നേഹചുംബനം.. നൂറു വണ്ടികൾ തരുന്നതിലും സന്തോഷം ആ ഒരു ചുംബനത്തിനുണ്ടായിരുന്നു.. മമ്മ മരിച്ചിട്ട് ഒരുവർഷം തികയുന്നു.. കഴിഞ്ഞവർഷം പിറന്നാൾദിനത്തിനു പിറ്റേന്നായിരുന്നു.. മമ്മയുടെ കാർ ഡിവൈഡർ ഭേദിച്ച് മറുപുറത്തുള്ള റോഡിലെത്തി.. നിമിഷങ്ങൾ.. ചിന്നിച്ചിതറിയ മമ്മയുടെ ശരീരം.. അടക്കംചെയ്യാനായി ഹോസ്പിറ്റലിൽനിന്നു കിട്ടിയത് ഒരു ചെറുസഞ്ചിയിൽ കൊള്ളാനുള്ള മമ്മ....
'എനിക്കൊന്നും വേണ്ടാ പപ്പാ.. എല്ലാമുണ്ടല്ലോ ?.. ഇനിയെന്താണ് വേണ്ടത്? .. '
'നോ.. നിന്റെ സന്തോഷമാണ് എനിക്ക് പ്രധാനം.. '
നഗരത്തിലെ ഏറ്റവും ധനികനായ വ്യവസായി.. കാറുകളുടെ നിരതന്നെയുണ്ട്.. ഓരോദിവസവും പപ്പാ ഓരോ കാറുകളിലാണ് ഓഫീസിൽ പോയിരുന്നത്.. ഇതെല്ലം തനിക്കുള്ളതല്ലേ?.. പിന്നെ..
മമ്മയുടെ മരണം ആത്മഹത്യയാണോ എന്നൊരു സംശയം തനിക്കുണ്ടായിരുന്നു.. കാരണം.. പപ്പയുടെ ചില വഴിവിട്ട ബന്ധങ്ങൾതന്നെ.. പലപ്പോഴും കൂടെവരുന്നത് പലർ.. അവരൊക്കെ ആരെന്ന് മമ്മ ഇതുവരെ ചോദിച്ചു കേട്ടിട്ടില്ല.. അവർതമ്മിൽ വഴക്കുകൾ വളരെ പരിമിതമായേ കണ്ടിട്ടുള്ളൂ..
'മോന് ഇഷ്ടമുള്ള ഒരു വണ്ടിയാണ് പപ്പാ വരുത്തിയിരിക്കുന്നത്.. Audi RS6... വില എത്രയെന്നറിയുവോ നിനക്ക്?.. ഹ ഹഹ ഹഹ '
പപ്പാ അങ്ങനെയാണ് വിലയും പറഞ്ഞതിന്റെ ഗുണഗണങ്ങളും വർണ്ണിക്കും..
'1,47 സി എക്സ് ഷോറൂം.. '
'എക്‌സാസിറ്റിലി... ഒരു കോടി നാല്പത്തിയേഴ് ലക്ഷം.. ആർ യു ഹാപ്പി? ... കാൾ ഹെർ റ്റു സീ ഇറ്റ് ടുമോറോ.. '
അനാമികയെക്കുറിച്ചാണ്..അവളും താനും തമ്മിലുള്ള പ്രേമത്തെക്കുറിച്ചൊക്കെ പപ്പായ്ക്കറിയാം...
'ഓക്കേ.. നോക്കാം.. '
പപ്പാ ഓഫിലേക്ക് യാത്രയായി.. കഴിഞ്ഞദിവസം വേറൊന്തോ ഗൂഗിളിൽ സെർച്ച് ചെയ്തപ്പോഴാണ് ഔഡിയുടെ പരസ്യം കണ്ടത് ..
നാളെയാണ്.. ഇരുപത്തിനാലു തികയുന്ന പിറന്നാൾ.. മമ്മയില്ലാതെ എന്താഘോഷം.. കഴിഞ്ഞ പിറന്നാളിന് തന്ന ചുംബനത്തിന്റെ തണുപ്പ് ഇപ്പോഴും നിറുകയിലുണ്ട്..
............................................................................................
പിറന്നാളിന് അനാമിക മാത്രം എത്തിയില്ല.. അവൾ പപ്പയുടെ വ്യവസായ സാമ്രാജ്യത്തിന്റെ എതിരാളിയുടെ മകളാണ്.. അവളുടെ പപ്പയ്ക്ക് ഞങ്ങളോട് വിരോധമൊക്കെയുണ്ട്.. പക്ഷേ പപ്പാ തനിക്ക് ഫുൾ സപ്പോർട്ട് തരുന്നുണ്ട്.. 'അവളാണ് നിന്റെ പെണ്ണ്.. അവർ സമ്മതിച്ചില്ലെങ്കിൽ.. ഞാൻ എന്റെ മോനുവേണ്ടി അവളെ അടിച്ചോണ്ടുപോരും.. ഹ ഹ ഹ' അതോടെ അയാളുടെ ബിസിനസ് സാമ്രാജ്യം തകരുമെന്നൊരു പ്രതികാരചിന്ത പപ്പയ്ക്കുണ്ടെന്നു തോന്നാറുണ്ട് പലപ്പോഴും.. അവളും ഒറ്റമോളാണ്..
ഔഡി അതിന്റെ പ്രൗഢഗംഭീരതയോടെ പോർച്ചിൽ കിടക്കുന്നു.. വരുന്നവരുടെ കണ്ണുകൾ അവളുടെ സൗന്ദര്യം ആവോളം ആസ്വദിക്കുന്നുണ്ട്..
.............................................................................................
'പ്രമുഖ വ്യവസായി രവിശങ്കർ മേനോന്റെ മകൻ അതുൽ മേനോൻ ആത്മഹത്യ ചെയ്തു.. '
പത്രങ്ങളും ചാനലുകളും അതുലിന്റെ രക്തം ആവോളം പാനംചെയ്തു സംതൃപ്തിയടഞ്ഞു..
എന്തിന് ? അതും പിറന്നാൾദിനംതന്നെ അതിനു തിരഞ്ഞെടുക്കാനുള്ള കാരണം?
രവിശങ്കർ മേനോൻ ക്യാമറയ്ക്കുമുന്നിൽ നിരന്തരം ഉത്തരങ്ങൾ കൊടുത്തുകൊണ്ടിരുന്നു.. അയാൾക്കും അറിയില്ലായിരുന്നു ആ ഉത്തരങ്ങളിൽ എത്ര സത്യമുണ്ടെന്ന്..
............................................................................................
ഇൻസ്‌പെക്ടർ വേണുഗോപാൽ കഴിവുതെളിയിച്ച ഒരോഫീസറാണ്.. പലപല പിടികിട്ടാക്കേസുകളും അനായാസേന തെളിയിച്ചു ഡിപ്പാർട്മെന്റിന്റെ അഭിമാനം കാത്തിട്ടുണ്ട്..
ഇപ്പോളയാൾ വളരെ കൂലംകഷമായ ചിന്തയിലാണ്..
വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചു വളർന്ന അതുലിനു ആത്മഹത്യ ചെയ്യേണ്ട കാര്യം.. ? ആത്മഹത്യയാണെന്ന് നൂറുശതമാനം വിശ്വാസമുണ്ടായിട്ടും രവിശങ്കർ മേനോൻ അതെന്തിനെന്നറിയാനുള്ള വിങ്ങലിലാണ്.. ഈ മൂന്നുദിവസങ്ങൾകൊണ്ട് അതുലിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ, ബിസിനെസ്സിലെ പ്രതിയോഗികൾ, വീട്ടുവേലക്കാർ, ഓഫീസ് സ്റ്റാഫ്‌, അയാളുടെ ഗേൾ ഫ്രണ്ട്.. ചോദ്യംചെയ്യാൻ ഇനിയാരുമില്ല എന്നതാണവസ്ഥ..ആർക്കും ഒന്നുമറിയില്ല.. അതുലിനെ ചിരിച്ചല്ലാതെ ആരും കണ്ടിട്ടില്ല.. വലിയ വ്യവസായിയുടെ മകനെന്ന ഒരു പരിഗണനയും അയാൾ ആരോടും ആവശ്യപ്പെട്ടിരുന്നില്ല.. എല്ലാവരോടും സ്നേഹത്തോടെ, സൗഹാർദ്ദത്തോടെമാത്രം പെരുമാറിയിരുന്നവൻ........ ജീവിതനൈരാശ്യം എന്നൊരുവാക്ക് അതിനിടെ കടന്നുവരുന്നതേയില്ല... പിന്നെ??
കൊലപാതകം.. അതിനുള്ള വഴികളും അടഞ്ഞിരിക്കുന്നു.. അയാൾ സ്വന്തം വണ്ടിയെടുക്കാതെ പുറംവണ്ടി വിളിച്ചാണ് ആ പാലത്തിലെത്തിയത്.. ഡ്രൈവറുടെ മൊഴിപ്രകാരം
'സാറേ.. പാലത്തിലെത്തിയപ്പോൾ പെട്ടെന്ന് വൊമിറ്റിംഗ് വരുന്നൂന്നു പറഞ്ഞു.. ഞാൻ വണ്ടി നിറുത്തിക്കൊടുത്തു.. പെട്ടെന്നയാൾ പുറത്തിറങ്ങി മുന്നോട്ടുനീങ്ങി.. പാലത്തിന്റെ കൈവരിയിൽപിടിച്ച് അല്പനേരം നിന്നു.. റിയർവ്യൂ മിററിലൂടെ ഞാൻ നോക്കുന്നുണ്ടായിരുന്നു.. പെട്ടെന്നാണ് സർ അയാൾ നദിയിലേക്ക് എടുത്തുചാടി.. ഞാൻ ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.. '
അയാൾ പേടിച്ചുപോയിരുന്നു.. പിന്നിലെ സീറ്റിൽ നോക്കിയപ്പോൾ ഒന്നും ഉണ്ടായിരുന്നില്ല.. പേടിച്ചരണ്ട ഡ്രൈവർ കൂലി പോയതുപോലും വകവയ്ക്കാതെ സ്വന്തം ജീവനുംകൊണ്ട് സ്ഥലംവിട്ടു..
അടുത്ത ദിവസം ബോട്ടിൽ പോയവരാണ് എന്തോ ഒഴുകിനടക്കുന്നതുകണ്ട് പോലീസിൽ വിവരം അറിയിച്ചത്.. അയാളുടെ കൈയിലും കഴുത്തിലും കിടന്നിരുന്ന ആഭരണങ്ങളും വസ്ത്രവും കണ്ടാണ് അത് അതുൽ ആണെന്ന് തിരിച്ചറിഞ്ഞത്.. മുഖം മീനുകൾ കൊത്തി വികൃതമാക്കിയിരുന്നു...അയാൾ മൊബൈൽ ഫോണും പഴ്സും ഒന്നുമെടുക്കാതെയാണ് വീട്ടിൽനിന്നു പോന്നിരുന്നത്..
ഡ്രൈവറുടെ കമ്പ്ലീറ്റ് ഡീറ്റെയിൽസ് പരിശോധിച്ചു.. അയാൾ പറഞ്ഞതിൽ സത്യമുണ്ടെന്ന് തോന്നുന്നു.. വരട്ടെ.. അയാൾ സംശയദൃഷ്ടിയിലാണ്.. നോക്കാം..
രവിശങ്കർ മേനോൻ.. അയാളുടെ പ്രകൃതം.. അയാളുടെ പെൺ സൗഹൃദങ്ങൾ.. പലതും ചികഞ്ഞു.. എവിടെയും ഒരസ്വാഭാവികതയും കാണാൻ കഴിയുന്നില്ല...
ഇതുവരെ കൈകാര്യം ചെയ്ത കേസുകളിലെല്ലാം എവിടെയെങ്കിലും ഒരു പഴുത് അവശേഷിച്ചിരുന്നു.. ഇവിടെ? .. കാണും.. ദൈവത്തിന്റെ അദൃശ്യശക്തി ഈ കേസിലും തുണയാകുമെന്നുതന്നെ വേണുഗോപാൽ കരുതി..
അനാമിക.. അവളെ കാണണം..
പോലീസെത്തുമ്പോൾ അവൾ വീട്ടിലുണ്ടായിരുന്നു.. അവർതമ്മിൽ അഗാധസ്നേഹമായിരുന്നു എന്നാണു രവിശങ്കറിന്റെ മൊഴി..
അനാമിക..
അവളുടെ അച്ഛന് പോലീസ് വീട്ടിലെത്തിയതിലുള്ള അതൃപ്തി ആദ്യമേതന്നെ പ്രകടിപ്പിച്ചു..
'ലുക്ക് മിസ്റ്റർ എസ്സ് ഐ.. ഇവളുമായുള്ള പ്രേമമൊക്കെ അയാൾ കെട്ടിച്ചമച്ച കഥയാണ്.. അവർ ഫ്രണ്ട്‌സ് ആയിരുന്നു.. അതിലെനിക്ക് എതിർപ്പുമില്ലായിരുന്നു.. ഞാനും മേനോനുമായുള്ള ശത്രുത നഗരത്തിൽ പാട്ടാണ്.. അങ്ങനെയുള്ള ഒരാളുടെ മകനെ എന്റെമകൾ പ്രേമിച്ചു എന്നുപറയുമ്പോൾത്തന്നെ താങ്കളും പരിഹാസ്യനാവുകയാണ്.. '
'ദാറ്റ് ഡെസിന്റ് മാറ്റർ മിസ്റ്റർ പ്രഭാകർ.. ഇറ്റ്സ് മൈ ഡ്യൂട്ടി.. ക്യാൻ യു അലവ് മി റ്റു.... ?'
'സെർടൈൻലി.. ബട്ട് നോട്ട് ഹിയർ.. ഷോ എവെരിബഡി ഇറ്റ് ആസ് എ ഫ്രണ്ട്‌ലി മീറ്റിങ്.. താങ്കൾക്ക് അറിയാല്ലോ. എന്റെ റെപ്യൂട്ടേഷൻ.. ഐ വിൽ .. ഞാനെത്തിക്കാം അവളെ.. താങ്കൾ പറയുന്നിടത്ത്.. ബട്ട് അത് പോലീസ് സ്റ്റേഷൻ ആകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.. '
അവിടെനിന്നു പിരിയുമ്പോൾ അനാമികയുടെ കണ്ണുകളിൽ കണ്ടതെന്താണ്.. ? കാമുകൾ മരിച്ചതിന്റെ വേദന അവളുടെ മുഖത്ത് നിഴലിച്ചിരുന്നു.. അതിലേറെ ഭീതി.. അവൾ അച്ഛനെ ഭയക്കുന്നു.. ഇനി പ്രഭാകർ ആണോ ഇതിന്റെ പിന്നിൽ? സംശയിക്കണം.. പുൽക്കൊടിയെപ്പോലും..
ശിവശങ്കർ മേനോൻ അടങ്ങിയിരിക്കില്ല.. സമൂഹത്തിൽ ഉന്നതസ്ഥാനമുള്ള വ്യക്തിയാണ്.. ഭരണത്തിലും പോലീസിലുമൊക്കെ അയാൾക്ക് നല്ല പിടിപാടുമുണ്ട്.. തനിക്കിനി അധികനേരമില്ല..
അതുലിന്റെ മൊബൈൽ ഫോൺ ചെക്ക് ചെയ്തതിന്റെ റിപ്പോർട്ട് വന്നിട്ടുണ്ട്.. വരട്ടെ..
അനാമികയുമായുള്ള മീറ്റിങ് കഴിയട്ടെ..
നഗരത്തിലെ തിരക്കുള്ള ഒരു പാർക്കിലായിരുന്നു മീറ്റിങ് പറഞ്ഞിരുന്നത്..
അനാമിക സമയത്തുതന്നെ എത്തി.. കൂടെ അംഗരക്ഷകരും..
ചില ചോദ്യങ്ങൾ.. ചില ഉത്തരങ്ങൾ.. ഒന്നും കേസുമായി ബന്ധിപ്പിക്കാവുന്നതല്ല.. അവർതമ്മിൽ പ്രണയത്തിലായിരുന്നു.. പിറന്നാളിന് പങ്കെടുക്കാൻ കഴിയാതിരുന്നത് വീട്ടിലെ വിലക്കുമൂലം... അതുലിനെ അത്രയ്ക്കിഷ്ടമായിരുന്നു.. ഒരിക്കലും അവൻ ആത്മഹത്യ ചെയ്യില്ല.. അതിനുള്ള ഒരുകാരണവും കാണുന്നില്ല.. ഇരുകൂട്ടരുടെയും പിണക്കം മാറുമെന്നും അടുത്തവർഷം ആദ്യം വിവാഹം നടത്തണം എന്നുമായിരുന്നു ഞങ്ങൾ രണ്ടുപേരുടെയും മനസ്സിൽ.. വേറെ അവനു പ്രത്യേകിച്ചൊരു സങ്കടമോ വിഷമമോ ഉള്ളതായിട്ടറിയില്ല.. പിറന്നാളിന് ഒരു വിഷ് പോലും ചെയ്യാൻ കഴിഞ്ഞില്ല.. അത്രയ്ക്ക് അടച്ചിട്ട കൂട്ടിലായിരുന്നു കുറെ ദിവസങ്ങളായുള്ള ജീവിതം.. അച്ഛൻ പറയുന്നത് അതുലിനെ മറക്കാൻ.. തനിക്കീ ജന്മത്ത് അതിനുസാധ്യമല്ല... അതുകൊണ്ട് അച്ഛൻ അവനെ ഉപദ്രവിക്കുമെന്നു കരുതുന്നില്ല..
അവസാനം അവൾ പരിസരം മറന്നു പൊട്ടിക്കരഞ്ഞു.. മനസ്സിലെ വിങ്ങലുകൾക്കൊരാശ്വാസം.. വേണുഗോപാലിന് അനാമികയിൽനിന്ന് പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല.. അവൾ പോകാൻ തുനിഞ്ഞപ്പോഴാണ് ചോദിച്ചത്..
'നിങ്ങൾ ചാറ്റ് ചെയ്യുമായിരുന്നോ ?'
'ഉം.. കുറേ ദിവസങ്ങളായി അതുമില്ല.. എന്റെ മൊബൈൽ മറ്റുള്ളവരുടെ നിരീക്ഷണത്തിലാണ്.. '
'ഓക്കേ.. യു മേ പ്ലീസ് ഗോ.. ആവശ്യമുണ്ടെങ്കിൽ വീണ്ടും വരേണ്ടിവരും.. '
'സർ.. '
അനുസരണയുള്ള കുട്ടി.. സ്നേഹസമ്പന്നയും.. അവളുടെ ദുഃഖം.. അത് മനസ്സിലാകുന്നുണ്ട്.. അവനെ അവസാനമായൊന്നു കാണുവാൻകൂടെ അവളെ അനുവദിച്ചില്ല.. ഉം.. ഒരു നെടുവീർപ്പ്.. വലിയവർ.. വലിയവലിയ കാര്യങ്ങൾ..
ഓഫീസിലെത്തി ആദ്യം നോക്കിയത് അതുലിന്റെ മൊബൈൽ ഡീറ്റെയിൽസ്..
സംശയിക്കത്തക്കതായി ഒന്നുമില്ല.. കുറേ ചാറ്റുകൾ.. കുറേ വിളികൾ.. വാട്സ്ആപ്പ്.. ഫേസ്ബുക്.. എല്ലാമുണ്ട്.. ഒന്നിലും ഒരു കച്ചിത്തുരുമ്പ് കിട്ടുന്നില്ലല്ലോ? ..
ഫോൺ ബെല്ലടിച്ചു...
രവിശങ്കർ മേനോൻ...
അയാളെ സമാധാനിപ്പിക്കാൻ നന്നേ പാടുപെട്ടു..
'യു നോ മിസ്റ്റർ ഇൻസ്‌പെക്ടർ.. ഹി വാസ് ബ്രില്യൻറ്.. ഹി ന്യൂ എവെരിതിങ്..അവനറിയാത്തതായി ഒന്നും ഐ തിങ്ക് ഗൂഗിളിൽ പോലുമില്ല.. സ്റ്റഡിയിലും അത്ലറ്റിക്സിലും ഒന്നാമൻ.. ഹി വാസ് എ ജീനിയസ്.. '
മരിച്ചവനെ പുകഴ്ത്തിയിട്ട് ഇനിയെന്തുകാര്യം.. എല്ലാം പഠിച്ചു.. ജീവിക്കാൻ മാത്രം പഠിച്ചില്ല.. ഇപ്പോൾ പഠിക്കേണ്ട കാര്യമില്ലല്ലോ.. എന്തിനും ഏതിനും ഗൂഗിൾ ഉണ്ടല്ലോ? ന്യൂ ജെൻ അറിവ് സമ്പാദിക്കുന്നത് ഗൂഗിളിൽ..............
ഗൂഗിൾ..
അയാൾ റിപ്പോർട്ട് വീണ്ടുമെടുത്തു.. പരതുന്നതൊന്നും അവിടെയില്ല.. അനാവശ്യമായ കുറെ ഡാറ്റകൾ...
ഫോൺ.. അതുലിന്റെ ഫോൺ .
സൈബർ സെൽ..
മിനിറ്റുകൾക്കുള്ളിൽ ഫോണും വഹിച്ചുകൊണ്ട് സൈബർ സെല്ലിലെ ഇൻസ്‌പെക്ടർ വഹാബ് അവിടെയെത്തി..
ആദ്യം വഹാബിന്റെ വിശദീകരണം..
എല്ലാം ചെക്കുചെയ്തിരിക്കുന്നു.. നതിങ് മോർ..
'അയാളുടെ കോൺവെർസേഷനുകൾ.. '
'പലതും അതിലുണ്ട്.. അനാമികയുടെ നൂറോളം ഫോട്ടോകളും.. '
'ടേക്ക് ഗൂഗിൾ.. '
'ഓക്കേ സർ.. '
'ടേക്ക് സെർച്ച് ഹിസ്റ്ററി.. '
സെർച്ച് ഹിസ്റ്ററി കണ്ടയാൾ നടുങ്ങി..
'എങ്ങനെയൊക്കെ ആത്മഹത്യ ചെയ്യാം.. '
കഴിഞ്ഞ കുറേ മാസങ്ങളായി അയാൾ ഗൂഗിളിൽ തിരഞ്ഞുകൊണ്ടിരുന്നത്.. അവസാനം നാലുദിവസംമുമ്പ് ഔഡി കാറിന്റെ പേജിൽ പോയിട്ടുണ്ട്.. അത് സെർച്ച് ചെയ്തതല്ല.. ഡയറക്റ്റ് ക്ലിക്ക് ആണ്..
'അയാളുടെ മരണത്തിന്റെ തലേദിവസത്തേയും അന്നത്തേയും റിപ്പോർട്ട്.. ക്വിക്ക്.. '
അത്.. പലതവണ ഒരു പേജിൽത്തന്നെ ലാൻഡ് ചെയ്തിരിക്കുന്നു..
'5 easy & painless ways to suicide'
ഞെട്ടിപ്പോയി.. അതെ അയാൾ കണ്ടെത്തിയിരിക്കുന്നു..
ലാപ് ഓൺ ചെയ്തു.. ബ്രൗസറിൽ ടൈപ്പ് ചെയ്തു..
ഹോ !
ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടാം
നിങ്ങളുടെ കൈ ഞരമ്പ് മുറിക്കാം
വിഷം കഴിക്കാം
തൂങ്ങിച്ചാകാം
പാലത്തിൽനിന്നു നദിയിലേക്കു ചാടാം
അഞ്ചു മാർഗ്ഗങ്ങൾ..
അതിൽ അഞ്ചാമത്തേത് അയാൾ തിരഞ്ഞെടുത്തു..
ആ പേജ് ബുക്ക്മാർക് ചെയ്തു..
ആവശ്യം വരും.. ഇതെഴുതിയവനെയും..
'വഹാബ്.. എനിക്ക് അതുലിന്റെ ചാറ്റ് ഹിസ്റ്ററി മുഴുവൻ വേണം.. എങ്ങനെയും.. '
'സർ.. ചില ആപ്പുകൾ അതനുവദിക്കുന്നില്ല.. ശ്രമിക്കാം.. '
മറ്റു പെറ്റിക്കേസുകളിൽ അല്പസമയം മുഴുകിയെങ്കിലും വേണുഗോപാലിന്റെ മനസ്സിൽ മുഴുവനും അതുൽ ആയിരുന്നു..
വഹാബ് മണിക്കൂറുകളെടുത്തു.. കുഴപ്പമില്ല..
സി ഐ വിളിച്ചപ്പോൾ കേസ് ഇന്ന് കൺക്ലൂഡ് ചെയ്യുമെന്ന് പറഞ്ഞു..
ഇന്ന് തീരും അന്വേഷണം..
വഹാബിന്റെ റിപ്പോർട്ട് ദൈവത്തിന്റെ അദൃശ്യമായ കരസ്പർശവുമായി അരികിലെത്തി
'യെസ്... വി ഡിഡ് ഇറ്റ്...'
'മേക്ക് അറഞ്ച്മെന്റ്സ് റ്റു.... '
വഹാബിനെ പറഞ്ഞുമനസ്സിലാക്കി.
സി ഐ..
'അനുവാദം വേണം സർ.. മുകളിൽനിന്ന് പ്രഷർ ഉണ്ടാകും.. അവസാനം ഞാൻ ബലിയാടാകും.. അവർ നിമിഷങ്ങൾക്കുള്ളിൽ ഊരിപ്പോകുകയും ചെയ്യും.. '
അരമണിക്കൂർ.. പ്രതിയെ അറസ്റ്റു ചെയ്യുവാനും കസ്റ്റഡിയിൽ സൂക്ഷിക്കുവാനുമുള്ള മേലധികാരിയുടെ നിർദ്ദേശം അയാളുടെ മുന്നിലെത്തി..
.............................................................................
'എനിക്കൊന്നു കാണണം.. ഞാൻ... ഓക്കേ.. അവിടെ വിളിച്ചിരുന്നു.. നേരിട്ടു വിളിച്ചുകൊള്ളാൻ പറഞ്ഞു.. ഓക്കേ.. സമയം.. സ്ഥലം.. പറഞ്ഞുകൊള്ളൂ.. ഞാനവിടെയെത്തിക്കൊള്ളാം.. '
നഗരത്തിലെ പ്രശസ്തമായ മാൾ
വേണുഗോപാൽ ഒരു സാധാരണക്കാരനെപ്പോലെ ചുറ്റിത്തിരിഞ്ഞു..
സമയത്തുതന്നെ ആളെത്തി..
'ഒരു കാപ്പുച്ചിനോ ആവാം.. '
'ഓഹ് ഷുവർ.. '
'വേറൊന്നുമല്ല.. ഞാൻ താങ്കളെ അറസ്റ്റ് ചെയ്യുകയാണ്.. അത് തീർക്കൂ.. കുടിക്കൂ.. '
'ബട്ട് വൈ? ... '
'പറയാം.. അതിനുമുമ്പ്.. സഹകരിക്കണം.. ഇവിടെ ഒരു സീനുണ്ടാക്കിയാൽ മാനം നഷ്ടപ്പെടുന്നത് താങ്കളുടെയാണ്.. കൂടിവന്നാൽ എനിക്കൊരു സസ്പെന്ഷൻ.. അതൊരു പുത്തരിയല്ല.. '
'ഉം.. '
'പ്രേരണാക്കുറ്റം.. ആത്മഹത്യ ചെയ്യുവാനുള്ള പ്രേരണ.. അതാണ് താങ്കളുടെ മേലുള്ള കുറ്റം.. '
'സർ... പ്ലീസ്.. ഐ ഡോണ്ട് നോ.. എനിതിങ്.. മീ.. യു ആർ ജോക്കിങ്.. '
'നോട്ട് അറ്റ് ഓൾ... അനാമിക.. യു ഡിഡ് ഇറ്റ്... എന്തിന് ? അതുലിനെപ്പോലൊരു പാവം ചെറുപ്പക്കാരനെ..'
അനാമികയുടെ മുഖം വിവർണ്ണമായിരുന്നു..
'ഞാനൊരിക്കലും അതുലിനെ പ്രേമിച്ചിരുന്നില്ല.. പാർട്ടികളിലും ഔട്ടിങ്ങിലുമൊക്കെ ഒരു കൂട്ട്.. മറ്റുള്ളവരെപ്പോലെതന്നെ.. അവൻ തെറ്റിദ്ധരിച്ചു.. ഫൂൾ.. '
'ഓക്കേ.. '
'എനിക്ക് രണ്ടു ബോയ് ഫ്രണ്ട്‌സ് നേരത്തേയുണ്ട്.. അവരൊക്കെ ബിഗ്.. മോർ ബിഗ്.. ഈ ചെറ്റയെ ഞാൻ പ്രേമിക്കാനോ?... ഇവന്റെ പപ്പാ എന്റെ പപ്പയുടെ ബിസിനെസ്സ് തകർക്കുവാൻ പലതവണ ശ്രമിച്ചു.. പപ്പാ പലതവണ തിരിച്ചടിച്ചു.. ഒന്നും ഏറ്റില്ല.. ഞാനാണ് പപ്പയോട് പറഞ്ഞത്.. അയാളുടെ ജീവൻ ഇവന്റെയുള്ളിലാണ്.. ഇവനെ തകർത്താൽ അയാൾ തകരുമെന്ന്.. '
'ഓഹ് മൈ ഗോഡ് !'
'ഇവനെന്റെ സുഹൃത്തായിരുന്നു.. ഞാൻ അവനോട് പ്രേമം നടിച്ചു.. പൊട്ടൻ.. അവൻ അതിൽ വീണു.. പിന്നെ ചാറ്റുകളുടെയും ഫോൺ വിളികളുടെയും പ്രവാഹമായിരുന്നു.. പപ്പാ എല്ലാം വാച്ച് ചെയ്തിരുന്നു.. ട്രാക്ക് തെറ്റാതെ ഗൈഡ് ചെയ്തിരുന്നു.. അവസാനം.. കുറേനാളുകൾക്കു മുൻപ് ഞാൻ എന്റെ വേറൊരു ബോയ് ഫ്രണ്ടിനെ അവനു കാണിച്ചുകൊടുത്തു.. അതോടെ അവന്റെ പടം കീറി.. '
'യെസ്.. അവൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുതുടങ്ങി.. '
'അതേ.. എനിക്കറിയാമായിരുന്നു.. ഞാൻ എഫ് ബി യിൽ ആത്മഹത്യയെക്കുറിച്ചൊരു പോസ്റ്റിട്ടിരുന്നു.. അതിൽ വിവിധതരത്തിലുള്ള ആത്മഹത്യയെക്കുറിച്ച് വിവരിക്കുന്ന സൈറ്റുകളുടെ ലിങ്ക് കൊടുത്തിരുന്നു.. അവൻ പണ്ടേ ഗൂഗിൾ പുഴുവാ.. അതിലേറി അവനങ്ങുതൂങ്ങി.. അവൻ എന്നിട്ടും എന്നേ വിളിച്ചുകൊണ്ടിരുന്നു.. ഞാൻ കാൾ അറ്റൻഡ് ചെയ്തിരുന്നു.. അവസാനം അവന്റെ ബർത്ത് ഡേയ്ക്ക് ക്ഷണിച്ചു.. അന്നാണ് ഞാനവനോട് പറഞ്ഞത്.. എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്നുള്ള കാര്യം.. അവിടെത്തീരുമെന്ന് എനിക്കറിയാമായിരുന്നു.. താങ്കൾ അതിബുദ്ധിമാനാണ്.. ഒരിക്കലും എന്നിലേക്ക് എത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഗുഡ്.. '
'അപ്പോൾ പോകാം.. '
'ആർ യു കിഡ്‌ഡിങ്... ഒരു തെളിവുകളുമില്ല.. '
'തെളിവുണ്ട്.. ഞാൻ തെളിയിക്കും.. നീ അവനെ നിരാകരിച്ചപ്പോൾ അവൻ ആദ്യം തപ്പിയത് 'എങ്ങനെ പിരിഞ്ഞുപോകുന്ന ലവർ തിരിച്ചുവരും' എന്നുള്ളതാണ്.. പിന്നെ നീ അറിയാതെ അവനെ കളിയാക്കി നീ നിന്റെ ബോയ് ഫ്രണ്ടിന്‌വിട്ട മെസ്സേജ് അവന്റെ ഇൻബോക്സിൽ ചെന്നതും.. ഇതൊക്കെ പോരേ ഡിയർ.. '
'ഷിറ്റ്.. '
'പോകാം.. ഈ റെസ്റ്റോറന്റിൽ ഉള്ളവരിൽ പകുതിയിലധികം പോലീസുകാരാണ്.. ഇങ്ങനെയല്ലാതെ നിന്നെ അറസ്റ്റ് ചെയ്യുവാൻ സാധിക്കില്ല എനിക്കറിയാമായിരുന്നു.. നിന്റെ അംഗരക്ഷകർ ഞങ്ങളുടെ കസ്റ്റഡിയിലാണ്.. സൊ ഡോണ്ട് ബി ഓവർ സ്മാർട്ട്.. '
അനാമിക.. അനുസരണയുള്ള പൂച്ചക്കുഞ്ഞിനെപ്പോലെ അയാളുടെകൂടെ നടന്നു..
വേണു 'നൈമിഷിക'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo